Skip to content Skip to sidebar Skip to footer

Casteism

അഗ്നിവീരന്മാർ ബി.ജെ.പിക്ക് പ്രിയപെട്ടവരാകുന്നത് എന്തുകൊണ്ട്?
ദിലിപ് മണ്ഡൽ. "അക്രമാസക്തമായ പ്രതിഷേധങ്ങളെ" ക്രൂരമായി അടിച്ചമർതുന്നതിനു പേരുകേട്ട നരേന്ദ്ര മോദി സർക്കാർ അഗ്‌നിപദ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വളരെ നിസാരമായാണ് കൈകാര്യം ചെയ്യുന്നത്. സമരങ്ങൾ അടിച്ചമർത്തുന്നതിൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരും മോശമല്ല. എന്നാൽ, അഗ്നിപഥിനെതിരെ പ്രധിഷേധിക്കുന്നവർ, 'നമ്മുടെ സ്വന്തം കുട്ടികളാണ്' എന്നാണ് വാരാണസി കമ്മീഷണർ സതീഷ് ഭരദ്വാജ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. മുതിർന്ന ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ…
പരിചയമില്ലാത്ത ‘പുഴു’ അത്ര നല്ല സിനിമയാണോ?
'പുഴു' ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് രചിച്ച് നവാഗതയായ രതീന സംവിധാനം ചെയ്ത മലയാള ചിത്രമാണിത്. മമ്മൂട്ടി കുട്ടനായും പാർവതി തിരുവോത്ത് ഭാരതിയായും, കുട്ടപ്പൻ എന്ന കെപിയായി അപ്പുണ്ണി ശശിയും, വാസുദേവ് ​​സജീഷ് കിച്ചുവായും എത്തിയ പുഴു ഒ.ടി.ടി വഴിയാണ് പ്രേക്ഷകരിലെത്തിയത്. കാലങ്ങളായി സവർണ ദൃഷ്ടികളെ തൃപ്‌തിപെടുത്തി ശീലിച്ച സിനിമാ വ്യവസായത്തിനുള്ളിൽ നിന്നും, ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മേധാവിത്വത്തിന് എതിരെയുള്ള ശക്തമായ ജാതി വിരുദ്ധ പ്രഖ്യാപനമായി 'പുഴു' മാറുന്നു. 70-കളിലും…
ഒരു വിപ്ലവ “പട “
ZAHRU ZUHRA ദളിതുകൾക്ക്‌ വഴി നടക്കാൻ പോലും അവകാശമില്ലാതിരുന്ന 1893 കാലഘട്ടം. വഴികളിലൂടെ രണ്ട് വെള്ള കാളകളെ കെട്ടി ഒരു വില്ലുവണ്ടി മണി മുഴക്കികൊണ്ട് ആ വഴികളിലൂടെ കുതിച്ചു പാഞ്ഞു. അന്ന് ആ വണ്ടിയെ നിയന്ത്രിച്ചിരുന്നത് പതിവ് പോലെ തമ്പ്രാക്കാൻമാർ ആയിരുന്നില്ല മറിച്ച് മാടമ്പി തമ്പ്രാക്കാൻമാരെ അതെ നാണയ്യത്തിൽ തിരിച്ച് അടക്കാൻ ചങ്കൂറ്റമുള്ള ഒരു വിപ്ലവകാരി ആയിരുന്നു. അതെ ആ വണ്ടി നിയന്ത്രിച്ചത് സാക്ഷാൽ അയ്യങ്കാളി ആയിരുന്നു. ദളിതുകൾക്ക് വഴി നടക്കാൻ വേണ്ടി നടത്തിയ ആ…
കളിക്കളത്തിന് പുറത്ത് വർഗീയതയുടെ പന്തെറിയുന്നവർ!
