Skip to content Skip to sidebar Skip to footer

Culture

ഓൺലൈൻ ഉള്ളടക്കങ്ങളെ സർക്കാർ എന്തിന് ഭയക്കുന്നു?
ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് പരിശോധിക്കുന്നു: 2021 ൽ കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവൺമെൻ്റ് ഗൂഗ്ളിനെ സമീപിച്ചത് ഏകദേശം 4000 തവണ. 2020ൽ ഏകദേശം 2000 തവണ ഈ ആവശ്യം പറഞ്ഞ് ഗൂഗ്ളിനെ സമീപിപ്പിച്ചിട്ടുണ്ട്. 2014 നു ശേഷം ഇത്തരം അഭ്യർത്ഥനകളിൽ വലിയ വർധനവ്. ഗൂഗ്ൾ വെബ് സെർച്ച്, യു റ്റ്യൂബ്, ഗൂഗ്ൾ പ്ലേ തുടങ്ങിയവയിൽ നിന്ന് കണ്ടന്റുകൾ നീക്കം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കണ്ടൻ്റ് ഒഴിവാക്കാനുള്ള ആവശ്യം ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത്…
മലബാർ: വിദ്യാഭ്യാസ വിവേചനത്തിന്റെ വർത്തമാനങ്ങൾ
തശ്‌രീഫ് കെ പി അസന്തുലിതമായ വികസനത്തിന്റെയും വിഭവ ലഭ്യതയുടെയും കാര്യത്തിൽ ചരിത്രപരമായ വിവേചനമനുഭവിക്കുന്ന മേഖലയാണ് മലബാർ ജില്ലകൾ. ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെന്ന് വാദിക്കുമ്പോഴും സർക്കാറിന്റെ വികസന വിതരണത്തിൽ മലബാർ നേരിടുന്ന വിവേചനം തുടരുകയാണ്. മാറി മാറി അധികാരത്തിൽ വന്ന ഇടത്, വലത് സർക്കാറുകൾ ഈ വിവേചന യാഥാർഥ്യത്തെ വേണ്ട വിധത്തിൽ പരിഗണിക്കുകയോ, പരിഹരിക്കുകയോ ചെയ്‌തിട്ടില്ല. മലബാർ ജില്ലകൾ നേരിടുന്ന നീതി നിഷേധത്തിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ. വിജയ ശതമാനത്തിലും ഉന്നത പഠന നിലവാരത്തിലും…
നിയമ സഹായം തേടാൻ സ്ത്രീകൾ മടിക്കുന്നുവോ…?
കേരളത്തിലെ ചാനൽ ചർച്ചകളിൽ ഒരു പ്രമുഖ വലത് നിരീക്ഷകൻ സ്ഥിരമായി ഉയർത്തുന്ന വാദമാണ് ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ പകുതിയോളം വ്യാജമാണെന്നത്. 2013 ഏപ്രിൽ മുതൽ 2014 ജൂലൈ വരെയുള്ള പീഡന കേസുകൾ പരിശോധിക്കുമ്പോൾ 53% വ്യാജമാണെന്ന ഡൽഹി വുമൺസ് കമ്മീഷൻ റിപ്പോർട്ട്‌ ഉദ്ധരിച്ചാണ് ഈ വാദം. ഈ റിപ്പോർട്ട്‌ സംബന്ധിച്ച് ബി.ബി.സി നടത്തിയ അന്വേഷണത്തിൽ "വ്യാജം" എന്ന് പരാമർശിച്ചിട്ടുള്ള കേസുകളിൽ സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടികാണിക്കുന്നില്ല. മറിച്ച് ഭീഷണിക്ക് വഴങ്ങി…
ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൻ്റെ പരിണാമങ്ങൾ.
അംജദ് കരുനാഗപ്പള്ളി ഇന്ത്യ -ഇസ്രായേൽ ഡിപ്ലോമാറ്റിക്ക് ബന്ധത്തിന്റെ 30 വർഷം പൂർത്തിയായത് ഈ വർഷം ജനുവരിയിലായിരുന്നു. 1992ൽ ഇസ്രായേൽ എംബസി ഡൽഹിയിലും ഇന്ത്യൻ എംബസി തെൽഅവീവിലും സ്ഥാപിതമായതോടെയാണ് ഇന്ത്യ ഇസ്രായേൽ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 1950-ൽ തന്നെ ഇന്ത്യ ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നുവെങ്കിലും അതിന് ഔദ്യോഗിക ഭാവം കൈവന്നത് 1992 ലായിരുന്നു. ആ സന്ദർഭത്തിൽ സൈനിക പ്രതിരോധ ഉടമ്പടിയിലും, ശാസ്ത്ര സാങ്കേതികവിദ്യയിലും കാർഷിക ബന്ധത്തിലും ഇസ്രായേലുമായി സഹകരണം ഇന്ത്യക്ക് ഉണ്ടായിരുന്നപ്പോൾ…
എൻ.സി.ആർ.ടി പാഠപുസ്‌തകങ്ങൾ ഇനി ആർ.എസ്.എസ് എഴുതും.
