Skip to content Skip to sidebar Skip to footer

Minority

ആ പതിനൊന്ന് വർഷങ്ങൾ ആര് തിരിച്ചു കൊടുക്കും?
2010 മാർച്ചിൽ അറസ്റ്റു ചെയ്യപ്പെട്ട ബഷീർ അഹ്മദ് നീണ്ട പതിനൊന്ന് വർഷമാണ്  ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞത്. പിന്നീട്, മതിയായ തെളിവുകൾ ഇല്ലെന്നുകണ്ട്  2021 ജൂൺ 19 കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി! ഈ പതിനൊന്ന് വർഷങ്ങൾ അദ്ദേഹം ജയിലിൽ കിടന്നത് എന്തിൻ്റെ പേരിലാണ്? ഭീകരാക്രമണക്കേസിൽ യു. എ. പി. എ ചുമത്തി ജയിലിലടച്ച, കശ്മീർ സ്വദേശിയെ കഴിഞ്ഞയാഴ്ചയാണ് നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. ആനന്ദ് ജില്ലാ കോടതിയുടെ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് പതിനൊന്ന് വർഷത്തെ ജയിൽവാസത്തിനു…
സലീമുദ്ദീൻ നടക്കുന്നു ദിവസവും 14 കിലോമീറ്റർ!
"തടങ്കലിൽ മനുഷ്യത്വം ഒട്ടുമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്. തടവറയിൽ നിന്ന് എല്ലാവർക്കും ഇഞ്ചക്ഷൻ കിട്ടും. അത് എടുത്ത പലരും മരിച്ചുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിൽനിന്നല്ലാം ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. അവിടന്ന് കിട്ടുന്ന ബിസ്‌ക്കറ്റും ചായയും മാത്രം കഴിച്ചു കൊണ്ടാണ് ഞാൻ ജീവിതം കഴിച്ചു കൂട്ടിയത്." സലീമുദ്ദീൻ പറയുന്നു. ഇത് സലീമുദ്ദീൻ്റെ  ജീവിതകഥയാണ്. അസം സ്വദേശിയായ 85 വയസുകാരൻ. 'പൗരത്വ രേഖകൾ' ശരിയല്ലാത്തതിൻ്റെ പേരിൽ, ആദ്യകാലത്ത് അസമിലെ തടങ്കൽ പാളയത്തിൽ അക്കപ്പെട്ടവരിൽ ഒരാൾ. ഇദ്ദേഹത്തെ 2020 ഏപ്രിലിലാണ് ജയിലിൽ…
ക്രൈസ്തവർക്കെതിരായ വംശീയ ആക്രമണങ്ങൾ പെരുകുന്നു.
2014 ജനുവരി മുതൽ 2021 ജൂലൈ ആദ്യ ആഴ്ചവരെയുളള കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട 1219 വംശീയ ആക്രമണ കേസുകളിൽ 200 എണ്ണം ക്രിസ്ത്യാനികൾക്കെതിരെ നടന്നവയാണ്. ആക്രമിക്കപ്പെട്ട 23069 പേരിൽ 1471 പേര് കൃസ്ത്യൻ സമൂഹത്തിൽ നിന്നുള്ളവരാണ്. ക്രിസ്ത്യൻ സമൂഹത്തിലെ 9 പേരാണ് വിവിധ സ്ഥലങ്ങളിൽ നടന്ന വംശീയ ആൾകൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട 200 കേസുകളിൽ 83 എണ്ണവും ബിജെപി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ സംഭവിച്ചതാണ്. ഇന്ത്യയിൽ ക്രൈസ്തവരുടെ ജീവിതം അപകടകാരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന്, ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ പഠനം സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ വാദികളുടെ ക്രിസ്ത്യൻ വേട്ടകളെ കുറിച്ച്,  വിശദമായ റിപ്പോർട്ട് പുറത്തു…
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം; ഫാഷിസം ഇന്ത്യയുടെ ശത്രുവാണ്
അറസ്റ്റുകളും, കൊലപാതകങ്ങളും ,ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ അധികാര ഭ്രാന്തിന്റ അടയാളമാകുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭീമ-കൊറെഗാവ്‍ കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഫാദർ സ്റ്റാൻ സ്വാമിയുടെ ദാരുണ മരണം. കത്തോലിക്കാ പുരോഹിതനും ജെസ്യൂട്ട് ഓർഡറിലെ അംഗവും ഝാർഖണ്ഡ് ആദിവാസി മേഖലകളിലെ സാമൂഹികപ്രവർത്തകനുമായിരുന്ന സ്റ്റാനി സ്ലാവ് ലൂർദസ്വാമി തടവറയിൽ തന്നെ പിടഞ്ഞു മരിച്ചു. ഭീമ-കൊറെഗാവ്‍ കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തി രണ്ടായിരത്തി ഇരുപതിലായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. തലോജ സെൻട്രൽ ജയിലിലായിരുന്ന സ്റ്റാൻ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ…
വരുന്നൂ റേഡി ജിഹാദ്!
