ഇന്ത്യ വീണ്ടും ദരിദ്രരാജ്യമായി മാറുകയാണ്

വികാസ് പരാശ്രം മിശ്രം
August 27, 2021

കോവിഡ് കാരണം കഴിഞ്ഞ ഒരു വർഷമായി ഗ്രാമീണ മേഖലയിലെ കരാർ തൊഴിലാളികളിൽ ഭൂരിഭാഗവും ക്രമരഹിതമായ ജീവിതമാണ് നയിക്കുന്നത്. തൊഴിലില്ലായ്മ തന്നെയാണ് അവരുടെ പ്രധാന പ്രശനം. മാത്രമല്ല, കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലനച്ചെലവും ഗണ്യമായി വർധിക്കും. അതിനാൽ ആളുകളുടെ വരുമാനത്തിന്റെയോ, സമ്പാദ്യത്തിന്റെയോ വലിയൊരു ഭാഗം ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ഇതവരെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നു.

നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ  പറയുന്നത്  2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ  മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്നാണ്. 2019-20നും 2020-21നും ഇടയിൽ ഇന്ത്യൻ ജി.ഡി.പി 10.56 ലക്ഷം കോടിയോളം രൂപയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഇത് -7.3 ശതമാനം നെഗറ്റീവ് വർധനവാണ് കാണിക്കുന്നത്. അവശ്യസാധന വിതരണത്തിലെ അസന്തുലിതാവസ്ഥയാണ്  സമ്പദ്‌വ്യവസ്ഥയുടെ ഇത്തരത്തിലുള്ള മാന്ദ്യത്തിന്റെ പ്രധാന കാരണമായി പറയുന്നത്. 2019-20ൽ ആളുകളുടെ പ്രതിശീർഷ വാർഷിക വരുമാനം  62,056 രൂപയായിരുന്നു. എന്നാൽ 2020-21ൽ  എത്തിയപ്പോൾ ഇത് 55,783 രൂപയായി കുറയുകയായിരുന്നു. ഉപഭോഗവസ്തുക്കളുടെ അമിതമായ വിലവർധനവാണ് സാമ്പത്തിക മാന്ദ്യത്തിന്റെ മറ്റൊരു കാരണം.

കൊറോണ പകർച്ചവ്യാധിയുടെ ആദ്യവർഷത്തിൽ, എല്ലാവരും പ്രതീക്ഷിച്ചതുപോലെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും മന്ദഗതിയിലായിരുന്നു. എന്നാൽ പിന്നീട് കൊറോണ വ്യാപനവും ലോക്‌ഡോണും കാരണം വരുമാന മാർഗ്ഗങ്ങൾ ഇല്ലാതാവുകയും അതുമല്ലങ്കിൽ  അവരുടെ ജോലി ക്രമരഹിതമാവുകയും ചെയ്തു. ഇത്തരം സമയങ്ങളിൽ മിക്ക ആളുകളും അവരുടെ ഉള്ള  സമ്പാദ്യം നിത്യവൃത്തിക്ക് ഉപയോഗിക്കുന്നു. ജി.ഡി.പി കണക്കുകൾ പ്രകാരം കഴിഞ്ഞ പാദത്തിൽ തൊഴിൽമേഖല വളരാത്തതുകൊണ്ടുതന്നെ തൊഴിലവസരങ്ങൾ എവിടെയുമില്ല.

ഏപ്രിൽ മാസത്തിൽ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചപ്പോൾ, കൊറോണയുടെ രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കുകയായിരുന്നു. ഗ്രാമപ്രദേശങ്ങളിലും അതിന്റ  തിരമാല അതിവേഗം പടർന്നു. തൽഫലമായി, പല മേഖലകളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തി.  ഗ്രാമപ്രദേശങ്ങളിലെ 500 ദശലക്ഷം ആളുകൾക്ക് കോവിഡ് വലിയ ദുരന്തമായി മാറിയിട്ടുണ്ട്.

