Skip to content Skip to sidebar Skip to footer

Harmony

ലുലു മാളിലെ നമസ്കാരം: ഗൂഡാലോചന ചുരുളഴിയുന്നു.
ലഖ്‌നൗ ലുലു മാളിൽ ഒരു കൂട്ടം ആളുകൾ നമസ്‌കരിക്കുന്നതായി തോന്നുന്ന വീഡിയോയുടെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പിന്നിലെ ഗൂഢാലോചന ചുരുളഴിയുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം മുസ്ലിംകളെ മാളിൽ പ്രാർത്ഥിക്കാൻ അനുവദിച്ചാൽ, അവിടെ ഹിന്ദു ആചാരങ്ങളും നടത്തുമെന്ന് ചില ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിക്കുകയുണ്ടായു. രാമായണം വായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാളിൽ എത്തിയിരുന്നു. മാളിൽ ജോലി ചെയ്യുന്ന പുരുഷന്മാരിൽ 80% പേരും മുസ്ലിംകളാണെന്നും, സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും, ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്നും അവർ ആരോപിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ…
അടുത്തത് ഗോവയിലെ സഫാ മസ്ജിദ്?
ഇന്ത്യയിലുടനീളം മുസ്ലിം ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൻ്റെ പുതിയ എപ്പിസോഡ് ഗോവയിലാണ്. സെൻട്രൽ ഗോവയിലെ പോണ്ടയിൽ സ്ഥിതി ചെയ്യുന്ന പഴയ സഫാ മസ്ജിദ് പള്ളി ആയിരുന്നില്ല എന്നതാണ് വാദം. ഈ വാദം ഉന്നയിക്കുന്ന സ്വയം പ്രഖ്യാപിത വിദഗ്ദർ കണ്ടെത്തിയ കാരണം, സഫാ മസ്ജിദിൽ കാണുന്ന തരത്തിലുള്ള ജല ശേഖരണ ടാങ്കുകൾ സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമാണ് കാണാറുള്ളത് എന്നതാണ്. 'മുസ്ലിം പള്ളികളുടെ ഉത്ഭവം അറബ് നാടുകളിൽ നിന്നാണ്, അവിടെ വെള്ളമില്ലായിരുന്നു, അതിനാൽ പള്ളികളിൽ ജല ശേഖരണ ടാങ്കുകൾ…
“ഞാൻ ഭയക്കുന്നുണ്ട്” അമർത്യാ സെൻ.
രാജ്യത്ത് മതപരമായ ഭിന്നത ഉണ്ടാക്കരുതെന്നും, നിലവിലെ സാഹചര്യം ഭയപെടുതുന്നതാണെന്നും അഭിപ്രായപ്പെട്ട് സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ അമർത്യ സെൻ. "ഞാനെന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ 'ഉണ്ട്' എന്നാണെന്റെ ഉത്തരം. ഇപ്പോൾ ഭയപ്പെടേണ്ടുന്ന ഒരു കാരണമുണ്ട്. ഈ രാജ്യത്ത് നിലവിലുള്ള സാഹചര്യം ഭയമുളവാക്കുന്നതാണ്.", അദ്ദേഹം പറഞ്ഞു. ചരിത്രപരമായി ലിബറൽ മൂല്യങ്ങൾ കൊണ്ടുനടക്കുന്ന ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഐക്യത്തിന് വേണ്ടി പ്രയത്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം ഐക്യപ്പെടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ചരിത്രപരമായി ലിബറൽ മൂല്യങ്ങളുള്ള…
“നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം”, സുപ്രീം കോടതി.
പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുൻ വക്താവ് നപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി. നപൂറിന്റെ ആരോപണങ്ങൾ രാജ്യത്ത്‌ കലാപം സൃഷ്‌ടിച്ചെന്ന് കോടതി പറഞ്ഞു. ഉദയ്പൂർ കൊലപാതകം നടന്നത് പോലും നപൂറിന്റെ നിരുത്തരവാദപരമായ പരാമർശം മൂലമാണെന്ന് കോടതി വിലയിരുത്തി. ശർമ ഒരു ചാനൽ ചർച്ചക്കിടെ നടത്തിയ പ്രവാചകനിന്ദക്കെതിരെ അന്തർ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. ഗ്യാൻവപി പള്ളി വിഷയത്തിലെ ചർച്ചക്കിടെയായിരുന്നു സംഭവം. പരാമർശത്തെ തുടർന്നുള്ള പ്രതിഷേധങ്ങൾ മൂലം ബി.ജെ.പിക്ക് ശർമയെ പുറത്താക്കേണ്ടി വന്നിരുന്നു. ഈ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ…
ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൻ്റെ പരിണാമങ്ങൾ.
