Skip to content Skip to sidebar Skip to footer

Law

ഉത്തരാഖണ്ഡ് കൂട്ട കുടിയൊഴിപ്പിക്കൽ: ഹൈക്കോടതി വിധിയിലെ പരാമർശം തെറ്റാണ്
ഉത്തരാഖണ്ഡിലെ ഹൽദ്വാനിൽ റെയിൽവേ ഭൂമി കയ്യേറ്റം ശരിവെച്ച് കൂട്ട കുടിയൊഴിപ്പിക്കലിന് അനുമതി നൽകിയ ഹൈക്കോടതി, വിധി പ്രസ്താവത്തിൽ പതിനേഴാം നൂറ്റാണ്ട് മുതൽ തന്നെ ഇന്ത്യയിൽ റെയിൽവേ ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപെട്ട പദ്ധതികളുടെ ആസൂത്രണം നടന്നിരുന്നതായി പറയുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു "The development of the railways projects was already a preconceived notion in the plans of the Railway Department, when they have principally visualized the necessity to lay…
മുന്നാക്ക സംവരണം: എൽ.എൽ.ബി പ്രവേശനത്തിൽ നിന്ന് തെളിയുന്നത്
സബീൽ ചെമ്പ്രശ്ശേരി സാമ്പത്തിക സംവരണം സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചും ശരി വെച്ചിരിക്കുന്നു. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമല്ല എന്നിരിക്കെതന്നെ വാദത്തിന് വേണ്ടി മുന്നോക്ക സംവരണം അംഗീകരിച്ചാൽ പോലും, എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് 10% സംവരണം നിശ്ചയിച്ചത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ജാതി തിരിച്ച് സെൻസസ് നടത്തുകയോ, സംവരണത്തിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ പെടാത്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുകയോ ചെയ്ത് ആയിരുന്നില്ല കേന്ദ്ര സർക്കാർ 10എന്ന അനുപാതം നിശ്ചയിച്ചത്. ഭരണഘടനയുടെ 103 ആം ഭേദഗതിയിലൂടെ നിലവിൽ വന്ന 10% സാമ്പത്തിക…
സംവരണവും രാഷ്ട്രീയവും: സ്വാതന്ത്ര്യലബ്ധി മുതൽ സാമ്പത്തിക സംവരണം വരെ.
മോദി സർക്കാർ 2019ല്‍ പാസാക്കിയ, ജനറല്‍ വിഭാഗത്തിനുള്ള 10% സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ സംവരണ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംവരണം എങ്ങനെയാണ് ഉണ്ടായതെന്നും, അതെങ്ങനെയാണ് വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെ ന്നും പരിശോധിക്കുകയാണ് ഇവിടെ. സംവരണം: സ്വാതന്ത്ര്യം മുതല്‍ അറുപതുകളുടെ അവസാനം വരെ. 1950ല്‍ നിയമസഭ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി. സര്‍ക്കാര്‍ ജോലികളിലും സംവരണം ഏര്‍പ്പെടുത്തി. എസ്.സി വിഭാഗങ്ങള്‍ക്ക് 12.5%, എസ്.ടി വിഭാഗങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു…
ഇ.ഡബ്ല്യു.എസ് വിധി: സുപ്രീം കോടതി അംബേദ്കറെ ഉദ്ധരിച്ചത് തെറ്റ്.
"സാമൂഹിക സൗഹാർദ്ദത്തിനായി, പത്ത് വർഷത്തേക്ക് മാത്രം സംവരണം ഏർപ്പെടുത്തുക എന്നതായിരുന്നു ബാബാ സാഹിബ് അംബേദ്കർ മുന്നോട്ട് വെച്ച ആശയം. എന്നാൽ, ഏഴ് പതിറ്റാണ്ടുകളായി അത് തുടർന്നു പോരുകയാണ്. സംവരണം ഒരു നിക്ഷിപ്ത താൽപ്പര്യമായി മാറുന്ന രീതിയിൽ അത് അനിശ്ചിതകാലത്തേക്ക് തുടരാൻ പാടില്ല. (The idea of Baba Saheb Ambedkar was to bring social harmony by introducing reservation for only ten years. However, it has continued past seven decades.…
തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസ്താവനകൾ: ന്യൂസ് 18 ചർച്ചകൾ വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല
ന്യൂസ് 18 ഇന്ത്യയുടെ ഹിന്ദി പതിപ്പിൽ വൈകീട്ട് എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റാണ് 'ദേശ് നഹീ ഝുക്‌നേ ദേംഗേ' (രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല). നിലവിൽ ഇത് അവതരിപ്പിക്കുന്നത് അമന്‍ ചോപ്രയാണ്. 2021 സെപ്തംബറില്‍ സീ ന്യൂസില്‍നിന്നും രാജിവെച്ച അമന്‍ ചോപ്ര ഒക്ടോബറിലാണ് ന്യൂസ് 18 ഇന്ത്യയില്‍ ചേര്‍ന്നത്. ന്യൂസ് 18 നിന്റെ പ്രെെം ടെെം ഡിബേറ്റുകള്‍ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കെതിരെ 2022ല്‍ മാത്രം 9 പരാതികളാണ് ന്യൂസ് 18നെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ലഭിച്ചത്. അവയില്‍…
കാ. ഭാ സുരേന്ദ്രന്റെ വാദം ഭരണഘടന വിരുദ്ധം.
