Skip to content Skip to sidebar Skip to footer

Economy

ശ്രീലങ്ക; കാണുന്നത് താത്കാലിക ഐക്യം.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. വിലക്കയറ്റം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുകയും പ്രക്ഷോഭങ്ങൾ രാജ്യത്ത് മുഴുവനായി വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രക്ഷോഭം മന്ത്രിമായരുടെയും എംപി മായുടേയും വീടുകളും മറ്റും പ്രതിഷേധക്കാർ കത്തിക്കുന്ന അവസ്ഥ വരെ എത്തി. പ്രമുഖ നേതാക്കളിൽ പലരും രായ്ക്കുരാമാനം നാടുവിട്ടു. ജനരോക്ഷം പ്രസിഡൻ്റ് ഗോതബയ രാജപക്സ (Gotabaya Rajapaksa), അദ്ദേഹത്തിൻ്റെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സ എന്നിവർക്കെതിരെയാണ്. കോവിഡ്19 നെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടുന്നതിലുള്ള…
കോവിഡ് കാലത്തെ ആശുപത്രി കിടക്കകൾ
ചെന്നൈയിലെ പ്രമുഖ ഗവണ്മെന്റ് ആശുപത്രിയായ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് പുറത്ത് മെയ് ഉച്ചതിരിഞ്ഞ് 29-ലധികം ആംബുലൻസുകൾ അണിനിരനിരുന്നു. ആംബുലൻസിനുള്ളിൽ രോഗികളെ ഓരോരുത്തരെയായി പരിശോധിച്ചുകൊണ്ട് പുറത്ത് ഡോക്ടർമാരുടെ ഒരുസംഘവും. ആശുപത്രിയിലെ 1,618 കിടക്കകളും നിറഞ്ഞിരുന്നു.  രോഗികളും ബന്ധുക്കളും യാചിച്ചിട്ടും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ തയ്യാറായില്ല. കാരണം, അവിടെ ഇടമുണ്ടായിരുന്നില്ല. ആംബുലൻസിൽ ഡോക്ടർമാർ പരിശോധിച്ചുകൊണ്ടിരിക്കെ തന്നെ രണ്ട് രോഗികൾ മരിച്ചു. സ്വകാര്യ ആശുപത്രികൾ വളരെ ഗുരുതരമായ രോഗികളെയാണ് അങ്ങോട്ട് അയക്കുന്നതെന്ന് ആശുപത്രി…
വർഗീയത ബാംഗ്ലൂരിനെ തകർക്കുമോ!?
കർണാടകയിൽ വംശീയ ആക്രമണങ്ങൾ രൂക്ഷമായതോടെ നിക്ഷേപം തേടി ഐ.ടി കമ്പനികൾ തമിഴ്നാട്ടിലേക്ക് പോകുന്നു. ഇന്ത്യയുടെ " ഐ.ടി ഹബ്" ആയി കണക്കാക്കപ്പെടുന്ന കർണാടക, ലോകത്തിലെ നാലാമത്തെ വലിയ ടെക്നോളജി ക്ലസ്റ്ററിന്റെ ആസ്ഥാനമാണ്. എന്നാൽ കർണാടകയെ വർഗീയ ധ്രുവീകരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ബംഗളൂരു ആസ്ഥാനമായുള്ള നിരവധി ഐ.ടി കമ്പനികൾ തങ്ങളുടെ ബിസിനസുകൾക്ക് ഇടം തേടി തമിഴ്‌നാട് സർക്കാരിനെ സമീപിച്ചിട്ടുണ്ടന്നാണ് ThePrint പുറത്ത് വിട്ട റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത കാലത്തായി ഐ.ടി കമ്പനികളിൽ നിന്ന് അന്വേഷണങ്ങൾ…
കള്ളപ്പണം; എൻഡിഎ വാദങ്ങളുടെ നാൾവഴി
