Skip to content Skip to sidebar Skip to footer

എന്തുകൊണ്ട് ജാതി സെൻസസ്?

ഇന്ത്യയിൽ ജാതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനുള്ള അവസരമുണ്ടായിട്ടും, അത് സംവരണത്തെക്കുറിച്ചുള്ള സംവാദത്തിന് വസ്തുനിഷ്ഠതയുടെ പിൻബലം നൽകുന്നതിന് വളരെ ഉപകാരപ്പെടും എന്നിരിക്കെ, അങ്ങനെ ചെയ്യില്ലെന്ന് തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്.

ഇന്ത്യക്ക് അടിയന്തിരമായി ഒരു ജാതി സെൻസസ് അനിവാര്യമാണ്. പക്ഷേ, എന്തുകൊണ്ടാണ് മോദി സർക്കാർ അത്തരത്തിൽ ഒന്ന് അനുവദിക്കാത്തത്? ഇന്ത്യയിൽ ജാതി അടിസ്ഥാനമാക്കിയുള്ള വൻ പദ്ധതികൾ നടപ്പിലാക്കാറുണ്ട്. എന്നിട്ടും അതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ വിസമ്മതിക്കുന്നു. സർക്കാർ  പ്രവർത്തനങ്ങളിലെ വിരോധാഭാസങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ജാതി സെൻസസ് നടത്തേണ്ടെന്ന് തീരുമാനിച്ചതായി ജൂലൈ 20ന് പാർലമെന്റിൽ ഗവൺമെൻ്റ് പ്രസ്താവിച്ചു. എന്നാൽ ഒരു ജാതി സെൻസസ് ഇന്ത്യയിൽ അത്യന്താപേക്ഷിതമാണ്. പ്രധാനപ്പെട്ട സർക്കാർ പദ്ധതികളും ജനപ്രിയ രാഷ്ട്രീയവും മിക്കപ്പോഴും ജാതിയുടെ അടിത്തറയിലാണ് നിലകൊള്ളുന്നത്. ഇന്ത്യൻ സമൂഹത്തിൽ ജാതിയെന്ന സ്ഥാപനം വഹിക്കുന്ന പങ്കിന്റെ അനിവാര്യമായ പ്രതിഫലനമാണിത്. അതിനാൽ ഇന്ത്യയിലെ സെൻസസിൽ ജാതി തിരിച്ചുള്ള കണക്കുകൾ രേഖപ്പെടുത്താൻ മോദി സർക്കാർ വിസമ്മതിക്കുന്നത് ശരിയായ നിലപാടല്ല. ഭരണത്തെയും സാമൂഹിക സമത്വത്തെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്.

‌ജാതി കണക്കിന്റെ ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടീഷ് ഭരണ കാലത്ത്, തങ്ങളുടെ അധികാരത്തിലുള്ള മേഖലകളെക്കുറിച്ച് വിശദമായി അറിയാൻ വേണ്ടി  വിപുലമായ സെൻസസിന് അവർ തുടക്കമിട്ടു.  വിവരങ്ങൾ ശേഖരിച്ച തലകെട്ടുകളിലൊന്ന് ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന സാമൂഹിക വിവേചന സംവിധാനവും  ഇന്ത്യൻ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത  ജാതിയായിരുന്നു.

ഇന്ത്യ സ്വതന്ത്രമായതോടെ, ഈ പ്രക്രിയ കർശനമായ മാറ്റം വരുത്തി. 1951 മുതൽ, വിദ്യാഭ്യാസവും സർക്കാർ ജോലികളും കേന്ദ്രീകരിച്ചുള്ള എഫർമേറ്റീവ്ആക്ഷൻ പരിപാടികളുടെ ഭാഗമായി ദലിതരെയും ആദിവാസികളെയും കുറിച്ച ജാതി തിരിച്ചുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിച്ചത്. അതായത് ഇന്ത്യക്കാരിൽ നാലിൽ മൂന്നിലധികം പേരുടെയും ജാതി വിവരങ്ങളൊന്നും ശേഖരിക്കപ്പെട്ടിട്ടില്ല.

