Skip to content Skip to sidebar Skip to footer

Women

ഉച്ച ഭക്ഷണത്തിൽ ബീഫ്: അസമിൽ പ്രധാനാധ്യാപിക അറസ്റ്റിൽ
അസമിലെ ഗോൽപാറയിൽ ഉച്ചഭക്ഷണത്തിനായി സ്‌കൂളിലേക്ക് ബീഫ് കൊണ്ടുവന്നു എന്നാരോപിച്ച് പ്രധാന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അസമിൽ ബീഫ് നിരോധിച്ചിട്ടില്ല. എന്നാൽ, 2021ൽ കൊണ്ടുവന്ന പുതിയ നിയമം പ്രകാരം, ഹിന്ദു-സിഖ് -ജൈന മതക്കാർ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രത്തിന്റെയോ, വൈഷ്ണവ ആശ്രമങ്ങളുടെയോ അഞ്ച് കിലോമീറ്റർ ചുറ്റളവിലും കന്നുകാലി കശാപ്പും ബീഫ് വിൽപനയും പാടില്ല. 'അസം കന്നുകാലി സംരക്ഷണ നിയമം 2021' ലെ ഭേദഗതി പ്രകാരം "അനധികൃത കന്നുകാലി കച്ചവടത്തിൽ" നിന്ന് ലഭിച്ച പണം ഉപയോഗിച്ച് കഴിഞ്ഞ ആറ് വർഷമായി…
മകളുടെ വിവാഹം കാണാൻ റോഷിനി ഉണ്ടാകില്ല.
പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച് മകനെ കസ്റ്റഡിയിലെടുക്കാൻ വന്ന പോലീസിനെ തടയുന്നതിനിടെ റോഷിനി എന്ന മുസ്ലീം സ്ത്രീയെ യുപി പോലീസ് വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ ഇസ്‌ലാംനഗർ ഗ്രാമത്തിൽ വെച്ചാണ് 53 കാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഒരു കാരണവും കൂടാതെ തന്റെ സഹോദരൻ അബ്ദുൽ റഹ്മാനെ കസ്റ്റഡിയിൽ എടുക്കാനെന്ന പേരിൽ ശനിയാഴ്ച രാത്രി ഇരുപതോളം പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തിയതായി റോഷിനിയുടെ മകൻ അതിർഖുർ റഹ്മാൻ മാധ്യമങ്ങളോട് പങ്കുവെച്ചു. ഇത് എതിർത്തപ്പോൾ, പ്രത്യേക ഓപ്പറേഷൻ സംഘവുമായി എത്തിയ പോലീസുകാരിൽ…
അമ്മയിലെ ആൺകൂട്ടം എന്നാണ് മൗനം വെടിയുക?
സുൽഫത്ത് ലൈല 2018 ൽ കെപിഎസി ലളിത മലയാളം സിനിമയിലെ വിസ്മയ താരമായിരുന്ന അടൂർ ഭാസിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം തുറന്നടിച്ചു പറഞ്ഞപ്പോൾ അതിന് മറുപടിയായി ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം " ഭാസിയേട്ടൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല " എന്നാണ് പറഞ്ഞത്. അതിന് ശേഷവും സിനിമാമേഖലയിൽ തുറന്നുപറച്ചിലുകൾ ഉണ്ടായിക്കൊണ്ടേയിരുന്നു. പൊതു സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇല്ലാതായത് തുറന്ന് പറയുന്ന സ്ത്രീകളുടെ, അവരുടെ കൂടെ നിൽക്കുന്ന, അവർക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായ…
ഇങ്ങനെയൊക്കെയാണല്ലോ ഇസ്ലാം സ്ത്രീയോട് ചെയ്‌തത്!
