Skip to content Skip to sidebar Skip to footer

പഞ്ചാബ് ഗ്രാമത്തിൽ നിന്ന് സൗഹാർദ്ദത്തിൻ്റെ ബാങ്കൊലി!

സിഖ് സഹോദരങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മുസ്ലിം പള്ളിയുടെ നിർമ്മാണം രാജ്യത്തിൻ്റെ സാമുദായിക സൗഹാർദ്ദത്തിന് മഹത്തായ സന്ദേശമാണ് നൽകുന്നത്. പഞ്ചാബിലെ മോഗ പ്രദേശത്തെ സിഖ്‌ ഭൂരിപക്ഷ ഗ്രാമമാണ് ഭലൂർ. നാല് മുസ്‌ലിം കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളുമുണ്ട്‌ അവിടെ. പക്ഷെ, മുസ്‌ലിംകൾക്ക് പ്രാർത്ഥനക്കായി ഒരു പള്ളിയും ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്‌ചകളിലും പെരുന്നാളിനും അയൽഗ്രാമങ്ങളിൽ പോയാണ് അവർ പ്രാർത്ഥനകൾ നിർവ്വഹിച്ചിരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, മുസ്‌ലിം സഹോദരങ്ങൾക്കായി ഒരു പള്ളി പണിയണമെന്ന് അവിടത്തെ സിഖ്, ഹിന്ദു സമുദായാംഗങ്ങൾ തീരുമാനിച്ചു. പള്ളി നിർമ്മാണം മുസ്‌ലികൾക്ക് ഒറ്റക്ക് സാധിക്കുന്നതല്ല എന്ന് അവർക്കറിയാമായിരുന്നു. പഞ്ചാബിലെ മലേർകോട്ടയിലെ സിഖ് വംശജനായ ജഗ്മൽ സിംഗ് തനിക്ക് പൈതൃകമായി കിട്ടിയ ഒന്നരയേക്കർ ഭൂമി മുസ്‌ലിംകൾക്ക് ആരാധനാലയം പണിയാൻ സൗജന്യമായി നൽകി. ഇന്ത്യാ വിഭജനത്തിനു വളരെ മുമ്പ് അവിടെ ധാരാളം മുസ്‌ലിംകളും പള്ളികളും ഉണ്ടായിരുന്നു. എന്നാൽ, വിഭജനസമയത്ത്‌ വലിയതോതിൽ പലായനം നടക്കുകയും വളരെ കുറച്ചുപേർ മാത്രം അവിടെ അവശേഷിക്കുകയും ചെയ്‌തു. അന്ന് ഇവിടെത്തന്നെ നിലയുറപ്പിച്ച കുടുംബങ്ങളുടെ അടുത്ത തലമുറയാണു ഇപ്പോൾ ഈ പ്രദേശത്തുള്ളത്‌.

