Skip to content Skip to sidebar Skip to footer

Police

“ഇരട്ട എൻജിൻ സർക്കാർ” ഇന്ത്യക്ക് ചേർന്നതല്ല
തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതിനെ തുടർന്ന്, ഡി.എം.കെയെ ഭയപെടുത്താനുള്ള ബി.ജെ.പി യുടെ തന്ത്രമാണിതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. "സെന്തിലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്നതിൽ സംശയമില്ല. എന്നെ നിങ്ങൾക്ക് ഭയപെടുത്താനാവില്ല, ഞാൻ തിരിച്ചടിച്ചാൽ നിങ്ങൾക്കത് നേരിടാൻ കഴിയില്ല .. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്" എന്നാണ് സ്റ്റാലിൻ ബി.ജെ.പി സർക്കാരിനെ നേർക്ക് നേർ പോരിന് വിളിച്ചുകൊണ്ട് നൽകിയ സന്ദേശം. ഇത്തരത്തിലൊരു…
ഭീകരാക്രമണങ്ങളിൽ തുടരുന്ന ദുരൂഹതകൾ
2004 ൽ യു.പി.എ സർക്കാർ അധികാരത്തിലേറിയതിന് ശേഷം 2014 ൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് വരെയുള്ള കാലയളവിൽ 50 ഓളം ഭീകരാക്രമണങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. ഈ ആക്രമണങ്ങളിൽ കൂടുതലും പ്രതിചേർക്കപ്പെട്ടിട്ടുള്ളത് മുസ്ലിംകളാണ്. ഇത് മാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കപ്പടുകയും, ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെയുള്ള ഭീതി സൃഷ്ടിച്ചെടുക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത്തരം ആക്രമണങ്ങളിൽ പ്രതികളാക്കപ്പെട്ട്, വർഷങ്ങളോളം വിചാരണ തടവുകാരായി ജയിൽ വാസം അനുഭവിക്കേണ്ടി വന്ന നിരവധി മുസ്ലിംകളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് കോടതികൾ വെറുതെ വിട്ടിട്ടുണ്ട്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട…
രാഷ്ട്രീയ സ്വാധീനങ്ങൾ അട്ടിമറിക്കുന്ന സമരങ്ങളുടെ നൈതികത
ബി.ജെ.പി എം.പിയും ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷന്റെ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രാജ്യത്തെ ഒളിമ്പിക് മെഡൽ ജേതാകളടക്കമുള്ള കായിക താരങ്ങൾ തെരുവിൽ സമരത്തിലാണ്. ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാനോ പ്രസ്തുത വിഷയത്തിൽ പ്രതികരിക്കാനോ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ പ്രധാന നേതാക്കൾ ആരും തന്നെ തയ്യാറായിട്ടില്ല. മാത്രമല്ല, ഡൽഹി പോലീസിനെ ഉപയോഗിച്ച് സമരം അടച്ചമർത്താൻ ശ്രമിക്കുന്നതും രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങളെ റോഡിലൂടെ വലിച്ചിഴക്കുന്നതും നാം കണ്ടു. പ്രതിഷേധങ്ങൾ മാസങ്ങൾ പിന്നിടുമ്പോഴും സമരക്കാർ…
മണിപ്പുർ സംഘർഷം ഒരു മാസം തികയുമ്പോൾ
മണിപ്പുരിലെ സംഘർഷാവസ്ഥ ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 100 ആളുകൾ കൊല്ലപ്പെടുകയും 310 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് ആക്രമണം ഭയന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. 272 ക്യാമ്പുകളിലായി 37,450 പേരാണ് നിലവിൽ അഭയം തേടിയിട്ടുള്ളത്. സംഘർഷവുമായി ബന്ധപ്പെട്ട്, 3,734 കേസുകളാണ് മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, ഇതിൽ 65 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്താണ് മണിപ്പൂരിൽ സംഭവിക്കുന്നത്? മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ 'മെയ്തെ'കളും ആദിവാസി വിഭാഗങ്ങളായ കുക്കി, നാഗ വിഭാഗക്കാരുമാണ്…
കേരള സ്റ്റോറി നികുതിരഹിതമാക്കിയ മധ്യപ്രദേശിൽ കാണാതായത് 99,119 സ്ത്രീകളെ
