Skip to content Skip to sidebar Skip to footer

Women

രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 15.3 % വർധനവ്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021-ൽ രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മുൻവർഷത്തേക്കാൾ 15.3 ശതമാനം വർധിച്ചു. 2020-ൽ 3,71,503 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2021-ൽ അത് 4,28,278 കേസുകളായി വർധിച്ചു. 2021-ൽ, ഓരോ 74 സെക്കൻ്റിലും രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. തുടർച്ചയായി അഞ്ചാം വർഷവും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനം അസം ആണ്. 2021-ൽ അസമിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 168.3…
ബിൽക്കീസ്, എന്റെ പേരാവുക!
ഹേമംഗ് അശ്വിൻ കുമാർ നിന്റെ പേരിലുള്ളത് എന്താണ് ബിൽക്കീസ്? എന്റെ കവിതയെ അത് തുളയ്ക്കുന്നു, കൊട്ടിയടയ്ക്കപ്പെട്ട കാതുകളിൽനിന്ന് ചോരയൊലിക്കുന്നു. നിന്റെ പേരിലുള്ളത് എന്താണ് ബിൽക്കീസ്? അഴിഞ്ഞാടുന്ന നാവുകളെ അത് തളർത്തുന്നു, സംഭാഷണത്തിനിടയ്ക്കുവെച്ച് അത് മരവിക്കുന്നു. നിന്റെ കണ്ണുകളിലെ വിഷാദത്തിന്റെ ഉഗ്രസൂര്യന്മാർ, നിന്റെ വേദനയിൽനിന്ന് ഞാൻ ആവാഹിക്കുന്ന എല്ലാ പ്രതിബിംബങ്ങളേയും ഇരുട്ടിലാഴ്ത്തുന്നു. തീർത്ഥാടനത്തിന്റെ അനന്തമായ തിളയ്ക്കുന്ന മരുഭൂമി ഓർമ്മകളുടെ ചുഴി നിറഞ്ഞ കടലുകൾ, എല്ലാം ആ തളർന്ന നോട്ടത്തിൽ നശിച്ചേപോകുന്നു. ഞാൻ ഉയർത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളേയും അത്…
കർണാടകയിലെ ഹിജാബ് നിരോധനം: കോളേജുകൾ വിട്ട് 16 % മുസ്ലിം പെൺകുട്ടികൾ.
കർണാടകയിലെ ഹിജാബ് നിരോധനത്തിനു പിന്നാലെ, മംഗ്ലൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളിൽ പഠിക്കുന്ന 16 ശതമാനം മുസ്ലിം വിദ്യാർത്ഥിനികൾ ടി.സി വാങ്ങി കൊളേജുകൾക്ക് പുറത്തേക്ക്. ഹിജാബ് ധരിക്കാതെ ക്ലാസിലെത്താൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുമെന്ന് 2022 മെയ് മാസത്തിൽ മംഗലാപുരം സർവകലാശാല (എം.യു) വൈസ് ചാൻസലർ പ്രൊഫ. യദ്‌പദിത പ്രഖ്യാപിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്ക് അനുസരിച്ച്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ എം.യുവിനു കീഴിലുളള…
ജൻഡർ ന്യൂട്രാലിറ്റി: ഭാഷയും രാഷ്ട്രീയവും.
ആതിഫ് ഹനീഫ് ജൻഡർ സംവാദങ്ങൾ കേരളത്തിൽ പുതിയ ചില ആലോചനാ പരിസരങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. സ്ത്രീക്കും പുരുഷനും തുല്യമായ പരിഗണനയും അവകാശങ്ങളും വേണം എന്നതാണ് ഇത്തരം ചർച്ചകളുടെ ആകത്തുക. അവസര സമത്വവും സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യമായ ആലോചന വിഷയം ആകുമ്പോൾ തന്നെ നമ്മുടെ പരിതസ്ഥിതിയിൽ അവയെ കുറിച്ചുള്ള സംവാദങ്ങളും പ്രയോഗവൽകരണവും പലപ്പോഴും പ്രതിലോമകരമായ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇത്തരം സംവാദങ്ങളുടെ ആമുഖമായി മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഏതൊരു സാമൂഹിക പ്രശ്നത്തെ സംബന്ധിച്ച വിശകലനങ്ങളും വിമർശനങ്ങളും സാധ്യമാക്കുന്ന നിർണിതമായ ഒരു…
പരസ്പര ബന്ധിതമാണ് ഈ ദുരന്തങ്ങൾ.