ഹിബ വി ഞാൻ ആദ്യമായി പ്രസംഗിച്ചത് മദ്രസ വേദിയിലാണ്. ഇത്ര ബാസുള്ള ശബ്ദം വെച്ച് ഒരു നാണക്കേടും ഇല്ലാതെ ഇസ്ലാമിക ഗാനവും മാപ്പിളപ്പാട്ടും പാടി തീർത്തത് മദ്രസ സർഗ്ഗമേളകളിലാണ്. ക്വിസ്, പ്രസംഗം, പൊതു പരീക്ഷക്ക് ഡിസ്റ്റിഗ്‌ഷൻ തുടങ്ങി ഒരുപാട് സമ്മാനങ്ങൾ ഞാൻ മദ്രസയിൽന്ന് വാങ്ങി കൂട്ടിയുണ്ട്. അടി കിട്ടും, പോവാൻ മടിയാണ് തുടങ്ങിയ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വാശി പിടിച്ച് മദ്രസ പോക്ക് അഞ്ചാം ക്ലാസ്സിൽ വെച്ച് നിർത്തിയതും ഇതേ ഞാൻ തന്നെയാണ്. എനിക്ക് അഞ്ചാം…
‘കിംഗ് റാവു’ കേവല പ്രാതിനിധ്യമല്ല – വൗഹിനി വര
' അമേരിക്കൻ പത്രപ്രവർത്തകയായ വൗഹിനി വരയുടെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ നോവലായ ‘ദ ഇമ്മോർട്ടൽ കിംഗ് റാവു’വിൽ, ദലിതർ കേവലം അടിച്ചമർത്തപ്പെട്ട ഇരകളല്ല. മറിച്ച്, സ്വപ്നങ്ങളുള്ള സംരംഭകരും നവീനരുമാണ്. നോവലിന്റെ ഗ്ലോബൽ റിലീസിന് മുന്നോടിയായി 'ദി ഹിന്ദു' വിനു വേണ്ടി അനിന്ദിതാ ഘോഷ് വൗഹിനി വരയുമായി നടത്തിയ അഭിമുഖം. ചൊദ്യം 1 13 വർഷം മുമ്പാണ് നിങ്ങൾ ഈ നോവൽ എഴുതാൻ തുടങ്ങിയത്. എന്തായിരുന്നു ഈ കഥയുടെ ഉറവിടം? ഈ കാലയളവിൽ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുണ്ടായ ദ്രുതഗതിയിലുള്ള…
അൽജസീറ ജേർണലിസ്റ് ഷിറീൻ അബു അഖ്ലയെ ഇസ്രയേൽ സൈന്യം വെടിവെച്ച് കൊന്നു.
വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ സൈനിക നടപടിക്കിടെ അൽ ജസീറ ലേഘക ഷിറിൻ അബു അഖ്ലയെ സൈന്യം വെടിവച്ചു കൊന്നു. അബു അഖ്‌ലയുടെ തലയ്ക്കാണ് വെടിയേറ്റത്, ഉടനെ തന്നെ ആശുപതിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ 50 ഫലസ്തീനി പത്രപ്രവർത്തകരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു റിപ്പോർട്ടറായ അലി സമൗദി വെടിയേറ്റു ചികിത്സയിലാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വഫ വാർത്താ ഏജൻസി…
ജന ഗണ മന; ഒരു ക്യൂൻ ആവർത്തനം
അബ്ദുല്ല കോട്ടപ്പള്ളി ക്യൂനിന് ശേഷം ഡിജോ ജോസഫ് ആന്റണി സംവിധാനവും ശാരിസ് മുഹമ്മദ് തിരക്കഥയും നിർവഹിച്ച സിനിമയാണ് ജന ഗണ മന. ക്യൂനിന്റ കഥ പറച്ചിൽ രീതിയിൽ നിന്ന് ഒട്ടും തന്നെ മാറാതെയാണ് സംവിധായകൻ ജന ഗണ മനയിലും കഥ പറയുന്നത്. ക്യാമ്പസിൽ നടക്കുന്ന മരണവും, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും, അവസാന ഭാഗങ്ങളിലെ നീണ്ട കോടതി രംഗങ്ങളും ക്യൂനിലേതിന് സമാനമായി ജന ഗണ മനയിലും കാണാം. ക്യൂനിൽ സലിംകുമാർ അഴിച്ചു വെച്ച വക്കീൽ കുപ്പായം ജന ഗണ…
പോലീസിൽ ഹിജാബ് അണിഞ്ഞാൽ എന്താണ് ?