ലവ് ജിഹാദ്, മതപരിവർത്തനം, തീവ്രവാദം എന്നിവയെക്കുറിച്ച് "പെൺകുട്ടികളെ ബോധവത്കരിക്കൽ", എന്ന പ്രഖ്യാപിത ഉദ്ദേശത്തോടെ 'ദി കേരള സ്റ്റോറിക്ക്' നികുതിയിളവ് നൽകിയ മധ്യപ്രദേശാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകളെ കാണാതായ രണ്ടാമത്തെ സംസ്ഥാനം. എൻ.സി.ആർ.ബി പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 99,119 സ്ത്രീകളെയാണ് 2019 -2021 കാലയളവിൽ സംസ്ഥാനത്ത് നിന്ന് കാണാതായിട്ടുള്ളത്. 2,830 പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ 36,104 സ്ത്രീകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏറ്റവും കൂടുതൽ സ്ത്രീകളെ കാണാതായ പശ്ചിമ ബംഗാളിൽ നിന്ന് 40,719 സ്ത്രീകളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. മധ്യപ്രദേശ്…
സ്ത്രീ സുരക്ഷയുടെ ‘ഗുജ്റാത്ത് സ്റ്റോറി’
ഗുജറാത്തിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 40,000ൽ അധികം സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ (എൻസിആർബി) കണക്കുകൾ. 2020 - 2021 കാലയളവിൽ, 4700ൽ അധികം സ്ത്രീകളെ കാണാതായിട്ടുണ്ടെന്നാണ് ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നത്. എൻ.സി.ആർ.ബിയുടെ വിശദമായ റിപ്പോർട്ട്. ഉത്തരേന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സമാന സാഹചര്യങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ആർ.ടി.ഐ വഴി ലഭിച്ച ഉത്തർപ്രദേശിലെ കണക്കിൽ, കഴിഞ്ഞ വർഷം ദിനംപ്രതി 5 കുട്ടികളെ കാണാതാകുന്നുണ്ട് എന്നും…
കേരളത്തിനെതിരെ വ്യാജ പ്രചാരണം നടക്കുമ്പോൾ എന്തുകൊണ്ട് നമ്മൾ മൗനം പാലിക്കുന്നു?
സി . ടി ശുഹൈബ് കേരളത്തെ പശ്ചാത്തലമാക്കി സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ദി കേരള സ്റ്റോറിയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയിരുന്നു. കേരളത്തെ കുറിച്ച് വംശീയ-വിദ്വേഷ പ്രചാരണങ്ങൾ നിറച്ച് പുറത്തിറങ്ങുന്ന 'കേരള സ്റ്റോറി' എന്ന ഈ സിനിമക്കെതിരെ പരാതി ലഭിച്ചിട്ടും സർക്കാർ നടപടി എടുക്കാത്തത് പ്രതിഷേധാർഹവും കുറ്റകരവുമാണ്. കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അം​ഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ…
ആഘോഷിക്കപ്പെടുന്ന യു പി യിലെ കൊലപാതകങ്ങൾ
ഉമേഷ് പാൽ കൊലപാതക കേസിലെ മുഖ്യപ്രതി, മുൻ ലോക് സഭാംഗം ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ്, അസദിന്റെ കൂട്ടാളി ഗുലാം എന്നിവരെ 2023 ഏപ്രിൽ 13 നു, യു പി പൊലീസിലെ 'സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ്' ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി, ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പേരെ പോലീസ് വെടി വെച്ച് കൊലപ്പെടുത്തിയിരുന്നു. മാർച്ച് 6 ന് പോലീസ് കൊലപ്പെടുത്തിയ, ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന, വിജയ് കുമാർ ചൗധരിയെ മുസ്‌ലിം…
അസമിൽ തുടരുന്ന മുസ്‌ലീം വേട്ട
അസമിൽ 'ശൈശവ വിവാഹം ഇല്ലാതാക്കാൻ' എന്ന പേരിൽ ബി.ജെ.പി സർക്കാർ നടത്തിയ കൂട്ട അറസ്റ്റിൽ മൂവായിരത്തിലേറെ മുസ്‌ലീം ചെറുപ്പക്കാരായിരുന്നു തടവിലാക്കപ്പെട്ടത്. ഇതേ തുടർന്ന് അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ പോകാൻ മടിച്ച് 16 കാരിയായ മുസ്‌ലീം യുവതി പ്രസവാനന്തരം രക്തം വാർന്ന് മരിച്ച വാർത്തയും വന്നിരുന്നു. ആശാ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് തലവന്മാരും രഹസ്യമായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസമിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിനാൽ ഗർഭകാലത്ത് ലഭിച്ചിരുന്ന ആരോഗ്യ പരിരക്ഷയും സൗകര്യവും വരെ വേണ്ടെന്ന് വെക്കാൻ അസമിലെ സ്ത്രീകൾ…
സിദ്ധിഖ് കാപ്പൻ സംസാരിക്കുന്നു.