സ്‌കൂളുകൾക്കായുള്ള ദേശീയ പാഠ്യപദ്ധതികൾ പുനഃക്രമീകരിക്കാൻ നിയോഗിച്ചവരിൽ 24 പേർ ആർ.എസ്എസുകാർ. പുനഃക്രമീകരിച്ച പാഠ്യ പദ്ധതിയനുസരിച്ചാണ് പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുക. അതായത് ഇനി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം പഠിക്കാം. പരീക്ഷണമെന്ന നിലയിൽ കോവിഡ് ലോക്ഡൌണിനിടെ "പാഠപുസ്‌തകങ്ങൾ യുക്തിസഹമാക്കുന്നതിന്റെ" ഭാഗമായി ഗുജറാത്ത് വംശഹത്യ, സിഖ് വംശഹത്യ, നക്സലൈറ്റ് മുന്നേറ്റങ്ങൾ, അടിയന്തരാവസ്‌ഥ എന്നിവയെ പറ്റിയുള്ള പാഠഭാഗങ്ങൾ എൻ.സി.ആർ. ടി ഒഴിവാക്കിയിരുന്നു. ആസ്വാദ്യകരവും ആകർഷകവുമായ പാഠ്യപദ്ധതിക്കും അധ്യാപനത്തിനും വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പിന്റെ ചെയർമാനായി നിയോഗിച്ചിട്ടുള്ളത് ആർ.എസ്.എസിന്റെ വിദ്യാഭാസ വിഭാഗമായ വിദ്യാഭാരതി അഖിലേന്ത്യ പ്രസിഡന്റ്…
പെൺകുട്ടികളുടെ ശൗചാലയം: സർക്കാർ വാദങ്ങൾ തെറ്റാണ്!
2022 ജൂൺ 12-ന് കേന്ദ്ര സർക്കാർ, അതിന്റെ നോഡൽ മീഡിയാ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി ഒരു അവകാശവാദം ഉന്നയിക്കുകയുണ്ടായി. 'രാജ്യത്തെ 97% സ്‌കൂളുകളിലും കൈ കഴുകാനുള്ള സൗകര്യവും പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യവുമുണ്ട്' എന്നായിരുന്നു വാദം. നിലവിലെ ബി.ജെ.പി സർക്കാർ, കഴിഞ്ഞ എട്ടു വർഷത്തിനിടെ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് 45% സ്‌കൂളുകളിൽ മാത്രമേ കൈകഴുകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂവെന്നും, 91% ശതമാനം പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്നും പ്രസ്…
പോഷകമുള്ള ഭക്ഷണം കഴിക്കാനാവാത്തവരുടെ ഇന്ത്യ
17 ലക്ഷത്തിലധികം ഇന്ത്യക്കാർ ഓരോ വർഷവും ഭക്ഷണത്തിലെ അപകടകരമായ പദാർത്ഥങ്ങളും അമിത ഭാരവും കാരണമായി(unhealthy diet) ഉണ്ടാകുന്ന രോഗങ്ങൾ മൂലം മരിക്കുന്നുവെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (സി.എസ്.ഇ), ഡൗൺ ടു എർത്ത് മാസികയും പ്രസിദ്ധീകരിച്ച 2022 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെന്റ് 2022' സ്ഥിതിവിവര കണക്കുകൾ പറയുന്നു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂണ് 3ന് ഓൺലൈനിലായിരുന്നു റിപ്പോർട്ട് പുറത്തിറക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, പക്ഷാഘാതം, കൊറോണറി, ഹൃദ്രോഗം എന്നിങ്ങനെയാണ് റിപ്പോർട്ട്…
സിവിൽ സർവീസിൽ മുസ്‌ലിം പ്രാതിനിധ്യം ഇങ്ങനെ കുറഞ്ഞത് എന്തുകൊണ്ട്?