തെരുവ് കച്ചവടക്കാരെ ലക്ഷ്യംവെച്ച് വിദ്വേഷ പ്രചാരണത്തിന്  ഒരുങ്ങുന്ന സംഘ് പരിവാറിൻ്റെ, 'റേഡി ജിഹാദ്' എന്ന പുതിയ കാമ്പയിൻ സൃഷ്ടിക്കാവുന്ന അപകടങ്ങളെക്കുറിച്ച് ലൗവ് ജിഹാദ്, ലാൻഡ് ജിഹാദ്, കൊറോണ ജിഹാദ്, സിവിൽ സർവീസ് ജിഹാദ് തുടങ്ങിയ പ്രചാരണങ്ങൾക്ക് ശേഷം പുതിയൊരു 'ജിഹാദീ കെട്ടുകഥ'യുമായി രംഗത്തു വന്നിരിക്കുകയാണ് സംഘ് പരിവാർ. പരമത വിദ്വേഷ പ്രചാരണത്തിൻ്റെ വിഷലിപ്തമായ ആശയങ്ങളാണ് ഇതിലൂടെ വംശീയവാദികൾ മുന്നോട്ട് വെക്കുന്നത്.  'റേഡി ജിഹാദ്' (readi jihad) എന്ന് പേരിട്ടു വിളിക്കുന്ന ഈ വിദ്വേഷ പ്രചാരണം, മുസ്ലിം തെരുവ്…
ആൾക്കൂട്ട ആക്രമണം; ഏഴു വർഷത്തെ കണക്കുകൾ കാണാം
ക്രൈസ്തവർക്കും മുസ്‌ലിംകൾക്കും മറ്റുമെതിരെ നടക്കുന്ന ആൾകൂട്ട ആക്രമണങ്ങൾക്ക് ഒട്ടും കുറവില്ലെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ജൂൺ 20 ഞായറാഴ്ച പുലർച്ചെ 4.30 ന് പശ്ചിമ ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ കന്നുകാലി കടത്ത് ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നതാണ് ഈ വിഷയത്തിലെ ഒടുവിലത്തെ സംഭവം. സെപെഹഹിജാല ജില്ലയിൽ, സോനമുറ ഏരിയയിലെ ജായേദ് ഹുസയ്ന്‍(28), ബിലാല്‍ മിയ(30), സൈഫുല്‍ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. അഗര്‍തലയിലേക്ക് കന്നുകാലികളുമായി പോയ ട്രക്ക് പിന്തുടര്‍ന്നെത്തിയ പ്രദേശവാസികള്‍  മൂന്നുപേരെയും ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുറച്ച് വർഷങ്ങളായി വ്യത്യസ്ത സന്ദർഭങ്ങളിൽ നടക്കുന്ന ഇത്തരം ക്രൂരതകൾ ഒറ്റപ്പെട്ട സംഭവങ്ങളായി നിസ്സാരവൽക്കരിക്കാൻ കഴിയില്ലെന്നാണ്, കണക്കുകൾ സൂചിപ്പിക്കുന്നത്. ഏഴു വർഷത്തെ കണക്കുകൾ കാണാം 2014 ജനുവരി…
വരാണസി ഗ്യാൻവാപി മസ്ജിദ്: ആരാധാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന കോടതി ഉത്തരവ്
മസ്ജിദ് നിര്‍മിച്ചത് അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണെന്നും പള്ളിയോടനുബന്ധിച്ച് ഒരു മദ്രസ നിര്‍മിക്കുക്കയാണ് ഔറംഗസീബ് ചെയ്തതെന്നും മുസ്‌ലിം പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശിലെ വരാണസി ഗ്യാന്‍വാപി മസ്ജിദിന് താഴെ പുരാവസ്തു പരിശോധനക്ക് ഉത്തരവ് നല്‍കിയ സിവില്‍ കോടതി വിധി രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണത്തിനായി 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ നോക്കുകുത്തിയാക്കിയെന്ന് വിമര്‍ശനം. ഏതൊരു ആരാധനാലയവും 1947 ആഗസ്റ്റിന് മുൻപ് ഏതുവിഭാഗത്തിന്റെ കയ്യിലാണോ, അത് തുടര്‍ന്നും അവര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ 'ദ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റില്‍'…
