Skip to content Skip to sidebar Skip to footer
വിമർശനം രാജ്യദ്രോഹമോ?
രാജ്യദ്രോഹം; കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ? എന്ന പ്രഭാഷ് കെ. ദുട്ടയുടെ ലേഖനത്തിൻ്റെ മൂന്നാം ഭാഗം. ഒരു വ്യക്തി സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്ന സാഹചര്യങ്ങളുണ്ടോ? സുപ്രീം കോടതി അഭിഭാഷകൻ അതുൽ കുമാർ പറയുന്നു; “സർക്കാരിനെതിരെ പ്രവർത്തിക്കുന്നതിന് വേണ്ടി ആളുകളെ പ്രചോദിപ്പിക്കുന്ന വാക്കോ പ്രവർത്തനമോ നിയമത്തിന്റെ കണ്ണിൽ രാജ്യദ്രോഹമാണ്"! "കലാപങ്ങൾ ഇല്ലാത്തപ്പോൾ രാജ്യദ്രോഹ നിയമം നടപ്പാക്കരുത് എന്ന് കോടതികൾ പറഞ്ഞിരിക്കുന്നു. എന്നാൽ പല വാക്കുകളും എപ്പോൾ വേണമെങ്കിലും കലാപത്തിലേക്ക് നയിച്ചേക്കാം" എന്ന് പ്രീതി ലഖേര പറയുന്നു. "കലാപങ്ങളെ ഭയപ്പെടുമ്പോഴാണോ…
അസമിലെ കുടിയൊഴിപ്പിക്കൽ മതത്തിൻ്റെ പേരിലെ കോർപ്പറേറ്റ് കൊള്ളയോ!?
"ബി.ജെ.പിയുടെ കോർപ്പറേറ്റ് അജണ്ടകൾ വിജയിപ്പിക്കുന്നതിന് വേണ്ടി ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയും സംഘർഷങ്ങൾ സൃഷടിക്കുകയും ചെയ്യുന്നതിൻ്റെ ഉദാഹരണമാണ് അസമിലെ ഈ കുടിയൊഴിപ്പിക്കൽ. ഒരു ക്ഷേത്രത്തിൻ്റെ പേരിലെ വൈകാരികത ചേർത്തു വെച്ചാൽ, സംസ്ഥാനത്തെ ഭൂരിപക്ഷത്തിൻ്റെ പിന്തുണ എളുപ്പമാകും. മുസ്ലിംകളെ കുടിയൊഴിപ്പിച്ച്, ചാർചപോരി മേഖലയിലെ കൃഷിഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ് യഥാർത്ഥ ലക്ഷ്യം. കോർപ്പറേറ്റ് കൊള്ളയ്ക്കാണ് ഇത് സൗകര്യമൊരുക്കുന്നത്" പുരാതന ക്ഷേത്രത്തിൻ്റെ പേരു പറഞ്ഞാണ് നാൽപ്പത്തിയൊമ്പത് മുസ്ലിം കുടുംബങ്ങളെ തങ്ങളുടെ കിടപ്പാടങ്ങളിൽ നിന്ന് അധികാരികൾ കുടിയിറക്കിയത്. എന്നാൽ, ആ ക്ഷേത്രം അത്ര പുരാതനമല്ല എന്നാണ്…
പത്രപ്രവർത്തകൻ്റെ വായന
വാർത്തകൾ വിവരങ്ങളാണ്. വാർത്തകൾ അറിയാനാണ് നാം പത്രങ്ങൾ വായിക്കുന്നതും ദൃശ്യമാധ്യമങ്ങൾ വീക്ഷിക്കുന്നതും. പത്രങ്ങളിൽ നിന്ന് അന്നന്നത്തെ വിവരങ്ങൾ അറിയാനാകും. ചാനലുകളിൽ നിന്നോ സോഷ്യൽ മീഡിയയിൽ നിന്നോ ഒക്കെ അപ്പപ്പോഴുള്ള വിവരങ്ങളും മനസ്സിലാക്കാം. ഇങ്ങനെ കിട്ടുന്ന 'വിവരങ്ങൾ' അഥവാ ഇൻഫർമേഷൻസ് നമുക്ക് എങ്ങനെ ഉപകാരപ്പെടുമെന്നും ആ വിവരങ്ങളെ നമ്മൾ എങ്ങനെ സമീപിക്കണമെന്നും തീരുമാനിക്കുന്നത് നമ്മുടെ അറിവിനെ ആധാരമാക്കിയാണ്. ആ വിവരങ്ങളെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, സർവോപരി ആ വിവരങ്ങൾ സത്യമാണോ, അസത്യമാണോ, രണ്ടും കൂടിക്കലർന്നതാണോ എന്നൊക്കെ തീരുമാനിക്കുന്നതും നമ്മുടെ അറിവിൻ്റെ അടിസ്ഥാനത്തിൽ…
കോടതി വിധികളുടെ രാഷ്ട്രീയ പ്രാധാന്യം
