Skip to content Skip to sidebar Skip to footer

Research

സുനിൽ കനുഗോലു: കോൺഗ്രസ് വിജയത്തിന്റെ സൂത്രധാരൻ
ബി.ജെ.പിയെ പരാജയപ്പെടുത്തി, കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പ്രതീക്ഷിച്ചിരുന്നില്ലാത്ത ഇടത്താണ് സുനിൽ കനഗോലു എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ വൈദഗ്ധ്യം വ്യക്തമാകുന്നത്. മുൻകാല തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബി.ജെ പിയുടെ വർഗീയ പ്രചാരണത്തെ മറികടക്കുന്ന പുതിയ പ്രചാരണ തന്ത്രങ്ങൾ ഒന്നും തന്നെ കോൺഗ്രസിന് ഉണ്ടായിരുന്നില്ല. മാത്രമല്ല, സാധാരണഗതിയിൽ ബി.ജെ.പി പ്രയോഗിക്കാറുള്ള വർഗീയ പ്രചാരണങ്ങൾ മുൻ തെരഞ്ഞെടുപ്പുകളിൽ അവർക്ക് ഗുണം ചെയ്തതും ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. അവിടെയാണ് ബി.ജെ.പിയെ മറികടക്കാൻ എന്തുതരം തന്ത്രമാണ് ഉപയോഗിക്കേണ്ടത് എന്നിടത്ത്…
തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസ്താവനകൾ: ന്യൂസ് 18 ചർച്ചകൾ വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല
ന്യൂസ് 18 ഇന്ത്യയുടെ ഹിന്ദി പതിപ്പിൽ വൈകീട്ട് എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റാണ് 'ദേശ് നഹീ ഝുക്‌നേ ദേംഗേ' (രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല). നിലവിൽ ഇത് അവതരിപ്പിക്കുന്നത് അമന്‍ ചോപ്രയാണ്. 2021 സെപ്തംബറില്‍ സീ ന്യൂസില്‍നിന്നും രാജിവെച്ച അമന്‍ ചോപ്ര ഒക്ടോബറിലാണ് ന്യൂസ് 18 ഇന്ത്യയില്‍ ചേര്‍ന്നത്. ന്യൂസ് 18 നിന്റെ പ്രെെം ടെെം ഡിബേറ്റുകള്‍ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കെതിരെ 2022ല്‍ മാത്രം 9 പരാതികളാണ് ന്യൂസ് 18നെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ലഭിച്ചത്. അവയില്‍…
അവരിപ്പോഴും വിസർജ്ജിക്കുന്നത് വെളിയിടങ്ങളിൽ തന്നെ!
2019-ൽ ഇന്ത്യയെ വെളിയിട വിസർജനത്തിൽ നിന്ന് മുക്തമാക്കിയെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും, 2019-21ൽ NFHS നടത്തിയ ഏറ്റവും പുതിയ സർവേ കാണിക്കുന്നത് 19 ശതമാനം ഇന്ത്യൻ വീടുകളിലും ഒരു തരത്തിലുള്ള ശുചിമുറി സൗകര്യങ്ങളും ഇല്ല എന്നാണ്. എന്നിരുന്നാലും, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്ന കുടുംബങ്ങളുടെ ശതമാനം 2015-16 ൽ ഉണ്ടായിരുന്ന 39 ശതമാനത്തിൽ നിന്ന് 2019-21 ൽ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ബീഹാറിലാണ് (62 ശതമാനം) ഏറ്റവും കുറവ് ശുചിമുറി സൗകര്യമുള്ളത്. ജാർഖണ്ഡിൽ 70 ശതമാനം ആളുകളും…
പോഷകമുള്ള ഭക്ഷണം കഴിക്കാനാവാത്തവരുടെ ഇന്ത്യ
17 ലക്ഷത്തിലധികം ഇന്ത്യക്കാർ ഓരോ വർഷവും ഭക്ഷണത്തിലെ അപകടകരമായ പദാർത്ഥങ്ങളും അമിത ഭാരവും കാരണമായി(unhealthy diet) ഉണ്ടാകുന്ന രോഗങ്ങൾ മൂലം മരിക്കുന്നുവെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (സി.എസ്.ഇ), ഡൗൺ ടു എർത്ത് മാസികയും പ്രസിദ്ധീകരിച്ച 2022 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെന്റ് 2022' സ്ഥിതിവിവര കണക്കുകൾ പറയുന്നു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂണ് 3ന് ഓൺലൈനിലായിരുന്നു റിപ്പോർട്ട് പുറത്തിറക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, പക്ഷാഘാതം, കൊറോണറി, ഹൃദ്രോഗം എന്നിങ്ങനെയാണ് റിപ്പോർട്ട്…
ഈ വിമർശനം എങ്ങിനെയാണ് മതസ്പർധ സൃഷ്ടിക്കുന്നത്?
സംഘപരിവാറിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 90 ലധികം വ്യക്തികൾക്കെതിരെ കേരളത്തിലുടനീളം കേസുകൾ എടുത്തതായാണ് മാധ്യമങ്ങൾ പറയുന്നത്. ഇവയിൽ ഇരുപത് കേസുകളുടെ എഫ്ഐആർ സ്വരൂപിച്ചു കൊണ്ട് പഠനം നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 20 വരെയുള്ള കേസുകളാണ് പഠനത്തിനാധാരം. ഐപിസി 1860 പ്രകാരമുള്ള 153, 153 A എന്നിവയും 2011 കേരള പോലീസ് ആക്ട് പ്രകാരമുള്ള…
വഖഫ് ബോർഡ് : സംസ്ഥാന സർക്കാറിനോട് കേരളം ചോദിക്കുന്നു
സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കായ നിയമനങ്ങൾ പി.എസ്.സി വഴി നടത്താതെ, മുസ്ലിം വഖഫ് സ്ഥാപനങ്ങളുടെ വിഹിതം വഴി സ്വരൂപിച്ച ഫണ്ടിൽ നിന്ന് മാത്രം ശമ്പളം നൽകുന്ന വഖഫ് ബോർഡിലെ നിയമനം പി.എസ്.സി മുഖേന നടത്തണമെന്ന് പറയുന്നതിന്റ പിന്നിലും ചില ഒളിയജണ്ടകൾ നടക്കുന്നുണ്ടോ ? വഖഫ് ബോർഡ് : സംസ്ഥാന സർക്കാറിനോട് കേരളം ചോദിക്കുന്നു സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കായ നിയമനങ്ങൾ പി.എസ്.സി വഴി നടത്താതെ, മുസ്ലിം…
വഖഫ് ബോർഡ് ശമ്പളം നൽകുന്നവരെ പി.എസ്.എസി നിയമിക്കുന്നത് എന്തടിസ്ഥാനത്തിലാണ്!?
വഖഫ് ബോർഡിലെ ഉദ്യോഗസ്ഥരുടെ ശമ്പളം പൂർണ്ണമായും വഖഫ് സ്വത്തിൽ നിന്നാണ് നൽകുന്നത് എന്നിരിക്കെ, വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് എന്തടിസ്ഥാനത്തിലാണ്? സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കിന് തസ്തികകളിലേക്കുള്ള നിയമനം പി.എസ്.എസി വഴി നടത്താതിരിക്കുകയും, സർക്കാർ ശമ്പളം നൽകാത്ത വഖഫ് ബോർഡ് നിയമനങ്ങൾ, പി.എസ്.സിക്ക് വിടണം എന്ന തീരുമാനമെടുക്കുകയും ചെയ്ത വൈരുദ്ധ്യത്തിന് എന്ത് വിശേഷണമാണ് നൽകേണ്ടത്!? കേരള സ്റ്റേറ്റ് വഖഫ് ബോർഡിൻ്റെ കീഴിലുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച ബില്ല് കേരള…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.