Skip to content Skip to sidebar Skip to footer

Sports

ബാബർ അസമിനെ പൊതിയുന്ന ഇന്ത്യൻ വെട്ടുകിളിക്കൂട്ടം
പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ട് പ്രമുഖ സ്പോർട്സ് മാധ്യമങ്ങൾ അടക്കമുള്ളവർ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 'ഫോക്സ് ക്രിക്കറ്റ്' പോലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മാധ്യമങ്ങൾ, 'മിറർ നൗ' പോലെയുള്ള വിവിധ ഇന്ത്യൻ മാധ്യമങ്ങൾ തുടങ്ങിയവർ പ്രസ്തുത വാർത്ത പ്രസിദ്ധികരിച്ചിരുന്നു. പ്രചരിക്കുന്ന വാർത്തകളുടെ വസ്തുത എന്താണെന്ന് പരിശോധിക്കുന്നു. തന്റെ ടീമംഗങ്ങളിൽ ഒരാളുടെ കാമുകിക്ക് ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു എന്ന തരത്തിലാണ് ബാബർ അസമിനെതിരെ വാർത്തകൾ പ്രചരിക്കുന്നത്. ഡോ. നിമോ യാദവ്…
ഫ്രാൻസിന്റെ വിജയം ആഘോഷിക്കുന്ന റഫറി: പ്രചരിക്കുന്ന വീഡിയോ വ്യാജം
വേൾഡ് കപ് പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന മത്സരത്തിൽ മാച്ച് റഫറി ഫ്രാൻസിന്റെ വിജയം ആഘോഷിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു കളിയിൽ ഗോൾ അടിച്ചതിനെ തുടർന്ന് റഫറി കൈ ഉയർത്തി ആഘോഷിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് ഗോൾ അടിച്ചതിനെ തുടർന്നാണ് റഫറി ആഹ്ലാദം പ്രകടിപ്പിച്ചത് എന്നാണ് ആരോപണം വസ്തുത പ്രചരിക്കുന്ന വീഡിയോ ഫ്രാൻസ് ഇംഗ്ലണ്ട് തമ്മിലുള്ള ലോകകപ്പ് മത്സരമല്ല. ഇഗ്ലീഷ്…
ഖത്തറിലേക്ക് അനധികൃത മദ്യം: പ്രചരിക്കുന്ന ചിത്രം വ്യാജം
ലോകകപ്പ് വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചതുമുതൽ നിരന്തരമായി വിമർശനങ്ങളും വ്യാജ പ്രചാരണങ്ങളും മുഖ്യധാര മാധ്യമങ്ങളിൽ നിന്നടക്കം ഖത്തറിനെതിരെ ഉയർന്നിരുന്നു. സ്വവർഗാനുരാഗ സൗഹൃദമല്ല, മദ്യം ലഭിക്കില്ല, തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു തുടങ്ങി നിരവധി വിമർശനങ്ങൾ ഖത്തർ നേരിട്ടു. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന മറ്റൊരു വാർത്തയാണ് ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഖത്തറിലേക്ക് അനധികൃതമായി മദ്യം എത്തിക്കുന്നു എന്നത്. മദ്യത്തിന്റെ ക്യാനിന് മുകളിൽ പെപ്സിയുടെ സ്റ്റിക്കർ ഒട്ടിച്ചാണ് ഖത്തറിലേക്ക് എത്തിക്കുന്നത് എന്നാണ് ചിത്രത്തിലൂടെ വാദിക്കുന്നത്. ഇതിന്റെ വസ്തുത എന്താണെന്ന് ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. ആരാധകർ…
അർജന്റീനയെ തോൽപിച്ച സൗദി ഫുട്‌ബോൾ ടീം അംഗങ്ങൾക്ക് റോൾസ് റോയ്സ് സമ്മാനം: പ്രചരിക്കുന്നത് വ്യാജ വാർത്ത.
ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനക്കെതിരെ അട്ടിമറി വിജയം കരസ്ഥമാക്കിയതിനെ തുടർന്ന് സൗദി അറേബ്യാ ഫുട്ബോൾ ടീമിലെ എല്ലാവർക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അത്യാഢംബര വാഹനമായ റോൾസ് റോയ്സ് നൽകുമെന്ന വാർത്ത ഏറെ പ്രചരിക്കപ്പെട്ടിരുന്നു. പല പ്രമുഖ പത്രങ്ങളും ചാനലുകളും പ്രസ്തുത വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്ന് ഹിന്ദുസ്ഥാൻ ടൈംസ്, എൻ ഡി ടിവി, ടൈംസ് നൗ തുടങ്ങിയ ദേശീയ മാധ്യമങ്ങളും ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, അടക്കമുള്ള മലയാള…
ഖത്തർ ലോകകപ്പ്: വംശീയത പടർത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളെ കുറിച്ച് പരാമർശിക്കുന്ന രണ്ട് കണക്കുകൾക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. അതിൽ ഒന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്ത 6,500 മരണങ്ങൾ എന്ന കണക്കും, മറ്റൊന്ന് ആംനസ്റ്റി ഇന്റർനാഷണലിന് ഖത്തറിന്റെ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ലഭിച്ച 15,000 എന്ന കണക്കുമായിരുന്നു. ഈ കണക്കുകളുടെ കൃത്യതയും, അതിന്റെ സത്യാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു വസ്തുതാ പരിശോധനയാണ് ഇത്. ഖത്തറിൽ എന്താണ് സംഭവിക്കുന്നത്…
ഇന്ത്യൻ ക്രിക്കറ്റ്: പ്രാതിനിധ്യത്തിൻ്റെ ചോദ്യങ്ങൾ
കുറച്ചു മാസങ്ങൾക്കു മുൻപ് ക്രിക്കറ്റിലെ ആദിവാസി-ദലിത് അസാന്നിധ്യത്തെക്കുറിച്ചും അതിനു പരിഹാരമെന്ന നിലയിൽ ദക്ഷിണാഫ്രിക്കയിലേതുപോലെ ക്വാട്ട കൊണ്ടുവരുന്നത് പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഞാൻ ദി ഹിന്ദുവിൽ എഴുതിയിരുന്നു. പ്രതീക്ഷിച്ചതുപോലെ സംവരണം എന്ന ആശയം തീവ്ര വൈകാരിക പ്രതികരണങ്ങൾ ഉണ്ടാക്കി. ജാതി വ്യവസ്ഥ സുശക്തമായി നിലനിൽക്കുകയും അതിനെ അടിസ്ഥാനമാക്കിയുള്ള അടിച്ചമർത്തലും വേർതിരിവുകളും തുടരുകയും ചെയ്യുമ്പോഴും, ഈ ആവശ്യത്തോടുള്ള പല പ്രതികരണങ്ങളും സംവരണത്തോടുള്ള കടുത്ത വെറുപ്പ് വെച്ചുപുലർത്തുന്നവയായിരുന്നു. സംവരണം അനർഹർക്ക് നുഴഞ്ഞുകേറാനുള്ള അവസരമാണ് എന്ന വികാരം ശക്തമായി പ്രതികരണങ്ങളിൽ നിഴലിച്ചിരുന്നു. രണ്ടാമത് ഇന്ത്യൻ…
കളിക്കളത്തിന് പുറത്ത് വർഗീയതയുടെ പന്തെറിയുന്നവർ!
വംശവെറി കളിക്കളങ്ങളിൽ തീ പടർത്തുന്ന അനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കറുത്ത വർഗക്കാർക്കെതിരായ അധിക്ഷേപങ്ങളും ആക്രമണങ്ങളുമാണ് ഇതിൽ അധികവും. സമീപകാലത്ത് ഇന്ത്യയിൽ, ജാതീയവും മതപരവുമായ വിവേചനങ്ങൾക്കും ആക്രമണങ്ങൾക്കും കായിക താരങ്ങൾ വിധേയരാകുന്നത് വർധിച്ചുവരികയാണ്. ടോക്യോ ഒളിംബിക്സിൽ മത്സരിച്ച വന്ദന എന്ന ദളിത് പെൺകുട്ടിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മുഹമ്മദ് ഷമിയും വിധേയരായ അധിക്ഷേപങ്ങൾ ഇതിൻ്റെ ഉദാഹരണമത്രെ. പാകിസ്താനെതിരായ ടി20 ലോകകപ്പ് മത്സരത്തിലെ തോല്‍വിക്കു ശേഷം മുഹമ്മദ് ഷമി നേരിട്ടുകൊണ്ടിരിക്കുന്ന അപഹാസങ്ങളും സൈബർ ആക്രമണങ്ങളും കടുത്തതാണ്. മത-സമുദായ സ്വത്വം…
ഫെമിനിസ്റ്റുകളേ നിങ്ങൾ ഈ ലൈംഗികവൽക്കരണത്തെ എതിർക്കുന്നുണ്ടോ?