രാജ്യത്തിനകത്തും പുറത്തുമുള്ള കള്ള പണത്തെക്കുറിച്ച് പരാമർശിക്കാതെ ഒരു തിരഞ്ഞെടുപ്പും ഇന്ത്യയിൽ കടന്നുപോയിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പും, അധികാരത്തിൽ ഉള്ളപ്പോഴും, ഭരണത്തിൽ തുടരുമ്പോഴും കള്ളപ്പണവുമായി ബന്ധപ്പെട്ട എൻഡിഎയും നരേന്ദ്രമോദിയും പറഞ്ഞുവെച്ച വാദങ്ങൾ പരിശോധിക്കുന്നു. 2013 2013 നവംബർ 7 ന് ഛത്തീസ്ഗഡിലെ കങ്കറിൽ നരേന്ദ്രമോദി പറഞ്ഞത്: "ഇന്ത്യയിലെ എല്ലാ കള്ളന്മാരും തങ്ങളുടെ പണം വിദേശത്തെ ബാങ്കുകളിൽ നിക്ഷേപിക്കുന്നു എന്നാണ് ലോകം മുഴുവൻ പറയുന്നത്. വിദേശത്തുള്ള ബാങ്കുകളിൽ കള്ളപ്പണം പൂഴ്ത്തിവച്ചിരിക്കുകയാണ്. കങ്കറിലെ എന്റെ സഹോദരീ സഹോദരന്മാരേ, ഈ മോഷ്ടിച്ച പണം തിരികെ…
നാല് വർഷം പരസ്യങ്ങൾക്ക് 1698.89 കോടി രൂപ!
വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളനുസരിച്ച്, കഴിഞ്ഞ വർഷം നരേന്ദ്ര മോദി സർക്കാർ  ഏകദേശം 713.20 കോടി രൂപ ചിലവഴിച്ചത് പത്രങ്ങൾ, ഇലക്‌ട്രോണിക് മാധ്യമങ്ങൾ, ഹോർഡിംഗുകൾ (റോഡിന് ഇരുവശത്തുമുള്ള പരസ്യ ബോർഡുകൾ) എന്നിവയിൽ പരസ്യങ്ങൾ നൽകാനാണ്. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ നരേന്ദ്രമോദി സർക്കാർ പരസ്യങ്ങൾക്ക് മാത്രമായി ചിലവാക്കിയത് 1698.89 കോടി രൂപ.  പത്രങ്ങളിൽ പരസ്യം നൽകാൻ 826.5 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യം നൽകാൻ 193.5 കോടി രൂപയും ചെലവിട്ടു.  വിവരാവകാശ നിയമപ്രകാരം ലഭ്യമായ…
കോവിഡ് കാലം വീടില്ലാത്തവരുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമോ?
ഭവനരഹിതരെ സഹായിക്കുന്നതിനായി ഗണ്യമായ അളവിൽ സർക്കാർ ഫണ്ടുകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ തലങ്ങളിലെ കാലതാമസവും മറ്റനുബന്ധ പ്രശ്നങ്ങളും മൂലം അതിന്റെ 10% മുതൽ 15% വരെയുള്ള ഫണ്ടുകൾ മാത്രമാണ് അർഹരിലേക്ക് എത്തിച്ചേരുന്നത്. അതിസമ്പന്നരല്ലാത്ത വീട്ടുടമകൾക്കു പോലും കോവിഡ് കാലത്ത് വാടക ലഭിക്കാത്തതുകൊണ്ടോ, വരുമാനം കുറയുന്നതുകൊണ്ടോ അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് ദരിദ്ര വിഭാഗങ്ങൾക്കും ഇടത്തരക്കാർക്കും പാർപ്പിട സൗകര്യത്തിന്റെ അഭാവം രൂക്ഷമായിരിക്കുന്നു. ദരിദ്ര രാജ്യങ്ങളിൽ ഈ പ്രശ്നം വളരെയധികം ഗുരുതരമാണ്. എന്നാൽ ചില വികസിത രാജ്യങ്ങളിലും…
ഇന്ത്യ വീണ്ടും ദരിദ്രരാജ്യമായി മാറുകയാണ്
കോവിഡ് കാരണം കഴിഞ്ഞ ഒരു വർഷമായി ഗ്രാമീണ മേഖലയിലെ കരാർ തൊഴിലാളികളിൽ ഭൂരിഭാഗവും ക്രമരഹിതമായ ജീവിതമാണ് നയിക്കുന്നത്. തൊഴിലില്ലായ്മ തന്നെയാണ് അവരുടെ പ്രധാന പ്രശനം. മാത്രമല്ല, കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലനച്ചെലവും ഗണ്യമായി വർധിക്കും. അതിനാൽ ആളുകളുടെ വരുമാനത്തിന്റെയോ, സമ്പാദ്യത്തിന്റെയോ വലിയൊരു ഭാഗം ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ഇതവരെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നു. നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ  മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്…