2022 ഒക്ടോബർ 26ന്, 'ഋഷി സുനകും സോണിയ ഗാന്ധിയും' എന്ന തലക്കെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചയിൽ ആർ.എസ്.എസ് വക്താവും കേരളത്തിലെ അവരുടെ മുതിർന്ന നേതാവുമായ കാ. ഭാ സുരേന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന് വാദിച്ചിരുന്നു. കാ. ഭാ സുരേന്ദ്രന്റെ വാദം: "അവർ ഇന്ത്യൻ പൗരത്വം സ്വീകരിക്കുമ്പോഴും ഇറ്റാലിയൻ പൗരത്വം അവർക്ക് നഷ്ടപ്പെടുന്നില്ല എന്നതും കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. ഇരട്ട പൗരത്വം ഉള്ളൊരാളാണ് അവർ"…
പെഗാസസ്: ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ എൻ.എസ്.ഒ ഗ്രൂപ്പുമായി ഇടപാട് നടത്തിയതിന് രേഖകൾ.
രാജ്യത്തെ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ, ഇസ്രായേലി സ്പൈവെയർ സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പിൽ നിന്ന് പെഗാസസ് സോഫ്‌റ്റ്‌വെയർ വിന്യസിക്കാൻ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ വാങ്ങിയതായി ഇറക്കുമതി രേഖകൾ. 2017 ൽ, ഇസ്രായേലുമായുള്ള ഒരു പ്രധാന ആയുധ ഇടപാടിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ പെഗാസസ് സ്പൈവെയർ വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് 2022 ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് പെഗാസസ് സോഫ്റ്റ്‌വെയർ വിന്യസിക്കാൻ മറ്റു പലയിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരണവുമായി…
ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി പിഴ ചുമത്തിയ, ന്യൂസ് 18 ചര്‍ച്ചയില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ നിയമ ലംഘനങ്ങള്‍.
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെക്കുറിച്ച് ന്യൂസ് 18 ഇന്ത്യ ചാനലില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ ഡിബേറ്റ്, സംപ്രേഷണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ന്യൂസ് ബ്രോഡ് കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി 50,000 രൂപ പിഴ ചുമത്തിയിരുന്നു. 2022 ഏപ്രില്‍ 6ന് സംപ്രേഷണം ചെയ്ത ചര്‍ച്ചയെ കുറിച്ച് ഇന്ദ്രജിത് ഘോര്‍പഡേ നല്‍കിയ പരാതിയിലാണ് എന്‍.ബി.ഡി.എസ്.എ.യുടെ നടപടി. Nilesh Navalakha & Anr. vs. Union of India & Ors (2021) SCC Online BOM 56…
ഇന്ത്യ അറുപതാം സ്ഥാനത്ത്.
2021ലെ 'ഗാലപ്പ് ലോ ആൻഡ് ഓർഡർ' സൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 60 ആം സ്ഥാനത്ത്. 1 മുതൽ 100 ​​ വരെയുള്ള സൂചികയിൽ 80 ആണ് ഇന്ത്യയുടെ സ്കോർ. 96 പോയന്റുള്ള സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. ഒരു രാജ്യത്തെ, കൂടുതൽ ആളുകൾ സുരക്ഷിതരാണെന്നാണ് ഉയർന്ന സ്‌കോർ സൂചിപ്പിക്കുന്നത്. 51 സ്‌കോറുമായി അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ അവസാന സ്ഥാനത്തുള്ളത്. 2021-ലും, 2022-ന്റെ തുടക്കത്തിലും, 'ഗാലപ്പ് ലോ ആൻഡ് ഓർഡർ സർവേ' 122-ലധികം രാജ്യങ്ങളിലായി 15 വയസ്സിന് മുകളിലുള്ള…
ഗവർണർ അനുസരിക്കേണ്ടത് ആരെയാണ്?