തീർച്ചയായും, എണ്ണമെടുത്താലും ഇല്ലെങ്കിലും, ഇന്ത്യൻ സമൂഹത്തിൽ ജാതിയും അതിന്റെ രാഷ്ട്രീയവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 1960 കളിൽ, ഇന്ത്യൻ രാഷ്ട്രീയം മിക്കവാറും ഉയർന്ന ജാതികളാൽ നിയന്ത്രിക്കപ്പെട്ടതായിരുന്നു. ഇതിനെതിരെ  ചിലർ പ്രതികരിച്ചു തുടങ്ങിയതിനാൽ ഒരു പിന്നോക്ക ജാതി കുതിച്ചു കയറ്റം പിന്നീട് സാധ്യമായി.  

എന്തുകൊണ്ടാണ് നിതീഷ്, ലാലു, അഖിലേഷ്, മാഞ്ചി തുടങ്ങിയവരും മഹാരാഷ്ട്ര, ഒഡീഷ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ/പാർട്ടികൾ എന്നിവയും 2021ലെ സെൻസസിന്റെ ഭാഗമായി ജാതികളുടെ കണക്കെടുപ്പ്  ആവശ്യപ്പെടുന്നത്? അതേസമയം  ഇത് ഒരിക്കലും സംഭവിക്കാതിരിക്കാൻ ചിലർ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? SECC ഡാറ്റയ്ക്ക് എന്താണ് സംഭവിച്ചത്?

ഒ.ബി.സി. സംവരണങ്ങൾ 

1979-ൽ ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ ബിഹാറിലെ മുൻ മുഖ്യമന്ത്രിയായിരുന്ന ബി.പി മണ്ഡലിന്റെ നേതൃത്വത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നം നിൽക്കുന്നവരെ പഠിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു. സാമൂഹിക ക്രമത്തിൽ ഉയർന്ന ജാതിക്കാർക്കും ദലിതുകൾക്കുമിടയിൽ ധാരാളമായി “മറ്റ് പിന്നോക്ക ജാതികളെ” കൊണ്ടുവന്ന് affirmative action ന്റെ ഗണ്യമായ വിപുലീകരണത്തിന്കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. 1931 -ലെ അവസാന ജാതി സെൻസസിലെ ഡാറ്റ ഉപയോഗിച്ച് കമ്മീഷൻ നിർണ്ണയിച്ച ഇക്കൂട്ടർ  ഇന്ത്യൻ ജനസംഖ്യയുടെ 52% ആയിരുന്നു.

1990-ൽ ഇന്ത്യയിലെ രണ്ടാമത്തെ കോൺഗ്രസിതര സർക്കാർ, ‘മറ്റ് പിന്നോക്ക വിഭാഗങ്ങൾ’ എന്ന പുതിയ വിഭാഗത്തെ ഉലപ്പെടുത്തി റിപ്പോർട്ട് നടപ്പിലാക്കി. മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞ്, ദളിത്, ആദിവാസി സംവരണങ്ങൾക്കൊപ്പം ഇന്ന് ഒബിസി സംവരണവും  affirmative action ന്റെ ഭാഗമാണ്.

ഈ പുതിയ വിഭാഗത്തിന്റെ രൂപീകരണത്തോടെ അതിനെ ദശവർഷ സെൻസസിൽ  ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു വരികയുണ്ടായി. 2010ൽ ലോക്‌സഭയിൽ നടന്ന ഒരു ചർച്ചയിൽ അനവധി എം.പിമാർ പിന്താങ്ങുന്നത് വരെ കേന്ദ്രസർക്കാർ ഇതിനെ എതിർത്തിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ ഒരു ജാതി കണക്കെടുപ്പിന് സമ്മതിക്കാൻ നിർബന്ധിതരായി.

ഇതിനെതിരെ, സർക്കാർ പെട്ടെന്നുതന്നെ മറ്റൊരു വാദവുമായി രംഗത്തുവന്നു. ജാതി കണക്കെടുപ്പ് രജിസ്ട്രാർ ജനറൽ നടത്തുന്ന യഥാർത്ഥ ദശവർഷ സെൻസസിന്റെ ഭാഗമല്ലെന്നും അത് നഗര പ്രദേശങ്ങളിലെ ഭവന, നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിനും ഒപ്പം ഗ്രാമീണ മേഖലയിലെ ഗ്രാമവികസന മന്ത്രാലയത്തിനും കീഴിലുള്ള “സാമൂഹിക സാമ്പത്തിക, ജാതി സെൻസസ്” എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക പ്രക്രിയയാണെന്നും പ്രഖ്യാപിച്ചു. ഒടുവിൽ  ഡാറ്റ ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ SECC- യുടെ കീഴിൽ ശേഖരിച്ച ഈ ജാതി ഡാറ്റ പോലും ഒരിക്കലും പുറത്തുവിട്ടില്ല.