കോവിഡ് 19 സാമ്പത്തിക മാന്ദ്യവും പെരുകുന്ന ശിശുമരണവും
കോവിഡ് -19ന്റെ തുടക്കത്തിൽ തന്നെ, അവശ്യ ആരോഗ്യസേവനങ്ങൾ വലിയ രീതിയിൽ തടസ്സപ്പെടുമെന്നും, പകർച്ചവ്യാധിയുടെ ആദ്യ ആറ് മാസങ്ങളിൽ ലോകത്ത് 250000 മുതൽ 1.15 ദശലക്ഷം വരെ ശിശുമരണങ്ങൾ സംഭവിച്ചേക്കാം എന്നും പലരും പ്രവചിച്ചിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, അമിതമായ ശിശുമരണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലും 99, 642 -ഇന്ത്യയിലാണെന്ന് കണക്കാക്കപ്പെടുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയിൽ ഏകദേശം ഒരു ലക്ഷം ശിശുമരണങ്ങൾ സംഭവിച്ചതായി ലോകബാങ്കിൻ്റെ ഗവേഷണ പഠനങ്ങൾ പറയുന്നു.…
ജനസംഖ്യാ നിയന്ത്രണവും സ്ത്രീ ജീവിതവും
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 789 സ്ത്രീകളാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ഈ കരട് നിയമം നടപ്പിലാക്കുകയാണെങ്കിൽ, സ്ത്രീകളുടെ ഭ്രൂണഹത്യ കൂടുകയും പെൺകുട്ടികൾ ഇല്ലാതാക്കുകയും അതോടൊപ്പം പുരുഷന്മാർക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരികയും ചെയ്യും. അഞ്ച് അധ്യായങ്ങളുള്ളതാണ് ഉത്തർപ്രദേശിൽ അവതരിപ്പിക്കപ്പെട്ട കരട് ജനസംഖ്യാ നിയന്ത്രണ ബില്ല്. അതിലെ പ്രധാനപ്പെട്ടതും ഏറെ ആക്ഷേപകരവുമായ ഭാഗങ്ങൾ നാം വിശദമായി മനസ്സിലാക്കേണ്ടതാണ്. ഈ ബില്ലിലെ നിർദ്ദേശങ്ങൾ, സംസ്ഥാനത്തെ ജനനനിരക്ക് കുറയ്ക്കുന്നതിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ദരിദ്ര കുടുംബങ്ങളെ…
അവർ പോരാടുകയാണ് വിജയം വരെ
2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. 2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ്…
കോവിഡ് കാലത്ത് പെരുകുന്ന അനാഥ കുഞ്ഞുങ്ങൾ
കോവിഡ് മൂലം ഇന്ത്യയിൽ 1.19 ലക്ഷം കുട്ടികൾ അനാഥരായിട്ടുണ്ടന്നാണ് കണക്കുകൾ പറയുന്നത്. മെക്സിക്കോ ആണ്  ഇതിൽ ഏറ്റവും മുന്നിൽ.1.4 ലക്ഷം അനാഥ കുട്ടികളാണ് അവിടെ ഉണ്ടായിട്ടുള്ളത്. ബ്രസീൽ രണ്ടാം സ്ഥാനത്ത്  നിൽകുമ്പോൾ തൊട്ടടുത്ത്, മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. 2020 മാർച്ച് ഒന്നു മുതൽ 2021 ഏപ്രിൽ മുപ്പത് വരെയുള്ള കാലയളവിൽ ആഗോളതലത്തിൽ 11.34 ലക്ഷം കുട്ടികൾ അനാഥരായിട്ടുണ്ട് ജനറൽ മെഡിക്കൽ ജേണലായ ലാൻസെറ്റ് കഴിഞ്ഞ ദിവസം ഞട്ടിക്കുന്ന ചില കണക്കുകൾ പുറത്തുവിടുകയുണ്ടായി. കോവിഡ് മൂലം ഇന്ത്യയിൽ 1.19…
കോടികൾ പറ്റിച്ച് രാജ്യം വിട്ടവർ ആരൊക്കെ!