മെയ് ഒന്നിനും ഇരുപത്തിനാലിനും ഇടയിൽ ഏകദേശം 78 ലക്ഷം പുതിയ കോവിഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന സംഖ്യയാണ്.  ലോകത്തിലെ എല്ലാ പുതിയ കോവിഡ് വകഭേദങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തൽഫലമായി, ലോകത്തിലെ ഓരോ മൂന്നാമത്തെ മരണവും ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ പുതിയ കോവിഡ് കേസും ഒരു ഗ്രാമപ്രദേശത്തുനിന്നാണ് എന്നത് മറ്റൊരു വസ്തുതയാണ്.

കോവിഡിൻ്റെ ആദ്യ തരംഗം ഗ്രാമപ്രദേശങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. ഇതൊരു നഗര രോഗമാണെന്നായിരുന്നു പരക്കെ വിശ്വസിക്കപ്പെട്ടത്. എന്നാൽ രണ്ടാംതരംഗം ഗ്രാമപ്രദേശത്തെ മുഴുവൻ ബാധിക്കുകയായിരുന്നു. അതിൻ്റെ സ്ഥിതിവിവരക്കണക്കുകൾ നമ്മെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ വർഷത്തേക്കാൾ സ്ഥിതി മോശമാണ്

ഈ വർഷമെന്നാണ് സൂചന. ഗ്രാമീണ മേഖലകളിലേക്കും എത്തിച്ചേർന്ന രണ്ടാമത്തെ തരംഗം ഇതിനകംതന്നെ പാവപ്പെട്ട ജനങ്ങൾക്ക് വലിയ ദുരന്തമാണ് ഉണ്ടാക്കിയത്.  കൂടാതെ രാജ്യത്തെ 50 ദശലക്ഷത്തിലധികം ഗ്രാമീണ ജനങ്ങളെ ഈ പകർച്ച വ്യാധി ബാധിക്കുമെന്നും വിദഗ്ദർ കണക്ക്കൂട്ടുന്നുണ്ട്.

കോവിഡ് കാരണം കഴിഞ്ഞ ഒരു വർഷമായി ഗ്രാമീണ മേഖലയിലെ കരാർ തൊഴിലാളികളിൽ ഭൂരിഭാഗവും ക്രമരഹിതമായ ജീവിതമാണ് നയിക്കുന്നത്. തൊഴിലില്ലായ്മ തന്നെയാണ് അവരുടെ പ്രധാന പ്രശനം. മാത്രമല്ല, കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലനച്ചെലവും ഗണ്യമായി വർധിക്കും. അതിനാൽ ആളുകളുടെ വരുമാനത്തിന്റെയോ, സമ്പാദ്യത്തിന്റെയോ വലിയൊരു ഭാഗം ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ഇതവരെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നു. 

ഈ വർഷത്തെ  ലോക്ക്ഡൗൺ ഓരോ സംസ്ഥാനത്തും, ജില്ലയിലും വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ സ്ഥിരമായ വരുമാന മാർഗ്ഗമില്ലാത്തവർ കടുത്ത സാമ്പത്തിക അനിശ്ചിതത്വത്തിലാണ് ഇപ്പോൾ  ജീവിക്കുന്നത്.

സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ (CMIE) ജൂണിലെ  സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് "രാജ്യവ്യാപകമായ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കാരണം തൊഴിലില്ലായ്മ രാജ്യത്തെ  എക്കാലത്തെയും താഴ്ന്ന നിലയിലായന്നും മേയ് രണ്ടാംവാരത്തിൽ നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് 14.71 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 14.34 ശതമാനവുമായി മാറിയിട്ടുണ്ടന്നുമാണ്. 

