Skip to content Skip to sidebar Skip to footer

Law

ചില കേസുകൾ മാത്രം വേഗത്തിൽ പരിഗണിക്കുന്നതെങ്ങനെ?
സീ ടിവി ജേണലിസ്റ്റ് രോഹിത് രഞ്ജൻ ജൂലൈ 6ന് തനിക്കെതിരായ ഒന്നിലധികം എഫ്.ഐ.ആറുകൾ ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിച്ച ഹർജി 24 മണിക്കൂറിനകം പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിക്കുകയുണ്ടായി. അതേസമയം സ്വതന്ത്ര മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായി ആറ് മാസത്തിനു ശേഷമാണ്‌ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. സുപ്രീം കോടതി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച സൂചന നൽകുന്നുണ്ട് ഈ രണ്ട് ഉദാഹരണങ്ങൾ. ചില സന്ദർഭങ്ങളിൽ, കോടതി ഒരു വിഷയം അടിയന്തിരമായി പരിഗണിച്ചേക്കാം. മറ്റുള്ളവയിൽ, ലിസ്റ്റ് ചെയ്യുന്നതിന് തന്നെ…
അട്ടിമറിക്കപ്പെടുന്ന കൊളീജിയം ശുപാർശകൾ
കർണാടകയുടെ അഴിമതി വിരുദ്ധ ബ്യൂറോ തലവൻ സീമന്ത് കുമാർ സിംഗ് ഉൾപ്പെട്ട അഴിമതിക്കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജ് എച്ച്.പി സന്ദേശ്, തനിക്ക് സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് ജൂലൈ 11ന്റെ ഉത്തരവിനിടെ പറയുകയുണ്ടായി. കേൾക്കുന്നവരിലെല്ലാം തന്നെ ഇത് ഞെട്ടലുണ്ടാക്കി. ഒരു ജഡ്ജി സ്ഥലംമാറ്റ ഭീഷണിയെക്കുറിച്ച് പരസ്യമായി സംസാരിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ അത് ഒരു ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന അപൂർവ സംഭവമാണിത്. ജഡ്ജിമാരുടെ നിയമനവും സ്ഥലമാറ്റവും ശുപാർശ ചെയ്യുന്ന മുതിർന്ന സുപ്രീം കോടതി ജഡ്ജിമാരുടെ സംഘമായ കൊളീജിയത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച ചോദ്യങ്ങൾ ഇത്…
“ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ” കെ. ചന്ദ്രശേഖർ റാവു.
നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യയിൽ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥയെന്നും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. "ഇന്ദിര ഗാന്ധിക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാനുള്ള ധൈര്യമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഇന്ത്യയിൽ നിലവിലുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്." നരേന്ദ്ര മോദിയുടെ 2012ലെ ഒരു വീഡിയോ ഉയർത്തികാട്ടിയായിരുന്നു ചന്ദ്രശേഖർ റാവുവിൻ്റെ പ്രതികരണം. 2012 ൽ യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് രൂപയുടെ മൂല്യം ഇടിഞ്ഞതിനെ ചോദ്യം ചെയ്യുന്ന മോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പും ശേഷവും എടുക്കുന്ന നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാണിക്കുകയാണ് റാവു.…
ഇളയരാജ ചെറിയ വിജയമല്ല.
എം. കല്യാണരാമൻ മധുരൈ രാജൻ എന്നാൽ ഒരു പത്രപ്രവർത്തകനെ സംബന്ധിച്ച് ആനന്ദമായിരുന്നു. ദളിത് ആക്ടിവിസ്റ്റായ രാജന്, റിപ്പോർട്ടർമാർക്ക് എന്താണ് വേണ്ടതെന്ന് അറിയാമായിരുന്നു, 1990കളിൽ തമിഴ്‌നാട്ടിൽ ജാതി സംഘർഷങ്ങൾ രൂക്ഷമായപ്പോൾ, പത്രപ്രവർത്തകർക്ക് വേണ്ടുന്ന വിവരങ്ങൾ അവരിലേക്ക് എത്തിക്കാനുള്ള കഴിവും ധൈര്യവും രാജന് ഉണ്ടായിരുന്നു. മൃദംഗം മുതൽ ഡ്രം വരെയുള്ള സംഗീത ഉപകരണങ്ങൾ നന്നാക്കുന്ന ഒരു കട ഉണ്ടായിരുന്നു രാജന്. മധുരയിലെ 'പരിയർ' കോളനിയിലായിരുന്നു രാജന്റെ വീട്. ഇത് 'പരിയർ' വിഭാഗത്തിലെ ഒരു ഭാഗം മാത്രമാണ്, രാജൻ വിശദീകരിച്ചു.…
“നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു..”
