Skip to content Skip to sidebar Skip to footer

Judiciary

ഭീകരാക്രമണങ്ങളിൽ തുടരുന്ന ദുരൂഹതകൾ
2004 ൽ യു.പി.എ സർക്കാർ അധികാരത്തിലേറിയതിന് ശേഷം 2014 ൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് വരെയുള്ള കാലയളവിൽ 50 ഓളം ഭീകരാക്രമണങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. ഈ ആക്രമണങ്ങളിൽ കൂടുതലും പ്രതിചേർക്കപ്പെട്ടിട്ടുള്ളത് മുസ്ലിംകളാണ്. ഇത് മാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കപ്പടുകയും, ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെയുള്ള ഭീതി സൃഷ്ടിച്ചെടുക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത്തരം ആക്രമണങ്ങളിൽ പ്രതികളാക്കപ്പെട്ട്, വർഷങ്ങളോളം വിചാരണ തടവുകാരായി ജയിൽ വാസം അനുഭവിക്കേണ്ടി വന്ന നിരവധി മുസ്ലിംകളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് കോടതികൾ വെറുതെ വിട്ടിട്ടുണ്ട്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട…
ഗോഡ്‌സെ മുതൽ പരശുറാം വാഗ്മോറെ വരെ: തെളിയുന്നത് അർ.എസ്.എസിൻ്റെ രാജ്യദ്രോഹ മുഖം
പാക്കിസ്ഥാൻ ഏജന്റിന് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ പ്രതിരോധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്ത പ്രദീപ് എം കുരുൾക്കർ എന്ന ഡി.ആർ.ഡി.ഓ ഉദ്യോഗസ്ഥൻ, ആർ.എസ്.എസ് സജീവ പ്രവർത്തകനാണെന്ന വാർത്ത പുറത്തു വന്നത് മെയ് പത്തിനായിരുന്നു. താൻ വിശ്വസിക്കുന്നത് ആർ.എസ്.എസ് ആശയങ്ങളാണെന്നും, തന്റെ മുത്തശ്ശന്റെ കാലം തൊട്ടേ തങ്ങൾ ആർ.എസ്.എസ് പ്രവർത്തകരാണെന്നും കുരുൾക്കർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ആർ.എസ്.എസ് ആശയങ്ങൾ എങ്ങനെ രാജ്യദ്രോഹപരമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇവിടെ…
കേരളത്തിനെതിരെ വ്യാജ പ്രചാരണം നടക്കുമ്പോൾ എന്തുകൊണ്ട് നമ്മൾ മൗനം പാലിക്കുന്നു?
സി . ടി ശുഹൈബ് കേരളത്തെ പശ്ചാത്തലമാക്കി സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ദി കേരള സ്റ്റോറിയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയിരുന്നു. കേരളത്തെ കുറിച്ച് വംശീയ-വിദ്വേഷ പ്രചാരണങ്ങൾ നിറച്ച് പുറത്തിറങ്ങുന്ന 'കേരള സ്റ്റോറി' എന്ന ഈ സിനിമക്കെതിരെ പരാതി ലഭിച്ചിട്ടും സർക്കാർ നടപടി എടുക്കാത്തത് പ്രതിഷേധാർഹവും കുറ്റകരവുമാണ്. കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അം​ഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ…
മീഡിയ വൺ വിലക്കും സീൽഡ് കവറും