അംജദ് കരുനാഗപ്പള്ളി ഇന്ത്യ -ഇസ്രായേൽ ഡിപ്ലോമാറ്റിക്ക് ബന്ധത്തിന്റെ 30 വർഷം പൂർത്തിയായത് ഈ വർഷം ജനുവരിയിലായിരുന്നു. 1992ൽ ഇസ്രായേൽ എംബസി ഡൽഹിയിലും ഇന്ത്യൻ എംബസി തെൽഅവീവിലും സ്ഥാപിതമായതോടെയാണ് ഇന്ത്യ ഇസ്രായേൽ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 1950-ൽ തന്നെ ഇന്ത്യ ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നുവെങ്കിലും അതിന് ഔദ്യോഗിക ഭാവം കൈവന്നത് 1992 ലായിരുന്നു. ആ സന്ദർഭത്തിൽ സൈനിക പ്രതിരോധ ഉടമ്പടിയിലും, ശാസ്ത്ര സാങ്കേതികവിദ്യയിലും കാർഷിക ബന്ധത്തിലും ഇസ്രായേലുമായി സഹകരണം ഇന്ത്യക്ക് ഉണ്ടായിരുന്നപ്പോൾ…
ഇന്ത്യയിലെ ഇസ്ലാമോഫോബിയ അമേരിക്ക എതിർക്കണം
ബി.ജെ.പിയിലെ രണ്ട് മുതിർന്ന പ്രവർത്തകർ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ നിന്ദ്യമായ അഭിപ്രായപ്രകടനത്തെ തുടർന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഒരു മാസമായി വഷളായികൊണ്ടിരിക്കുകയാണ്. കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ സ്റ്റോറുകളിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. മറ്റിടങ്ങളിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ഒരു ഡസനിലധികം മുസ്ലിം-ഭൂരിപക്ഷ രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും (ഒ.ഐ.സി) നിന്ദാപരമായ അഭിപ്രായങ്ങളെ അപലപിച്ചിട്ടുണ്ട്. ഇതൊരു മാറ്റമാണ്. കാരണം, മോദിയുടെ കീഴിലുള്ള മത-അസഹിഷ്ണുത…
പള്ളികൾ പൊളിക്കുന്ന കാലത്ത് പ്രതീക്ഷ നൽകുന്ന ഗ്രാമം.
യു.പിയിലെ ഷംലി ജില്ലയിലെ ഗൗസ്ഗഢ് എന്ന ഗ്രാമത്തിന് ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന സമ്പന്നമായൊരു ചരിത്രമുണ്ട്. മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമന്റെ ഭരണകാലത്ത്, 1760നും 1806നും ഇടയിൽ ഇതൊരു നാട്ടുരാജ്യമായിരുന്നു. 250-ലധികം വർഷങ്ങൾക്കിപ്പുറം, തകർന്നടിഞ്ഞ ഒരു മസ്ജിദ് ഒഴികെ, അതിന്റെ മഹത്തായ ഭൂതകാലത്തിന്റെ അടയാളങ്ങൾ അവശേഷിക്കാത്ത സ്ഥലമായി ഇത് ചുരുങ്ങി. ഗ്രാമത്തിൽ മുസ്ലിംകൾ ആരും താമസിക്കുന്നില്ല. 1940 മുതൽ പള്ളിയിൽ പ്രാർത്ഥനകൾ നടത്തിയിട്ടില്ല. ഇപ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മസ്ജിദിനു ജീവൻ പകരാൻ കുറച്ച് പ്രാദേശിക…
“നമ്മൾ ഒരു രാജ്യമാണ്, ഒരു കുടുംബം”, വിശാൽ ഡഡ്ലാനി.
ഇന്ത്യൻ മുസ്‌ലിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമത്തിൽ പങ്കുചേർന്ന് ബോളിവുഡ് മ്യൂസിക് ഡയറക്ടർ വിശാൽ ഡഡ്ലാനി. ബി ജെ പി വക്താവ് നുപുർ ശർമ നടത്തിയ നബി നിന്ദയും അതേ തുടർന്നുണ്ടായ സമരങ്ങളും, യു പി യുലും മറ്റും മുസ്‌ലിം വീടുകൾ തകർക്കപ്പെട്ടതിന്റെയും പശ്ചാതലത്തലാണ് വിശാലിന്റെ പ്രതികരണം. ട്വിറ്റർ വഴിയാണ് അദ്ദേഹം പ്രതികരിച്ചത്. "രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്ക് വേണ്ടി, ഇന്ത്യൻ മുസ്‌ലിങ്ങളേ നിങ്ങളോട് ഞാൻ പറയട്ടെ. നിങ്ങളെ കാണുകയും കേൾക്കുകയും വിലമതിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സങ്കടങ്ങൾ നമ്മുടെ സങ്കടങ്ങളാണ്.…
ബി.ജെ.പിയിലെ യഥാർത്ഥ ഫ്രിൻജ്!