ജനാധിപത്യത്തിൻ്റെ ചരിത്രത്തിൽ സവിശേഷം രേഖപ്പെടുത്തേണ്ട കോടതി വിധികൾക്കാണ് നമ്മുടെ രാജ്യം സമീപകാലത്ത് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ ജുഢീഷ്വറിയുടെ യശസ്സുയർത്തിയ വിധികൾ എന്നും ഇവയെ വിശേഷിപ്പിക്കാം. ജനാധിപത്യത്തിൻ്റെ നെടുംതൂണുകളിൽ ഒന്നായ കോടതികൾ, പരിമിതമായ അർത്ഥത്തിലാണെങ്കിലും ജനാധിപത്യത്തിന് കാവലാകുന്ന വിധികൾ പുറപ്പെടുവിക്കുന്നത് സമകാലിക ഇന്ത്യയിൽ  രാഷ്ട്രീയ പ്രാധാന്യമുള്ളതു തന്നെയാണ്. ഭരണനിർവഹണ മേഖലകളിൽ പലതും കാവിവൽകരണത്തിന്റ പിടിയിൽ അമർന്ന് തീരുകയാണന്ന യാഥാർഥ്യം നമ്മെ അസ്വസ്ഥരാക്കുമ്പോഴാണ്, ജനാധിപത്യത്തെക്കുറിച്ച പ്രതീക്ഷകൾ സജീവമാക്കുന്ന വിധികൾ വരുന്നത്. ഇവയാണ് ആ കോടതി വിധികൾ! 1. മാധ്യമങ്ങളുടെ എത്ര കടുത്ത വിമർശനവും…
പഞ്ചാബ് ഗ്രാമത്തിൽ നിന്ന് സൗഹാർദ്ദത്തിൻ്റെ ബാങ്കൊലി!
സിഖ് സഹോദരങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മുസ്ലിം പള്ളിയുടെ നിർമ്മാണം രാജ്യത്തിൻ്റെ സാമുദായിക സൗഹാർദ്ദത്തിന് മഹത്തായ സന്ദേശമാണ് നൽകുന്നത്. പഞ്ചാബിലെ മോഗ പ്രദേശത്തെ സിഖ്‌ ഭൂരിപക്ഷ ഗ്രാമമാണ് ഭലൂർ. നാല് മുസ്‌ലിം കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളുമുണ്ട്‌ അവിടെ. പക്ഷെ, മുസ്‌ലിംകൾക്ക് പ്രാർത്ഥനക്കായി ഒരു പള്ളിയും ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്‌ചകളിലും പെരുന്നാളിനും അയൽഗ്രാമങ്ങളിൽ പോയാണ് അവർ പ്രാർത്ഥനകൾ നിർവ്വഹിച്ചിരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, മുസ്‌ലിം സഹോദരങ്ങൾക്കായി ഒരു പള്ളി പണിയണമെന്ന് അവിടത്തെ സിഖ്, ഹിന്ദു സമുദായാംഗങ്ങൾ തീരുമാനിച്ചു. പള്ളി…
എല്ലാ വശങ്ങളും അന്വേഷിക്കുന്നതാകണം വായന
ഒരു വിഷയത്തിൻ്റെ എല്ലാ വശങ്ങളും അരിച്ചു പെറുക്കി വായിക്കുന്നതാണ് എൻ്റെ രീതി. സത്യസന്ധമായ വസ്തുതകളെ വേർതിരിച്ച് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. നാം കേട്ട, വായിച്ച വാർത്തയുടെയും വിവരത്തിൻ്റെയും മറുവശം കൂടി അറിയാൻ വേണ്ടി വായിച്ചാൽ, അവാസ്തവങ്ങളിൽ നിന്ന്, വസ്തുതകളിലേക്ക് എത്തിച്ചേരാനാകും. മാധ്യമം മീഡിയാ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ സംസാരിക്കുന്നു വായനയിൽ വസ്തുതകളെയും അവാസ്തങ്ങളേയും വേർതിരിക്കുന്നതിന്റെ മാനദണ്ഡം എന്താണ് ? ഒരു വിഷയത്തിൻ്റെ എല്ലാ വശങ്ങളും അരിച്ചു പെറുക്കി വായിക്കുന്നതാണ് എൻ്റെ രീതി. സത്യസന്ധമായ വസ്തുതകളെ വേർതിരിച്ച്…
രാജ്യദ്രോഹ നിയമത്തിൻ്റെ ചരിത്രവഴികൾ
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 A രാജ്യദ്രോഹ നിയമം എന്ന് വിളിക്കപ്പെടുന്നു. “രാജ്യദ്രോഹം” എന്ന പദം ഐ.പി.സി സെഷനിൽ പരാമർശിച്ചിട്ടില്ല. എഴുതിയതോ, പറഞ്ഞതോ ആയ വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യവല്‍ക്കരണം എന്നിവയോ, മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്, ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും സ്‌നേഹമില്ലായ്മയും നീരസവും ഉണ്ടാക്കുകയോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ആരും മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുകയും പിഴ അടക്കേണ്ടി വരികയും ചെയ്യും.  രാജ്യദ്രോഹം; കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ?…
കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ?