എന്തിനാണ് നമുക്ക് ഒരു ജാതി സെൻസസ്?caste census 2011 2

ജാതി സംബന്ധിച്ച ഇന്ത്യയുടെ എഫർമേറ്റിവ്‌ ആക്ഷനുകളാണ് ലോകത്തിൽ ഏറ്റവും വലുത്. അവിശ്വസനീയമെന്നോണം ഒരു പരിധിവരെ അവയിൽ വലിയൊരു ഭാഗം യഥാർത്ഥ വിവരങ്ങളൊന്നുമില്ലാതെ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒരു ജാതി സെൻസസ് മാത്രമാണ് ഇതിന് പരിഹാരം.

ഉദാഹരണത്തിന് ഒരു ‘ക്രീമി ലെയറിന്റെ’ സാധുത പരിശോധിക്കുക. ഈ പ്രയോഗം സൂചിപ്പിക്കുന്നത്  പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക ശ്രേണിയുടെ മുകളിൽ നിൽക്കുന്നതിന്റെ ഫലമായി, എഫർമേറ്റിവ്‌ ആക്ഷൻ നയങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഒരു ചെറിയ വിഭാഗത്തെയാണ്.

ഒ.ബി.സി സംവരണത്തിൽ ഭേദഗതി വരുത്താൻ സർക്കാരിന് നിർദ്ദേശം നൽകി കൊണ്ട് 1993 ൽ സുപ്രീം കോടതിയാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്.  നിർദേശിക്കപ്പെട്ട “ക്രീമി ലെയർ” ഒഴിവാക്കുന്നതിന് കാരണമായി പറഞ്ഞത്  “പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളും തസ്തികകളും കൂടുതൽ സമ്പന്നർ തട്ടിയെടുക്കുന്നു”എന്ന ആശങ്കയാണ്.

വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും പിന്നോക്ക ജാതികളുടെ പ്രാതിനിധ്യം ഉറപ്പാക്കാനെന്ന സംവരണത്തിന്റെ അടിസ്ഥാനപരമായ യുക്തിയിൽ കോടതിയുടെ ന്യായവാദം ഭേദഗതി വരുത്തിയെന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും പിന്നോക്ക ജാതികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കോടതി നിർദ്ദേശിക്കുന്നതുപോലെ, അത് വ്യക്തികൾക്കായുള്ള ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല.

അങ്ങേയറ്റം  അപമാനകരമായ, അടിസ്ഥാന കാര്യമെന്തെന്നാൽ ഡാറ്റകൾക്ക് പകരം ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ ആശ്രയിക്കുന്ന സംവരണത്തെക്കുറിച്ചുള്ള നിയമഭേദഗതികളാണ് കോടതികളിൽ നിന്ന് വരുന്നത്.  ദരിദ്രരെ കൂട്ടിയിടുന്ന “ക്രീമിലെയർ” എന്ന കോടതിയുടെ ആശയ പ്രകാരം, ഒ.ബി.സി സീറ്റുകൾ പലപ്പോഴും ബാക്കിയാകുന്ന സാഹചര്യത്തിൽ, കൂടുതൽ അർഹരായ കാൻഡിഡേറ്റുകൾ നിലവിൽ ഉള്ളതായി തോന്നുകയില്ല. എന്നിരുന്നാലും, ജാതി സെൻസസ് ഇല്ലാത്തതിനാൽ കോടതി സമഗ്രമായി തള്ളിക്കളയുന്ന ഡാറ്റ കൈവശമില്ല താനും.

എന്നാലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംവരണം ആവശ്യപ്പെട്ട് വ്യത്യസ്ത ജാതി വിഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുന്നുണ്ട്. മഹാരാഷ്ട്രയിലെ മറാത്തകൾ, ഗുജറാത്തിലെ പാട്ടിദാർമാർ, രാജസ്ഥാനിലെ ഗുർജർമാർ, ആന്ധ്രയിലെ കാപുകൾ, ഹരിയാനയിലെ ജാട്ടുകൾ എന്നിവരിൽ നിന്നുള്ള സംവരണ ആവശ്യം ഇതിൽപ്പെടുന്നു.