അടിമത്തത്തിന്റെ സമകാലിക രൂപങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ബാലവേല, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യാവകാശ കൗൺസിൽ പ്രത്യേക റിപ്പോർട്ടർ ടോമോയ ഒബോകാറ്റ, തയ്യാറക്കിയ റിപ്പോർട്ടിൽ, ആഴത്തിൽ വേരൂന്നിയ വിവേചനത്തിന്റെ വിഭജന രൂപങ്ങളും മറ്റ് പല ഘടകങ്ങളും സംയോജിച്ചുകൊണ്ട് എങ്ങനെയാണു ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന, സമകാലിക അടിമത്തത്തിനു രൂപം നൽകുന്നതെന്ന് വിശദീകരിക്കുന്നുണ്ട്. 'സമകാലിക അടിമത്തം എന്നത് കോളനിവൽക്കരണം, ചരിത്രപരമായ അടിമത്തം, പാരമ്പര്യ പദവിയുടെ വ്യവസ്ഥകൾ, ഔപചാരികവും ഭരണകൂടം…
“ഒരു സ്ത്രീയോടുള്ള നീതി എങ്ങനെയാണു ഇത്തരത്തിൽ അവസാനിക്കുക?”, ബിൽക്കീസ് ബാനു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ, ബിൽക്കിസ് ബാനുവെന്ന 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, അവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകൾ ഉൾപ്പടെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തിയ 11 പേർ ഓഗസ്റ്റ് 15 നു ജയിൽ മോചിതരായി. ബിൽക്കിസ് ബാനുവിന്റെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ്, 2008 ൽ സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തത്തിനു ശിക്ഷിക്കുന്നത്. പിന്നീട് ബിൽക്കിസ് ബാനുവിനെതിരെ നിരന്തരം ഭീക്ഷണികളുണ്ടായിരുന്നു. 'ഒരു സ്ത്രീയോടുള്ള നീതി എങ്ങനെയാണു ഇത്തരത്തിൽ അവസാനിക്കുക' എന്നാണ് ബിൽക്കിസ് ബാനു ആ അക്രമികളുടെ ജയിൽ…
ബിൽക്കീസ് ബാനു കേസ്: കുറ്റവാളികളുടെ മോചനം സാധ്യമായത് എങ്ങനെ?
ബലാത്സംഗത്തിനും കൊലപാതകത്തിനും ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ട 11 പേർ, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ, ഗുജറാത്തിലെ ഗോധ്ര ജയിലിൽ നിന്നും തങ്ങളുടെ അനുയായികളുടെ ആരവങ്ങൾ ഏറ്റുവാങ്ങി മോചിതരായിരിക്കുകയാണ്. 2002 ഗുജറാത്ത് വംശഹത്യക്കിടെ, ദഹോദ് ജില്ലയിലെ ബിൽക്കീസ് ബാനു എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനും ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും 2008 ലാണ് ഇവർ ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്. അവർ ചെയ്‌ത കുറ്റകൃത്യങ്ങളുടെ ഭീകര സ്വഭാവം കോടതി അന്ന് നിരീക്ഷിക്കുകയുണ്ടായി. ബാനുവിന്റെ മൂന്ന്…
ഗസ്സ : ആക്രമണവും നാശനഷ്ടങ്ങളും ചിത്രങ്ങളിലൂടെ.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 44 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഗസ്സ കേന്ദ്രീകരിച്ചു ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 350 ൽ പരം പേർക്ക് പരിക്കേറ്റതായും പറയുന്നു. ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് കമാൻഡർ ബസ്സാം അൽ സാദിയെ ഇസ്രായേൽ സൈന്യം വെസ്റ്റ്ബാങ്കിൽ അറസ്റ്റ് ചെയ്തതു മുതലാണ് ആക്രമണങ്ങൾ തുടങ്ങുന്നത്. ആക്രമണത്തിൽ മറ്റൊരു ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പെൺകുട്ടിയുടെ…
നിയമ സഹായം തേടാൻ സ്ത്രീകൾ മടിക്കുന്നുവോ…?
കേരളത്തിലെ ചാനൽ ചർച്ചകളിൽ ഒരു പ്രമുഖ വലത് നിരീക്ഷകൻ സ്ഥിരമായി ഉയർത്തുന്ന വാദമാണ് ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ പകുതിയോളം വ്യാജമാണെന്നത്. 2013 ഏപ്രിൽ മുതൽ 2014 ജൂലൈ വരെയുള്ള പീഡന കേസുകൾ പരിശോധിക്കുമ്പോൾ 53% വ്യാജമാണെന്ന ഡൽഹി വുമൺസ് കമ്മീഷൻ റിപ്പോർട്ട്‌ ഉദ്ധരിച്ചാണ് ഈ വാദം. ഈ റിപ്പോർട്ട്‌ സംബന്ധിച്ച് ബി.ബി.സി നടത്തിയ അന്വേഷണത്തിൽ "വ്യാജം" എന്ന് പരാമർശിച്ചിട്ടുള്ള കേസുകളിൽ സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടികാണിക്കുന്നില്ല. മറിച്ച് ഭീഷണിക്ക് വഴങ്ങി…
മൃഗവും ബീഗവും ബുൾഡോസറും.
