Skip to content Skip to sidebar Skip to footer

Science

പുലിറ്റ്സർ ലഭിച്ച ഇന്ത്യയുടെ കൊവിഡ് പ്രതിസന്ധി ചിത്രങ്ങൾ
റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫി തലവനായിരുന്ന മരണപ്പെട്ട ഡാനിഷ് സിദ്ദിഖി , റോയിട്ടേഴ്‌സിലെ തന്നെ അദ്‌നാൻ അബിദി, ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ സന്ന ഇർഷാദ് മാട്ടൂ, അമിത് ദേവ് എന്നിവർക്കാണ് 2022 ലെ പുലിറ്റ്സർ. ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിന്റെ കവറേജിനാണ് ഈ അവാർഡ് ലഭിച്ചത്. രാജ്യവ്യാപകമായി കൊവിഡ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനവും ഏപ്രിൽ, മെയ് മാസങ്ങളിലെ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കൂട്ട ശവസംസ്‌കാരങ്ങളും അടങ്ങിയ ചിത്രങ്ങളാണ് ഇവരെ അവാർഡിന് അർഹനാക്കിയത്.…
നാമമാത്രമായി ഇന്ത്യൻ ആരോഗ്യ മേഖല
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് അനുസരിച്ച് 2020 ലും 2021 ലുമായി ഇന്ത്യയിൽ 47.4 ലക്ഷം ആളുകളാണ് കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ച് മരണപ്പെട്ടത്. 2021 അവസാനത്തോടെ രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയ 4.81 ലക്ഷം എന്ന കണക്കിന്റെ പത്തിരട്ടിയോളം വരുമിത്. 2020ൽ തന്നെ 8.3 ലക്ഷം മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. 2020 ലെ ജനന മരണ രജിസ്ട്രേഷൻ ഡേറ്റ പുറത്തിറക്കി രണ്ടു ദിവസത്തിനുശേഷമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. പ്രസ്തുത ഡേറ്റ അനുസരിച്ച് മുൻ വർഷത്തേക്കാൾ 4.75…
വർഗീയത ബാംഗ്ലൂരിനെ തകർക്കുമോ!?
കർണാടകയിൽ വംശീയ ആക്രമണങ്ങൾ രൂക്ഷമായതോടെ നിക്ഷേപം തേടി ഐ.ടി കമ്പനികൾ തമിഴ്നാട്ടിലേക്ക് പോകുന്നു. ഇന്ത്യയുടെ " ഐ.ടി ഹബ്" ആയി കണക്കാക്കപ്പെടുന്ന കർണാടക, ലോകത്തിലെ നാലാമത്തെ വലിയ ടെക്നോളജി ക്ലസ്റ്ററിന്റെ ആസ്ഥാനമാണ്. എന്നാൽ കർണാടകയെ വർഗീയ ധ്രുവീകരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ബംഗളൂരു ആസ്ഥാനമായുള്ള നിരവധി ഐ.ടി കമ്പനികൾ തങ്ങളുടെ ബിസിനസുകൾക്ക് ഇടം തേടി തമിഴ്‌നാട് സർക്കാരിനെ സമീപിച്ചിട്ടുണ്ടന്നാണ് ThePrint പുറത്ത് വിട്ട റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത കാലത്തായി ഐ.ടി കമ്പനികളിൽ നിന്ന് അന്വേഷണങ്ങൾ…
റോഡ് അപകടങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ
ലോകത്ത് ഏറ്റവുമധികം റോഡ് അപകട മരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഓരോ ദിവസവും 29 കുട്ടികൾ റോഡ് അപകടങ്ങളിൽ മരിക്കുന്നു, ഓരോ വർഷവും 1.5 ലക്ഷം റോഡ് അപകട മരണങ്ങൾ സംഭവിക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ്, റോഡ് സൗകര്യങ്ങളുടെ അപര്യാപ്തത, ദുർബലമായ ട്രാഫിക് നിയമപാലനം എന്നിവയാണ് റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. മാത്രമല്ല, വാഹനം ഓടിക്കുന്നതിലെ മനുഷ്യസഹജമായ പിഴവുകൾ ചുരുക്കുകയും റോഡപകടങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങൾ (ADAS) ഇന്ത്യൻ വാഹനങ്ങൾക്ക് ഇല്ല. ഓട്ടോമാറ്റിക്…
വാക്‌സിനുകൾ കൂട്ടി കലർത്തിയാൽ എന്ത് സംഭവിക്കും?