ഒരു സംസ്ഥാനത്തെ കാര്യനിർവഹണത്തിന്റെ തലവനാണ് ഗവർണർ. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശപ്രകാരം അഞ്ച് വർഷത്തേക്ക് രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുക. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരമായിരിക്കും ഗവർണർ പ്രവർത്തിക്കുക. ഭരണഘടനയുടെ അനുച്ഛേദം 154 പറയുന്നത്; "സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്, ഭരണഘടനയ്ക്ക് അനുസൃതമായി അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർ മുഖേനയോ അത് വിനിയോഗിക്കേണ്ടതാണ്" എന്നാണ്. അനുച്ഛേദം 161 പ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ ഉള്ള നിയമ, ശിക്ഷാ നടപടികൾ റദ്ദ് ചെയ്യാനോ, ഇളവ് നൽകാനോ, മാപ്പ് നൽകുവാനോ…
യൂറോപ്പിൽ വംശീയത സ്ഥാപനവൽക്കരിക്കപ്പെടുന്നു
യൂറോപ്യൻ രാജ്യങ്ങളിൽ മുസ്ലിം വിരുദ്ധത വ്യവസ്ഥാപിതമായി ശക്തിപ്പെടുന്നു എന്ന് വ്യക്തമാക്കുന്ന, 'യൂറോപ്യൻ ഇസ്ലാമോഫോബിയ റിപ്പോർട്ട് 2021' പുറത്തു വന്നിരിക്കുന്നു. വംശീയത ആഴത്തിൽ നിലനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ, അതിന്‍റെ ഭാഗമായി വർണവിവേചനവും മുസ്ലിം വിരുദ്ധതയും ശക്തിപ്പെടുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇസ്ലാമോഫോബിയ പ്രത്യേക വകുപ്പായി പരിഗണിക്കുന്നതിന് പകരം മുസ്‌ലിം വിരുദ്ധത വിദ്വേഷ പ്രവർത്തനങ്ങളിൽ പൊതുവായി ഉൾപ്പെടുത്തി കേസ് എടുക്കുന്ന രീതിയാണ് യൂറോപ്യൻ രാജ്യങ്ങളിലെ പോലീസ് സ്വീകരിക്കാറുള്ളത്. അവിടങ്ങളിൽ നടക്കുന്ന മുസ്ലിം വിരുദ്ധതയിൽ 12 ശതമാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്.…
അദാനി ഇത്ര വളർന്നതെങ്ങനെ?
അമേരിക്കൻ വാർത്ത മാധ്യമം 'ബ്ലൂംബെർഗ്'ന്റെ റിപ്പോർട്ട് പ്രകാരം 2022 സെപ്റ്റംബർ 19 ന് ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമതെത്തിയിരുന്നു. പുതുതായി ഏറ്റെടുത്ത അംബുജയും എ.സി.സിയും ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം സെപ്റ്റംബർ 16 വരെയുള്ള കണക്കനുസരിച്ചു 22.25 ലക്ഷം കോടി രൂപയാണ്. എക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 20.81 ലക്ഷം കോടി രൂപയാണ്. നിക്ഷേപകര്‍ക്ക് വന്‍നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളുടെ ഗണത്തില്‍ മുന്നിലാണ് അദാനി ഗ്രൂപ്പ്.…
രാഷ്ട്രീയ പാർട്ടികളുടെ ഭൂ കുടിശ്ശിക ഗണ്യമായി കുറക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.
രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച ഭൂമിയുടെ കുടിശ്ശിക കുറക്കാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകുന്നതോടെ ബി.ജെ.പിക്ക് മാത്രം ഏകദേശം 73.22 കോടി രൂപയാണ് ലാഭം. എന്നുമാത്രമല്ല ഗവർമെന്റ് കോൺഗ്രസിന് 27 ലക്ഷം രൂപ തിരികെ നൽകുകയും വേണം. 2000 മുതൽ 2017 വരെ 14 രാഷ്ട്രീയ പാർട്ടികൾക്ക്, ദൽഹിയിലെ അതത് പാർട്ടികൾക്ക് അനുവദിച്ച ഭൂമിക്കാണ് ഇത് ബാധകമാവുക. പാർലമെന്റിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഡൽഹിയിൽ ഭൂമി അനുവദിക്കുക. ഇരു സഭകളിലും (ലോക്സഭയും രാജ്യസഭയും)101 മുതൽ 200 അംഗങ്ങളുള്ള…
വിവരാവകാശ നിയമം അട്ടിമറിക്കുകയാണോ?
വിവരാവകാശ നിയമം, സെക്ഷൻ 4 പ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കൽ സുഗമമായിരിക്കണം. നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, എല്ലാ പൗരന്മാർക്കും വിവരാവകാശം ഉണ്ടായിരിക്കും എന്നതാണ് പാർലമെന്റ് സ്ഥാപിച്ച സ്ഥിരസ്ഥിതി നിലപാട്. അതിനാൽ, വിവരാവകാശ നിയമം സെക്ഷൻ 8(1) ലെ 10 ഇളവുകൾ ഒഴികെയുള്ള എല്ലാ വിവരങ്ങളിലേക്കും പൗരന്മാർക്ക് പ്രവേശനം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സെക്ഷൻ 8 (1) (j) - പ്രകാരമുള്ള ഇളവ് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് വലിയൊരു ശതമാനം വിവരാവകാശ അപേക്ഷകൾ നിരസിക്കപ്പെടുകയാണ്. വിവരാവകാശ നിയമം…
ഗുജറാത്ത് വിചാരണാ കോടതികൾ ഈ വർഷം ഓഗസ്റ്റ് വരെ വധശിക്ഷ വിധിച്ചത് 50 കേസുകളിൽ.
2008 അഹമ്മദാബാദ് ബോംബ് സ്ഫോടന കേസിലെ 38 കുറ്റാരോപിതരെയും വധശിക്ഷയ്ക്ക് വിധിച്ചതാണ് ഈ വർഷത്തെ കേസുകൾ കുത്തനെ ഉയരാൻ കാരണം. പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയ, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകൾ, കൊലപാതക കേസുകൾ എന്നിവയാണ് വധശിക്ഷ വിധിച്ച മറ്റു കേസുകൾ. രണ്ട് ദുരഭിമാന കൊല കേസുകളും വധശിക്ഷ വിധിച്ചവയിൽ പെടും. ഈ വർഷം ഗുജറാത്തിലെ കോടതികൾ വധശിക്ഷ വിധിച്ച കേസുകളുടെ എണ്ണം, കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട ആകെ കേസുകളുടെ എണ്ണത്തെക്കാൾ…
യു.എ.പി.എ, ആറ് വർഷത്തിനിടയിൽ നടന്നത്‌ 8371 അറസ്റ്റ്. 94 ശതമാനം പേർ ജാമ്യമില്ലാതെ ജയിലിൽ തന്നെ
യു.എ.പി.എ പ്രകാരം, 2015നും 2020നും ഇടയിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 3 ശതമാനത്തിൽ താഴെ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 94 ശതമാനം പേരും വിചാരണ തടവുകാരായി ജയിലുകളിൽ കഴിയുകയാണ്. കുറ്റം ചുമത്തപ്പെട്ട 8,371 പേരിൽ 235 ആളുകളെ മാത്രമാണ് കുറ്റവാളികളായി കണ്ടെത്തിയത് എന്ന് നാഷണൽ ക്രൈം ബ്യൂറോ റിപ്പോർട്ട്. 2.80 മാത്രമാണ് ശിക്ഷാനിരക്ക്. യു.എ.പി.എയിൽ വിട്ടയക്കപ്പെടുന്നവരുടെ കണക്ക് 97.2 ശതമാനമാണ്. ഇത് യു.എ.പി.എ പ്രകാരമുള്ള മിക്ക കേസുകൾക്കും യാതൊരു മെറിറ്റുമില്ല എന്നാണ് സൂചിപ്പിക്കുന്നത്. യു.എ.പി.എ തടവുകാരന് ജാമ്യം ലഭിക്കാനുള്ള സാധ്യത…
2022 ലെ മരണസംഖ്യ – 21?