ഗോകുൽ ജി കെ ചീന്തിയെടുത്ത് പരുക്കൻ ചുമരിലൊട്ടിച്ച ഒരു കഷണം കടലാസ്സ് കാറ്റിലിളകുന്നു. ‘അനധികൃത’മെന്നും ‘കടന്നുകയറ്റ‘മെന്നും അതിൽ രേഖപ്പെടുത്തിയ വാക്കുകൾ ചുമരിന്റെ മഞ്ഞനിറത്തിൽ അവ്യക്തമായി തെളിയുന്നു. ‘ഒഴിപ്പിക്കൽ’ എന്ന അറിയിപ്പിലാകട്ടെ, ചെളി പുരണ്ടിരിക്കുന്നു. ഒരു രാജ്യത്തിന്റെ ചരിത്രത്തെ അതിന്റെ ചുമരുകളിൽ തളച്ചിടാനാവില്ല. അതിർത്തികൾക്കുമപ്പുറം അത് അടിച്ചമർത്തലിന്റേയും ധീരതയുടേയും വിപ്ലവത്തിന്റേയും സൂക്ഷ്മാകാശത്തേക്ക് ഒഴുകിപ്പരക്കുന്നു. തെരുവിലെ ഇഷ്ടികകളിലേക്കും കരിങ്കല്ലുകളിലേക്കും അവൾ നോക്കുന്നു. ഒരു മൺകൂനപോലെ ആ തകർന്നുകിടക്കുന്നത്, ഒരിക്കൽ രാത്രികളിൽ അവളുടെ…
സംബിത് പത്ര
പത്രയുടെ തള്ളുകൾ!
ഈ മാസം ആദ്യത്തിൽ ഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ നടന്ന ഒരു സമ്മേളനത്തിനിടെ ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര, സദസിനെ അഭിസംബോധനം ചെയ്യവെ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ ഗ്രാമങ്ങളിൽ കക്കൂസ് നിർമ്മാണത്തിന് ഊന്നൽ നൽകിയതിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും ബലാത്സംഗ നിരക്ക് കുറഞ്ഞുവെന്ന് അവകാശപ്പെട്ടു. ബി.ജെ.പി സർക്കാരിന്റെ എട്ട് വർഷത്തെ നേട്ടങ്ങൾ വിവരിക്കവെ, ഗ്രാമീണ മേഖലയിലെ സ്ത്രീകൾ ഇരുട്ടത്ത് വെളിക്കിരിക്കാൻ പോകുമ്പോഴാണ് മിക്ക ബലാത്സംഗങ്ങളും നടന്നതെന്ന് പത്ര പറഞ്ഞു. "പ്രധാനമന്ത്രി സ്ത്രീകൾക്ക് 'ഇസ്സത് ഘർ' [ടോയ്‌ലെറ്റ്] നൽകിയതിനാൽ…
പെൺകുട്ടികളുടെ ശൗചാലയം: സർക്കാർ വാദങ്ങൾ തെറ്റാണ്!
2022 ജൂൺ 12-ന് കേന്ദ്ര സർക്കാർ, അതിന്റെ നോഡൽ മീഡിയാ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി ഒരു അവകാശവാദം ഉന്നയിക്കുകയുണ്ടായി. 'രാജ്യത്തെ 97% സ്‌കൂളുകളിലും കൈ കഴുകാനുള്ള സൗകര്യവും പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യവുമുണ്ട്' എന്നായിരുന്നു വാദം. നിലവിലെ ബി.ജെ.പി സർക്കാർ, കഴിഞ്ഞ എട്ടു വർഷത്തിനിടെ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് 45% സ്‌കൂളുകളിൽ മാത്രമേ കൈകഴുകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂവെന്നും, 91% ശതമാനം പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്നും പ്രസ്…
ദ്രൗപതി മുർമു: ബി.ജെ.പി നേരെത്തെ എറിയുന്ന വടി.