2021ലെ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയ മുസ്ലിം ഉദ്യോഗാർത്ഥികളുടെ എണ്ണം 12 വർഷത്തിനിടെ ഉണ്ടായതിൽ ഏറ്റവും കുറവ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2022 മെയ് 30 തിങ്കളാഴ്ച്ച, 2021ലെ സിവിൽ സർവീസ് പരീക്ഷകളുടെ റിസൾട്ട് പ്രഖ്യാപിക്കുകയും, IAS, IPS, IFS, IRS, മറ്റ് സിവിൽ സർവീസ് തസ്തികകളിലേക്കായി മൊത്തം 685 ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. യോഗ്യത നേടങ്ങിയവരിൽ 21 മുസ്‌ലിംകളാണുള്ളത്. ആദ്യ 100 പേരുടെ പട്ടികയിൽ ഒരു മുസ്‌ലിം പോലും…
ഹനുമാൻ്റെ ജന്മ സ്ഥലം: ധർമ്മസഭയിൽ സംഘർഷം. സമ്മേളനം മാറ്റിവെച്ച് സംഘാടകർ
ഹനുമാന്റെ ജന്മ സ്ഥലം തീരുമാനിക്കാനായി മഹാരാഷ്ട്രയിലെ നാസിക്കിൽ ചൊവ്വാഴ്ച വിളിച്ചുചേർത്ത ധർമ്മസഭ സമ്മേളനം സന്യാസിമാരുടെ തർക്കം കാരണം നിർത്തിവെച്ചു.
പാഠപുസ്തകത്തിലെ കാവിവത്കരണം: കർണാടകയിൽ പ്രതിഷേധം
കർണാടകയിലെ വിദ്യാഭ്യാസ മേഖലയിൽ വർധിച്ചു വരുന്ന കാവിവത്കരണത്തിൽ പ്രതിഷേധിച്ച് നിരവധി പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും സംസ്ഥാന സർക്കാരിന്റെ വിവിധ കമ്മറ്റികളിൽ നിന്ന് രാജിവെച്ചു. കർണാടകയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷം 2020-ൽ രൂപീകരിച്ച രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള റിവിഷൻ കമ്മിറ്റി, അടുത്തിടെ 6 മുതൽ 10 വരെ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളും 1 മുതൽ 10 വരെ ക്ലാസുകളിലെ കന്നഡ ഭാഷാ പാഠപുസ്തകങ്ങളും സാമൂഹ്യശാസ്ത്ര- ഭാഷാ പാഠപുസ്തകങ്ങളും പരിഷ്കരിച്ചിരുന്നു. വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗത് സിംഗ്,…
പരിചയമില്ലാത്ത ‘പുഴു’ അത്ര നല്ല സിനിമയാണോ?
'പുഴു' ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് രചിച്ച് നവാഗതയായ രതീന സംവിധാനം ചെയ്ത മലയാള ചിത്രമാണിത്. മമ്മൂട്ടി കുട്ടനായും പാർവതി തിരുവോത്ത് ഭാരതിയായും, കുട്ടപ്പൻ എന്ന കെപിയായി അപ്പുണ്ണി ശശിയും, വാസുദേവ് ​​സജീഷ് കിച്ചുവായും എത്തിയ പുഴു ഒ.ടി.ടി വഴിയാണ് പ്രേക്ഷകരിലെത്തിയത്. കാലങ്ങളായി സവർണ ദൃഷ്ടികളെ തൃപ്‌തിപെടുത്തി ശീലിച്ച സിനിമാ വ്യവസായത്തിനുള്ളിൽ നിന്നും, ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മേധാവിത്വത്തിന് എതിരെയുള്ള ശക്തമായ ജാതി വിരുദ്ധ പ്രഖ്യാപനമായി 'പുഴു' മാറുന്നു. 70-കളിലും…
‘ധുംകേതു’വിലൂടെ കാസി നസ്റുൽ ഇസ്‌ലാം ചെയ്തത് എന്താണ്?
സമകാലിക ഇന്ത്യയിൽ കവി കാസി നസ്രുൽ ഇസ്‌ലാമിനെ വായിക്കുന്നതിൻ്റെ പ്രസക്തി വിശകലനം ചെയ്യുന്നു. കവിതകളിലൂടെയും മാസികകളിലൂടെയും ഗാനങ്ങളിലൂടെയുമാണ് കാസി നസ്രുൽ ഇസ്ലാം തൻ്റെ ആശയങ്ങൾ പ്രബോധനം ചെയ്തത്. ലോകം ശിഥിലമാക്കപ്പെടുകയും രാജ്യത്തെ മതേതരത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, ബംഗാളി കവിയും പത്രപ്രവർത്തകനും സംഗീതസംവിധായകനും ആക്ടിവിസ്റ്റുമായ കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ജീവിതവും ആശയങ്ങളും പരിശോധിക്കുന്നത് ഉചിതമാണ്. ശ്രദ്ധേയനായ സാഹിത്യപ്രതിഭയും സവിശേഷ ചിന്തകനുമായിരുന്ന അദ്ദേഹം, ആത്മാവിഷ്കാരത്തിനും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തന്റെ…
മങ്കിപോക്സിനെ പേടിക്കേണ്ടതുണ്ടോ?