വെർണൻ ഗോൻസൽവസ് പ്രിയപ്പെട്ട സ്റ്റാൻ, നിങ്ങൾ പോയി എന്ന് അവർ പറഞ്ഞ ദിവസം കഴിഞ്ഞിട്ട് ഒരു വർഷം കടന്നു പോയിരിക്കുന്നു. പക്ഷേ, നിങ്ങൾ പോയതായി തോന്നുന്നില്ല. നിങ്ങളെപ്പോലുള്ളവർക്ക് അങ്ങനെ പോകാൻ കഴിയില്ല, കുറഞ്ഞത് എന്നിൽ നിന്ന്. നിങ്ങളുടെ കൂടെ പ്രവർത്തിച്ചവരിൽ നിന്ന് നിങ്ങൾക്ക് എളുപ്പം പോകാൻ സാധിക്കില്ല. യഥാർത്ഥത്തിൽ നിങ്ങൾ പോവുകയല്ല ചെയ്‌തത്‌, നിങ്ങൾ വന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിങ്ങളെ പരിചയപ്പെട്ട ലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങൾ വന്നെത്തിയിരിക്കുന്നു. ഇനിയും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങൾ വന്നുകൊണ്ടിരിക്കും.…
മലബാർ: വിദ്യാഭ്യാസ വിവേചനത്തിന്റെ വർത്തമാനങ്ങൾ
തശ്‌രീഫ് കെ പി അസന്തുലിതമായ വികസനത്തിന്റെയും വിഭവ ലഭ്യതയുടെയും കാര്യത്തിൽ ചരിത്രപരമായ വിവേചനമനുഭവിക്കുന്ന മേഖലയാണ് മലബാർ ജില്ലകൾ. ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെന്ന് വാദിക്കുമ്പോഴും സർക്കാറിന്റെ വികസന വിതരണത്തിൽ മലബാർ നേരിടുന്ന വിവേചനം തുടരുകയാണ്. മാറി മാറി അധികാരത്തിൽ വന്ന ഇടത്, വലത് സർക്കാറുകൾ ഈ വിവേചന യാഥാർഥ്യത്തെ വേണ്ട വിധത്തിൽ പരിഗണിക്കുകയോ, പരിഹരിക്കുകയോ ചെയ്‌തിട്ടില്ല. മലബാർ ജില്ലകൾ നേരിടുന്ന നീതി നിഷേധത്തിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ. വിജയ ശതമാനത്തിലും ഉന്നത പഠന നിലവാരത്തിലും…
കമ്മ്യൂണിസ്റ്റുകൾ ഭരണഘടനയെ തള്ളിപ്പറയുന്നതെന്തുകൊണ്ട്?