2017-18 ലെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലാണ്. കോവിഡ് പകർച്ചവ്യാധി സ്ഥിതി കൂടുതൽ വഷളാക്കി. ദാരിദ്ര്യവും കുറഞ്ഞ വരുമാനവും കാരണം, ഗ്രാമപ്രദേശങ്ങളിൽ കോവിഡിൻ്റെ ആരോഗ്യ ഫലങ്ങൾ അങ്ങേയറ്റം ദോഷകരമായി മാറിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തിന്റ മൊത്തം വരുമാനത്തിന്റെ 46 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് ഉണ്ടാകാറുള്ളത്. കഴിഞ്ഞ വർഷംവരെ  ഗ്രാമീണ സമ്പദ്‌വ്യവസ്ഥ സ്ഥിരത കൈവരിച്ചിരുന്നു. കാർഷിക മേഖലയിലെ ഗണ്യമായ വളർച്ചയും ഗ്രാമീണ പദ്ധതികൾക്കുള്ള സർക്കാർ ചെലവുകളുമാണ് ഇത്തരത്തിൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചത്. എന്നാൽ ഈ വർഷം അതും നിലച്ചു. കാർഷിക മേഖലയിലെ തൊഴിൽ മൂന്ന് ശതമാനമാണ് ഈ വർഷം വളർന്നത്.  ദശലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയതാണ് പ്രധാന കാരണം. പക്ഷേ, അവർക്ക് മറ്റൊരു തൊഴിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അസംഘടിത മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ വർഷം മുതൽ അവർക്ക് സ്ഥിരമായ ജോലിയില്ല. വില വർധനവ് കാരണം ആളുകൾ പയർവർഗ്ഗങ്ങൾ കഴിക്കുന്നത് നിർത്തി. തുച്ഛമായ വരുമാനത്തിലാണ് പലരും ജീവിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ ഈ മോശം ഘട്ടം അവസാനിപ്പിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ഇതാണ്, അതിന് എന്തെങ്കിലും ഗുണപരമായ ഫലമുണ്ടോ?

ലോകബാങ്ക് പറയുന്നതനുസരിച്ച്,  പ്യൂ റിസർച്ച് സെന്റർ കണക്കാക്കുന്നത് കൊറോണയ്ക്ക് ശേഷമുള്ള മാന്ദ്യം കാരണം  രാജ്യത്ത് വരുമാനം നേടുന്നവരുടെ എണ്ണം ആറ് ദശലക്ഷത്തിൽ നിന്ന് 1,34,000 ആയി കുറഞ്ഞന്നാണ്. 45 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണ്ടുമൊരു'സഞ്ചിത ദരിദ്രരാജ്യം' (collective poor country) ആയി മാറുകയാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

1970 മുതൽ ദാരിദ്ര്യ നിർമാർജനത്തിലേക്കുള്ള രാജ്യത്തിന്റെ നിർവിഘ്നമായ യാത്രയും തടസ്സപ്പെട്ടു. സ്വാതന്ത്ര്യത്തിനുശേഷമുള്ള 25 വർഷങ്ങളിൽ ദാരിദ്ര്യത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. പാവപ്പെട്ട ആളുകളുടെ  ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 47% ൽ നിന്ന് 56% ആയി വർധിക്കുകയാണ് ചെയ്തത്. 2011 മുതൽ രാജ്യത്ത് ദരിദ്രരുടെ കണക്കെടുപ്പ് നടന്നിട്ടില്ല. എന്നിരുന്നാലും, യു.എൻ കണക്കനുസരിച്ച്, 2019ൽ രാജ്യത്ത് ഏകദേശം 364 ദശലക്ഷം ദരിദ്രർ ഉണ്ടായിരുന്നു, ഇത് മൊത്തം ജനസംഖ്യയുടെ 28 ശതമാനമാണ്. കൊറോണ കാരണം ആളുകൾ ചെലവുകൾ വെട്ടിക്കുകയും, അത്‌ വഴി അവരുടെ വാങ്ങൽ ശേഷി  കുറയുകയും ചെയ്തു. ഇത്തരം ഭയാനകമായ സമയങ്ങളിൽ സർക്കാർ ജനങ്ങൾക്ക് കിറ്റുകളുടെ രൂപത്തിലും മറ്റും അവർക്ക് ആശ്വാസം നൽകുന്നുണ്ട്. എന്നാലും സാമ്പത്തിക മാന്ദ്യം ഇനിയും കുറച്ചു കാലം കൂടി ഉണ്ടാകും

വികാസ് പരാശ്രം മിശ്രം