മുസ്‌ലിം എം.പിമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.9 ശതമാനം മാത്രമാണ്. ഇരുസഭകളിലും മുസ്‌ലിം പ്രാതിനിധ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1980ലെ ഇലക്ഷനിൽ തെരഞ്ഞെടുക്കപ്പെട്ടവരില്‍ 10 ശതമാനവും മുസ്‌ലിംകളായിരുന്നു, എന്നാൽ 2014ല്‍ ഇത് 4 ശതമാനത്തിൽല്‍ താഴെയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍…
കോവിഡ് പ്രതിരോധം: മക്ക (ഹറം) മാതൃക
കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി. കോവിഡിന്റെ രണ്ടാം തരംഗം ലോകമാകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കെ, മക്കയിലെ ഹറം മസ്‌ജിദ്‌ കോവിഡ് പ്രതിരോധത്തിന് മാതൃകയായി ലോകശ്രദ്ധ പിടിച്ചുപറ്റി. സൗദി അറേബ്യ ഭരണകൂടം ഏർപ്പെടുത്തിയ മുഴുവൻ കോവിഡ്-19 മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഹറമിൽ ആരാധനാ കർമങ്ങൾ നിർവഹിക്കപ്പെടുന്നത്. വാകിസിനേഷൻ എടുത്തവർക്കാണ് ഉംറ ചെയ്യാനും ഹറമിൽ പ്രവേശിക്കാനും അനുമതി നൽകിയിട്ടുള്ളത്. സാമൂഹിക അകലവും മാസ്‌കും നിർബന്ധമാക്കിയിട്ടുണ്ട്. തെര്‍മല്‍ കാമറകള്‍ ഉപയോഗിച്ച് തീർഥാടകരുടെ…
ന്യൂനപക്ഷവകുപ്പിന്റെ മൈനോറിറ്റി കോച്ചിങ് സെന്ററുകളില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണോ പ്രവേശനം?
പട്ടിക വർഗക്കാർ ഉൾപ്പെടെ എല്ലാ സമുദായത്തിലെയും ഉദ്യോഗാർഥികൾക്കും അവസരമൊരുക്കുന്നതാണ് മൈനോറിറ്റി കോച്ചിങ് സെന്ററുകളെന്ന് കണക്കുകൾ. 80:20 അനുപാതം മാനദണ്ഡമാക്കാതെ, പ്രവേശന പരീക്ഷ എഴുതിയ ഭൂരിഭാഗം ക്രിസ്ത്യൻ ഉദ്യോഗാർഥികൾക്കും അവസരം നൽകി. ന്യൂനപക്ഷവകുപ്പിന്റെ മൈനോറിറ്റി കോച്ചിങ് സെന്ററുകളില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ പ്രചരണം വസ്‌തുതാവിരുദ്ധമാണെന്നാണ് വിവിധ മൈനോറിറ്റി കോച്ചിങ് സെന്റുകളുടെ പ്രവേശന രജിസ്റ്ററിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് കോടിക്കണക്കിന് രൂപ ചെലവാക്കി പൂര്‍ണമായും മുസ്‌ലിം സമുദായത്തിന് വേണ്ടി യുവജനങ്ങൾക്കുള്ള കോച്ചിങ്…
ലവ് ജിഹാദ്: പ്രതികരണങ്ങൾ
കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയമടക്കം നിഷേധിച്ചിട്ടും വിവിധ ക്രൈസ്‌തവ സഭകളും സഭാ നേതാക്കളും പ്രസിദ്ധീകരണങ്ങളും ലവ് ജിഹാദ് വിഷയത്തില്‍ വിവിധങ്ങളായ കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പുരോഹിത വൃത്തങ്ങളിൽ നിന്നും വന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളും. ഒരിടവേളയ്ക്ക് ശേഷം 2020ല്‍ ലവ് ജിഹാദിന്റെ പേരിലുള്ള ധ്രുവീകരണ ശ്രമങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ക്രൈസ്തവ സഭകളായിരുന്നു ആരോപണങ്ങളുമായി രംഗത്തെത്തിയത്. സീറോ മലബാര്‍ സഭയുടെ സിനഡ് മീറ്റിങ്ങിനു ശേഷം സഭ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലവ് ജിഹാദിനെകുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട്…
ലവ് ജിഹാദ്: കോടതികൾ പറഞ്ഞതെന്ത്?