. ബി ആർ അംബേദ്‌കർ ഭരണഘടനക്കെതിരെ നിന്ദകളുയരുന്നത് പ്രധാനമായും രണ്ടു കോണുകളിൽനിന്നാണ്-കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികളിൽനിന്ന്. എന്തുകൊണ്ടാണവർ നിന്ദിക്കുന്നത്? ഇതൊരു മോശം ഭരണഘടനയായതുകൊണ്ടാണോ? 'അല്ല' എന്നുപറയാൻ ഞാൻ ധൈര്യപ്പെടുന്നു. തൊഴിലാളിവർഗ സ്വേച്ഛാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ആവശ്യം. പാർലമെന്ററി ജനാധിപത്യത്തിലധിഷ്ഠിതമാകയാലാണ് അവർ ഭരണഘടനയെ നിന്ദിക്കുന്നത്. സോഷ്യലിസ്റ്റുകൾക്ക് രണ്ടു കാര്യങ്ങളാണാവശ്യം. തങ്ങൾ അധികാരത്തിൽ വന്നാൽ, സ്വകാര്യസ്വത്തുക്കൾ മുഴുവൻ ദേശസാത്കരിക്കാനോ സാമൂഹികവത്കരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഭരണഘടന നൽകണം എന്നതാണ് അവരുടെ ആദ്യ ആഗ്രഹം. രണ്ടാമത്തെ കാര്യം, ഭരണഘടനയിൽ പരാമർശിച്ചിരിക്കുന്ന…
“ഏതു ഭാഷയിലാണ് ഹൃദയമില്ലാത്തവരോട് സംവദിക്കേണ്ടത്?”
ജസ്റ്റിസ്‌ എൻ. വി രമണക്ക് തുറന്ന കത്ത്. സരിത പാണ്ഡേയ് ബഹുമാനപെട്ട ജസ്റ്റിസ് എൻ. വി രമണ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് നിങ്ങൾക്ക് ഊഷ്മളമായ സ്വാഗതം. നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ ഞങ്ങൾ ഇവിടെ ഒത്തുകൂടുമ്പോൾ വൈറ്റ് ഹൗസിനു മുന്നിലും യു.എസ് സുപ്രീം കോടതിക്കു മുന്നിലും രാജ്യത്തെ മറ്റു വിവിധ പൊതു ഇടങ്ങളിലുമായി ഒരുപാട് പേർ പ്രതിഷേധിക്കുകയാണ്. 'റോയ് വേഴ്സസ് വെയ്ഡ്' അട്ടിമറിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് അവരുടെ പ്രതിഷേധം. അതേസമയം, അമേരിക്കയിലെ…
അഴിമതി തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ 27 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് 'കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്' പുറത്തുവിട്ട രേഖകൾ പറയുന്നു. കൊല്ലപ്പെട്ടതിൽ കൂടുതലും ചെറുനഗരങ്ങളിലെ പത്രപ്രവർത്തകരാണ്, അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർ. 'കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്' (സി. പി.ജെ) 1992 മുതൽ, ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള രേഖകൾ സൂക്ഷിക്കുന്നുണ്ട്. ഇക്കാലയളവിൽ 27 മാധ്യമപ്രവർത്തകരെ അവരോടുള്ള പ്രത്യക്ഷ പ്രതികാരമെന്ന നിലയിൽ കൊലപ്പെടുത്തി എന്ന് സി.പി.ജെ രേഖകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരും അഴിമതി,…
നിയമ സഹായം തേടാൻ സ്ത്രീകൾ മടിക്കുന്നുവോ…?
കേരളത്തിലെ ചാനൽ ചർച്ചകളിൽ ഒരു പ്രമുഖ വലത് നിരീക്ഷകൻ സ്ഥിരമായി ഉയർത്തുന്ന വാദമാണ് ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ പകുതിയോളം വ്യാജമാണെന്നത്. 2013 ഏപ്രിൽ മുതൽ 2014 ജൂലൈ വരെയുള്ള പീഡന കേസുകൾ പരിശോധിക്കുമ്പോൾ 53% വ്യാജമാണെന്ന ഡൽഹി വുമൺസ് കമ്മീഷൻ റിപ്പോർട്ട്‌ ഉദ്ധരിച്ചാണ് ഈ വാദം. ഈ റിപ്പോർട്ട്‌ സംബന്ധിച്ച് ബി.ബി.സി നടത്തിയ അന്വേഷണത്തിൽ "വ്യാജം" എന്ന് പരാമർശിച്ചിട്ടുള്ള കേസുകളിൽ സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടികാണിക്കുന്നില്ല. മറിച്ച് ഭീഷണിക്ക് വഴങ്ങി…
“ടീസ്റ്റ സെറ്റൽവാദിന്റെ ജാമ്യം സുപ്രീംകോടതി ദുർഘടമാക്കി”, ജസ്റ്റിസ് മദൻ ലോകുർ.