നിരവധി സസ്പെൻസുകൾക്കും നാമനിർദേശങ്ങൾക്കും ശേഷം, ജൂൺ 21 ചൊവ്വാഴ്ച്ച ബി. ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം, വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചിരിക്കുന്നു. ഇതാദ്യമായല്ല മുർമുവിന്റെ പേര് ബി.ജെ.പി പാളയത്തിൽ ചർച്ചയാകുന്നത്. 2017ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി കാലാവധി തീർത്ത് രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങിയപ്പോഴും ഭരണഘടനാ പ്രാധാന്യമുള്ള സ്ഥാനത്തേക്ക് ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാന പേരുകളിൽ ഒന്നായിരുന്നു മുർമുവിന്റെത്. മുൻ കേന്ദ്രമന്ത്രിയും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയുമായ യശ്വന്ത് സിൻഹയ്‌ക്കെതിരെയാണ് മുർമു…
‘ഞങ്ങളുടെ വീട് ഇനിയില്ല’ അഫ്രീൻ ഫാത്തിമയുടെ സഹോദരി പറയുന്നു.
ജൂൺ പതിനൊന്നിന് രാത്രി, തന്റെ സഹോദരി അഫ്രീൻ ഫാത്തിമ ആക്ടിവിസ്റ്റും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെ.എൻ.യു) വിദ്യാർത്ഥിനിയുമാണെന്ന് 19കാരിയായ സുമയ്യ ഫാത്തിമ പോലീസിനോട് പറഞ്ഞപ്പോൾ പോലീസിന്റെ നിറം മാറി. പിന്നീട് അഫ്രീനും, വെൽഫെയർ പാർട്ടി അംഗമായ പിതാവ് ജാവേദ് മുഹമ്മദിനും പ്രയാഗ്‌റാജിലെ പ്രതിഷേധങ്ങൾ സങ്കടിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചു, രാത്രി ഉടനീളം നീണ്ടു നിന്ന ചോദ്യം ചെയ്യലും പീഡനവുമാണ് സുമയ്യക്ക് നേരിടേണ്ടി വന്നത്. ഒരു പ്രമുഖ ഇന്ത്യൻ ചാനലിലെ സംവാദത്തിനിടെ ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മ മുഹമ്മദ്…
വീട് പൊളിക്കലും മാധ്യമ ആഘോഷങ്ങളും.
അർഷി ഖുറേഷി യു.പിയിലെ അലഹബാദിൽ ആക്ടിവിസ്റ്റ് ജാവേദ് മുഹമ്മദിന്റെ വീട് ഞായറാഴ്ച്ച അധികൃതർ തകർക്കുകയുണ്ടായി. അനധികൃതമായി നിർമിച്ചതാണെന്ന് പറഞ്ഞാണ് വീട് പൊളിച്ചു മാറ്റിയത്. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധം ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ നടത്തിയ പരാമർശങ്ങൾക്കെതിരെ അലഹബാദിൽ നടന്ന പ്രതിഷേധങ്ങളുടെ പ്രധാന ഗൂഢാലോചനക്കാരനെന്ന് ആരോപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് കൂടിയായ ജാവേദിനെ യു.പി പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. പ്രതിഷേധവുമായി ബന്ധപ്പെട്ട് 68 പേരെ അലഹബാദിൽ നിന്ന് അറസ്റ്റ്…
ആഇശയുടെ വിവാഹപ്രായം: തർക്കങ്ങൾ അപ്രസക്തം.
നബീല ജാമിൽ. എന്തുകൊണ്ടാണ് ഏഴാം നൂറ്റാണ്ടിലെ വിവാഹത്തെ, ആധുനിക ലോകത്തിന്റെ വീക്ഷണകോണിലൂടെ നാം നോക്കിക്കാണുന്നത്? നൂറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായത്തെ കുഴക്കിയ, അസുഖകരമായ ഒരു ചോദ്യമായിരുന്നു പ്രവാചകനുമായുള്ള വിവാഹ സമയത്തെ ആഇശയുടെ പ്രായം. 2022 മെയ് 26ന്, ദേശീയ ടെലിവിഷനിൽ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ ആഇശയെ വിവാഹം കഴിച്ചതിനെതിരെ അപമാനകരമായ പ്രസ്താവനകൾ നടത്തി. ജൂൺ 5-ന് ബി.ജെ.പി, "ഏതെങ്കിലും മതപരമായ വ്യക്തികളെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു" എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മണിക്കൂറുകൾക്കുള്ളിൽ…
സമരമുഖങ്ങളിലെ കന്നിയമ്മമാര്‍..