വംശവെറി കളിക്കളങ്ങളിൽ തീ പടർത്തുന്ന അനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കറുത്ത വർഗക്കാർക്കെതിരായ അധിക്ഷേപങ്ങളും ആക്രമണങ്ങളുമാണ് ഇതിൽ അധികവും. സമീപകാലത്ത് ഇന്ത്യയിൽ, ജാതീയവും മതപരവുമായ വിവേചനങ്ങൾക്കും ആക്രമണങ്ങൾക്കും കായിക താരങ്ങൾ വിധേയരാകുന്നത് വർധിച്ചുവരികയാണ്. ടോക്യോ ഒളിംബിക്സിൽ മത്സരിച്ച വന്ദന എന്ന ദളിത് പെൺകുട്ടിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മുഹമ്മദ് ഷമിയും വിധേയരായ അധിക്ഷേപങ്ങൾ ഇതിൻ്റെ ഉദാഹരണമത്രെ. പാകിസ്താനെതിരായ ടി20 ലോകകപ്പ് മത്സരത്തിലെ തോല്‍വിക്കു ശേഷം മുഹമ്മദ് ഷമി നേരിട്ടുകൊണ്ടിരിക്കുന്ന അപഹാസങ്ങളും സൈബർ ആക്രമണങ്ങളും കടുത്തതാണ്. മത-സമുദായ സ്വത്വം…
ദളിത്‌ സ്ത്രീകൾക്ക് നീതിതേടി ഒരു വേദി
2021 ജൂലൈ 19 മുതൽ, 2021 ഓഗസ്റ്റ് 31 വരെ നടക്കുന്ന ഈ ക്യാമ്പയിന്റ ലക്ഷ്യം ദലിത് സ്ത്രീകളും പെൺകുട്ടികളും അവരുടെ ലിംഗം, ജാതി, വർഗം എന്നിവയുടെ പേരിൽ അനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളും, പീഡനങ്ങളും പ്രതിരോധിക്കാൻ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്. ഒരു ദലിത് സഹോദരനെ ലോറിയുടെ പുറകിൽ കെട്ടിവലിച്ച് കൊലപ്പെടുത്തിയ ക്രൂരത മാധ്യമങ്ങളിൽ നാം കണ്ടതേയുള്ളൂ. ദലിത്സമൂഹം നേരിടുന്ന പീഡനങ്ങൾക്ക് അറ്റമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ദലിത് സ്ത്രീകളുടെ ദുരിതങ്ങൾ ഈ ഗണത്തിൽ ഏറ്റവും ഗുരുതരമാണ്. ദളിത് ഹ്യുമൻ…
പിന്നാക്ക സംവരണത്തെ അട്ടിമറിക്കുന്ന മുന്നാക്ക തന്ത്രങ്ങൾ
ഇ.ഡബ്ല്യു.എസ് റിസർവ്വേഷനിലൂടെ ദലിത്-ഒ.ബി.സി വിഭാഗങ്ങളുടെ ക്വാട്ട കുറയില്ല എന്നത് ശുദ്ധ അസംബന്ധമാണ്. നേരത്തേ തന്നെ മെറിറ്റ് അട്ടിമറിക്കപ്പെട്ട് തങ്ങളുടെ സംവരണ ക്വാട്ട പോലും ബാക്ക് ലോഗിലുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ജനറൽ കാറ്റഗറിയിൽ കോംപിറ്റ് ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. പരമാവധി പത്തു ശതമാനം വരെ എന്നതിൻ്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ ഇ.ഡബ്ല്യു.എസ് റിസർവ്വേഷൻ കൊണ്ടു വന്നത്. കേരളത്തിലെ മുന്നാക്കക്കാരുടെ പിന്നാക്കവസ്ഥ എത്രെയന്ന് ഒരു സർവ്വേയും കണക്കെടുപ്പും സർക്കാർ നടത്തിയിട്ടില്ല. പിന്നെങ്ങനെയാണ് പത്ത് ശതമാനം തന്നെയാണ് അവരുടെ…
തൊഴിൽ വിവേചനങ്ങളും വെല്ലുവിളികളും
ജാതി മൂലം സാമൂഹികമായി വിവേചനം നേരിടുന്ന വലിയ മേഖലയാണ് തൊഴിൽ മേഖല. തൊഴിൽ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുകയും സാമൂഹികമായി 'മേൽ-കീഴ്' എന്നൊരു ക്രമം ഉണ്ടാക്കിയുമാണ് ഇന്ത്യയിൽ ജാതി നിലനിൽക്കുന്നത്. തൊഴിൽ മേഖലയിൽ ജാതി വ്യവസ്ഥയുടെ സ്വാധീനവും പങ്കും വളരെ വലുതാണ്. ഡോ. ബി.ആർ അംബേദ്‌കർ ഇതിനെ കുറിച്ച് പറയുന്നത്: "ഇന്ത്യയില്‍ ഒരാള്‍ മാലിന്യ നിർമാർജന തൊഴിലാളി (മാന്വൽ സ്കാവഞ്ചേഴ്സ്) ആവുന്നത് അയാളുടെ താെഴിലുകൊണ്ടല്ല, മറിച്ച് ജന്മം കൊണ്ടാണ്. ജന്മം കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്നത് കൊണ്ട് തന്നെ അയാള്‍ ആ…