ദേശഭക്തിയുടെ മൊത്തക്കുത്തകക്കാർ അറിയുമോ, രാജ്യം കൊള്ളയടിച്ച ഈ തട്ടിപ്പ് വീരൻമാരെ? കോടികളുടെ വായ്പാതട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് കടന്നു കളഞ്ഞ വൻകിട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 9,371 കോടി രൂപ വിലമതിക്കുന്ന സ്വത്ത് എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് പൊതുമേഖല ബാങ്കുകൾക്ക് കൈ മാറുകയാണ്. എന്നാൽ ഇവരുടെ തട്ടിപ്പ് നടത്തിയ പണത്തിൻ്റെ മൊത്തം കണക്കെടുത്താൽ, അവയുടെ വെറും 40 % മാത്രം നികത്താനേ, കണ്ടു കെട്ടിയ സ്വത്തു കൊണ്ട് ബാങ്കുകൾക്ക് സാധിക്കുകയുള്ളൂ. ബാങ്ക് തട്ടിപ്പുകൾ ഇന്ത്യയിൽ ആദ്യമാണോ? ഇതുവരെ എത്ര കോടിയുടെ തട്ടിപ്പുകൾ രാജ്യത്ത്…
ആ ആരോപണങ്ങളിൽ വസ്‌തുതകളൊന്നുമില്ല!
കേരളത്തിലെ മദ്റസാ അധ്യാപകർക്ക് സംസ്ഥാന സർക്കാരാണ് ശമ്പളം നൽകുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചിലർ കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. ഈ പ്രചാരണം സത്യമാണോ? ഇതിൻ്റെ വസ്തുതകൾ എന്തൊക്കെയാണ്? മദ്രസ അധ്യാപകരുടെ ശമ്പളം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വിമർശകർ ഉന്നയിക്കുന്ന ചില ആരോപണങ്ങളും അവയുടെ വസ്തുതകളുമാണ് ഇനി വിവരിക്കുന്നത്. 'കേരളത്തിൽ 2,04,683 മദ്രസ അധ്യാപകർ ഉണ്ട്, അവർക്ക് ഗവൺമെൻ്റാണ് ശമ്പളം നൽകുന്നത് '. വസ്തുത : കേരള മദ്രസ വെൽഫെയർ ബോർഡ് സി.ഇ.ഒ ശ്രീ ഹമീദ് നൽകിയ കണക്ക്…
സംഘപരിവാറിനെ പ്രതിരോധിച്ച ലാലു പ്രസാദ് യാദവ്
കാലിത്തീറ്റ കുംഭകോണ അഴിമതിക്കേസില്‍ പ്രതിചേർത്ത് ലാലുവിനെ 14 വര്‍ഷത്തേക്ക് ജയിലിലടക്കപ്പെട്ടത് എല്‍.കെ അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച രാഷ്ട്രീയ നേതാവ് ആയതുകൊണ്ടാണെന്ന നിരീക്ഷണമുണ്ട്. 2017 ഡിസംബര്‍ പതിനേഴിനായിരുന്നു ലാലുവിനെ ബിര്‍സാ മുണ്ടാ ജയിലിലടയ്ക്കുന്നത്. ഇപ്പോഴത്തെ ലാലുവിന്റെ തിരിച്ചുവരവ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേതര രാഷ്ട്രീയ വിശ്വാസികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്നാണ് പൊതുവായ നിരീക്ഷണം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും കറകളഞ്ഞ മതേതര-സോഷ്യലിസ്റ്റ് രാഷ്ട്രീയമുഖങ്ങളിലൊന്നാണ് ലാലു പ്രസാദ് യാദവിന്റേത്. കലാപങ്ങളും മുസ്‌ലിം…
ആർട്ടിക്കിൾ 370ന്റെ റദ്ദാക്കലും കശ്‍മീർ വിനോദസഞ്ചാര മേഖലയുടെ തകർച്ചയും