മീഡിയ വണ്ണിന്റെ ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചു കൊണ്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചാനലിന്റെ പ്രവർത്തന സ്വാതന്ത്രം നിഷേധിച്ചത്, അല്പം ദീർഘമായ  നടപടിക്രമങ്ങൾക്ക് ശേഷമാണെങ്കിലും കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. മീഡിയ വണ്ണിന് പ്രവർത്തന അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ, ഒരു ഘട്ടത്തിലും എന്തുകൊണ്ടാണ് അത് ചെയ്തത് എന്ന് ചാനലിനെയോ പൊതുസമൂഹത്തെയോ അറിയിച്ചിട്ടില്ലായിരുന്നു. കീഴ്ക്കോടതികളിൽ കേന്ദ്രസർക്കാർ ചാനൽ നിരോധനത്തിന് കാരണമായി ഒരു സീൽഡ് കവർ നൽകുക മാത്രമാണ് ചെയ്തത്. ഇത് എന്താണെന്നോ ഇതിന്റെ ഉള്ളടക്കം എന്തെന്നോ അവ്യക്തമായിരുന്നു. എന്നാൽ സുപ്രീംകോടതിയിലേക്ക്…
ജഡ്ജിയും, വിധികർത്താക്കളും, ശിക്ഷനടത്തിപ്പുകാരും സർക്കാർ തന്നെ
കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ഏപ്രിൽ 6-ന് പുറത്തിറക്കിയ ഐ.ടി ഭേദഗതി നിയമങ്ങളിൽ, രാജ്യത്തെ "മാധ്യമ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായ" എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇ.ജി.ഐ) ആശങ്ക പ്രകടിപ്പിച്ചു.  “തങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എന്താണ് സത്യമെന്നും, വ്യാജമെന്നും നിർണ്ണയിക്കാനും, ഉത്തരവ് പിൻവലിക്കാനുമുള്ള സമ്പൂർണ്ണ അധികാരം സർക്കാർ സ്വയം ഏറ്റെടുത്തിരിക്കുകയാണ്.” ഏപ്രിൽ 7 ന് പുറത്തുവിട്ട പ്രസ്താവനയിൽ ഇ.ജി.ഐ ചൂണ്ടികാണിച്ചു. ഐ.ടി നിയമത്തിലെ പുതിയ ഭേദഗതികൾ: പുതിയ ഇൻഫർമേഷൻ ടെക്‌നോളജി ഭേദഗതി ചട്ടങ്ങൾ 2023 (ഇന്റർമീഡിയറി മാർഗനിർദ്ദേശങ്ങളും…
സിദ്ധിഖ് കാപ്പൻ സംസാരിക്കുന്നു.
2020 ഒക്ടോബറിൽ, യു.പിയിലെ ഹത്രസിൽ നടന്ന ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് മാധ്യമപ്രവർത്തകനായ സിദ്ധിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 28 മാസത്തോളം നീണ്ടുനിന്ന നിയപോരാട്ടങ്ങൾക്കൊടുവിൽ, 2023 ഫെബ്രുവരിയിൽ കാപ്പന് ജാമ്യം ലഭിച്ചു. തനിക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ചും ഇന്ത്യയിലെ മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സിദ്ധിഖ് കാപ്പൻ ഫാക്റ്റ് ഷീറ്റ്സിനോട് സംസാരിക്കുന്നു. അഭിമുഖം കാണാം.
‘അടിക്കല്ലിന് ഇളക്കം തട്ടിയിരിക്കുന്നു’.
ഫെബ്രുവരി 18ന് രാഷ്ട്രീയ നിരീക്ഷകൻ സുഹാസ് പാല്‍ഷികര്‍ ദ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ 'Suhas Palshikar writes: Adani report, BBC documentary, Rahul Gandhi — the developments behind cracks in BJP’s empire' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കരണ്‍ ഥാപര്‍ ദ വയറിനുവേണ്ടി ലേഖകനുമായി നടത്തിയ അഭിമുഖം. ഈയിടെ നടന്ന രാഷ്ട്രീയ സംഭവങ്ങൾ, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തെയും, ഭാവിയെയും എങ്ങനെയെല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ് സുഹാസ് പാല്‍ഷികര്‍ മുന്നോട്ടുവെക്കുന്നത്. ക്രാക്സ്…
എട്ട് വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ ഗോവിന്ദ് പൻസാരെ.