ഹഥ്റാസ് കൂട്ടബലാത്സംഗം: ജാതിയും രാഷ്ട്രീയവും
ഇന്ത്യയിൽ ദലിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കേവല അക്രമങ്ങളായല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ജാതി നിലനിർത്തുന്നതിനും ചൂഷണത്തിനും സഹായിക്കുന്ന ഉപകരണങ്ങളായിട്ടാണ് അവ പ്രവർത്തിച്ചിട്ടുള്ളത്. ജാതി വിദ്വേഷത്തിന്റെ പേരിലുള്ള അക്രമമായി ഒരിക്കലും പോലീസ് ഹഥ്റാസ് കൂട്ടബലാത്സംഗ കേസിനെ സമീപിച്ചിട്ടില്ല. മറിച്ച് ഉന്നത ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് സംഘപരിവാർ ഇന്ത്യയിൽ നിരന്തരം ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ തന്ത്രവും ഉപകരണവുമായിട്ടുകൂടി വേണം മനസ്സിലാക്കാൻ. ഇന്ത്യയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം ദലിത്-ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള…
കോവിഡ് 19: ജോലി നഷ്‌ടം ബാധിച്ചത് ഉന്നത ജാതിക്കാരേക്കാൾ താഴ്ന്ന ജാതിയിലുൾപ്പെട്ടവർക്ക്
കോവിഡ്-19 ലോക്‌ഡൗൺ കാരണമുണ്ടായ വ്യാപകമായ ജോലി നഷ്‌ടങ്ങളും തൊഴിലില്ലായ്മയും ഏറ്റവുമധികം ബാധിച്ചത് പട്ടികജാതി വിഭാഗങ്ങളെയെന്ന് സാമ്പത്തിക ശാസ്ത്രഞ്ജ അശ്വനി ദേശ്‌പാണ്ഡെ നിരീക്ഷിക്കുന്നു. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ വ്യാപകമായ സാമ്പത്തിക തകർച്ചയിൽ പത്തു മുതൽ പന്ത്രണ്ട് കോടിയോളം ഇന്ത്യക്കാർക്ക് ജോലി നഷ്‌ടപ്പെട്ടുവെന്ന് ഇന്ത്യസ്പെന്റ റിപ്പോര്ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവുമധികം ബാധിച്ചത് താഴ്ന്ന ജാതിയിലുൾപ്പെട്ടവരെയെന്ന് ഈയിടെ പുറത്തിറങ്ങിയ പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഉന്നത ജാതിയിലുള്ളവരെ ബാധിച്ചതിന്റെ മൂന്നിരട്ടിയോളം ശക്തിയിലാണ് ഈ പ്രതിസന്ധി താഴ്ന്ന ജാതിയിലുള്ളവരെ ബാധിച്ചതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയ…
വികാസ് ദുബെ; ഏറ്റുമുട്ടൽ കൊലയും ജാതി അധികാരവും
മാഫിയ നേതാവും ഗുണ്ടാതലവനുമായ വികാസ് ദുബെയെ യു.പി പോലീസ് ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ദുരൂഹത. പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ദുബെ പോലീസിന് നേരെ വെടി  ഉതിര്‍ത്തപ്പോഴാണ് സ്വയരക്ഷാര്‍ഥം ഇയാളെ കൊലപ്പെടുത്തേണ്ടി വന്നതെന്ന് പോലീസ് വിശദീകരണം. ദുബെയെ കൊണ്ടുപോയിരുന്ന പോലീസ്‌ വാഹനത്തെ അനുഗമിച്ച മാധ്യമങ്ങളെ വഴിയില്‍ തടഞ്ഞു. ഏറ്റുമുട്ടലിനെ സംബന്ധിച്ച വിശദാംശങ്ങള്‍ സംശയാസ്‌പദമെന്നും ഏറ്റുമുട്ടല്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും  മാധ്യമങ്ങള്‍. ജാതിയും അധികാരവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധം മൂലം അധികാരശ്രേണികള്‍ക്കു പുറത്തു നില്‍ക്കുന്ന മനുഷ്യര്‍ക്ക് ഉത്തര്‍പ്രദേശില്‍ വിവിധ ആവശ്യങ്ങള്‍ക്കായി മാഫിയ സംഘങ്ങളെ ആശ്രയിക്കേണ്ടി…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.