ഈ വർഷമാദ്യം, ഫെബ്രുവരി - മാര്‍ച്ച്, മെയ് - ജൂണ്‍ മാസങ്ങളിൽ ജുഡീഷ്യറി, വിശിഷ്യാ സുപ്രീം കോടതി നടത്തിയ സുപ്രധാനമായ നിരീക്ഷണങ്ങളെയും വിധികളെയും തുടർന്ന്, ഇന്ത്യയില്‍ നിലവിലുള്ള രാജ്യദ്രോഹ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ വ്യക്തിത്വങ്ങള്‍  രംഗത്ത് വരികയുണ്ടായി. രാഷ്ട്രീയ നേതാവായ കപിൽ സിബൽ, മോഡലും അഭിനേത്രിയുമായ ദിയ മിർസ, ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബ്, മുൻ പാർലമെന്റ് അംഗവും ചലച്ചിത്ര നിർമ്മാതാവുമായ പ്രതീഷ് നാന്ധി തുടങ്ങിവർ ഇവരിൽ ഉൾപ്പെടുന്നു.  കോടതി നിരീക്ഷണങ്ങൾ പരിസ്ഥിതി…
ഇതാണ് നമ്മുടെ കേരളം; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഈ കോവിഡ് കാലത്തും നമ്മുക്ക് എങ്ങനെയാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഇത്ര ചുരുങ്ങുവാനും വിദ്വേഷത്തിന്റെയും പകയുടെയും സംസാരം പുറത്തെടുക്കുവാനും കഴിയുക? പ്രളയ കാലത്ത് നാം തിരിച്ചുപിടിച്ച മാനവികത നാം വീണ്ടും വിട്ടുകളയുകയാണോ? മതമല്ല മനുഷ്യനാണ്, മനുഷ്യത്വമാണ് വലുത്! ഈ പാഠം നാം ഒരിക്കലും മറക്കരുത്. നമ്മുടെ മുഖമുദ്രയായ മാനവികതയും മത സൗഹാർദ്ദവും കണ്ണിലെ കൃഷ്ണമണി പോലെ ഇനിയുള്ള കാലത്തും കാത്ത് പരിപാലിക്കാം. വേദനയോടെയാണ് ഈ ചെറിയ സന്ദേശം ഞാൻ നിങ്ങളുമായി പങ്ക് വെക്കുന്നത്. മതമൈത്രിക്ക് പേര് കേട്ടിരുന്ന…
ലക്ഷദ്വീപ് വിഷയം ദേശീയ പട്ടികവർഗ കമ്മീഷന് കൈമാറുക
ലക്ഷദ്വീപിലെ നയപരമായ മാറ്റങ്ങൾക്ക് ദേശീയ പട്ടികവർഗ കമ്മീഷനുമായി (എൻ‌സി‌എസ്ടി) മുൻ‌കൂട്ടി കൂടിയാലോചിക്കുക എന്ന തലകെട്ടില്‍ മുന്‍ ഗവർമെന്റ് ഓഫ് ഇന്ത്യ സെക്രട്ടറി ശ്രീ ഇ എ എസ് ശര്‍മ്മ എഴുതിയ കത്തിന്റെ വിവര്‍ത്തനം To,  ശ്രീ. രാം നാഥ്‌ കോവിന്ദ് ഇന്ത്യൻ രാഷ്ട്രപതി. ബഹുമാനപ്പെട്ട രാഷ്ട്രപതി,  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ (എൽ‌.ഡി‌.ആർ) പോലുള്ള ദൂരവ്യാപകമായ നിരവധി നിയമങ്ങൾ ആവിഷ്കരിച്ചതായി ഞാൻ മനസ്സിലാക്കുന്നു. ലക്ഷദ്വീപ് സാമൂഹ്യ വിരുദ്ധ പ്രവർത്തന നിരോധന നിയമം, ലക്ഷദ്വീപ് കന്നുകാലി നിരോധന നിയമം,…
ആ ആരോപണങ്ങളിൽ വസ്‌തുതകളൊന്നുമില്ല!
