സംഘ്പരിവാർ ഇന്ത്യയിലെ മുസ്ലിം സ്ത്രീയുടെ ജീവിതം ഇങ്ങിനെയൊക്കെയാണ്!

Noor Mahvish
August 13, 2021
Noor Mahavish

 

ബിജെപി മഹിളാ മോർച്ച നേതാവായ സുനിത സിംഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുസ്‌ലിം സ്ത്രീകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; "ഹിന്ദു സഹോദരങ്ങൾ പത്തു പേരടങ്ങുന്ന ഒരു സംഘം ഉണ്ടാക്കി മുസ്‌ലിം അമ്മമാരെയും സഹോദരിമാരെയും തെരുവുകളിൽ പരസ്യമായി ബലാത്സംഗം ചെയ്യുകയും  മറ്റുള്ളവർക്ക് കാണാനായി അവരെ ചന്തയുടെ മധ്യത്തിൽ തൂക്കിയിടുകയും ചെയ്യണം. ഇന്ത്യയെ സംരക്ഷിക്കാൻ ഇതേ മാർഗമുള്ളൂ". 

സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ രണ്ടാം ഭാഗം

1983 ൽ അസമിൽ നടന്ന നെല്ലി കൂട്ടക്കൊല. ഏകദേശം ആറ് മണിക്കൂറിനുള്ളിൽ രണ്ടായിരത്തോളം മുസ്ലിംകളെയാണ് ഒരു സംഘം ആളുകൾ കൊന്നത്. 1984 ൽ ഡൽഹി നടന്ന അക്രമങ്ങൾ, 1987 ലെ മീററ്റ്-ഹാഷിംപുര പ്രശ്നം, 1989 ൽ ഭഗൽപൂർ, 1992-93 ൽ ബോംബെ എന്നീ അക്രമങ്ങളിലെല്ലാം ഇരകളായത് മുസ്‌ലിം സ്ത്രീകളായിരുന്നു. മുസ്ലീം സമൂഹത്തിനും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അത്തരം ഓരോ വംശഹത്യാ കൊലകളിലും മുസ്ലീം സ്ത്രീകളാണ് ഏറ്റവും കൂടുതൽ ക്രൂരത നേരിട്ടത്.

2018 ൽ കതവ ബലാത്സംഗ കേസിൽ ജമ്മുവിലെ നാടോടികളായ ബഖർവാൾ സമുദായത്തിലെ, എട്ടുവയസ്സുള്ള ഒരു മുസ്ലീം പെൺകുട്ടിയെ ക്ഷേത്രപരിസരത്ത് വെച്ച് ഒരു സംഘം ബലാത്സംഗം ചെയ്തു. പ്രതികൾക്ക് ശിക്ഷ നൽകാൻ ആവശ്യപ്പെടുന്നതിനു പകരം അവരെ അനുകൂലിക്കുന്നതിനു വേണ്ടിയായിരുന്നു  വ്യാപകമായ പ്രതിഷേധങ്ങൾ നടന്നത്. കാരണം ബലാത്സംഗം ചെയ്തത് ബ്രാഹ്മണരുടെ ഉയർന്ന ജാതിയിൽ പെട്ടവരാണ്. 

എല്ലാ ദിവസവും നിരവധി ഇസ്ലാമോഫോബിക് സംഭവങ്ങൾ ഇവിടെ നടക്കുന്നുണ്ട്. 'സുള്ളി ഡീൽസിലെ' എന്റെ ചിത്രം ഞാൻ ആദ്യം കണ്ടപ്പോൾ, സംസാരിക്കാൻ എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടു പോയി. നീതിക്കുവേണ്ടിയുള്ള എന്റെ പ്രതീക്ഷകൾ വളരെ കുറവായതിനാൽ എനിക്ക് മുന്നോട്ട് വരാനും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനും മൂന്ന് ദിവസമെടുത്തു. 