2020 ഒക്ടോബറിൽ, യു.പിയിലെ ഹത്രസിൽ നടന്ന ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് മാധ്യമപ്രവർത്തകനായ സിദ്ധിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 28 മാസത്തോളം നീണ്ടുനിന്ന നിയപോരാട്ടങ്ങൾക്കൊടുവിൽ, 2023 ഫെബ്രുവരിയിൽ കാപ്പന് ജാമ്യം ലഭിച്ചു. തനിക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ചും ഇന്ത്യയിലെ മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സിദ്ധിഖ് കാപ്പൻ ഫാക്റ്റ് ഷീറ്റ്സിനോട് സംസാരിക്കുന്നു. അഭിമുഖം കാണാം.
വിജയ് ചൗധരിയെ വെടിവെച്ച് കൊന്നതിന് ശേഷം ഉസ്മാൻ ചൗധരിയാക്കിയത് എന്തിനായിരിക്കും?
2005ലെ ബഹുജൻ സമാജ് പാർട്ടിയുടെ മുൻ നിയമസഭാംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന വിജയ് കുമാർ ചൗധരി എന്നയാളെ മാർച്ച് 6 ന് യു പി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളിലും പ്രതികരണങ്ങളിലും, കൊല്ലപ്പെട്ട ചൗധരിയെ വലിയൊരു വിഭാഗം മാധ്യമങ്ങളും, നിരവധി ബി.ജെ.പി നേതാക്കളും 'ഉസ്‌മാൻ' എന്ന വ്യാജ പേരിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരി ഇസ്ലാം മതം സ്വീകരിച്ച്, പേര് ഉസ്മാൻ എന്നാക്കിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത്…
എട്ട് വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ ഗോവിന്ദ് പൻസാരെ.
എഴുത്തുകാരനും സി.പി.ഐ അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഗോവിന്ദ് പൻസാരെയെ 2015 ഫെബ്രുവരി 16-ന് രണ്ട് അജ്ഞാതർ വെടിവെക്കുകയും, അതിനെ തുടർന്ന് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 20 ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. ഛത്രപതി ശിവാജി മഹാരാജ് മുസ്ലീം വിരുദ്ധനാണെന്ന വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചരണത്തെ എതിർക്കുന്ന 'ആരാണ് ശിവജി?' ആയിരുന്നു പൻസാരെയുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്ന്. ജനുവരിയിൽ മഹാരാഷ്ട്ര പ്രത്യേക തീവ്രവാദ വിരുദ്ധ സ്ക്വാഡ്…
അഞ്ച് വർഷത്തിനിടെ 80 പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത് ഗുജറാത്ത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഗുജറാത്തിലാണെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചു. അഞ്ച് വർഷത്തിനിടെ എൺപതോളം പേരാണ് സംസ്ഥാനത്ത് പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപെട്ടത്. 2017 മുതൽ 2022 വരെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌ത പോലീസ് കസ്റ്റഡി മരണങ്ങൾ: 2017 -'18 - 14 2018-’19 - 13 2019-’20 - 12 2020 -'21 - 17 2021-’22 - 24 2023 ഫെബ്രുവരി 8…
‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.
