കത്തോലിക്കാ സഭയിലെ ലൈംഗിക പീഢനങ്ങൾ

Staff Editor
October 06, 2021

1950നും 2020 നും ഇടയിൽ ഫ്രാൻ‌സിൽ കത്തോലിക്കാ സഭയിലെ വൈദികർ നടത്തിയ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായത് 2,16,000 കുട്ടികളാണ്. ഇതേ കാലയളവിൽ തന്നെ ഓസ്‌ട്രേലിയയിൽ ഏഴ് ശതമാനത്തോളം കത്തോലിക്കാ പുരോഹിതർ പള്ളികളിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്.
 
കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ കത്തോലിക്കാസഭയിലെ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ എ.ഫ്.ബി എന്ന വാർത്ത ഏജൻസി പുറത്തു വിട്ടത് കഴിഞ്ഞ ദിവസമാണ്. നാല് വ്യത്യസ്ത രാജ്യങ്ങളിലെ കത്തോലിക്കാസഭയുടെ കണക്കുകളാണ് സംഘം പുറത്തുവിട്ടത്.

1950നും 2020 നും ഇടയിൽ ഫ്രാൻ‌സിൽ  കത്തോലിക്കാ സഭയിലെ വൈദികർ നടത്തിയ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായത്  2,16,000 കുട്ടികളാണ്. ഇതേ കാലയളവിൽ തന്നെ ഓസ്‌ട്രേലിയയിൽ ഏഴ് ശതമാനത്തോളം കത്തോലിക്കാ പുരോഹിതർ പള്ളികളിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്.

ജർമ്മനിയിലെ കണക്കുകൾ പരിശോധിച്ചാൽ, 1975നും 2018നും ഇടയിൽ, പ്രായപൂർത്തിയാകാത്ത 315ഓളം കുട്ടികളാണ് പുരോഹിതന്മാരുടെ ലൈംഗിക  പീഡനങ്ങൾക്ക് ഇരയായത്. അതിൽ തന്നെ കൂടുതലും 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളാണ്.

അയർലൻഡിലെ  കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, 1970നും 1990നും ഇടയിൽ പീഡിപ്പിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത ഇരകളുടെ എണ്ണം ഏകദേശം 15,000 ആണെന്നാണ് കണക്കുകൾ പറയുന്നത്. 

Source -AFB https://www-aljazeera (https://aje.io/y644yz)

Staff Editor