എഴുത്തുകാരനും സി.പി.ഐ അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഗോവിന്ദ് പൻസാരെയെ 2015 ഫെബ്രുവരി 16-ന് രണ്ട് അജ്ഞാതർ വെടിവെക്കുകയും, അതിനെ തുടർന്ന് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 20 ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. ഛത്രപതി ശിവാജി മഹാരാജ് മുസ്ലീം വിരുദ്ധനാണെന്ന വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചരണത്തെ എതിർക്കുന്ന 'ആരാണ് ശിവജി?' ആയിരുന്നു പൻസാരെയുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്ന്. ജനുവരിയിൽ മഹാരാഷ്ട്ര പ്രത്യേക തീവ്രവാദ വിരുദ്ധ സ്ക്വാഡ്…
മേല്‍ജാതി നിയമനങ്ങള്‍; മാറ്റമില്ലാത്ത കോടതികള്‍
2018 മുതല്‍ 2022 ഡിസംബര്‍ വരെ വിവിധ ഹെെകോടതികളിൽ നിയമിതരായ ജഡ്ജിമാരില്‍ 79% പേർ മേൽജാതികളില്‍നിന്ന് ഉള്ളവർ. കേന്ദ്ര നിയമ മന്ത്രാലയം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ ലോ ആന്‍ഡ് ജസ്റ്റിസ് പാനലില്‍ നടത്തിയ പ്രസന്‍റേഷനിലാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. ഒ.ബി.സി വിഭാഗത്തിൽ നിന്നും 11% പേരാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്ന് 2.6%., പട്ടികജാതി വിഭാഗങ്ങളില്‍നിന്ന് 2.8%, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 1.3%. ജനറൽ വിഭാഗത്തിൽ നിന്നും 424 ജഡ്ജിമാർ നിയമിക്കപ്പെട്ടപ്പോൾ…
‘കംഗാരൂ കോടതികളെ’ കാണുന്ന സുപ്രീം കോടതി
ആകാംക്ഷ കുമാർ 2022ല്‍ ഇന്ത്യന്‍ മാധ്യമങ്ങളെ ജുഡീഷ്യറി നിരീക്ഷിച്ചത് ഏറെ ജാഗ്രതയോടെയാണ്. വിദ്വേഷ പ്രസംഗങ്ങളുടെയും, കംഗാരൂ കോടതി രീതിയിലുള്ള മാധ്യമവിചാരണയുടെയും, സുപ്രീം കോടതി കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിനെ കുറിച്ചുള്ള റിപോര്‍ട്ടിങ്ങിന്‍റെയും പേരിൽ സുപ്രീം കോടതി മാധ്യമങ്ങളുടെ പ്രവർത്തന രീതിയെ വിമർശിച്ചു. ജഡ്ജിമാര്‍ക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് താക്കീതും നല്‍കി. കോടതിയുടെ ഈ പരാമര്‍ശങ്ങളുടെ ഫലമെന്താണ്? ഇതെല്ലാം കോടതിയുടെ അധികാര പരിധിയില്‍ വരുന്നതാണോ? മാധ്യമങ്ങൾ എപ്പോഴും തിരക്കിട്ടു പ്രതികരിക്കുകയാണോ? കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ മൂന്ന് ചീഫ് ജസ്റ്റിസുമാരാണ്…
ഉത്തരാഖണ്ഡ് കൂട്ട കുടിയൊഴിപ്പിക്കൽ: ഹൈക്കോടതി വിധിയിലെ പരാമർശം തെറ്റാണ്
ഉത്തരാഖണ്ഡിലെ ഹൽദ്വാനിൽ റെയിൽവേ ഭൂമി കയ്യേറ്റം ശരിവെച്ച് കൂട്ട കുടിയൊഴിപ്പിക്കലിന് അനുമതി നൽകിയ ഹൈക്കോടതി, വിധി പ്രസ്താവത്തിൽ പതിനേഴാം നൂറ്റാണ്ട് മുതൽ തന്നെ ഇന്ത്യയിൽ റെയിൽവേ ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപെട്ട പദ്ധതികളുടെ ആസൂത്രണം നടന്നിരുന്നതായി പറയുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു "The development of the railways projects was already a preconceived notion in the plans of the Railway Department, when they have principally visualized the necessity to lay…
സംവരണവും രാഷ്ട്രീയവും: സ്വാതന്ത്ര്യലബ്ധി മുതൽ സാമ്പത്തിക സംവരണം വരെ.
മോദി സർക്കാർ 2019ല്‍ പാസാക്കിയ, ജനറല്‍ വിഭാഗത്തിനുള്ള 10% സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ സംവരണ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംവരണം എങ്ങനെയാണ് ഉണ്ടായതെന്നും, അതെങ്ങനെയാണ് വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെ ന്നും പരിശോധിക്കുകയാണ് ഇവിടെ. സംവരണം: സ്വാതന്ത്ര്യം മുതല്‍ അറുപതുകളുടെ അവസാനം വരെ. 1950ല്‍ നിയമസഭ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി. സര്‍ക്കാര്‍ ജോലികളിലും സംവരണം ഏര്‍പ്പെടുത്തി. എസ്.സി വിഭാഗങ്ങള്‍ക്ക് 12.5%, എസ്.ടി വിഭാഗങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു…
ഇ.ഡബ്ല്യു.എസ് വിധി: സുപ്രീം കോടതി അംബേദ്കറെ ഉദ്ധരിച്ചത് തെറ്റ്.