കേരളത്തിലെ മദ്റസാ അധ്യാപകർക്ക് സംസ്ഥാന സർക്കാരാണ് ശമ്പളം നൽകുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചിലർ കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. ഈ പ്രചാരണം സത്യമാണോ? ഇതിൻ്റെ വസ്തുതകൾ എന്തൊക്കെയാണ്? മദ്രസ അധ്യാപകരുടെ ശമ്പളം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വിമർശകർ ഉന്നയിക്കുന്ന ചില ആരോപണങ്ങളും അവയുടെ വസ്തുതകളുമാണ് ഇനി വിവരിക്കുന്നത്. 'കേരളത്തിൽ 2,04,683 മദ്രസ അധ്യാപകർ ഉണ്ട്, അവർക്ക് ഗവൺമെൻ്റാണ് ശമ്പളം നൽകുന്നത് '. വസ്തുത : കേരള മദ്രസ വെൽഫെയർ ബോർഡ് സി.ഇ.ഒ ശ്രീ ഹമീദ് നൽകിയ കണക്ക്…
മദ്രസ അധ്യാപകർക്ക് ആരാണ് ശമ്പളം നൽകുന്നത്?
കേരളത്തിലെ മദ്രസ അധ്യാപകർക്ക് സംസ്ഥാന സർക്കാരാണ് ശമ്പളം നൽകുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചിലർ കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. ഈ പ്രചാരണം സത്യമാണോ? ഇതിൻ്റെ വസ്തുതകൾ എന്തൊക്കെയാണ്? നിയമസഭാ രേഖ വിശദീകരിക്കുന്നത് മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളമോ, ആനുകൂല്യങ്ങളോ നൽകുന്നില്ലെന്ന് വ്യക്തമാക്കുന്ന കേരളാ നിയമസഭാ രേഖയാണ് ഈ പ്രചാരണങ്ങൾക്ക് ആധികാരികമായി മറുപടി നൽകുന്നത്. 'മദ്രസ അധ്യാപകർക്ക് പൊതുഖജനാവിൽ നിന്നും ശമ്പളവും അലവൻസുകളും വിതരണം ചെയ്യുന്നുണ്ടോ? ഈ അധ്യാപകർക്ക് നിലവിൽ ഏത് രീതിയിലാണ് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതെന്ന് അറിയിക്കുമോ?' മുസ്​ലിം…
എയ്‌ഡഡ് സ്ഥാപനങ്ങളും സാമുദായിക ഉടമസ്ഥതയും: താരതമ്യം
കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളുടെയും കോളേജുകളുടെയും ഉടമസ്ഥതയുടെ സമുദായം തിരിച്ചുള്ള കണക്കുകളെ പൊതുജന മധ്യത്തിലേക്ക് എത്തിക്കുന്നതാണ് ഈ പഠനം. കേരളത്തിന്റെ വിദ്യഭ്യാസ-ഉന്നത വിദ്യാഭ്യാസ രംഗത്തെ നിര്‍ണായകമായ സാന്നിധ്യമാണ് എയ്‌ഡഡ്‌ ഉടമസ്ഥതയിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റുകളും മറ്റ് ഫണ്ടുകള്‍ വഴിയും കൂടാതെ ശമ്പള-വകയിലുമുള്ള സാമ്പത്തികമായ സഹായങ്ങള്‍ നല്‍കുന്നതും സർക്കാറാണ്. കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളുടെയും കോളേജുകളുടെയും ഉടമസ്ഥതയുടെ സമുദായം തിരിച്ചുള്ള കണക്കുകളെ പൊതുജന മധ്യത്തിലേക്ക് എത്തിക്കുന്നതാണ് ഈ പഠനം. കേരളത്തിലാകെ 7140 എയ്‌ഡഡ്‌ സ്‌കൂളുകളാണുള്ളത്. ഇതില്‍…