വാക്സിനുകളുടെ മിശ്രണത്തെ കുറിച്ച് ആഗോളതലത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഭാവിൽ ഉണ്ടാകുന്ന അണുബാധയ്‌ക്കെതിരായ പ്രതിരോധം വർധിപ്പിക്കുന്നതിന് ഈ പഠനം സഹായകമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാക്‌സിനുകൾ മിക്‌സ് ചെയ്യുന്ന കാര്യം വ്യക്തികൾ തീരുമാനിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനാൽ മിശ്രിത വാക്‌സിനുകളുടെ പ്രശ്നം വളരെ ശ്രദ്ധിക്കേണ്ടതാണ് ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിലെ രണ്ട് പ്രധാന വാക്സിനുകളാണ് കോവിഷീൽഡും കോവാക്സിനും. ഇവ രണ്ടും കൂടി ചേർന്ന് ഉണ്ടാക്കുന്ന മിശ്രിതം  മികച്ച ഫലങ്ങൾ നൽകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ…
മാധ്യമ പ്രവത്തകരെ കുരുക്കിലാക്കുന്ന പെഗസസ്
ചാര കണ്ണുകൾ ഒരു അന്താരാഷ്ട്ര കൂട്ടുകെട്ടാണ്. അതിനെ നേരിടാനും തോൽപിക്കാനും അന്താരാഷ്ട്ര മാധ്യമ കൂട്ടുകെട്ട് വേണം എന്ന ചിന്തയാണ് പെഗസസ് പ്രോജക്റ്റിലേക്ക് നയിച്ചത്. കാര്യം വ്യക്തമാണ്. ജേർണലിസ്റ്റുകളെ  നിശബ്ദമാക്കാനുള്ള ആഗോള ആയുധം കൂടിയാണ് പെഗസസ്. പെഗസസിനെതിരെ ജേർണലിസ്റ്റുകളുടെ പ്രതിരോധമാണ് 'പെഗസസ് പ്രോജക്റ്റ്'. ഭരണകൂടങ്ങളും സാങ്കേതിക ശക്തികളും ആഗോളതലത്തിൽ ഒരുമിക്കുമ്പോൾ അവർ ഇരയാക്കുന്നത് മാധ്യമ പ്രവർത്തകരെയും മനുഷ്യാവകാശ പോരാളികളേയുമാണ്. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടർ ജമാൽ ഖഷോക് ജി 2018 ൽ കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഉറ്റവരുടെ ഫോണുകളിൽ പെഗസസ്…
പെഗസ് പടർന്നത് അമ്പത് രാജ്യങ്ങളിൽ
50 ഫോണുകളിലേക്ക് പെഗസസ് ചാര സോഫ്റ്റ് വെയർ അയക്കാൻ 56 കോടി രൂപ ചെലവാകും എന്നിരിക്കെ ആരാണ് നൂറുകണക്കിന് ചാര സൂത്രങ്ങൾ വാങ്ങാനുള്ള പണം ഇറക്കിയത്? വിവിധ രാജ്യങ്ങളിൽ പെഗസസ് കച്ചവടം ഉറപ്പിക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലായി അതത് പ്രധാനമന്ത്രിമാർ ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്.  ഹംഗറി, ഇന്ത്യ, റുവാണ്ട, അസർബൈജാൻ തുടങ്ങിയവയിൽ പെഗസസ് നയതന്ത്രത്തിന്റെ അടയാളങ്ങളുണ്ട്. ലോകത്തെ ഒന്നാകെ കീഴ്പ്പെടുത്തിയ കൊറോണ വൈറസ് ബാധയുടെ ദുരിതം സഹിക്കാനാകാതെ പ്രയാസപ്പെടുമ്പോഴാണ്, മറ്റൊരു വൈറസ് വളരെ മുമ്പ് തന്നെ ലോകരാജ്യങ്ങൾക്കുമേൽ പിടിമുറിക്കിയ…
ഇന്ത്യയിൽ 90 മില്ല്യൺ ആളുകൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ
ആഗോള തലത്തിൽ മാനസികാരോഗ്യനിലയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ ഏറെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. മൊത്തം ജനസംഖ്യയിൽ 450 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. കോവിഡ് വ്യാപനം മറ്റു മേഖലകളെപ്പോലെ മാനസികാരോഗ്യനിലയെയും ശക്തമായി ബാധിക്കുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രത്യേക നിയന്ത്രണങ്ങൾ, ജോലി നഷ്‌ടങ്ങൾ, വരുമാനങ്ങളിലുണ്ടായ ഇടിവ്, സാമൂഹ്യ ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ എന്നിവ ആളുകളിൽ ഭയം, ഉത്കണ്ഠ, അനിശ്ചിതത്വ ബോധം, നിരാശ എന്നിവ വലിയ തോതിൽ വളരാൻ കാരണമായി. ഒപ്പം മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധത്തിന്റെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.