2009ലാണ് ഹിന്ദുത്വ സംഘടനകള്‍ ലവ് ജിഹാദ് ആരോപണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിനുകളും കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത്. മുഖ്യധാര മാധ്യമങ്ങൾ ഈ പ്രചരണം ഏറ്റെടുക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. പത്തനംതിട്ടയിലെ സ്വാശ്രയ കോളേജില്‍ രണ്ട് വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസിൽ കേരള ഹൈകോടതി അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിനോട് അന്വേഷണത്തിന് ഉത്തരവിട്ടു. 'ദഅ്‌വ സ്‌ക്വാഡി'നെക്കുറിച്ചും 'ലവ് ജിഹാദി'നെക്കുറിച്ചും വിവിധ പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷം ഡിസംബര്‍ 2009ന് ഹൈകോടതിക്ക് മുന്നില്‍ ഡി.ജി.പി…
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ ഏകപക്ഷീയമായി കൈക്കലാക്കുന്നുവോ?
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ഇടത്തിൽ ഈയിടെ ഏറ്റവുമധികം പ്രതിഫലനമുണ്ടാക്കിയ വിവാദങ്ങളായിരുന്നു ന്യൂനപക്ഷ ക്ഷേമവും വികസന-ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകൾ. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് ക്രിസ്തീയ സമുദായം വര്‍ഷങ്ങളായി അവഗണന നേരിടുന്നുവെന്നും നിലവിലെ ക്ഷേമപദ്ധതികളുടെ വിതരണം സമുദായ അനുപാതം പാലിച്ചുകൊണ്ടല്ല തുടര്‍ന്നുപോരുന്നതെന്നും ഉയര്‍ത്തിക്കാണിച്ച പ്രസ്താവനകള്‍, മുസ്‌ലിം സമുദായം അനര്‍ഹമായി സംവരണവും അതിനെതുടര്‍ന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട് എന്നുമുള്ള വാദങ്ങളും നിരവധി ഉയർന്നുവന്നു. മുസ്‌ലിം സമുദായത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് പല വിവാദപരമായ പ്രചരണങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍…
പൗരത്വ പ്രക്ഷോഭവും ബി.ജെ.പിയുടെ സാമ്പത്തിക കാമ്പയിനുകളും
വലിയ രീതിയിലുള്ള സാമ്പത്തിക സ്രോതസ്സുകളെ ഉപയോഗിച്ച് സമരക്കാരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാരംഭിച്ച ഈ വ്യാജപ്രചരണ കാമ്പയിന്‍ മറുവശത്ത് നടന്ന ജനാധിപത്യപരമായ സമരങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സമരാനുകൂല കാമ്പയിനുകള്‍ക്കും മുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ജനാധിപത്യപരമായ സമരത്തെ പരാജയപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും മറ്റു സമരവിരുദ്ധ ശക്തികള്‍ക്കും എങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ കാമ്പയിന്‍. 2019 ഡിസംബര്‍ 11നാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളായിരുന്നു സമരത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തന/പ്രചരണ കേന്ദ്രങ്ങളിലൊന്ന്. ഇതേ സാമൂഹ്യ…