സ്ത്രീകൾ സാധാരണയായി കാലുകൾ മുഴുവൻ കാണിക്കുന്ന വസ്ത്രങ്ങളാണ് കായിക മത്സരങ്ങളിൽ ധരിക്കാറുള്ളത്. അവ ധരിച്ചില്ലങ്കിൽ മത്സരങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. 2019 വേൾഡ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ സോ ജിംഗ്യുവാൻ, പുരുഷ ജിംനാസ്റ്റുകൾ സാധാരണയായി ധരിക്കാറുള്ള അയഞ്ഞ ഷോർട്ട്സ് ധരിച്ചതിന് പരിഹാസം നേരിട്ടിരുന്നു. ടൊറന്റോ സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫ. ഹെലൻ ജെഫേഴ്സൺ ലെൻസ്കിജ്, ഒളിംപിക്സിൽ നടക്കുന്ന ലൈംഗികവൽക്കരണത്തെ കുറിച്ച് ഗ്ലോബൽ ന്യൂസിനോട് പങ്കുവെച്ച അഭിപ്രായങ്ങൾ ഗൗരവപ്പെട്ട ഒരു അന്തർദേശീയ സംവാദത്തിന് വിഷയമാകേണ്ടതാണ്; "സ്ത്രീ…
സിറിയൻ അഭയാർത്ഥികളുടെ ഒളിമ്പിക്സ്
ഒളിമ്പിക്സ് ആഘോഷങ്ങൾ കെട്ടടങ്ങി. എന്നാൽ, സിറിയയിലെ കുട്ടികളുടെ ഒളിമ്പിക്സ് ആവേശം നിലച്ചിട്ടില്ല. സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ താമസിക്കുന്ന ഒരു പറ്റം കുട്ടികളാണ് ഒളിമ്പിക്സിന്റെ മാതൃകയിൽ കായിക മത്സരങ്ങൾ നടത്തിയത്. വർഷങ്ങളായി സിറിയ സംഘർഷഭൂമിയാണ്. ജനാധിപത്യ പോരാട്ടത്തെ അടിച്ചമർത്താനും 'വിമതരെ' ഒതുക്കാനും മറ്റുമായി സ്വന്തം പൗരൻമാരെ ഭരണകൂടം തന്നെ കൊല്ലുകയും അടയാർത്ഥികളാക്കുകയും ചെയ്തു കൊണ്ടിരുന്നു. 'വിമത പോരാളികൾക്കെതിരായ' ആക്രമണം എന്ന പേരിൽ ഗവൺമെന്റിന്റെ പീരങ്കി ഷെല്ലുകൾ ഒരു ഗ്രാമത്തിലേക്ക് എയ്തു വിട്ടപ്പോൾ, ഒരേ കുടുംബത്തിലെ നാല് കുട്ടികൾ കൊല്ലപ്പെട്ടത്…
ടോക്കിയോയിലെ സന്തോഷവും ദൽഹിയിലെ നിലവിളിയും
ഞാൻ ഇതെഴുതുമ്പോൾ, ഒൻപത് വയസ്സുള്ള ദളിത് പെൺകുട്ടിയുടെ കണ്ണുകൾ ഞാൻ കാണുന്നു. അവളുടെ ആ ദുരന്തത്തിൽ ഞാൻ അസ്വസ്ഥനാണ്. അവളുടെ ഭയാനകമായ വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവൾ നടത്തിയ നിലവിളിയും കരച്ചിലും എന്റെ കാതുകളിൽ മുഴങ്ങികേൾക്കുന്നുണ്ട്. സുവർണ്ണ നേട്ടങ്ങളോടെ ടോക്കിയോ ഒളിമ്പിക്സിന് കൊടിയിറങ്ങിയതിൻ്റെ സന്തോഷത്തിലും, ദൽഹിയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയും കുടുംബവും നമ്മുടെ വേദനയായി നിലകൊള്ളുന്നു. 100 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക്സിൽ സ്വർണമെഡൽ ലഭിച്ചതാണ് ഈ ഒളിമ്പിക്സിൻ്റെ പ്രത്യേകത. ടോക്കിയോയിലെ നമ്മുടെ കായികതാരങ്ങൾ …
ലൈംഗിക ചൂഷണത്തിനെതിരെ ജർമ്മൻ ജിംനാസ്റ്റിക്ക്