നൂപുർ ശർമ്മയുടെ രാഷ്ട്രീയ ജീവിതം ഒരു പൊട്ടിത്തെറിയോടെ താൽക്കാലികമായി അവസാനിച്ചിരിക്കുന്നു. ടൈംസ് നൗ ചാനൽ ചർച്ചയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവായ നുപൂറിനെ സസ്പെൻഡ് ചെയ്തിരുന്നു. അവരുടെ സഹപ്രവർത്തകൻ നവീൻ ജിൻഡാലിനെയും സമാനമായ വിദ്വേഷപ്രചാരണത്തിന്റെ പേരിൽ പുറത്താക്കുകയുണ്ടായി. നൂപുരിന്റെ പരാമർശങ്ങൾക്കെതിരെ അറബ് ലോകത്തുണ്ടായ രോഷമാണ് ബി.ജെ.പിയെ ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. വളരെ തന്ത്രപരമായി നരേന്ദ്ര മോദി സർക്കാർ സ്വന്തം പാർട്ടി വക്താവിന്റെ പരാമർശങ്ങളെ "ഫ്രഞ്ജ് " എന്ന്…
അസാധാരണമായ പ്രതിസന്ധിയും പ്രതിപക്ഷത്തിന്റ തണുത്ത പ്രതികരണങ്ങളും.
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ രണ്ട് ഔദ്യോഗിക വക്താക്കൾ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളെച്ചൊല്ലിയുള്ള അന്താരാഷ്ട്ര പ്രതിഷേധത്തെ തുടർന്ന് നരേന്ദ്ര മോദി സർക്കാർ ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ആ പ്രതിസന്ധി മൂലം മുസ്ലീം വിരുദ്ധത പ്രാഥമിക രാഷ്ട്രീയ അജണ്ടയാക്കി മാറ്റിയ ബി.ജെ.പി ഈ രണ്ട് വക്താക്കളെയും അവരുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് മാറ്റാൻ മാത്രമല്ല, വിഷയത്തിൽ ഒന്നിലധികം വിശദീകരണങ്ങൾ നൽകാനും നിർബന്ധിതരായി. പരാജയങ്ങളിൽ നിന്ന് പോലും രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ വൈദഗ്ദ്യം നേടിയ ഒരു…
വിദ്വേഷത്തിന്റെ വിഷം അവസാനിപ്പിക്കണം: നസ്റുദ്ദീൻ ഷാ
മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വിതക്കുന്ന പ്രവണതകൾ അവസാനിപ്പിക്കാൻ പ്രധാന നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടൻ നസ്റുദ്ദീൻ ഷാ. എൻ.ഡി ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് മെയ് 26 ന് ടൈംസ് നൗ ടെലിവിഷൻ ചാനലിലെ സംവാദത്തിനിടെയാണ് ഭാരതീയ ജനതാ പാർട്ടി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളെ സംബന്ധിച്ച് ഷാ പ്രതികരിച്ചത്. ഇരുപതോളം രാജ്യങ്ങളും മുസ്ലിം ആധിപത്യമുള്ള രാജ്യങ്ങളിലെ സംഘടനകളും പരാമർശത്തെ അപലപിച്ചിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വനങ്ങളുമുണ്ടായി. ട്വിറ്ററിൽ മോദി…
ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് അത് സാധിച്ചിരിക്കുന്നു!
സൈനബ് സിക്കന്ദർ 20 കോടി ഇന്ത്യൻ മുസ്ലിംകൾക്ക് നരേന്ദ്ര മോദി സർക്കാരിന്റെയും ബി.ജെ.പിയുടെയും മുന്നിൽ കൊണ്ടുവരാൻ കഴിയാത്ത രാജ്യത്തിന്റെ രാഷ്ട്രീയവ്യവഹാരത്തിൽ വ്യാപകമായ ഇസ്‌ലാമോഫോബിയയെ, ഭാരതീയ ജനത പാർട്ടിയുടെ 'വിദ്വേഷ വക്താവിന്‌' കൊണ്ടുവരാൻ കഴിഞ്ഞു. രാജ്യത്ത് വെറുപ്പും വിദ്വേഷവും മുസ്ലിം വിരുദ്ധ അക്രമങ്ങളും വർധിക്കുന്നത് ശ്രദ്ധയിൽപ്പെടുത്താനുള്ള ഇന്ത്യക്കാരുടെ ശ്രമത്തെ സർക്കാർ ഇതുവരെ നിസ്സാരമാക്കി, അവഗണിച്ചു വരികയായിരുന്നു. എന്നാൽ, ഇപ്പോൾ അന്താരാഷ്ട്ര സമ്മർദ്ദത്താൽ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനെങ്കിലും നിർബന്ധിതരായിരിക്കുകയാണ് കേന്ദ്ര സർക്കാരും ഭരിക്കുന്ന പാർട്ടിയും. ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് മുന്നിൽ…
ടി.വി ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കി ബി.ജെ.പി.