സാമൂഹികമായ ചലനാത്മകതയ്ക്ക് സംവരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതിനാൽ, അതിനു വേണ്ടി സമ്മർദ്ദം ചെലുത്താനുള്ള പ്രക്ഷോഭങ്ങൾ ചില സമയങ്ങളിൽ അക്രമാസക്തമാകാറുണ്ട്. 2016 ൽ, ഹരിയാനയിലെ ജാട്ടുകളുടെ പ്രക്ഷോഭം 30 പേർ കൊല്ലപ്പെട്ട സംസ്ഥാനവ്യാപകമായ കലാപമായി മാറിയിരുന്നു.

ഇതെല്ലാം കണക്കിലെടുത്താൽ, ഇന്ത്യയിൽ  ജാതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനുള്ള അവസരമുണ്ടായിട്ടും,അത് സംവരണത്തെക്കുറിച്ചുള്ള സംവാദത്തിന് വസ്തുനിഷ്ഠതയുടെ പിൻബലം നൽകുന്നതിന് വളരെ ഉപകാരപ്പെടും എന്നിരിക്കെ, അങ്ങനെചെയ്യില്ലെന്ന് തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്.

ജാതി സെൻസസിൽ നിന്ന് തടയുന്നതെന്താണ്?

2018 -ൽ മോദി സർക്കാർ സെൻസസിൽ ജാതി ഒരു വിഭാഗമായി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ ഇപ്പോൾ ആ വാക്ക് പിൻവലിച്ചിരിക്കുകയാണ്.

സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ ഭാഗമായി ശേഖരിച്ച ജാതി വിവരങ്ങൾ ഡാറ്റ ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞുവെച്ചിട്ടാണുള്ളത്. എന്തായാലും  ഇത് ഒരു കൗതുകം/ആശങ്ക നിലനിർത്തുന്ന കാര്യമാണ്, കാരണം സെൻസസിന്റെ ഭാഗമാകുന്നതിനുപകരം ഒരു താൽക്കാലിക രീതിയെ ആശ്രയിക്കുമ്പോൾ തീർച്ചയായും ഡാറ്റയുടെ ഗുണനിലവാരത്തെ അത് ബാധിക്കുമെന്ന് വ്യക്തമാണ്.

ഇന്ത്യാ രാജ്യത്തിന്റെ ഭാവി പദ്ധതികൾക്കുള്ള ഈ സുപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നതിനോടുള്ള  ഈ വിസമ്മതം നിരവധി ആരോപണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. യോഗേന്ദ്ര യാദവ് വാദിക്കുന്നത് പ്രകാരം, “ഉയർന്ന ജാതി ഹിന്ദുക്കളുടെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക ആനുകൂല്യങ്ങൾ വെളിപ്പെടുത്തുമെന്നതിനാൽ ‘ജാതി വ്യവസ്ഥ’ ഒരു ജാതി സെൻസസിനെ ഭയപ്പെടുന്നു”.

2015 -ൽ, സാമൂഹിക സാമ്പത്തിക, ജാതി സെൻസസ് ഡാറ്റ, ഇന്ത്യയിലെ ഉയർന്ന ജാതികളിൽ ഞെട്ടിക്കുന്ന താഴ്ന്ന ജനസംഖ്യ വെളിപ്പെടുത്തിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

പ്രചരണത്തിലുള്ള ഒരു കഥ അനുസരിച്ച്, ജാതി വിവരങ്ങൾ സമാഹരിച്ചപ്പോൾ ഒരു ഉന്നത ഉദ്യോഗസ്ഥൻ സവർണ്ണ സംഖ്യകൾ കണ്ട് ഞെട്ടിപ്പോവുകയും (കാരണം അവർ മറ്റ് ജാതികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവായിരുന്നു) അയാൾ ഉടനെ തന്റെ വാഹനത്തിലേക്ക് ചാടി കണ്ടെത്തലുകൾ തന്റെ മേലധികാരികളുമായി പങ്കിടാൻ റെയ്‌സീന ഹില്ലിലേക്ക് ഓടിയെത്തുകയും ചെയ്തു.  ഉയർന്ന ജാതീയരുടെ എണ്ണം ലോകത്തിന് മുമ്പിൽ വെളിപ്പെടുത്താൻ പറ്റാത്തതാണെന്ന് അവർക്കും ബോധ്യപ്പെട്ടു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.