മുസ്ലീം സ്ത്രീകളെ  ലേലത്തിന് വെച്ചതിനെക്കുറിച്ച പ്രശ്നം തുടർച്ചയായി ഉയർത്തിക്കാട്ടാൻ ഒരു മുഖ്യധാരാ മാധ്യമം പോലും തയ്യാറാകുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. കാരണം ഇത് കൂടുതൽ ആശങ്കപ്പെടേണ്ട വിഷയമല്ല എന്നാണ് അവരുടെ നിലപാട്. ഇത് ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ഈ പ്രശ്നം നടന്നിട്ട് ഒരു മാസമായി, പക്ഷേ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ഒരു ദേശീയ പത്രത്തിലോ മാധ്യമത്തിലോ ഒരു പ്രചാരണവുമില്ല. ഒരു മാസമാണ് എന്റെ പരാതി ഒരു എഫ്.ഐ.ആറായി മാറാൻ  എടുത്തത്. "ഒരു എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അത്തരമൊരു സമയം എടുക്കുന്നുണ്ടങ്കിൽ, നീതി ലഭിക്കാൻ ഒരാൾക്ക് എത്രമാത്രം ബുദ്ധിമുട്ടേണ്ടി വരുമെന്ന് ഊഹിക്കാവാനാകുന്നതെ ഉള്ളു. ഈ അനുഭവത്തിന്റെ ആഴത്തിലുള്ള  ആഘാതം ഓരോ ദിവസവും എന്നോടൊപ്പമുണ്ട്. ഇത് പൂർണ്ണമായും വാക്കുകളിൽ ആവിഷ്കരിക്കാ കഴിയില്ല. ഞാൻ ഒരു മുസ്ലീം സ്ത്രീയായതുകൊണ്ട് മാത്രമാണ് ഈ വിദ്വേഷവും അപമാനവുമെന്ന് എനിക്കറിയാം. ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ എന്റെ  പോരാട്ടത്തിന് ഞാൻ നൽകേണ്ട വിലയാണോ ഇത്?

ഇന്ന് ഇന്ത്യയിൽ, "ജയ് ശ്രീ റാം" എന്നത്  ഒരു മത മുദ്രാവാക്യമല്ല. രാമന്റെ പേരിൽ മുസ്ലിംളെ കൊല്ലാൻ പ്രേരിപ്പിക്കുന്നതിനുള്ള  രാഷ്ട്രീയ മുദ്രാവാക്യമായി അത് മാറിയിരിക്കുകയാണ്. പശുവിന്റെയും രാമന്റെയും പേരിൽ നൂറുകണക്കിന് മുസ്ലീങ്ങൾ കൊല്ലപ്പെട്ടു. മുസ്ലീം സമൂഹത്തിനെതിരായ വംശീയ കുറ്റകൃത്യങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുമുമ്പും പല രീതിയിൽ മുസ്‌ലിം സഹോദരിമാർക്ക് നേരെ പ്രചാരണം ഉണ്ടായിട്ടുണ്ട്.

ബിജെപി മഹിളാ മോർച്ച നേതാവായ സുനിത സിംഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുസ്‌ലിം സ്ത്രീകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; "ഹിന്ദു സഹോദരങ്ങൾ പത്തു പേരടങ്ങുന്ന ഒരു സംഘം ഉണ്ടാക്കി മുസ്‌ലിം അമ്മമാരെയും സഹോദരിമാരെയും തെരുവുകളിൽ പരസ്യമായി ബലാത്സംഗം ചെയ്യുകയും  മറ്റുള്ളവർക്ക് കാണാനായി അവരെ ചന്തയുടെ മധ്യത്തിൽ തൂക്കിയിടുകയും ചെയ്യണം. ഇന്ത്യയെ സംരക്ഷിക്കാൻ ഇതേ മാർഗമുള്ളൂ". 

അവസാനമായി, എന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കും മുസ്ലീം സമുദായത്തിനുമെതിരെയുള്ള ഇത്തരം അപമാനകരമായ ചെയ്തികളുടെ പരമ്പര ഒരുപക്ഷേ നിങ്ങൾ  മറന്നേക്കാം. പക്ഷെ, ഇത് നേരിട്ടവർ, അവരുടെ ജീവിതകാലം മുഴുവൻ അതവരെ വേട്ടയാടിക്കൊണ്ടിരിക്കും. നിയമപരമായ മാർഗങ്ങളിലൂടെ നീതി ലഭിക്കാൻ ഞാൻ പോരാടും. എനിക്കത് അവസാനിപ്പിക്കാൻ കഴിയില്ല. എന്റെ സ്വത്വത്തെക്കുറിച്ചും എന്റെ ചിന്തകളെക്കുറിച്ചും ഞാൻ ലജ്ജിക്കുന്നില്ല. ഇസ്ലാമോഫോബിയക്കും ഫാസിസത്തിനും എതിരെ പോരാടാനുള്ള എന്റെ ആത്മാവിശ്വാസത്തെ നിങ്ങൾക്ക് തകർക്കാനാവില്ല. ഇത് ചെയ്ത വ്യക്തിയും ഈ അപമാനകരമായ ചിത്രങ്ങളെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകളുടെ സംഘവും സ്വന്തം സ്വത്വത്തിലാണ് ലജ്ജിക്കേണ്ടത്.

ഒന്നാം ഭാഗം ഇവിടെ വായിക്കാം

Noor Mahvish

A political, social & student activist, an orator who spreads general awareness through speeches, blogs and on several social media platforms. Noor write blogs on educational, social and political issues of Our Country, she writes to highlight the Social and Political Rights of Common Citizen, she writes to expose false political propaganda and lies of the politician.