'ദി കേരള സ്റ്റോറി' എന്ന പേരിൽ സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസം മുൻപ് പുറത്ത് വരികയും വ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയും ചെയ്തിരുന്നു. ടീസറിൽ അവസാനത്തിൽ കാണിക്കുന്ന സിനിമയുടെ പേരുള്ള ഭാഗം വെട്ടി മാറ്റി സാമൂഹിക മാധ്യമങ്ങളിൽ യഥാർത്ഥ സംഭവം ആയി തന്നെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമയും അതിന്റെ വിഷയവും കലാകാരന്റെ സ്വാതന്ത്ര്യം ആയതിനാൽ ഫാക്റ്റ്‌ഷീറ്റ്സ് ആ വിഷയം വസ്തുതാ പരിശോധനക്കായി പരിഗണിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ സുദീപ്‌തോ സെൻ,…
വിഴിഞ്ഞം സമരക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസുണ്ടെന്ന വാദം തെറ്റ്.
2022 നവംബർ ഒന്നിന്, 'കടപ്പുറത്തിന് കലാപമുദ്ര' എന്ന തലകെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചക്കിടയിൽ, വിഴിഞ്ഞം ജനകീയ സമര സമിതി പ്രതിനിധി, മുക്കോല സന്തോഷ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. വിഴിഞ്ഞം ഹാർബറിനെതിരെ സമരം ചെയ്യുന്നവർ രാജ്യദ്രോഹപരമായ പ്രഭാഷണങ്ങൾ നടത്തിയെന്നും, അവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ആയിരുന്നു മുക്കോല സന്തോഷിന്റെ ആരോപണം. മുക്കോല സന്തോഷിന്റെ വാദങ്ങൾ: "അവിടുത്തെ സമരപന്തലിൽ വിളിച്ചുപറയുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾ…
തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസ്താവനകൾ: ന്യൂസ് 18 ചർച്ചകൾ വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല
ന്യൂസ് 18 ഇന്ത്യയുടെ ഹിന്ദി പതിപ്പിൽ വൈകീട്ട് എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റാണ് 'ദേശ് നഹീ ഝുക്‌നേ ദേംഗേ' (രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല). നിലവിൽ ഇത് അവതരിപ്പിക്കുന്നത് അമന്‍ ചോപ്രയാണ്. 2021 സെപ്തംബറില്‍ സീ ന്യൂസില്‍നിന്നും രാജിവെച്ച അമന്‍ ചോപ്ര ഒക്ടോബറിലാണ് ന്യൂസ് 18 ഇന്ത്യയില്‍ ചേര്‍ന്നത്. ന്യൂസ് 18 നിന്റെ പ്രെെം ടെെം ഡിബേറ്റുകള്‍ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കെതിരെ 2022ല്‍ മാത്രം 9 പരാതികളാണ് ന്യൂസ് 18നെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ലഭിച്ചത്. അവയില്‍…
ഇന്ത്യ അറുപതാം സ്ഥാനത്ത്.
