Skip to content Skip to sidebar Skip to footer

Children

എൻഡോസൾഫാൻ നഷ്ടപരിഹാരം: കേരളസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലുള്ള കാലതാമസം ചോദ്യംചെയ്ത് സുപ്രീം കോടതി. നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് എൻഡോസൾഫാൻ ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കവയെയാണ് കോടതിയുടെ ഇടപെടൽ. ഇരയായവർക്കു നൽകാൻ തീരുമാനിച്ച 5 ലക്ഷം രൂപ ഉടനെ നൽകാനും ആവശ്യമായ വൈദ്യസഹായം എത്തിക്കാനും അതിനായി എല്ലാ മാസവും റീവ്യൂ മീറ്റിംഗ് ചേരാനും ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ആകെയുള്ള 3074 ഇരകളിൽ കോടതിയിൽ ഹർജി സമർപ്പിച്ച 8 പേർക്ക് മാത്രമാണ്, ഹർജി നൽകിയതിനെ…
ഈ യുദ്ധം പ്രസരിപ്പിക്കുന്നത് വംശീയ ഭ്രാന്ത് കൂടിയാണ്
പി.കെ. നിയാസ് മനുഷ്യര്‍ മാത്രമല്ല യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നത്, പ്രത്യുത സത്യം കൂടിയാണെന്ന് പറയപ്പെടാറുണ്ട്. വസ്തുനിഷ്ഠമായ പ്രസ്താവനയാണത്. രണ്ട് ലോക യുദ്ധങ്ങള്‍ ഉള്‍പ്പെടെ അസംഖ്യം യുദ്ധങ്ങളില്‍ മനുഷ്യരോടൊപ്പം സത്യവും ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്. 'പ്രോപഗണ്ട വാര്‍' എന്നത് ഏത് യുദ്ധത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയ കാലമാണിത്. യുദ്ധം ജയിക്കാന്‍ അര്‍ധ സത്യങ്ങളും നുണകളും വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് യുദ്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളും ഇരുപക്ഷത്തെയും അനുകൂലിക്കുന്നവരും ഒരുപോലെ കരുതുന്നു. ഇറാഖിനെതിരായ യുദ്ധത്തില്‍ തങ്ങളുെട നറേറ്റീവുകള്‍ മാത്രം ലോകത്തെ കേള്‍പിക്കാന്‍ ജേര്‍ണലിസ്റ്റുകളെ വിലയ്‌ക്കെടുത്തത് അമേരിക്കയാണ്. 'എംബഡഡ്…
അറുതിയുണ്ടാകുമോ ഭിന്നശേഷിക്കാർ നേരിടുന്ന ലൈംഗിക പീഡനങ്ങൾക്ക്?
2021 മേയിൽ പർവീൺ മൽഹോത്ര ഭിനശേഷിക്കാരുടെ വിഷയത്തിൽ ഒരു വിവരാവകാശ (ആർ.ടി.ഐ) അപേക്ഷ സമർപ്പിച്ചിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ) അതിന് മറുപടി നൽകിയത്; "ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട്, മൊത്തം 99 കേസുകളാണ് 2017 മുതൽ 2020 വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്" എന്നാണ്. എന്നാൽ, കഴിഞ്ഞ നാല് വർഷത്തിനിടയിൽ വൈകല്യമുള്ള കുട്ടികളുമായി ബന്ധപ്പെട്ട് വെറും 99 കേസുകളുടെ മാത്രമാണെന്നത് വിശ്വസനീയമാണെന്ന് തോന്നുന്നില്ല. കാരണം എൻ.സി.പി.സി.ആറിന്റെ 2018-19ൽ നടന്ന വാർഷിക റിപ്പോർട്ടിൽ വൈകല്യമുള്ളവരും അല്ലാത്തവരുമായ എല്ലാ കുട്ടികളുടെയും അവകാശങ്ങൾ…