ഷഹീൻ ബാഗിനെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങൾ
മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന, കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടപ്പോൾ പൗരത്വ പ്രക്ഷോഭത്തിന്റെ സമര കേന്ദ്രമായി മാറുകയായിരുന്നു ഡൽഹിയിലെ ഷഹീൻ ബാഗ്. വിദ്യാർഥികളും യുവാക്കളും മുതിർന്നവരും കൊച്ചുകുട്ടികളടക്കം പ്രായഭേദമന്യേ ഒരുമിച്ചുകൂടി. എന്നാൽ സംഘപരിവാർ ശക്തികൾ ഇതിനെതിരെ പലതരത്തിലുള്ള വിദ്വേഷ പ്രചരണങ്ങൾ നടത്തുകയുണ്ടായി. സമരത്തെ നിഷേധിച്ചും വർഗീയവത്കരിച്ചും പ്രസ്‌താവനകളിറക്കി. രാജ്യം ഭിന്നിപ്പിക്കാനുള്ള മുസ്‌ലിം രാജ്യങ്ങളുടെ ഗൂഢാലോചനയാണ് ഷഹീൻ ബാഗ് എന്നാണ് ബി.ജെ.പി  എം‌.എൽ‌.എ സുരേന്ദ്ര സിങ് ആരോപിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിനോടടുത്ത്…
കോവിഡും തബ്‌ലീഗ് ജമാഅത്തും: വേട്ടയാടിയത് നിരപരാധികളെയോ?
കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങളെ അവർ ചെയ്യാത്ത കുറ്റകൃത്യങ്ങൾക്കാണ് തടവിലാക്കിയതെന്ന് കോടതി വിധികൾ വ്യക്തമാക്കുന്നു. തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെ 'സൂപ്പർ സ്പ്രെഡർ', 'കൊറോണ ജിഹാദ്' തുടങ്ങിയ വ്യാജ പ്രചരണങ്ങളും നടക്കുകയുണ്ടായി. കൊറോണ വൈറസ് രാജ്യത്ത് വ്യാപനം ശക്തമാവുന്ന തുടക്കത്തിൽ പ്രത്യേകിച്ചും ലോക്‌ഡൗൺ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് നേരെ വൈറസ് പരത്തുന്നു എന്ന തരത്തിലുള്ള വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. പ്രത്യേകിച്ചും സംഘപരിവാർ നേതാക്കളും അനുകൂല മാധ്യമങ്ങളുമായിരുന്നു പ്രചാരണത്തിന് ചുക്കാൻ…
ആരാണ് ഉയ്‌ഗൂർ മുസ്‌ലിംകൾ?
ചൈനയുടെ വടക്കു-പടിഞ്ഞാറ് സിന്‍ജിയാങ് പ്രവിശ്യയിൽ ജീവിക്കുന്നവരാണ് ഉയ്‌ഗൂർ മുസ്‌ലിംകൾ. തുര്‍ക്കി, കസാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ മധ്യപൂര്‍വ രാജ്യങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പെ ചൈനയിലെത്തിയവരാണ് ഉയ്‌ഗൂർ വംശജരുടെ പൂർവപിതാക്കള്‍. പതിനെട്ടാം നൂറ്റാണ്ടിൽ ചൈനീസ് ക്വിംഗ് രാജവംശം ഈ പ്രദേശം പിടിച്ചടക്കുകയും 1884ൽ സിൻജിയാങ് എന്ന് പുനഃനാമകരണവും ചെയ്‌തു. പ്രാദേശിക ജനതയുടെ എതിർപ്പിനെ അവഗണിച്ച് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാക്കി. 1933ൽ ചൈനയുടെ ആഭ്യന്തര യുദ്ധങ്ങളുടെ പ്രക്ഷുബ്ധാവസ്ഥയ്ക്കിടയിൽ, സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും 1949ൽ കമ്മ്യൂണിസ്റ്റ് ചൈന സിൻജിയാങ് തങ്ങളുടെ അധീനതയിലാക്കി.…
പൗരത്വ സമരവും ഷര്‍ജീല്‍ ഇമാമും