വിവിധ ലോക രാജ്യങ്ങളിലെ സുരക്ഷാ സേനകളിൽ ഇന്ന് ഹിജാബ് ധരിച്ച സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. മുസ്ലിം സ്ത്രീയുടെ വസ്ത്ര സംസ്കാരത്തിൻ്റെ ഭാഗമായ ഹിജാബ് പടിഞ്ഞാറൻ സെക്യുലർ രാജ്യങ്ങളിൽ ഉൾപ്പെടെ പോലീസ് യൂനിഫോമിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്‌കോട്ടലാ‌ൻഡിൽ ഹിജാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകൾക്ക് ഇനി ശിരോവസ്ത്രം ഉപേക്ഷിക്കാതെ തന്നെ പോലീസ് ഓഫീസർ ആകാം. വൈവിധ്യതയുടെ പരിപോഷണത്തിനും പോലീസ് സേനയുടെ സേവനം ലഭിക്കുന്ന ആളുകളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനുമുള്ള മാർഗമായിട്ടാണ് പുതിയ ഡ്രസ് കോഡ് നയം അംഗീകരിച്ചിട്ടുള്ളത്. "ഞങ്ങളുടെ യൂനിഫോമിലെ ഈ പരിഷ്കരണം…
ഒന്നാം സ്ഥാനത്ത് ഗുജറാത്ത് രണ്ടാമത് കേരളം!
2020ലെ കണക്കുകൾ പ്രകാരം ഗുജറാത്താണ് കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. കേരളവും തമിഴ്നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു. കുറ്റകൃത്യ നിരക്കിൽ ഗുജറാത്ത് 97.10%വും കേരളം 94.90%വും തമിഴ്നാട് 91.70% ഉം രേഖപ്പെടുത്തുന്നു. നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടത്. നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട 2020ലെ കണക്കുകൾ പ്രകാരം കുറ്റകൃത്യങ്ങളിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്. കേരളവും തമിഴ്നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു. കുറ്റകൃത്യ നിരക്കിൽ ഗുജറാത്ത് 97.10%വും കേരളം 94.90%വും…
അറുതിയുണ്ടാകുമോ ഭിന്നശേഷിക്കാർ നേരിടുന്ന ലൈംഗിക പീഡനങ്ങൾക്ക്?
2021 മേയിൽ പർവീൺ മൽഹോത്ര ഭിനശേഷിക്കാരുടെ വിഷയത്തിൽ ഒരു വിവരാവകാശ (ആർ.ടി.ഐ) അപേക്ഷ സമർപ്പിച്ചിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ) അതിന് മറുപടി നൽകിയത്; "ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട്, മൊത്തം 99 കേസുകളാണ് 2017 മുതൽ 2020 വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്" എന്നാണ്. എന്നാൽ, കഴിഞ്ഞ നാല് വർഷത്തിനിടയിൽ വൈകല്യമുള്ള കുട്ടികളുമായി ബന്ധപ്പെട്ട് വെറും 99 കേസുകളുടെ മാത്രമാണെന്നത് വിശ്വസനീയമാണെന്ന് തോന്നുന്നില്ല. കാരണം എൻ.സി.പി.സി.ആറിന്റെ 2018-19ൽ നടന്ന വാർഷിക റിപ്പോർട്ടിൽ വൈകല്യമുള്ളവരും അല്ലാത്തവരുമായ എല്ലാ കുട്ടികളുടെയും അവകാശങ്ങൾ…
ഇന്ത്യയിലെ കർഷക സ്ത്രീകളുടെ കണക്കും കഥകളും
രാജ്യത്ത് സ്ത്രീ കർഷകരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും അതേസമയം, സ്ത്രീ തൊഴിലാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് കണക്കുകൾ പറയുന്നത്. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 9.59 കോടി കർഷകരാണുള്ളത്. അതിൽ 7.39 കോടി പുരുഷന്മാരും 2.28 കോടി സ്ത്രീകളുമാണ്. 9.39 കോടി കർഷകരിൽ 8.61 കോടി തൊഴിലാളികളും രാജ്യത്തെ വയലുകളിൽ ജോലി ചെയ്യുന്നവരാണ്. അതിൽ തന്നെ 5.52 കോടി പുരുഷന്മാരും 3.09 കോടി സ്ത്രീകളുമാണ്. രാജ്യമെമ്പാടും കർഷക പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച നടക്കുകയാണ്. കർഷക സമരത്തെ കുറിച്ച് പഠിക്കാൻ…