കേരളത്തില്‍ റാബീസ് ബാധിതരായി മരിച്ചവരുടെ എണ്ണത്തില്‍ വൻ വർധനവ്. കഴിഞ്ഞ നാലുവര്‍ഷങ്ങളിലാണ് വര്‍ധനവുണ്ടായത്. 2012 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ 13ല്‍നിന്നും 5ലേക്ക് മരണങ്ങള്‍ കുറഞ്ഞപ്പോള്‍ 2017ല്‍ 8 മരണങ്ങളുണ്ടായി. 2020ല്‍ റിപ്പോര്‍ട്ട് ചെയ്തത് 5 മരണങ്ങളാണ്. 2021ല്‍ 11. 2022ലെ ഒമ്പത് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 21 മരണങ്ങള്‍. ആരോഗ്യവകുപ്പ് ഡയരക്ടറുടെ കാര്യാലയത്തില്‍നിന്നും ലഭ്യമായ മരണസംഖ്യ ഇങ്ങനെയാണ്. 2012-13 2013-11 2014-10 2015-10 2016-5 2017-8 2018-9 2019-8 2020-5 2021-11 2022-21 സംസ്ഥാനത്ത് ആകെ…
എന്തുകൊണ്ട് ജഡ്ജിമാരെ നിയമിക്കുന്നില്ല?
2022 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്‌ 4.13 കോടി കേസുകൾ തീർപ്പുകൽപ്പിക്കാതെ രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലായി കെട്ടികിടക്കുന്നുവെന്ന് ഓഗസ്റ്റ് നാലിന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചിരുന്നു. 10,491-ലധികം കേസുകൾ ഒരു ദശാബ്ദത്തിലേറെയായി സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നുണ്ട്. 2022 ജൂലൈ 29 വരെയുള്ള കണക്കെടുക്കുമ്പോൾ, 59,55,907 കേസുകൾ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്. ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 120 ആമത് റിപ്പോർട്ട് (1987 ) പ്രകാരം രാജ്യത്തെ ഓരോ ദശലക്ഷം പൗരന്മാർക്ക് 50 ജഡ്ജിമാർ വീതമുണ്ടാകണം.…
വർധിക്കുന്ന ജാതി അതിക്രമങ്ങളും കുറഞ്ഞ ശിക്ഷാ നിരക്കും, എൻ.സി ആർ.ബി റിപ്പോർട്ട് പരിശോധിക്കുന്നു
ഇന്ത്യയില്‍ പട്ടികജാതി വിഭാഗത്തിലുള്ളവർക്കെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ കൂടുകയും ശിക്ഷാ നിരക്ക് കുറഞ്ഞുവരികയും ചെയ്യുന്നതായി കണക്കുകൾ.  2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾ ഏകീകരിച്ച് നാഷണൽ ക്രൈം റെകോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട 'ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട്', 2011 മുതൽ 2020 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമ കേസുകളുടെ കണക്കുകൾ എന്നിവ സൂചിപ്പിക്കുന്നത് കുറ്റാരോപിതർ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് വളരെ കുറവാണെന്നാണ്.  2021ന്‍റെ തുടക്കത്തില്‍ വിചാരണ മുടങ്ങിക്കിടന്നിരുന്ന 2,64,698 കേസുകളില്‍ 10,223 കേസുകളില്‍ മാത്രമാണ് കോടതിയില്‍ തീര്‍പ്പുണ്ടായത്. രജിസ്റ്റര്‍…
മതം മാറിയ വസീം റിസ്‌വി ഈ കേസ് കൊടുത്തത് എന്തിനാണ്?
മത ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്നു എന്നതാണ് നിരോധിക്കാനുള്ള കാരണമായി ഉന്നയിക്കുന്നത്. വസീം റിസ്‌വിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇത്തരം വിവാദപരമായ ഹർജികളിലൂടെയും മറ്റും മുമ്പും മാധ്യമ ശ്രദ്ധയിൽ വന്നിരുന്നു വസീം റിസ്‌വി. ജിതേന്ദ്ര സിംഗ് ത്യാഗി (സയ്യിദ് വസീം റിസ്‌വി) മുൻ ഉത്തർപ്രദേശ് ഷിയാ വഖ്ഫ് ബോർഡ് ചെയർമാനും അംഗവുമായ വസീം റിസ്‌വി 2021ൽ മതം മാറി ജിതേന്ദ്ര സിംഗ് ത്യാഗി എന്ന പേര്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.