"സാമൂഹിക സൗഹാർദ്ദത്തിനായി, പത്ത് വർഷത്തേക്ക് മാത്രം സംവരണം ഏർപ്പെടുത്തുക എന്നതായിരുന്നു ബാബാ സാഹിബ് അംബേദ്കർ മുന്നോട്ട് വെച്ച ആശയം. എന്നാൽ, ഏഴ് പതിറ്റാണ്ടുകളായി അത് തുടർന്നു പോരുകയാണ്. സംവരണം ഒരു നിക്ഷിപ്ത താൽപ്പര്യമായി മാറുന്ന രീതിയിൽ അത് അനിശ്ചിതകാലത്തേക്ക് തുടരാൻ പാടില്ല. (The idea of Baba Saheb Ambedkar was to bring social harmony by introducing reservation for only ten years. However, it has continued past seven decades.…
പെഗാസസ്: ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ എൻ.എസ്.ഒ ഗ്രൂപ്പുമായി ഇടപാട് നടത്തിയതിന് രേഖകൾ.
രാജ്യത്തെ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ, ഇസ്രായേലി സ്പൈവെയർ സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പിൽ നിന്ന് പെഗാസസ് സോഫ്‌റ്റ്‌വെയർ വിന്യസിക്കാൻ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ വാങ്ങിയതായി ഇറക്കുമതി രേഖകൾ. 2017 ൽ, ഇസ്രായേലുമായുള്ള ഒരു പ്രധാന ആയുധ ഇടപാടിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ പെഗാസസ് സ്പൈവെയർ വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് 2022 ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് പെഗാസസ് സോഫ്റ്റ്‌വെയർ വിന്യസിക്കാൻ മറ്റു പലയിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരണവുമായി…
ഇന്ത്യൻ ജുഡിഷ്യറിയിലെ ജാതി മേധാവിത്വത്തിന്റെ കണക്കുകൾ.
ഇന്ത്യൻ ജുഡീഷ്യറിയിൽ വൈവിധ്യം ഉറപ്പാക്കാനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ല എന്നത് പ്രധാനപ്പെട്ട പ്രശ്നമായി കാണണമെന്ന് മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് എൻ.വി രമണ നിയമിച്ച 240 ഹൈക്കോടതി ജഡ്ജിമാരിൽ 190 പേർ (80 %) ഉയർന്ന ജാതിയിൽ പെട്ടവരാണ്. ഒ.ബി.സി വിഭാഗത്തിൽ 32 (13 %), എസ്‌.സി വിഭാഗത്തിൽ 6 (2 .5 %), എസ്.ടി വിഭാഗത്തിൽ 4 (1 .6 %), ന്യുനപക്ഷ സമുദായങ്ങളിൽ നിന്ന് 8 (3.3…
മതംമാറ്റം, ലൗ ജിഹാദ്: കാസ പ്രസിഡൻ്റിൻ്റെ ആരോപണം വസ്‌തുത എന്താണ്?
മതം മാറ്റത്തെ സംബന്ധിച്ചും 'ലൗ ജിഹാദി'നെ കുറിച്ചും ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്റർ ഈയിടെ ഒരു ആരോപണം ഉന്നയിക്കുകയുണ്ടായി. എന്താണ് ഈ ആരോപണത്തിൻ്റെ വസ്തുത? ലൗ ജിഹാദ് ഇല്ല എന്ന കോടതി പ്രസ്താവന നിലനിൽക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത്. PFI Is Guilty of Internationalising the Hijab Row എന്ന തലകെട്ടിൽ ഓർഗനൈസർ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് കെവിൻ പീറ്ററിന്റെ പ്രസ്താവന ഉള്ളത് പ്രധാനമായും രണ്ട് ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.…
അദാനി ഇത്ര വളർന്നതെങ്ങനെ?