ദളിത്‌ സ്ത്രീകൾക്ക് നീതിതേടി ഒരു വേദി
2021 ജൂലൈ 19 മുതൽ, 2021 ഓഗസ്റ്റ് 31 വരെ നടക്കുന്ന ഈ ക്യാമ്പയിന്റ ലക്ഷ്യം ദലിത് സ്ത്രീകളും പെൺകുട്ടികളും അവരുടെ ലിംഗം, ജാതി, വർഗം എന്നിവയുടെ പേരിൽ അനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളും, പീഡനങ്ങളും പ്രതിരോധിക്കാൻ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്. ഒരു ദലിത് സഹോദരനെ ലോറിയുടെ പുറകിൽ കെട്ടിവലിച്ച് കൊലപ്പെടുത്തിയ ക്രൂരത മാധ്യമങ്ങളിൽ നാം കണ്ടതേയുള്ളൂ. ദലിത്സമൂഹം നേരിടുന്ന പീഡനങ്ങൾക്ക് അറ്റമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ദലിത് സ്ത്രീകളുടെ ദുരിതങ്ങൾ ഈ ഗണത്തിൽ ഏറ്റവും ഗുരുതരമാണ്. ദളിത് ഹ്യുമൻ…
യു.എ.പി.എ കശ്മീരിലെ പെൺജീവിതങ്ങൾ തകർക്കുന്ന വിധം
കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ യു.എ.പി.എ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബി.ജെ.പി ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്. 2019 മുതൽ യു‌.എ‌.പി‌.എ കേസുകളിലുണ്ടായിട്ടുള്ള വൻവർധനവ് അതിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചും കടുത്ത പ്രത്യാഘാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടനുസരിച്ച്, 2019 മുതൽ യു.എ.പി.എ പ്രകാരം കശ്മീരിൽ 2364 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇതിൽ പകുതിയോളം പേർ ഇപ്പോഴും ജയിലിലാണ്. കശ്മീറിലെ യു.എ.പി.യെ കേസുകളുടെ വർധനവിനെക്കുറിച്ച് ആമിർ അലി ഭട്ട്…
ഫെമിനിസ്റ്റുകളേ നിങ്ങൾ ഈ ലൈംഗികവൽക്കരണത്തെ എതിർക്കുന്നുണ്ടോ?
സ്ത്രീകൾ സാധാരണയായി കാലുകൾ മുഴുവൻ കാണിക്കുന്ന വസ്ത്രങ്ങളാണ് കായിക മത്സരങ്ങളിൽ ധരിക്കാറുള്ളത്. അവ ധരിച്ചില്ലങ്കിൽ മത്സരങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. 2019 വേൾഡ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ സോ ജിംഗ്യുവാൻ, പുരുഷ ജിംനാസ്റ്റുകൾ സാധാരണയായി ധരിക്കാറുള്ള അയഞ്ഞ ഷോർട്ട്സ് ധരിച്ചതിന് പരിഹാസം നേരിട്ടിരുന്നു. ടൊറന്റോ സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫ. ഹെലൻ ജെഫേഴ്സൺ ലെൻസ്കിജ്, ഒളിംപിക്സിൽ നടക്കുന്ന ലൈംഗികവൽക്കരണത്തെ കുറിച്ച് ഗ്ലോബൽ ന്യൂസിനോട് പങ്കുവെച്ച അഭിപ്രായങ്ങൾ ഗൗരവപ്പെട്ട ഒരു അന്തർദേശീയ സംവാദത്തിന് വിഷയമാകേണ്ടതാണ്; "സ്ത്രീ…
മുസ്ലിം പെണ്ണിന് വേണ്ടി കരയുന്നവരേ ‘ഓർമ്മയുണ്ടോ ഗുജറാത്തിലെയും കത്വയിലേയും മുസ്ലിം സ്ത്രീകളെ’
സുള്ളി ഡീൽസിലെ' എന്റെ ചിത്രം ആദ്യം കണ്ടപ്പോൾ, സംസാരിക്കാൻ എനിക്ക് വാക്കുകൾ കിട്ടാതായി. നീതിയെകുറിച്ചു എനിക്ക് പ്രതീക്ഷകൾ വളരെ കുറവായതിനാൽ മുന്നോട്ട് വരാനും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനും മൂന്ന് ദിവസമെടുത്തു. സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ ആദ്യഭാഗം പരമ്പരാഗത വിശ്വാസങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ ഭാഷകളും നിറങ്ങളും പാരമ്പര്യങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും…
സംഘ്പരിവാർ ഇന്ത്യയിലെ മുസ്ലിം സ്ത്രീയുടെ ജീവിതം ഇങ്ങിനെയൊക്കെയാണ്!