ഹിന്ദു, മുസ്‌ലിം, സിഖ് കുടുംബങ്ങൾ വളരെ ഐക്യത്തോടെയാണ് ഇവിടെ കഴിയുന്നതെന്ന് ഗ്രാമീണർ പറയുന്നു. വളരെ ചരിത്ര പ്രാധാന്യമുള്ള പട്ടണങ്ങളിലൊന്നായ മലേർകോട്ലയിൽ നൂറോളം വർഷം പഴക്കമുള്ള ഇടഞ്ഞുപൊളിഞ്ഞു വീഴാറായ പള്ളിയാണ് ഉണ്ടായിരുന്നത്. അത് പുനഃനിർമിക്കണമെന്ന് അവിടെത്തെ മുസ്‌ലികൾ ഏറെ നാളായി ആഗ്രഹിക്കുന്ന കാര്യമായിരുന്നെങ്കിലും അവർക്ക് അതിന് കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് സിഖുകാർ ആ ദൗത്യം  ഏറ്റെടുത്ത് മുന്നോട്ട് വന്നത്. 2021 ജൂൺ 6 ഞായറാഴ്‌ച ദിവസം പള്ളിക്ക്‌ തറക്കല്ലിടാനായി ഒരുക്കങ്ങൾ നടത്തി. എന്നാൽ അപ്രതീക്ഷിതമായി പെയ്ത വലിയ മഴയിൽ പരിപാടി തടസപ്പെട്ടു. മറ്റൊരു ദിവസത്തേക്ക് ചടങ്ങ്‌ മാറ്റിയാലോ എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ അടുത്തുള്ള ശ്രീ സാത്ത്സാങ് സാഹിബ് ഗുരുദ്വാരയിലേക്ക് പരിപാടി മാറ്റാൻ ഗ്രാമീണർ തീരുമാനിച്ചു. എല്ലാവരും ചേർന്ന് മണിക്കൂറുകൾ കൊണ്ട് എല്ലാ ക്രമീകരണങ്ങളും അവിടെ നടത്തി. എല്ലാ മതത്തിൽപെട്ടവരും ഒരു സദസ്സിൽ ഒരുമിച്ചിരുന്ന് മധുരം പങ്കുവെക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌തു. പള്ളി നിർമാണത്തിനായി ഗ്രാമീണർ തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകി. 100 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകിയവരുണ്ട്. പള്ളി നിർമാണത്തിന് വഖ്ഫ് ബോർഡും സംഭാവന നൽകും.

Sikhs and Muslims from Jitwal Kalan village in Malerkotla pose for a photograph as Jagmel Singh handed over his ancestral land for the construction of a mosque. Photo: Kusum Arora | The Wire
പൂർവ്വിക ഭൂമി പള്ളി പണിയുന്നതിനായി കൈമാറുന്ന ചടങ്ങില്‍ മല്ലെർകോട്ട്‌ലയിലെ ജിത്‌വാൽ കലൻ ഗ്രാമത്തിൽ നിന്നുള്ള സിഖുകാരും മുസ്ലീങ്ങളും ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ. ഫോട്ടോ: കുസും അറോറ | The Wire

സമകാലിക ഇന്ത്യയിലെ സാമൂഹിക അന്തരീക്ഷത്തിൽ ഏറെ പ്രാധാന്യമുള്ളതും സൗഹാർദത്തിൻ്റെ സന്ദേശം നൽകുന്നതുമാണ് ഈ സംഭവം. മറ്റുള്ളവരുടെ ആരാധനാലയങ്ങൾ കൈയേറുകയോ, തകർക്കുകയോ ചെയ്യുകയല്ല, അവ സംരക്ഷിക്കുകയാണ് മതനിരപേക്ഷതയുടെ പാരമ്പര്യം. 2020 നംവബർ 26 ന് ആരംഭിച്ച കർഷക സമരത്തിൽ സിംഗു അതിർത്ഥിയിൽ സിഖുകാർ സൗജന്യ ഭക്ഷണ ശാലകൾ തുറന്നപ്പോൾ മലേർകോട്ടയിലെ മുസ്‌ലിംകൾ അവർക്കൊപ്പം സംഘാടകരായി ഉണ്ടായിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ പരേഡിൽ ഡൽഹി, ഹരിയാന സ് പഞ്ചാബ് എന്നിവടങ്ങളിൽ നിന്നുള്ള മുസ്‌ലിംകളും കർഷകരുടെ കൂടെ അണിനിരനിരുന്നു. പൗരത്വ സമരത്തിന്റെ ദിനരാത്രങ്ങളിൽ സമരക്കാർക്ക് വെള്ളവും ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചു നൽകാൻ സിഖുകാർ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. വെറുപ്പിന്റെയും അപര വിദ്വേഷത്തിന്റെയും നാളുകളിൽ, വിശിഷ്യാ പലവിധത്തിലുള്ള വംശഹത്യകൾ അരങ്ങേറുമ്പോൾ ഇത്തരത്തിലുള്ള സിഖ്-മുസ്‌ലിം സൗഹാർദ്ദങ്ങൾ, നീതിയുടെയും സൗഹാർദ്ദത്തിന്റെയും പക്ഷത്ത് നിൽക്കുന്ന രാജ്യ നിവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.