സുപ്രീം കോടതിയുടെ പരാമർശം ടീസ്റ്റ സെതൽവാദിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ദുർഘടമാക്കിയെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി മദൻ ലോകുർ. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ കണക്കിലെടുത്തുകൊണ്ട്, ടീസ്റ്റക്ക് ജാമ്യം നൽകാൻ ഒരു ജഡ്ജിക്ക് കഴിയില്ലെന്ന് മദൻ ലോകുർ പറഞ്ഞു. "'സുപ്രീം കോടതി ഇങ്ങനെ പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ ഞങ്ങൾക്ക് ജാമ്യം നൽകാൻ കഴിയില്ല എന്ന് ജഡ്ജിമാർക്ക് പറയാൻ സാധിക്കും" അദ്ദേഹം ചൂണ്ടികാണിച്ചു. "പ്രോസിക്യൂഷൻ മജിസ്‌ട്രേറ്റിന്റെ മുന്നിൽ വന്ന് 'സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെയാണ്, എന്നിട്ട് നിങ്ങൾ ഇവരെ…
“നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം”, സുപ്രീം കോടതി.
പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുൻ വക്താവ് നപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി. നപൂറിന്റെ ആരോപണങ്ങൾ രാജ്യത്ത്‌ കലാപം സൃഷ്‌ടിച്ചെന്ന് കോടതി പറഞ്ഞു. ഉദയ്പൂർ കൊലപാതകം നടന്നത് പോലും നപൂറിന്റെ നിരുത്തരവാദപരമായ പരാമർശം മൂലമാണെന്ന് കോടതി വിലയിരുത്തി. ശർമ ഒരു ചാനൽ ചർച്ചക്കിടെ നടത്തിയ പ്രവാചകനിന്ദക്കെതിരെ അന്തർ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. ഗ്യാൻവപി പള്ളി വിഷയത്തിലെ ചർച്ചക്കിടെയായിരുന്നു സംഭവം. പരാമർശത്തെ തുടർന്നുള്ള പ്രതിഷേധങ്ങൾ മൂലം ബി.ജെ.പിക്ക് ശർമയെ പുറത്താക്കേണ്ടി വന്നിരുന്നു. ഈ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ…
ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൻ്റെ പരിണാമങ്ങൾ.
അംജദ് കരുനാഗപ്പള്ളി ഇന്ത്യ -ഇസ്രായേൽ ഡിപ്ലോമാറ്റിക്ക് ബന്ധത്തിന്റെ 30 വർഷം പൂർത്തിയായത് ഈ വർഷം ജനുവരിയിലായിരുന്നു. 1992ൽ ഇസ്രായേൽ എംബസി ഡൽഹിയിലും ഇന്ത്യൻ എംബസി തെൽഅവീവിലും സ്ഥാപിതമായതോടെയാണ് ഇന്ത്യ ഇസ്രായേൽ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 1950-ൽ തന്നെ ഇന്ത്യ ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നുവെങ്കിലും അതിന് ഔദ്യോഗിക ഭാവം കൈവന്നത് 1992 ലായിരുന്നു. ആ സന്ദർഭത്തിൽ സൈനിക പ്രതിരോധ ഉടമ്പടിയിലും, ശാസ്ത്ര സാങ്കേതികവിദ്യയിലും കാർഷിക ബന്ധത്തിലും ഇസ്രായേലുമായി സഹകരണം ഇന്ത്യക്ക് ഉണ്ടായിരുന്നപ്പോൾ…
ഒരേ നിയമം ഇരട്ട നീതി.