ഫലസ്തീനെകുറിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍
മഹാത്മാ ഗാന്ധി ഇംഗ്ലണ്ട് എങ്ങനെയാണോ ഇംഗ്ലണ്ടുകാര്‍ക്ക് അവകാശപ്പെട്ടതാകുന്നത്, ഫ്രാന്‍സ് എങ്ങനെയാണോ ഫ്രഞ്ചുകാര്‍ക്ക് അവകാശപ്പെട്ടതാകുന്നത്, അതേപോലെ ഫലസ്തീന്‍ അറബികള്‍ക്കവകാശപ്പെട്ടതാണ്. അറബികളുടെ മേല്‍ ജൂതന്മാരെ കെട്ടിവെക്കുന്നത് മനുഷ്യത്വവിരുദ്ധവും വലിയ തെറ്റുമാണ്. നെല്‍സണ്‍ മണ്ടേല ഫലസ്തീന്റെ കുടെ സ്വാതന്ത്ര്യം പൂര്‍ത്തിയാവാതെ നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണമാവുകയില്ല എന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നാസികള്‍ ജൂതന്മാരോട് ചെയ്തത് തന്നെ സയണിസ്റ്റുകള്‍ ഫലസ്തീനികളായ അറബികളോട് ചെയ്യുന്നത് കാണേണ്ടിവരും എന്നതാണ് എന്റെ ഏറ്റവും വലിയ ദുഃഖം. മാല്‍കം എക്സ് ഇസ്രായേലിന്റെ നിലവിലെ ഫലസ്തീന്‍ അധിനിവേശം…
അൽ-അഖ്സ മസ്ജിദിനെതിരെ നടന്ന സയണിസ്റ്റ് ആക്രമണങ്ങൾ
1967 ജൂലായ് 7 അല്‍-അഖ്‌സയുടെ സമീപവാസികളുടെ കുടിയൊഴിപ്പിക്കലിന് തുടക്കം. 1969 ആഗസ്റ്റ് 21 ആസ്ട്രേലിയന്‍ ജൂതർ അല്‍-അഖ്‌സയിലേക്ക് വെടിയുതിര്‍ത്തു. തീയിട്ട്  ഭാഗികമായി നാശനഷ്ടമുണ്ടാക്കി. 1982 ഏപ്രില്‍ 11  പ്രാര്‍ഥനക്കെത്തിയവർക്കെതിരെ സൈനികർ നടത്തിയ വെടിവെപ്പില്‍ 2 മരണം. 1990 ഒക്ടോബര്‍ 10 പള്ളിക്കുള്ളിലെ ജൂതക്ഷേത്ര ശിലാസ്ഥാപനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെപ്പ്. 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1996 സെപ്റ്റംബര്‍ 25 സൈന്യത്തിൻ്റെ ടണല്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധിച്ച 63 ഫലസ്തീനികളെ വധിച്ചു. 2000 സെപ്റ്റംബര്‍ 28 ഇസ്രായേല്‍ പ്രസിഡന്റ് ഏരിയേല്‍ ഷാരോണിന്റെ…
ലക്ഷദ്വീപില്‍ സംഭവിക്കുന്നതെന്ത്?