അമേരിക്കൻ വാർത്ത മാധ്യമം 'ബ്ലൂംബെർഗ്'ന്റെ റിപ്പോർട്ട് പ്രകാരം 2022 സെപ്റ്റംബർ 19 ന് ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമതെത്തിയിരുന്നു. പുതുതായി ഏറ്റെടുത്ത അംബുജയും എ.സി.സിയും ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം സെപ്റ്റംബർ 16 വരെയുള്ള കണക്കനുസരിച്ചു 22.25 ലക്ഷം കോടി രൂപയാണ്. എക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 20.81 ലക്ഷം കോടി രൂപയാണ്. നിക്ഷേപകര്‍ക്ക് വന്‍നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളുടെ ഗണത്തില്‍ മുന്നിലാണ് അദാനി ഗ്രൂപ്പ്.…
വിവരാവകാശ നിയമം അട്ടിമറിക്കുകയാണോ?
വിവരാവകാശ നിയമം, സെക്ഷൻ 4 പ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കൽ സുഗമമായിരിക്കണം. നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, എല്ലാ പൗരന്മാർക്കും വിവരാവകാശം ഉണ്ടായിരിക്കും എന്നതാണ് പാർലമെന്റ് സ്ഥാപിച്ച സ്ഥിരസ്ഥിതി നിലപാട്. അതിനാൽ, വിവരാവകാശ നിയമം സെക്ഷൻ 8(1) ലെ 10 ഇളവുകൾ ഒഴികെയുള്ള എല്ലാ വിവരങ്ങളിലേക്കും പൗരന്മാർക്ക് പ്രവേശനം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സെക്ഷൻ 8 (1) (j) - പ്രകാരമുള്ള ഇളവ് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് വലിയൊരു ശതമാനം വിവരാവകാശ അപേക്ഷകൾ നിരസിക്കപ്പെടുകയാണ്. വിവരാവകാശ നിയമം…
ഗുജറാത്ത് വിചാരണാ കോടതികൾ ഈ വർഷം ഓഗസ്റ്റ് വരെ വധശിക്ഷ വിധിച്ചത് 50 കേസുകളിൽ.
2008 അഹമ്മദാബാദ് ബോംബ് സ്ഫോടന കേസിലെ 38 കുറ്റാരോപിതരെയും വധശിക്ഷയ്ക്ക് വിധിച്ചതാണ് ഈ വർഷത്തെ കേസുകൾ കുത്തനെ ഉയരാൻ കാരണം. പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയ, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകൾ, കൊലപാതക കേസുകൾ എന്നിവയാണ് വധശിക്ഷ വിധിച്ച മറ്റു കേസുകൾ. രണ്ട് ദുരഭിമാന കൊല കേസുകളും വധശിക്ഷ വിധിച്ചവയിൽ പെടും. ഈ വർഷം ഗുജറാത്തിലെ കോടതികൾ വധശിക്ഷ വിധിച്ച കേസുകളുടെ എണ്ണം, കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട ആകെ കേസുകളുടെ എണ്ണത്തെക്കാൾ…
യു.എ.പി.എ, ആറ് വർഷത്തിനിടയിൽ നടന്നത്‌ 8371 അറസ്റ്റ്. 94 ശതമാനം പേർ ജാമ്യമില്ലാതെ ജയിലിൽ തന്നെ
യു.എ.പി.എ പ്രകാരം, 2015നും 2020നും ഇടയിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 3 ശതമാനത്തിൽ താഴെ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 94 ശതമാനം പേരും വിചാരണ തടവുകാരായി ജയിലുകളിൽ കഴിയുകയാണ്. കുറ്റം ചുമത്തപ്പെട്ട 8,371 പേരിൽ 235 ആളുകളെ മാത്രമാണ് കുറ്റവാളികളായി കണ്ടെത്തിയത് എന്ന് നാഷണൽ ക്രൈം ബ്യൂറോ റിപ്പോർട്ട്. 2.80 മാത്രമാണ് ശിക്ഷാനിരക്ക്. യു.എ.പി.എയിൽ വിട്ടയക്കപ്പെടുന്നവരുടെ കണക്ക് 97.2 ശതമാനമാണ്. ഇത് യു.എ.പി.എ പ്രകാരമുള്ള മിക്ക കേസുകൾക്കും യാതൊരു മെറിറ്റുമില്ല എന്നാണ് സൂചിപ്പിക്കുന്നത്. യു.എ.പി.എ തടവുകാരന് ജാമ്യം ലഭിക്കാനുള്ള സാധ്യത…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.