ടി.വി വാർത്താ സംവാദങ്ങളിൽ പങ്കെടുക്കുന്ന പാർട്ടി പ്രതിനിധികൾക്ക് ബി.ജെ.പി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നു. "സംയമനം പാലിക്കുന്ന ഭാഷ ഉപയോഗിക്കുക, പ്രക്ഷുബ്ധരാവുകയോ, ആവേശഭരിതരാകുകയോ ചെയ്യാതിരിക്കുക, അജണ്ടയിൽ തുടരുക" എന്നിവയാണ് നിർദ്ദേശങ്ങളിൽ പ്രധാനം. അംഗീകൃത വക്താക്കളെയും പാർട്ടി അംഗങ്ങളെയും മാത്രമേ ചർച്ചയിൽ പങ്കെടുക്കാൻ അനുവദിക്കൂ. പങ്കെടുത്ത് സംസാരിക്കേണ്ടവരെ പാർട്ടിയുടെ മീഡിയ സെൽ തീരുമാനിക്കും. ഏതെങ്കിലും മതത്തെയോ അതിന്റെ ചിഹ്നങ്ങളെയോ മതപരമായ വ്യക്തികളെയോ വിമർശിക്കരുതെന്നുമുള്ള മുന്നറിയിപ്പും പങ്കെടുക്കുന്നവർക്ക് നൽകുന്നുണ്ട് എന്ന് എൻ.ഡി.ടി.വിയുടെ റിപ്പോർട്ട് പറയുന്നു. ടൈംസ് നൗ ചർച്ചക്കിടെ മുഹമ്മദ് നബിയെക്കുറിച്ച്…
ആഇശയുടെ വിവാഹപ്രായം: തർക്കങ്ങൾ അപ്രസക്തം.
നബീല ജാമിൽ. എന്തുകൊണ്ടാണ് ഏഴാം നൂറ്റാണ്ടിലെ വിവാഹത്തെ, ആധുനിക ലോകത്തിന്റെ വീക്ഷണകോണിലൂടെ നാം നോക്കിക്കാണുന്നത്? നൂറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായത്തെ കുഴക്കിയ, അസുഖകരമായ ഒരു ചോദ്യമായിരുന്നു പ്രവാചകനുമായുള്ള വിവാഹ സമയത്തെ ആഇശയുടെ പ്രായം. 2022 മെയ് 26ന്, ദേശീയ ടെലിവിഷനിൽ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ ആഇശയെ വിവാഹം കഴിച്ചതിനെതിരെ അപമാനകരമായ പ്രസ്താവനകൾ നടത്തി. ജൂൺ 5-ന് ബി.ജെ.പി, "ഏതെങ്കിലും മതപരമായ വ്യക്തികളെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു" എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മണിക്കൂറുകൾക്കുള്ളിൽ…
കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ കാണാതായ പള്ളികള്‍
കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ നമ്മളറിയാതെ അമ്പലങ്ങളാക്കി മാറ്റിയ മുസ്ലിം പള്ളികള്‍ ഏതെല്ലാം എന്ന് പരിശോധിക്കുന്നു. ബാബരി മസ്ജിദിനു ശേഷം ഗ്യാൻ വാപി, മഥുര ഷാഹി ഈദ് ഗാഹ്, ബാബ ബുദാൻ ദർഗ തുടങ്ങിയ മുസ്ലിം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ആരോപണങ്ങളും, നിയമം ഉപയോഗിച്ച് മസ്ജിദുകൾക്ക് മേൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ 70 വർഷങ്ങൾക്കിടെ ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ അമ്പലങ്ങളായി മാറിയ മുസ്ലിം പള്ളികളെ കുറിച്ചു ഫാക്ട് ഷീറ്റ്സിന്റെ കണ്ടെത്തലുകൾ: ഫാറൂഖ് നഗര്‍ ജമാ…
ഹനുമാൻ്റെ ജന്മ സ്ഥലം: ധർമ്മസഭയിൽ സംഘർഷം. സമ്മേളനം മാറ്റിവെച്ച് സംഘാടകർ
ഹനുമാന്റെ ജന്മ സ്ഥലം തീരുമാനിക്കാനായി മഹാരാഷ്ട്രയിലെ നാസിക്കിൽ ചൊവ്വാഴ്ച വിളിച്ചുചേർത്ത ധർമ്മസഭ സമ്മേളനം സന്യാസിമാരുടെ തർക്കം കാരണം നിർത്തിവെച്ചു.