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീർ വിനോദസഞ്ചാര മേഖലയിൽ 86 ശതമാനം ഇടിവ്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 7 ശതമാനവും ടൂറിസമാണ്. 2019 ആഗസ്റ്റ് 5 മുതൽ കശ്‍മീരിലെ ടൂറിസം, കരകൗശല മേഖലയിൽ 1,44,500 തൊഴിൽ നഷ്‌ടങ്ങൾ. കേന്ദ്രസർക്കാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്നോണം 2019 ആഗസ്റ്റ് 5നാണ് കേന്ദ്രസർക്കാർ കശ്‍മീരിന്റെ അർധ സ്വയംഭരണ പദവി എടുത്തുകളഞ്ഞത്. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീർ വിനോദസഞ്ചാര മേഖലയിൽ 86 ശതമാനം ഇടിവുണ്ടാവുകയും കശ്‍മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം…
ഇലക്റ്ററല്‍ ബോണ്ടുകളും ബി.ജെ.പിയുടെ താല്‍പ്പര്യങ്ങളും
എന്താണ് ഇലക്റ്ററൽ ബോണ്ട്? എങ്ങനെയാണ് ഇലക്റ്ററൽ ബോണ്ടുകളുടെ ഉപയോഗം? ഇലക്റ്ററൽ ബോണ്ടും രാഷ്ട്രീയ-സാമ്പത്തിക ക്രമക്കേടുകളുടെ സാധ്യതകളും എന്തെല്ലാം? ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍-പുതിയ നിയമത്തിലൂടെ എടുത്ത് കളഞ്ഞ നിയന്ത്രണങ്ങള്‍ എന്തെല്ലാം? സുപ്രീംകോടതിയുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാടുകളും വിമര്‍ശനങ്ങളും എന്തെല്ലാം? എന്താണ് ഇലക്റ്ററൽ ബോണ്ട്? ഇന്ത്യയിലെ ഏതൊരു കമ്പനിക്കോ വ്യക്തിക്കോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍ നിന്നും പണം കൊടുത്ത് വാങ്ങിക്കാൻ സാധിക്കുന്ന പ്രോമിസറി നോട്ടുകളാണ് ഇലക്റ്ററൽ ബോണ്ടുകള്‍. വ്യക്തിക്കോ കോര്‍പ്പറേറ്റിനോ…
കാർഷിക ബിൽ: കർഷകരെ തകർത്ത് നേട്ടം കോർപ്പറേറ്റുകൾക്കോ?
കാര്‍ഷിക ഉൽപ്പന്നങ്ങള്‍ ഒരു നിശ്ചിത അളവില്‍ സംഭരിക്കാനുള്ള അവകാശം സര്‍ക്കാറിനും സർക്കാർ ഏജന്‍സികൾക്കും ഇല്ലാതാകുന്നു എന്നതാണ് പുതിയ കാർഷിക നിയമത്തിൻ്റെ ഏറ്റവും വലിയ പരാജയം. കര്‍ഷകരുടെ വിലപേശല്‍ ശക്തി ഇല്ലാതാവുന്നതോടെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങൾക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും. കാര്‍ഷിക മേഖലയെ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിന് അപ്പുറത്താക്കുകയും ചെയ്യും. കാര്‍ഷിക ഉൽപ്പന്നങ്ങള്‍ ഒരു നിശ്ചിത അളവില്‍ സംഭരിക്കാനുള്ള അവകാശം സര്‍ക്കാറിനും സർക്കാർ ഏജന്‍സികൾക്കും ഇല്ലാതാകുന്നു എന്നതാണ് പുതിയ കാർഷിക നിയമത്തിൻ്റെ  ഏറ്റവും വലിയ പരാജയം. നിലവിൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള…
ചില ചാനല്‍ കളികൾ; റേറ്റിങ്ങും പീപ്പിള്‍സ് മീറ്ററും