സാധാരണഗതിയിൽ മങ്കിപോക്സ്‌ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഓസ്‌ട്രേലിയ, ബെൽജിയം, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ, സ്‌പെയിൻ, സ്വീഡൻ, യു.എസ്.എ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട 100-ലധികം കുരങ്ങുപനി കേസുകളാണ് ലോകാടിസ്ഥാനത്തിൽ ഈ രോഗത്തിനെതിരെ ജാഗ്രതയുയർത്താൻ പ്രേരിപ്പിച്ചത്. മങ്കിപോക്സ്‌ പകരുന്നതെങ്ങനെ? സാധാരണഗതിയിൽ, രോഗബാധിതരായ മൃഗങ്ങളുമായി അടുത്തിടപഴകുന്നതിലൂടെയാണ് മനുഷ്യർക്ക് മങ്കിപോക്സ്‌ പിടിപെടുന്നത്. അത് മൃഗങ്ങളുടെ കടി, പോറൽ, ശരീരസ്രവങ്ങൾ, മലം അല്ലെങ്കിൽ വേണ്ടത്ര പാകം ചെയ്യാത്ത മാംസം കഴിക്കുന്നത് എന്നിവയിലൂടെയും ആകാമെന്ന് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂനോട്ടിക്…
സംഘ് പരിവാർ അജണ്ടകൾ കേരളത്തിലും സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ!
അസ്മ മന്‍ഹാം കേരള വിദ്യാഭ്യാസ മേഖലയിൽ ഇടക്കിടെ നടന്നുകൊണ്ടിരിക്കുന്ന 'ഒറ്റപ്പെട്ട' സംഭവങ്ങളുടെ പുതിയ പതിപ്പാണ് ഈയിടെയായി നാം കണ്ട ചിലചോദ്യപ്പേപ്പറുകൾ. കേരളത്തിലെ വ്യത്യസ്ത സർവകലാശാലകളിലെയും പി. എസ്. സിയിലെയും ചോദ്യപ്പേപ്പറിൽ ഇസ്‌ലാമോഫോബിയയും വംശവെറിയും പ്രോത്സാഹിപ്പിക്കുന്ന ചോദ്യങ്ങളുണ്ടായിരുന്നു. സംഘപരിവാർ അജണ്ടകൾ ഭരണ സംവിധാനങ്ങളിലൂടെ കേരളത്തിലും നടപ്പിലാക്കുന്നു എന്ന സൂചനയാണ്ഇത് നൽകുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങളും സർക്കാർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുകളും സംഘ്പരിവാറിന്റെ വംശീയ പദ്ധതികൾക്കായി ഒരുക്കപ്പെടുന്നതിന്റെ തെളിവുകളായി ഇവയെ മനസിലാക്കാം. മലബാർ സമരത്തെക്കുറിച്ച PSCയുടെ ചോദ്യത്തിന്, 'ഹിന്ദുക്കൾ നിബന്ധിത മതപരിവർത്തനത്തിനു…
അമ്മയിലെ ആൺകൂട്ടം എന്നാണ് മൗനം വെടിയുക?
സുൽഫത്ത് ലൈല 2018 ൽ കെപിഎസി ലളിത മലയാളം സിനിമയിലെ വിസ്മയ താരമായിരുന്ന അടൂർ ഭാസിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം തുറന്നടിച്ചു പറഞ്ഞപ്പോൾ അതിന് മറുപടിയായി ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം " ഭാസിയേട്ടൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല " എന്നാണ് പറഞ്ഞത്. അതിന് ശേഷവും സിനിമാമേഖലയിൽ തുറന്നുപറച്ചിലുകൾ ഉണ്ടായിക്കൊണ്ടേയിരുന്നു. പൊതു സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇല്ലാതായത് തുറന്ന് പറയുന്ന സ്ത്രീകളുടെ, അവരുടെ കൂടെ നിൽക്കുന്ന, അവർക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായ…
അഭിപ്രായ സ്വാതന്ത്ര്യം അക്കാദമിക ഗുണനിലവാരത്തെ ബാധിക്കുമ്പോൾ.