കോവിഡ് 19 സാമ്പത്തിക മാന്ദ്യവും പെരുകുന്ന ശിശുമരണവും
കോവിഡ് -19ന്റെ തുടക്കത്തിൽ തന്നെ, അവശ്യ ആരോഗ്യസേവനങ്ങൾ വലിയ രീതിയിൽ തടസ്സപ്പെടുമെന്നും, പകർച്ചവ്യാധിയുടെ ആദ്യ ആറ് മാസങ്ങളിൽ ലോകത്ത് 250000 മുതൽ 1.15 ദശലക്ഷം വരെ ശിശുമരണങ്ങൾ സംഭവിച്ചേക്കാം എന്നും പലരും പ്രവചിച്ചിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, അമിതമായ ശിശുമരണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലും 99, 642 -ഇന്ത്യയിലാണെന്ന് കണക്കാക്കപ്പെടുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയിൽ ഏകദേശം ഒരു ലക്ഷം ശിശുമരണങ്ങൾ സംഭവിച്ചതായി ലോകബാങ്കിൻ്റെ ഗവേഷണ പഠനങ്ങൾ പറയുന്നു.…
ഇനിയും അവസാനിക്കാത്ത ബാലവേല!
ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച് എഴുപത്തിനാല് വർഷങ്ങൾ കഴിഞ്ഞിട്ടും ബാലവേല അവസാനിപ്പിക്കുന്നതിൽ നാം പരാജയപ്പെട്ടിരിക്കുകയാണ്. തൊഴിൽ സഹമന്ത്രി രാമേശ്വർ തെലി നൽകിയ കണക്കുകളിൽ നിന്ന് വായിച്ചെടുക്കാവുന്ന വേദനിപ്പിക്കുന്ന വസ്തുതയാണിത്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് പ്രവേശിക്കുമ്പോഴും നമ്മുടെ കുട്ടികൾ സ്വതന്ത്രരാണോ? ബാലവേലയുടെ പേരിൽ 770 കേസുകളാണ് 1986 ലെ ചൈൽഡ് ആൻഡ് കൗമാര ലേബർ ആക്ട് (പ്രൊഹിബിഷൻ ആൻഡ് റെഗുലേഷൻ) പ്രകാരം റിപ്പോർട്ട്‌ ചെയ്യപ്പെട്ടതന്നാണ് അദ്ദേഹം ലോക്സഭയെ അറിയിച്ചത്. പാർലമെന്റിന്റെ മൺസൂൺ സെഷനിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.  ബാലവേലാ നിയമപ്രകാരം തെലങ്കാനയിലാണ്…
സിറിയൻ അഭയാർത്ഥികളുടെ ഒളിമ്പിക്സ്
ഒളിമ്പിക്സ് ആഘോഷങ്ങൾ കെട്ടടങ്ങി. എന്നാൽ, സിറിയയിലെ കുട്ടികളുടെ ഒളിമ്പിക്സ് ആവേശം നിലച്ചിട്ടില്ല. സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ താമസിക്കുന്ന ഒരു പറ്റം കുട്ടികളാണ് ഒളിമ്പിക്സിന്റെ മാതൃകയിൽ കായിക മത്സരങ്ങൾ നടത്തിയത്. വർഷങ്ങളായി സിറിയ സംഘർഷഭൂമിയാണ്. ജനാധിപത്യ പോരാട്ടത്തെ അടിച്ചമർത്താനും 'വിമതരെ' ഒതുക്കാനും മറ്റുമായി സ്വന്തം പൗരൻമാരെ ഭരണകൂടം തന്നെ കൊല്ലുകയും അടയാർത്ഥികളാക്കുകയും ചെയ്തു കൊണ്ടിരുന്നു. 'വിമത പോരാളികൾക്കെതിരായ' ആക്രമണം എന്ന പേരിൽ ഗവൺമെന്റിന്റെ പീരങ്കി ഷെല്ലുകൾ ഒരു ഗ്രാമത്തിലേക്ക് എയ്തു വിട്ടപ്പോൾ, ഒരേ കുടുംബത്തിലെ നാല് കുട്ടികൾ കൊല്ലപ്പെട്ടത്…
ഈ കുട്ടികൾ പോകുന്നത് അപകടത്തിലേക്ക്!