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സാധാരണയായി ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം അഡ്‌മിനിസ്ട്രേറ്ററാക്കുന്ന രീതി  പാലിക്കാതെയാണ് കേന്ദ്രം 2016ല്‍ പട്ടേലിനെ ദാദ്ര&നാഗര്‍ഹവേലിയിലെയും ഇപ്പോള്‍ ലക്ഷദ്വീപിലെയും അഡ്‌മിനിസ്ട്രേറ്റര്‍ നിയമനം നടത്തിയിരിക്കുന്നത്. 2020 ഡിസംബര്‍ 5ന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ ആയി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ നിയമനം ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നിയമനമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിന് മുമ്പ് ദാദ്ര&നാഗര്‍ഹവേലിയിലെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന പട്ടേല്‍ പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയും ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 22ന് മുംബൈയില്‍ വെച്ച്…
മുന്നാക്ക-ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം: താരതമ്യം
സെക്കന്ററി, ഹയര്‍സെക്കന്ററി, ഉന്നതവിദ്യാഭ്യാസം തുടങ്ങി വിദ്യാഭ്യാസത്തിന്റെ ഒട്ടുമിക്ക തലങ്ങളിലും പിന്നാക്ക മുസ്‌ലിം-ക്രൈസ്‌തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള സ്കോളര്‍ഷിപ്പുകളുടെ തുകയേക്കാള്‍ കൂടിയ തുകയാണ് മുന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കേരള സംസ്ഥാനത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിച്ചുപോരുന്ന ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ട് ഈയിടെയായി നടന്നുകൊണ്ടിരിക്കുന്ന വംശീയ-വര്‍ഗീയ പ്രചരണങ്ങളിലെ പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളുടെയും മറ്റും രൂപത്തില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നുണ്ട്‌ എന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ ദുഷ്പ്രചരണങ്ങളോ അല്ലെങ്കില്‍…
അമേരിക്കന്‍ അധിനിവേശവും അഫ്‌ഗാനിസ്ഥാനും: ക്രൂരതയുടെ കണക്കുകള്‍
അമേരിക്കന്‍ യുദ്ധം മുലം നിരപരാധികളായ 47,245 അഫ്‌ഗാൻ പൗരന്മാരാണ് മരിച്ചുവീണത്. 69,000 അഫ്‌ഗാൻ സൈനികരും കൊല്ലപ്പെട്ടു. 72 മാധ്യമപ്രവര്‍ത്തകര്‍, 444 സന്നദ്ധ പ്രവര്‍ത്തകർക്കും ജീവൻ നഷ്‌ടപ്പെട്ടു. 2001 സെപ്റ്റംബർ 9ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ തുടങ്ങിവച്ച അമേരിക്കന്‍ അധിനിവേശം 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അമേരിക്ക അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഈ വര്‍ഷം പിന്മാറുമെന്ന സുപ്രധാന തീരുമാനം പുറത്തുവന്നു. എന്നാല്‍ ഈ അധിനിവേശത്തിന്റെ ബാക്കി പത്രമെന്താണ്? അമേരിക്കന്‍ യുദ്ധം മുലം നിരപരാധികളായ 47,245 അഫ്‌ഗാൻ പൗരന്മാരാണ്…
വരാണസി ഗ്യാൻവാപി മസ്ജിദ്: ആരാധാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന കോടതി ഉത്തരവ്
മസ്ജിദ് നിര്‍മിച്ചത് അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണെന്നും പള്ളിയോടനുബന്ധിച്ച് ഒരു മദ്രസ നിര്‍മിക്കുക്കയാണ് ഔറംഗസീബ് ചെയ്തതെന്നും മുസ്‌ലിം പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശിലെ വരാണസി ഗ്യാന്‍വാപി മസ്ജിദിന് താഴെ പുരാവസ്തു പരിശോധനക്ക് ഉത്തരവ് നല്‍കിയ സിവില്‍ കോടതി വിധി രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണത്തിനായി 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ നോക്കുകുത്തിയാക്കിയെന്ന് വിമര്‍ശനം. ഏതൊരു ആരാധനാലയവും 1947 ആഗസ്റ്റിന് മുൻപ് ഏതുവിഭാഗത്തിന്റെ കയ്യിലാണോ, അത് തുടര്‍ന്നും അവര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ 'ദ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റില്‍'…
കേരള മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം
കേരള സംസ്ഥാനം രൂപീകരിച്ചത് മുതലുള്ള മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ അനുപാതങ്ങളിലെ ഏറ്റക്കുറച്ചിലുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത് അധികാര പങ്കാളിത്തത്തിലെ അസന്തുലിതാവസ്ഥയാണ്. കേരളപ്പിറവി മുതലുള്ള വിവിധ മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യങ്ങള്‍ 1957ലെ ആദ്യ ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ 2021 മെയ് 20ന് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാര്‍ വരെയുള്ള മന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യങ്ങളില്‍ വന്‍ ഏറ്റക്കുറച്ചിലുകളാണ് നമുക്ക് കാണാനാവുന്നത്. 394 മന്ത്രിസ്ഥാനങ്ങളാണ് വിവിധ സര്‍ക്കാറുകള്‍ക്ക് കീഴില്‍ ആകെ ഉണ്ടായിട്ടുള്ളത്. ഇത് പരിശോധിക്കുമ്പോള്‍, കേരളത്തിലെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.