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഇംഗ്ലീഷ് വാർത്താ ചാനലുകളിലൊന്നായ ടൈംസ് നൗവിലൂടെ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മ, മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് മെയ് 26നായിരുന്നു. അടുത്ത ദിവസം രാവിലെ, ആൾട്ട് ന്യൂസ് ജേണലിസ്റ്റ് മുഹമ്മദ് സുബൈർ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി നുപൂർ ശർമ്മ പ്രവാചക നിന്ദ നടത്തുന്ന ക്ലിപ്പ് പുറത്തുവിട്ടു. "ഇന്ത്യയിലെ പ്രൈം ടൈം ചർച്ചകൾ മറ്റ് മതങ്ങളെക്കുറിച്ച് മോശമായി സംസാരിക്കാനും വിദ്വേഷം പ്രചരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി…
അടിയന്തരാവസ്‌ഥയെക്കാൾ അപകടകരമാണ്…
എം.ജി ദേവസഹായം. 1975 ജൂൺ 25 അർധരാത്രിയിൽ പ്രസിഡന്റ് ഫക്രുദ്ദിൻ അലി അഹമദിന്റെ അടിയന്തരാവസ്‌ഥ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ ഒരു ഇരുണ്ട യുഗത്തിന് തുടക്കമിട്ടു. "ഇന്ത്യൻ പ്രസിഡന്റായ ഫക്രുദ്ദീൻ അലി അഹമ്മദ് എന്ന ഞാൻ ആഭ്യന്തര കലഹങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാൽ ഗുരുതരമായ അടിയന്തരാവസ്ഥ നിലവിൽവന്നതായി ഭരണഘടനയുടെ ആർട്ടിക്കിൾ 352 ലെ ഒന്നാം അനുഛേദ പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നു." പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആഹ്വാനപ്രകാരം അർധരാത്രിയിൽ പുറപ്പെടുവിച്ച ഈ പ്രഖ്യാപനം ഇന്ത്യയുടെ നവജാത ജനാധിപത്യത്തെ സാരമായി ബാധിക്കാൻ കെൽപ്പുള്ളതായിരുന്നു.…
അഗ്നിപഥ്: സൈനികവൽക്കരണത്തിന്റെ രാഷ്ട്രീയ അജണ്ടകൾ.
ഹിശാമുൽ വഹാബ്. ഇന്ത്യ ഇന്ന് അക്ഷരാർത്ഥത്തിൽ അഗ്നിപാതയിലാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൈന്യത്തിലെ ഹ്രസ്വകാല കരാർ റിക്രൂട്ട്മെന്റ് പദ്ധതിയായ 'അഗ്നിപഥ്' രാജ്യത്തുടനീളം അപേക്ഷാർത്ഥികളെ പ്രതിഷേധത്തിന്റെ തീജ്വാലയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഹരിവംശ് റായ് ബച്ചന്റെ ഒരു ഹിന്ദി കവിതയുടെ തലക്കെട്ടാണ് ഈ പദ്ധതിക്ക് നല്കിയത്. തീവണ്ടികൾ, ബസുകൾ, ടോൾ പ്ലാസകൾ, ബി.ജെ.പി ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ രോഷാകുലരായ യുവാക്കൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അക്രമാസക്തമായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അസ്വാസ്ഥ്യകരമാണെങ്കിലും ആശ്ചര്യാ ജനകമല്ല.…
പുന:പരിശോധിക്കണം കൂറുമാറ്റ നിരോധന നിയമം.
പി.ഡി.ടി ആചാര്യ. 1985 ലാണ് ഇന്ത്യൻ പാർലമെന്റ് കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. രാഷ്ട്രീയ പാർട്ടികളെ സാരമായി ബാധിക്കുന്ന രാഷ്ട്രീയ കൂറുമാറ്റം ഇല്ലാതാക്കുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം. ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒഴിച്ചുകൂടാനാവാത്ത അഭിനേതാക്കളാണ് എന്നിരിക്കെ പാർട്ടി സംവിധാനത്തിലെ അസ്ഥിരത ജനാധിപത്യത്തെ തന്നെ അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. അങ്ങനെ പച്ചപ്പുള്ള മേച്ചിൽപ്പുറങ്ങൾ തേടിയുള്ള നിയമസഭാ സാമാജികരുടെ ഇടയ്‌ക്കിടെയുള്ള കൂറുമാറ്റം തടഞ്ഞ് പാർട്ടി സംവിധാനത്തെ സുസ്ഥിരമാക്കുക എന്നതായിരുന്നു കൂറുമാറ്റ നിരോധന നിയമത്തിന്റെ പ്രധാന ഊന്നൽ. ആരംഭത്തിൽ നിയമം നന്നായി പ്രവർത്തിക്കുകയും…
രാഷ്ട്രപതി ഭവന് ആവശ്യം ഒരു സ്വാമിയെയാണ്!