2021ലെ 'ഗാലപ്പ് ലോ ആൻഡ് ഓർഡർ' സൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 60 ആം സ്ഥാനത്ത്. 1 മുതൽ 100 ​​ വരെയുള്ള സൂചികയിൽ 80 ആണ് ഇന്ത്യയുടെ സ്കോർ. 96 പോയന്റുള്ള സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. ഒരു രാജ്യത്തെ, കൂടുതൽ ആളുകൾ സുരക്ഷിതരാണെന്നാണ് ഉയർന്ന സ്‌കോർ സൂചിപ്പിക്കുന്നത്. 51 സ്‌കോറുമായി അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ അവസാന സ്ഥാനത്തുള്ളത്. 2021-ലും, 2022-ന്റെ തുടക്കത്തിലും, 'ഗാലപ്പ് ലോ ആൻഡ് ഓർഡർ സർവേ' 122-ലധികം രാജ്യങ്ങളിലായി 15 വയസ്സിന് മുകളിലുള്ള…
യു.എ.പി.എ, ആറ് വർഷത്തിനിടയിൽ നടന്നത്‌ 8371 അറസ്റ്റ്. 94 ശതമാനം പേർ ജാമ്യമില്ലാതെ ജയിലിൽ തന്നെ
യു.എ.പി.എ പ്രകാരം, 2015നും 2020നും ഇടയിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 3 ശതമാനത്തിൽ താഴെ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 94 ശതമാനം പേരും വിചാരണ തടവുകാരായി ജയിലുകളിൽ കഴിയുകയാണ്. കുറ്റം ചുമത്തപ്പെട്ട 8,371 പേരിൽ 235 ആളുകളെ മാത്രമാണ് കുറ്റവാളികളായി കണ്ടെത്തിയത് എന്ന് നാഷണൽ ക്രൈം ബ്യൂറോ റിപ്പോർട്ട്. 2.80 മാത്രമാണ് ശിക്ഷാനിരക്ക്. യു.എ.പി.എയിൽ വിട്ടയക്കപ്പെടുന്നവരുടെ കണക്ക് 97.2 ശതമാനമാണ്. ഇത് യു.എ.പി.എ പ്രകാരമുള്ള മിക്ക കേസുകൾക്കും യാതൊരു മെറിറ്റുമില്ല എന്നാണ് സൂചിപ്പിക്കുന്നത്. യു.എ.പി.എ തടവുകാരന് ജാമ്യം ലഭിക്കാനുള്ള സാധ്യത…
വർധിക്കുന്ന ജാതി അതിക്രമങ്ങളും കുറഞ്ഞ ശിക്ഷാ നിരക്കും, എൻ.സി ആർ.ബി റിപ്പോർട്ട് പരിശോധിക്കുന്നു
ഇന്ത്യയില്‍ പട്ടികജാതി വിഭാഗത്തിലുള്ളവർക്കെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ കൂടുകയും ശിക്ഷാ നിരക്ക് കുറഞ്ഞുവരികയും ചെയ്യുന്നതായി കണക്കുകൾ.  2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾ ഏകീകരിച്ച് നാഷണൽ ക്രൈം റെകോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട 'ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട്', 2011 മുതൽ 2020 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമ കേസുകളുടെ കണക്കുകൾ എന്നിവ സൂചിപ്പിക്കുന്നത് കുറ്റാരോപിതർ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് വളരെ കുറവാണെന്നാണ്.  2021ന്‍റെ തുടക്കത്തില്‍ വിചാരണ മുടങ്ങിക്കിടന്നിരുന്ന 2,64,698 കേസുകളില്‍ 10,223 കേസുകളില്‍ മാത്രമാണ് കോടതിയില്‍ തീര്‍പ്പുണ്ടായത്. രജിസ്റ്റര്‍…
യു. എസ് മിലിറ്ററി പ്രിസൺ ഗ്വാണ്ടനാമോ ബേയിലെ തടവുകാർ
ഗ്വാണ്ടനാമോ ഡിറ്റൻഷൻ ക്യാംപിൽ ഇതുവരെ തടവിലാക്കപ്പെട്ടത് 780 പേർ. 2003ലാണ് ഏറ്റവും കൂടുതൽ തടവുകാർ ഗ്വാണ്ടനാമോയിൽ ഉണ്ടായിരുന്നത്, 700 പേർ. 2002നും 2021നും ഇടയിൽ 9 തടവുകാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് മരണങ്ങൾ ആത്മഹത്യയായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗ്വാണ്ടനാമോയിൽ തടവിലാക്കപ്പെട്ടവരുടെ ദേശാടിസ്ഥാനത്തിലുള്ള കണക്കുകൾ 29% പേർ - അഫ്ഘാൻ പൗരന്മാർ 17% - സൗദി പൗരർ 15% - യെമൻ പൗരർ 9% - പാകിസ്താൻ പൗരർ 3% - അൾജീരിയ പൗരർ 27% -…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.