ഏകദേശം, 37.15 ശതമാനം കുട്ടികൾക്ക്, പതിവായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് മൂലം ഏകാഗ്രത കുറയുന്നുണ്ടന്ന് പഠനങ്ങൾ പറയുന്നു. ഉറങ്ങുന്നതിനു മുമ്പുള്ള സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം, മനുഷ്യന്റെ മാനസികാവസ്ഥയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും, പ്രത്യേകിച്ച് കുട്ടികളിൽ. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.  സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന കുട്ടികളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്  നാഷണൽ അപെക്സ് ചൈൽഡ് റൈറ്റ്സ് ബോഡി അഥവാ എൻ‌.സി‌.പി‌.സി‌.ആർ. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽമീഡിയ…
ആർ.എസ്‌.എസും സ്‌കൂൾ പഠന സമ്പ്രദായവും
2019ലെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ മാത്രം 375 സ്ഥാപനങ്ങളിലായി 73,730 വിദ്യാര്‍ഥികള്‍ ഇത്തരത്തിലുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം 12,828 സ്ഥാപനങ്ങളിലായി 34,65,631 വിദ്യാര്‍ഥികളാണ് നിലവില്‍ ഔപചാരിക വിദ്യാഭ്യാസം നേടാനായി വിദ്യാഭാരതിയില്‍ പഠിക്കുന്നത്. ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ക്കിടയില്‍ സംസ്‌കാരികവും രാഷ്ട്രീയവുമായ ആധിപത്യം നേടുന്നതിലും അവരെ സ്വാധീനിക്കുന്നതിലും സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പങ്ക് ഏറെ നേരത്തെ തിരിച്ചറിഞ്ഞ സംഘമാണ് ആര്‍.എസ്.എസ്. അവരുടെ വിദ്യാഭ്യാസസ്ഥാപനമായ 'വിദ്യാ ഭാരതി' ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂൾ ശൃംഖലകളിലൊന്നാണ്. 1952ല്‍…
ഹഥ്റാസ്‌ ഒറ്റപ്പെട്ടതല്ല: ദലിത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ മുന്നിൽ ഉത്തർപ്രദേശ്
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ 14.7 ശതമാനവും ഉത്തർപ്രദേശിലാണ്. ഇതിനു തൊട്ടുപിന്നിൽ രാജസ്ഥാനുമുണ്ട്, 10.2 ശതമാനം. ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ് (5997), അതിനു പിന്നിൽ ഉത്തര്‍പ്രദേശും (3065), മധ്യപ്രദേശുമുണ്ട് (2485). രാജസ്ഥാനിൽ ഒരു ലക്ഷം പേരിൽ 15.9 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്‌. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ.‌സി.‌ആർ.‌ബി) 2019ലെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം പത്തോളം ദലിത് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നതായി കണക്കുകൾ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്‌ഡൗൺ…
പാലത്തായി കേസിൽ നീതി പുലരുമോ?
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള 2012ല്‍  പ്രാബല്യത്തില്‍ വന്ന നിയമമാണ് പോക്സോ (The Protection of Child from Sexual Offenses Act). പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ ബി.ജെ.പി നേതാവായ പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചത് ഭാഗിക കുറ്റപത്രം. പോക്‌സോ വകുപ്പുകള്‍ ചുമത്തിയില്ല. സംസ്ഥാനത്തെ പോക്‌സോ കേസുകളില്‍ പോലീസിന്റെ കുറ്റകരമായ വീഴ്ചകൾ. കണ്ണൂരില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമർപ്പിച്ചതിൽ പോലീസ് അനാസ്ഥ.…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.