കെ. സഹദേവൻ പ്ലാച്ചിമട കൊക്കൊകോള വിരുദ്ധ പ്രക്ഷോഭത്തിലെ സജീവ സാന്നിദ്ധ്യമായ കന്നിയമ്മ വിട പറഞ്ഞു. 94ാമത്തെ വയസ്സിലായിരുന്നു കന്നിയമ്മ മരണപ്പെട്ടത്. ഒരു വര്‍ഷം മുമ്പുവരെ പ്ലാച്ചിമട സമരപ്പന്തലില്‍ കന്നിയമ്മയുണ്ടായിരുന്നു. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരത്തില്‍ രാജ്യ തലസ്ഥാനത്തും കേരളത്തിൽ ഉടനീളവും നടന്ന സമരങ്ങളില്‍ കന്നിയമ്മ ഉണ്ടായിരുന്നു. നഷ്ടപരിഹാരം നല്‍കാതെ, അടച്ചൂപൂട്ടി രക്ഷപ്പെട്ട കോളകമ്പനിയെ കുറ്റവിചാരണ ചെയ്ത്, അവരുടെ ഭൂമി പിടിച്ചെടുത്ത പ്രക്ഷോഭത്തിലൂടെയാണ് ഞാന്‍ കന്നിയമ്മയെ അടുത്ത് പരിചയപ്പെടുന്നത്. ആ സമരത്തില്‍ ഞങ്ങള്‍ 21പേരെ അറസ്റ്റ്…
ഉച്ച ഭക്ഷണത്തിൽ ബീഫ്: അസമിൽ പ്രധാനാധ്യാപിക അറസ്റ്റിൽ
അസമിലെ ഗോൽപാറയിൽ ഉച്ചഭക്ഷണത്തിനായി സ്‌കൂളിലേക്ക് ബീഫ് കൊണ്ടുവന്നു എന്നാരോപിച്ച് പ്രധാന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. അസമിൽ ബീഫ് നിരോധിച്ചിട്ടില്ല. എന്നാൽ, 2021ൽ കൊണ്ടുവന്ന പുതിയ നിയമം പ്രകാരം, ഹിന്ദു-സിഖ് -ജൈന മതക്കാർ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രത്തിന്റെയോ, വൈഷ്ണവ ആശ്രമങ്ങളുടെയോ അഞ്ച് കിലോമീറ്റർ ചുറ്റളവിലും കന്നുകാലി കശാപ്പും ബീഫ് വിൽപനയും പാടില്ല. 'അസം കന്നുകാലി സംരക്ഷണ നിയമം 2021' ലെ ഭേദഗതി പ്രകാരം "അനധികൃത കന്നുകാലി കച്ചവടത്തിൽ" നിന്ന് ലഭിച്ച പണം ഉപയോഗിച്ച് കഴിഞ്ഞ ആറ് വർഷമായി…
മകളുടെ വിവാഹം കാണാൻ റോഷിനി ഉണ്ടാകില്ല.
പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച് മകനെ കസ്റ്റഡിയിലെടുക്കാൻ വന്ന പോലീസിനെ തടയുന്നതിനിടെ റോഷിനി എന്ന മുസ്ലീം സ്ത്രീയെ യുപി പോലീസ് വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ ഇസ്‌ലാംനഗർ ഗ്രാമത്തിൽ വെച്ചാണ് 53 കാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഒരു കാരണവും കൂടാതെ തന്റെ സഹോദരൻ അബ്ദുൽ റഹ്മാനെ കസ്റ്റഡിയിൽ എടുക്കാനെന്ന പേരിൽ ശനിയാഴ്ച രാത്രി ഇരുപതോളം പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തിയതായി റോഷിനിയുടെ മകൻ അതിർഖുർ റഹ്മാൻ മാധ്യമങ്ങളോട് പങ്കുവെച്ചു. ഇത് എതിർത്തപ്പോൾ, പ്രത്യേക ഓപ്പറേഷൻ സംഘവുമായി എത്തിയ പോലീസുകാരിൽ…
അമ്മയിലെ ആൺകൂട്ടം എന്നാണ് മൗനം വെടിയുക?
സുൽഫത്ത് ലൈല 2018 ൽ കെപിഎസി ലളിത മലയാളം സിനിമയിലെ വിസ്മയ താരമായിരുന്ന അടൂർ ഭാസിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം തുറന്നടിച്ചു പറഞ്ഞപ്പോൾ അതിന് മറുപടിയായി ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗം " ഭാസിയേട്ടൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല " എന്നാണ് പറഞ്ഞത്. അതിന് ശേഷവും സിനിമാമേഖലയിൽ തുറന്നുപറച്ചിലുകൾ ഉണ്ടായിക്കൊണ്ടേയിരുന്നു. പൊതു സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇല്ലാതായത് തുറന്ന് പറയുന്ന സ്ത്രീകളുടെ, അവരുടെ കൂടെ നിൽക്കുന്ന, അവർക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.