ഹരീഷ് ഖാരെ 1952ലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതൽ, തങ്ങളുടെ നോമിനിക്ക് ജയിക്കാനാവശ്യമായ പിന്തുണ രൂപപ്പെടുത്തുന്നത് ഭരണകക്ഷിയാണ്. അതായത്, അടുത്ത പ്രസിഡന്റ് ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് നിലവിലെ പ്രധാനമന്ത്രിയാണ്. 1952 ലും പിന്നീട് 1957ലും പ്രസിഡന്റായി സ്ഥാനമേറ്റ രാജേന്ദ്രപ്രസാദൊഴികെ സ്വയം തിരഞ്ഞെടുക്കപ്പെട്ടതായി പറയാവുന്ന ഒരു രാഷ്ട്രപതി ഇന്ത്യക്ക് ഉണ്ടായിട്ടില്ല. 1969-ൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ താല്പര്യങ്ങൾക്ക് എതിരായ പ്രസിഡന്റ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ അവരുടെ പാർട്ടിയിലെ ചില അംഗങ്ങൾ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവൻ എന്ന നിലയിൽ,…
അഗ്നിപഥ് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത് സവർക്കറുടെ സ്വപ്നം.
ഹിന്ദു സമൂഹത്തെ സൈനികവൽക്കരിക്കുക എന്ന സവർക്കറുടെ ലക്ഷ്യം പൂർത്തീകരിക്കുകയാണ് അഗ്നിപഥ് പദ്ധതിയിലൂടെ ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് സി.പി.എം പ്രഖ്യാപിച്ചു. പ്രതിരോധ ഉൽപ്പാദന പദ്ധതികളിലേക്ക് കടക്കുന്ന കോർപറേറ്റുകളെ സഹായിക്കുക എന്നതും പദ്ധതിയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെന്ന് സി.പി.എം പറയുന്നു. പാർട്ടി മുഖപത്രമായ 'പീപ്പിൾസ് ഡെമോക്രസി'യിലെ ഏറ്റവും പുതിയ എഡിറ്റോറിയലിലാണ് ഈ വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്. "സൈനിക റിക്രൂട്ട്‌മെന്റിനായുള്ള അഗ്നിപഥ് പദ്ധതിക്ക് മറ്റൊരു വശമുണ്ട്, ഇത് സായുധ സേനയെയും സമൂഹത്തെയും അപകടത്തിലാക്കുന്ന പദ്ധതിയാണ്." “ഇന്ത്യൻ സ്റ്റേറ്റിനെയും അതിന്റെ സ്ഥാപനങ്ങളെയും ഹിന്ദുത്വ പ്രതിച്ഛായയിൽ പുനർനിർമ്മിക്കുവാനുള്ള…
മോദി ഗവൺമെൻ്റ് സാമ്പത്തിക പരാജയം!
അരുൺ കുമാർ. നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായതിന്റെ മൂന്നാം വാർഷികം ജൂൺ ആദ്യത്തിൽ ബി.ജെ.പി ആഘോഷിക്കുകയുണ്ടായി. എന്നാൽ, ഈ സ്വാഭിനന്ദന കോപ്രായം, തുടർച്ചയായ ചില സംഭവവികാസങ്ങൾ കാരണം കലങ്ങിപ്പോയി. അതെല്ലാം തന്നെ നരേന്ദ്ര മോഡി ഭരണകാലത്ത് സംഭവിച്ചിട്ടുള്ള പാളിച്ചകളായിരുന്നു. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന വാർത്തയായിരുന്നു ആദ്യം വന്നത്. പിന്നീട് മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ കോലിളക്കം സൃഷ്ടിച്ചു. ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും പരിക്കുകളിൽ നിന്ന്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.