വർഷങ്ങളായി നിലനിൽക്കുന്ന ലൈംഗിക ചൂഷണ മനോഭാവങ്ങൾ മാറ്റാനാണ് ജർമൻ ടീം ഇത്തവണ പുതിയ വസ്ത്ര രീതി പരീക്ഷിച്ചത്. സ്പോട്സിൽ മാത്രമല്ല മറ്റു മേഖലകളിലേയും ലൈംഗിക ചൂഷണ സ്വഭാവമുള്ള വസ്ത്രധാരണാ രീതികൾക്കെതിരെ, ലോകമെങ്ങും സ്ത്രീകളുടെ പോരാട്ടം ആരംഭിക്കുന്നതിന് ഇത് കാരണമായെങ്കിൽ! വലിയ സന്ദേശങ്ങൾ ലോകത്തിന് നൽകുന്നു എന്നതാണ് ടോകിയോ ഒളിമ്പിക്സിൻ്റെ ഒരു പ്രത്യേകത. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്നെതിരായ വനിതാ കായിക താരങ്ങളുടെ ക്രിയാത്മക പ്രതിഷേധമാണ് അതിൽ ഏറ്റവും പ്രധാനം. സ്ത്രീ ശാക്തീകരണ ചരിത്രത്തിലെ നിർണായകമായ ചുവടുവെപ്പായി ഇതിനെ…
മെഡലിൻ്റെ അഭിമാനം ജാതിയുടെ അപമാനം
2021ലെത്തിയിട്ടും, കോവിഡ് മഹാമാരി മത ജാതിവിവേചനമന്യേ മനുഷ്യനെ പിടിച്ചുകുലുക്കിയിട്ടും, നാം ജാതിയുടെ മതിൽക്കെട്ടുകളിൽ അപമാനകരമാം വിധം അഭിരമിക്കുകയാണെന്ന് പറയാതെ വയ്യ. ടോക്കിയോവിൽ പി.വി സിന്ധുവും ലവ്‌ലിനയും ഇന്ത്യയുടെ യശസ്സ് ഉയർത്തിയപ്പോൾ, ഓൺലൈനിൽ ഇവരുടെ ജാതിയും മതവും പരതി ചിലർ ഇന്ത്യയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തിയിരിക്കുന്നു.  അവർ എല്ലാം മറന്ന് പോരാടി രാജ്യത്തിന് ഒളിമ്പിക്സ് മെഡൽ സമ്മാനിക്കുന്നു. രാജ്യം പക്ഷേ, അവരുടെ ജാതി തിരഞ്ഞ് അപമാനം തിരിച്ച് നൽകുന്നു. 2021ലെത്തിയിട്ടും, കോവിഡ് മഹാമാരി മത ജാതിവിവേചനമന്യേ മനുഷ്യനെ പിടിച്ചുകുലുക്കിയിട്ടും,…
ഖബീബ്: ഇസ്‌ലാമോഫോബിക് ലോകത്തിലെ തലകുനിക്കാത്ത മുസ്‌ലിം ചാമ്പ്യൻ
എല്ലാ കാലഘട്ടങ്ങളിലും അതിനനുസൃതരായ ധീരരായ കായിക താരങ്ങൾ ഉണ്ടായിട്ടുണ്ട്. അതില്‍ ചിലർ അവരുടെ കായിക അതിർത്തികൾ ഭേദിച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ ആ വേദിയെ ഉപയോഗപ്പെടുത്തിയവരാണ്. പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റിടങ്ങളിലെയും മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാ രീതിയിലും താഴ്ത്തികെട്ടുകയും ലോകമൊട്ടാകെ വേട്ടയാടപ്പെടുകയും ചെയ്യുന്ന സമൂഹമെന്ന നിലയിൽ മുസ്‌ലിംകൾ പലപ്പോഴും തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്ന കായിക താരങ്ങളുടെ ധീരതയിൽ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. ഒപ്പം പൊതുബോധത്തെകൊണ്ട് ഈ കായിക താരങ്ങളുടെ നേട്ടങ്ങളെ അംഗീകരിപ്പിക്കാനും അവർ തികച്ചും മുസ്‌ലിംകളാണെന്ന് പറയിക്കാനും സമ്മർദം ചെലുത്താൻ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.