സാദത്ത് ഹുസൈൻ. ശാരദ യൂണിവേഴ്സിറ്റിയിൽ ബിഎ പൊളിറ്റിക്കൽ സയൻസിന്റെ ഒന്നാം സെമസ്റ്ററിൽ "രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ"(political ideology)എന്ന പേരിൽ ഒരു പേപ്പറുണ്ട്. ഇതിൻ്റെ പ്രാധാന ഉദ്ദേശം വിവിധ എഴുത്തുകാരേയും അവരുടെ സിദ്ധാന്തങ്ങളേയും പ്രായോഗിക തലങ്ങളിൽ വിദ്യാർത്ഥികൾ വിമർശനാത്മകമായി ചർച്ച ചെയ്യുക എന്നതാണെന്നാണ് യൂണിവേഴ്സറ്റിയുടെ വെബ്സൈറ്റിൽ തന്നെ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതേ വിഷയത്തിൻ്റെ അർദ്ധ വാർഷിക പരീഷയുടെ ചോദ്യപേപ്പറിൽ വന്ന ഒരു ചോദ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മൂലം അധ്യാപകനെ സസ്പെൻ്റ് ചെയ്യുകയും പ്രശ്ന പരിഹാരത്തിന് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ…
സങ്കുചിത ദേശീയത ഇന്ത്യൻ ബഹുസ്വരതയെ തകർക്കുകയാണ്!
റാം പുനിയാനി സംസ്കാരം ജീവിതത്തിന്റെ വളരെ കൗതുകകരമായ ഒരു വശമാണ്. സംസ്കാരം മനസ്സിലാക്കാൻ സാമൂഹിക ജീവിതത്തിന്റെ വിവിധ വശങ്ങളായ ഭക്ഷണം, വസ്ത്രം, സംഗീതം, ഭാഷ, സാഹിത്യം, മതം എന്നിവ നിരീക്ഷിച്ചാൽ മതിയാകും. ഇന്ത്യപോലെ, ഒരുപാട് വൈവിധ്യങ്ങളുണ്ടെന്ന് പറയപ്പെടുന്ന ബഹുസ്വര രാജ്യത്ത് സംസ്കാരത്തിന്റെ സങ്കീർണ്ണതയെക്കുറിച്ച് മനസ്സിലാക്കി തരുന്ന ഒരു ചിത്രപ്പണിയുണ്ട്. ഇന്ത്യയിൽ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ നൽകിയിട്ടുള്ള സംഭാവനകളുടെ കൂടിച്ചേരലാണ് സംസ്‌കാരത്തിന്റെ മുഖമദ്ര. അങ്ങനെ വരുമ്പോൾ, യഥാർത്ഥത്തിൽ എന്താണ് ഇന്ത്യൻ സംസ്കാരം? രാജ്യത്തെ പ്രായോഗിക ബഹുസ്വരതയുടെ…
പുലിറ്റ്സർ ലഭിച്ച ഇന്ത്യയുടെ കൊവിഡ് പ്രതിസന്ധി ചിത്രങ്ങൾ
റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫി തലവനായിരുന്ന മരണപ്പെട്ട ഡാനിഷ് സിദ്ദിഖി , റോയിട്ടേഴ്‌സിലെ തന്നെ അദ്‌നാൻ അബിദി, ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ സന്ന ഇർഷാദ് മാട്ടൂ, അമിത് ദേവ് എന്നിവർക്കാണ് 2022 ലെ പുലിറ്റ്സർ. ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിന്റെ കവറേജിനാണ് ഈ അവാർഡ് ലഭിച്ചത്. രാജ്യവ്യാപകമായി കൊവിഡ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനവും ഏപ്രിൽ, മെയ് മാസങ്ങളിലെ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കൂട്ട ശവസംസ്‌കാരങ്ങളും അടങ്ങിയ ചിത്രങ്ങളാണ് ഇവരെ അവാർഡിന് അർഹനാക്കിയത്.…
നാമമാത്രമായി ഇന്ത്യൻ ആരോഗ്യ മേഖല
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് അനുസരിച്ച് 2020 ലും 2021 ലുമായി ഇന്ത്യയിൽ 47.4 ലക്ഷം ആളുകളാണ് കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ച് മരണപ്പെട്ടത്. 2021 അവസാനത്തോടെ രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയ 4.81 ലക്ഷം എന്ന കണക്കിന്റെ പത്തിരട്ടിയോളം വരുമിത്. 2020ൽ തന്നെ 8.3 ലക്ഷം മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. 2020 ലെ ജനന മരണ രജിസ്ട്രേഷൻ ഡേറ്റ പുറത്തിറക്കി രണ്ടു ദിവസത്തിനുശേഷമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. പ്രസ്തുത ഡേറ്റ അനുസരിച്ച് മുൻ വർഷത്തേക്കാൾ 4.75…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.