ബിജെപി മഹിളാ മോർച്ച നേതാവായ സുനിത സിംഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുസ്‌ലിം സ്ത്രീകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; "ഹിന്ദു സഹോദരങ്ങൾ പത്തു പേരടങ്ങുന്ന ഒരു സംഘം ഉണ്ടാക്കി മുസ്‌ലിം അമ്മമാരെയും സഹോദരിമാരെയും തെരുവുകളിൽ പരസ്യമായി ബലാത്സംഗം ചെയ്യുകയും  മറ്റുള്ളവർക്ക് കാണാനായി അവരെ ചന്തയുടെ മധ്യത്തിൽ തൂക്കിയിടുകയും ചെയ്യണം. ഇന്ത്യയെ സംരക്ഷിക്കാൻ ഇതേ മാർഗമുള്ളൂ".  സംഘപരിവാറിൻ്റെ സുളളി ഡീൽ ദുഷ്പ്രചാരണത്തിന് ഇരയായ നൂർ മഹ്‌വിഷ്, ഈ വംശീയ അധിക്ഷേപത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ മുസ്ലിം സ്ത്രീ ജീവിതത്തെക്കുറിച്ച്…
സംഘ് പരിവാർ വിൽക്കാൻ വെച്ച മുസ്‌ലിം പെൺകുട്ടികൾ
"പ്രതികരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് അവർ ഇത് തുടങ്ങിയത്. മുസ്‌ലിം സ്ത്രീകളെ ഓൺ‌ലൈനിൽ നിശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവർ വിശ്വസിക്കുന്ന ഒരേയൊരു മാർഗ്ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്.അവരുടെ പുസ്തകങ്ങളിൽ ഞങ്ങൾ അടിച്ചമർത്തപ്പെടേണ്ടവരാണ്, എന്നാൽ ഞങ്ങൾ  നിശബ്‍ദരാകുകയില്ല" വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റാണ അയ്യൂബ് അൽ ജസീറയോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'സുള്ളി ഡീൽ' പ്രശ്നം നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. നിരവധി ആക്റ്റിവിസ്റ്റുകളും വിദ്യാർത്ഥികളുമാണ് ഇതിന് ഇരകളായിട്ടുള്ളത്. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം…
പ്രബുദ്ധ കേരളത്തിലെ സ്ത്രീധന പീഢനങ്ങൾ
ഭര്ത്താവിന്റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച് ഈ വര്ഷം ഏപ്രില് വരെ മാത്രം 1080 കേസുകളാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്.  പ്രബുദ്ധതയിൽ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം സ്ത്രീകളോട് പെരുമാറുന്നത് എത്രമാത്രം സംസ്കാരസമ്പന്നമായാണ്? സ്ത്രീ സുരക്ഷയിൽ സംസ്ഥാനം എവിടെ നിൽക്കുന്നു? സ്ത്രീധന പീഢനങ്ങളിലും മരണങ്ങളിലും കേരളത്തിൻ്റെ നിലവാരമെന്താണ്? കഴിഞ്ഞ ദിവസം നടന്ന ക്രൂരമായ സ്ത്രീധന കൊലപാതകം മൂർച്ചയുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്. 2009 മുതൽ 2020 വരെയുള്ള കണക്കുകളനുസരിച്ച് സ്ത്രീധനത്തിന്റെ പേരിൽ മാത്രം കേരളത്തിൽ മരണപെട്ടത് 209 പേരാണ്. കണക്കുകൾ പരിശോധിക്കാം ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നതനുസരിച്ച്, മൂന്ന് വർഷങ്ങളിലൊഴികെ ബാക്കിയെല്ലാ വർഷങ്ങളിലും പത്തിൽ കൂടുതൽ…
ജസീന്ത ആർഡനും ന്യൂസിലാന്റ് രാഷ്ട്രീയവും
ലോകം ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പായിരുന്നു പ്രധാന ദ്വീപുരാഷ്ട്രങ്ങളിലൊന്നായ ന്യൂസിലാന്റിന്റേത്. വോട്ടെണ്ണി കഴിഞ്ഞതോടെ നിലവിലെ പ്രധാനമന്ത്രിയായ ജസീന്ത ആർഡൻ നയിക്കുന്ന ലേബർ പാർട്ടി ചരിത്ര വിജയം നേടിക്കൊണ്ട് അധികാരത്തിൽ വന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ന്യൂസിലാന്റിൽ ഒരു പാർട്ടി ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്. 100% വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ലേബർ പാർട്ടി 49 ശതമാനം വോട്ടുകൾ കരസ്ഥമാക്കുകയും മുഖ്യ പ്രതിപക്ഷമായ നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ നേടുന്ന ഏറ്റവും മികച്ച വിജയമാണ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.