ബാബാ ബുദാൻ ദർഗ പൊളിക്കാൻ നിയമമുണ്ടോ?
ശിവസുന്ദർ കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ഗുരു ദത്താത്രേയ സ്വാമി ബാബാബുദൻ ദർഗ ഹിന്ദുക്കൾക്കും മുസ്ലിംകളിൽ ചിലർക്കും പ്രിയപ്പെട്ട പുരാതനമായ സൂഫി കേന്ദ്രമാണ്. 1991-ലെ ആരാധനാലയ നിയമം അനുസരിച്ച് സ്ഥാന പദവി സംരക്ഷിക്കുന്ന കാര്യത്തിൽ നിയമ വിമുഖത നേരിടേണ്ടി വന്ന ആരാധനാലയം കൂടിയാണിത്. എന്നാൽ ഇന്ത്യയിലുടനീളം അവരുടെ 'പരിവർത്തന' അജണ്ട നടപ്പിലാക്കാനായി ഇതേ ചട്ടപ്രകാരം നിയമ സാധുത വലതുപക്ഷ ശക്തികൾക്ക് നല്കിയതായി കാണാൻ സാധിക്കും. ചരിത്രപരമോ മറ്റു യാതൊരു തെളിവുകളോ ഇല്ലാതെ തന്നെ, ഹൈദരാലിയുടെ…
‘ധുംകേതു’വിലൂടെ കാസി നസ്റുൽ ഇസ്‌ലാം ചെയ്തത് എന്താണ്?
സമകാലിക ഇന്ത്യയിൽ കവി കാസി നസ്രുൽ ഇസ്‌ലാമിനെ വായിക്കുന്നതിൻ്റെ പ്രസക്തി വിശകലനം ചെയ്യുന്നു. കവിതകളിലൂടെയും മാസികകളിലൂടെയും ഗാനങ്ങളിലൂടെയുമാണ് കാസി നസ്രുൽ ഇസ്ലാം തൻ്റെ ആശയങ്ങൾ പ്രബോധനം ചെയ്തത്. ലോകം ശിഥിലമാക്കപ്പെടുകയും രാജ്യത്തെ മതേതരത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, ബംഗാളി കവിയും പത്രപ്രവർത്തകനും സംഗീതസംവിധായകനും ആക്ടിവിസ്റ്റുമായ കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ജീവിതവും ആശയങ്ങളും പരിശോധിക്കുന്നത് ഉചിതമാണ്. ശ്രദ്ധേയനായ സാഹിത്യപ്രതിഭയും സവിശേഷ ചിന്തകനുമായിരുന്ന അദ്ദേഹം, ആത്മാവിഷ്കാരത്തിനും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തന്റെ…
‘അല്ലാഹു അക്ബർ, ഹർ ഹർ മഹാദേവ്’ ബാബ മുഹമ്മദിൻ്റെ മുദ്രാവാക്യവും ഹിന്ദു- മുസ്ലിം ഐക്യ മാതൃകകളും
നകുൽ സിംഗ് സോഹ്നി "അവർ 'ഹർ ഹർ മഹാദേവ്' എന്ന മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു, ഞാൻ അതിൽ 'അല്ലാഹു അക്ബർ' ചേർത്തു. രണ്ടും ഒരുമിച്ച് ഭാരതീയ കിസാൻ യൂണിയന്റെ ഏറ്റവും ശക്തമായ മുദ്രാവാക്യമായി മാറി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള കർഷക നേതാവ് ബാബ ഗുലാം മുഹമ്മദ് ജൗലയെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ആദ്യത്തെ അനുഭവമാണിത്. 2022 മെയ് 16-നാണ് ബാബ മരണപ്പെട്ടത്. അന്തരിച്ച ഭാരതീയ കിസാൻ യൂണിയൻ (BKU) നേതാവ് മഹേന്ദ്ര സിംഗ് ടികായിത്തിന്റെ വലംകൈയ്യായിരുന്നു അദ്ദേഹം. ടികായിത്തിന്റെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.