പൗരത്വ പ്രക്ഷോഭത്തിന്റെ കേന്ദ്രമായ ഷഹീൻ ബാഗിന്റെ സൂത്രധാരകരില്‍ പ്രധാനിയും സംഘാടകനുമായിരുന്നു ഷർജീൽ ഇമാം. 1988ല്‍ ബീഹാറിലെ ജഹ്‍നാബാദിലാണ് ഷർജീൽ ഇമാമിന്റെ ജനനം. ഉന്നതമാര്‍ക്കോടെ സ്‌കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 2011ല്‍ ഐ.ഐ.ടി ബോംബെയില്‍ നിന്നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. പഠന ശേഷം ബാംഗ്ലൂരിൽ ഐ.ടി മേഖലയില്‍ കുറച്ച് കാലം ജോലി ചെയ്‌ത ഇമാം ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ പഠനം തുടര്‍ന്നു. ശേഷം 2013ല്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ‍നിന്നും…
ഇന്ത്യയുടെ വളര്‍ച്ചയും മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യവും
വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം എന്നീ മേഖലകളില്‍ അടിസ്ഥാനപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്ന് അടിസ്ഥാനതലത്തില്‍ നിന്നും വേണം ഈ അസമത്വ പ്രശ്‍നങ്ങൾ പരിഹരിക്കാന്‍. എല്ലാ മേഖലയിലുമുള്ള അര്‍ഹമായ പ്രാതിനിധ്യം ഇന്ത്യയുടെ വളര്‍ച്ചയിലെ മുസ്‌ലിം സമുദായത്തിന്റെ ക്രിയാത്മകമായ പങ്കിലെ വര്‍ധനവിലേക്ക് നയിക്കും. വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും പ്രാഥമികമായ പരിഷ്‌കരണം നടപ്പാക്കേണ്ടത്. ഇന്ത്യയുടെ മുഴുവന്‍ ജനസംഖ്യയുടെ 14.2 ശതമാനവുമായി രാജ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതസമുദായമാണ് മുസ്‌ലിംകൾ. എന്നിരുന്നാലും വിദ്യാഭ്യാസപരമായോ, രാഷ്ട്രീയപരമായോ തൊഴില്‍പരമായോ ഉള്ള സാമൂഹ്യ-ജനസംഖ്യ സൂചികകളും കണക്കുകളും പരിശോധിക്കുമ്പോള്‍ മുസ്‌ലിംകളുടെ ജനസംഖ്യാപരമായ…
പൗരത്വ പ്രക്ഷോഭം: ജാമിഅ മില്ലിയയിലെ പോലീസ് അതിക്രമം ഒരു വര്‍ഷം പിന്നിടുമ്പോള്‍
ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് വിഘാതമേല്‍പിച്ചുകൊണ്ട് 2019 ഡിസംബര്‍ 11നാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ആക്റ്റ് പാസാക്കുന്നത്. ഇന്ത്യയിലെ ഭരണഘടനാനുസൃതമായ പൗരത്വത്തെ മതാടിസ്ഥാനത്തില്‍ വിവേചിക്കുന്നതിനെതിരില്‍ രാജ്യത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘടനകളും മറ്റു കൂട്ടായ്‌മകളുമെല്ലാം പ്രതിഷേധങ്ങള്‍ നടത്തുവാന്‍ ആരംഭിക്കുകയുണ്ടായി. രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലൊന്നായ ജാമിഅ മില്ലിയ ഇസ്‍ലാമിയ്യയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ തുടങ്ങിയിരുന്നു. ജാമിഅയിലെ ഏഴാം ഗേറ്റില്‍ ഡിസംബര്‍ 12 മുതലായിരുന്നു സമര പരിപാടികള്‍ ആരംഭിച്ചത്. സര്‍വകലാശാല വിദ്യാര്‍ഥികളായിരുന്നു പ്രധാനമായും സമരമുഖത്തുണ്ടായിരുന്നത്. തുടര്‍ന്ന് ഡിസംബര്‍…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.