ടി.ആർ.പി‌ ക്രമക്കേടിനെ തുടർന്ന് പ്രതിവാര റേറ്റിങ് കണക്കുകൾ നൽകുന്നത് ബാർക് നിർത്തലാക്കുന്നു. ചാനലുകളുടെ റേറ്റിങ് കണക്കുകൾ എത്രത്തോളമെന്ന് അളക്കുന്ന സംവിധാനമാണ് ടി.ആർ.പി. ഒരു ബില്ല്യൺ പ്രേക്ഷകരുള്ള ഇന്ത്യയിൽ കേവലം 20,000 പീപ്പിൽ മീറ്റർ മാത്രമാണുള്ളത്. ടി.ആർ.പി ക്രമക്കേടിനെ തുടർന്ന് വാർത്ത ചാനലുകളുടെ പ്രതിവാര റേറ്റിങ് കണക്കുകൾ നൽകുന്നത് ബാർക് (BARC- Broadcast Audiance Research Council) താത്കാലികമായി നിർത്തിവെക്കുന്നു. പോരായ്‌മകൾ പരിഹരിച്ച് വീണ്ടും പ്രവർത്തനസജ്ജമാക്കുമെന്നാണ് ബാർക് അവകാശപ്പെടുന്നത്. ചാനൽ സ്ഥിരമായി കാണുന്നതിന് മാസം 400 രൂപയെന നിരക്കിൽ…
കാർഷിക പരിഷ്‌കരണ ബിൽ എന്തുകൊണ്ട് എതിർക്കപ്പെടുന്നു?
കർഷകർക്ക് വെല്ലുവിളിയായി കാർഷിക പരിഷ്‌കരണ ബിൽ പാസാക്കി കേന്ദ്രസർക്കാർ. വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷി നിയമ വിധേയമാവും. കർഷകർക്ക് ലഭ്യമായിരുന്ന സൗജന്യ സേവനങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും ഇനി മുതൽ വില നൽകേണ്ടി വരും. കർഷകർക്ക് വൻതിരിച്ചടി. കർഷകർക്ക് വെല്ലുവിളിയായി കാർഷിക പരിഷ്‌കരണ ബിൽ പാസാക്കി കേന്ദ്രസർക്കാർ. ഇതുമൂലം രാജ്യത്ത് വൻകിട കമ്പനികൾ നേതൃത്വം നൽകുന്ന കരാർ കൃഷിക്ക് വഴിയൊരുക്കും. ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കലും സംഭരണത്തിനായുള്ള സംവിധാനങ്ങൾ ഒരുക്കലും അപ്രസക്തമാവും. തുറന്ന വിപണിയിൽ കർഷകരുടെ വിലപേശൽ…
കോവിഡ് 19: ജോലി നഷ്‌ടം ബാധിച്ചത് ഉന്നത ജാതിക്കാരേക്കാൾ താഴ്ന്ന ജാതിയിലുൾപ്പെട്ടവർക്ക്
കോവിഡ്-19 ലോക്‌ഡൗൺ കാരണമുണ്ടായ വ്യാപകമായ ജോലി നഷ്‌ടങ്ങളും തൊഴിലില്ലായ്മയും ഏറ്റവുമധികം ബാധിച്ചത് പട്ടികജാതി വിഭാഗങ്ങളെയെന്ന് സാമ്പത്തിക ശാസ്ത്രഞ്ജ അശ്വനി ദേശ്‌പാണ്ഡെ നിരീക്ഷിക്കുന്നു. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ വ്യാപകമായ സാമ്പത്തിക തകർച്ചയിൽ പത്തു മുതൽ പന്ത്രണ്ട് കോടിയോളം ഇന്ത്യക്കാർക്ക് ജോലി നഷ്‌ടപ്പെട്ടുവെന്ന് ഇന്ത്യസ്പെന്റ റിപ്പോര്ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവുമധികം ബാധിച്ചത് താഴ്ന്ന ജാതിയിലുൾപ്പെട്ടവരെയെന്ന് ഈയിടെ പുറത്തിറങ്ങിയ പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഉന്നത ജാതിയിലുള്ളവരെ ബാധിച്ചതിന്റെ മൂന്നിരട്ടിയോളം ശക്തിയിലാണ് ഈ പ്രതിസന്ധി താഴ്ന്ന ജാതിയിലുള്ളവരെ ബാധിച്ചതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.