Skip to content Skip to sidebar Skip to footer

അഭിപ്രായ സ്വാതന്ത്ര്യം അക്കാദമിക ഗുണനിലവാരത്തെ ബാധിക്കുമ്പോൾ.

സാദത്ത് ഹുസൈൻ.

ശാരദ യൂണിവേഴ്സിറ്റിയിൽ ബിഎ പൊളിറ്റിക്കൽ സയൻസിന്റെ ഒന്നാം സെമസ്റ്ററിൽ “രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ”(political ideology)എന്ന പേരിൽ ഒരു പേപ്പറുണ്ട്. ഇതിൻ്റെ പ്രാധാന ഉദ്ദേശം വിവിധ എഴുത്തുകാരേയും അവരുടെ സിദ്ധാന്തങ്ങളേയും പ്രായോഗിക തലങ്ങളിൽ വിദ്യാർത്ഥികൾ വിമർശനാത്മകമായി ചർച്ച ചെയ്യുക എന്നതാണെന്നാണ് യൂണിവേഴ്സറ്റിയുടെ വെബ്സൈറ്റിൽ തന്നെ സൂചിപ്പിക്കുന്നത്.
എന്നാൽ, ഇതേ വിഷയത്തിൻ്റെ അർദ്ധ വാർഷിക പരീഷയുടെ ചോദ്യപേപ്പറിൽ വന്ന ഒരു ചോദ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മൂലം അധ്യാപകനെ സസ്പെൻ്റ് ചെയ്യുകയും പ്രശ്ന പരിഹാരത്തിന് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയമിക്കുകയും ചെയ്തിരിക്കുകയാണ്.
“ഫാസിസവും അല്ലെങ്കിൽ നാസിസവും ഹിന്ദു വലതുപക്ഷവും തമ്മിൽ എന്തെങ്കിലും സാമ്യതകളുണ്ടോ എന്ന ഒറ്റ ചോദ്യമാണ് യൂണിവേഴ്സിറ്റിയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് വാദം.
ചോദ്യപേപ്പറിൽ അച്ചടിച്ചു വന്ന ചോദ്യത്തിൽ പക്ഷപാതപരമായ പരാമർശങ്ങളുണ്ടെന്നും അത് പരിശോധിച്ചുവരികയാണെന്നുമാണ് സർവകലാശാല രജിസ്ട്രാർ അറിയിച്ചത്.രജിസ്ട്രാർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അസിസ്റ്റന്റ് പ്രൊഫസർ വഖാസ് ഫാറൂഖ് കുട്ടായിക്ക് കമ്മിറ്റി വിശദമായ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്.

എങ്കിൽ വിവാദങ്ങൾക്ക് കാരണമായ ചോദ്യം പ്രഥമദൃഷ്ട്യാ ആക്ഷേപകരമാണെന്നും ഇത്തരമൊരു ചോദ്യം വന്നുകൂടാൻ പാടില്ലായിരുന്നുവെന്നും കമ്മറ്റി ശുപാർശ ചെയ്യുകയും , ചോദ്യം അവഗണിക്കാനും വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും നൽകാനും മൂല്യനിർണ്ണയക്കാരെ ഉപദേശിക്കുകയും ചെയ്തു. അതേസമയം യുജിസി ഇത് ‘ആക്ഷേപകരമാണെന്ന് കണ്ടെത്തി, ഇത്തരമൊരു ചോദ്യം ചോദിക്കുന്നത് രാജ്യത്തിന്റെ ആത്മാവിനും ധാർമ്മികതയ്ക്കും എതിരാണെന്നും താക്കീത് നൽകി.

ശാരദ യൂണിവേഴ്സിറ്റിയിൽ സംഭവിച്ചത് ഒറ്റപ്പെട്ടതോ ആദ്യസംഭവമോ അല്ല.2021ൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇൻ്റർനാഷണൽ റിലേഷൻ ആൻ്റ് പൊളിറ്റിക്സിലും സമാനമായ സംഭവം നടന്നിരുന്നു.അധ്യാപകനായ ഗിൽബെർട്ട് സെബാസ്റ്റ്യൻ
“ഫാസിസവും നാസിസവും” എന്ന വിഷയത്തെക്കുറിച്ചുള്ള ഓൺലൈൻ ക്ലാസിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തെ (ആർഎസ്എസ്) “പ്രോട്ടോ ഫാസിസ്റ്റ്” എന്ന് വിളിച്ചു എന്നതായിരുന്നു പ്രശ്നം. ക്ലാസ് മുറികളിൽ ദേശവിരുദ്ധ പരാമർശങ്ങൾ നടത്തരുതെന്ന് പറഞ്ഞ് ആദ്യം ഗിൽബെർട്ട് സെബാസ്റ്റ്യനും പിന്നീട് സർവകലാശാലയിലെ മുഴുവൻ അധ്യാപകർക്കും മുന്നറിയിപ്പ് കത്ത് നൽകി.

  1. നാസിസം/ഫാസിസം ഹിന്ദുത്വവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു? ഒരു വസ്തുതാ പരിശോധന.

പല രാഷ്ട്രീയ നിരീക്ഷകരും, സൈദ്ധാന്തികരും, നാസിസം/ഫാസിസത്തെക്കുറിച്ചും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. നാസിസം/ഫാസിസം, ഹിന്ദുത്വം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെ താരതമ്യപ്പെടുത്തുകയും അനേകം പ്രബന്ധങ്ങളും പഠനങ്ങളും ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ ആശയങ്ങൾ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും ഈ രാജ്യത്തെ പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളുടെ ഭാഗമാണ്.
ഈ വിഷയത്തിൽ രാഷ്ട്രീയ പഠനം നടത്തുന്ന ആളുകൾ അവതരിപ്പിച്ച ചില വാദങ്ങൾ ഇങ്ങനെയാണ്;

അഖണ്ഡ ഭാരതം നിർമിക്കുക എന്ന അവരുടെ അടങ്ങാത്ത ആഗ്രഹവും അവരുടെ സൈനിക സ്വഭാവവും തന്നെയാണ് പ്രധാന കാരണം.

മറ്റൊന്ന്, ആർ.എസ്.എസ് സൈദ്ധാന്തികരും മുസ്സോളിനിയും, ഇറ്റലിയിലെ മറ്റ് ഫാസിസ്റ്റുകളും തമ്മിലുള്ള ബന്ധമാണ്. ഒരു കൂട്ടം രാഷ്ട്രീയ നിരീക്ഷകർ ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെ ഇറ്റാലിയൻ ഫാസിസത്തിന്റെ വകഭേദമെന്നാണ് വിളിക്കുന്നത്.

സർവ്വകലാശാലാ തലത്തിൽ പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്ന ശാസ്ത്ര നിരീക്ഷകനായ ചെപാൽ ഷെർപ്പയുടെ അഭിപ്രായത്തിൽ, സർവ്വകലാശാലകൾ ആദ്യം നാസിസവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും തമ്മിൽ സാമ്യതകൾ ഇല്ലെന്ന് ചരിത്രപരമായും വസ്തുത പരമായും തെളിയിക്കണം. കാരണം1930-40 കാലഘട്ടത്തിൽ ജർമ്മനിയിൽ ദേശീയ സോഷ്യലിസത്തോടുള്ള തങ്ങളുടെ ആരാധന സംഘത്തിന്റെയും ഹിന്ദുത്വയുടെയും പ്രത്യയശാസ്ത്രജ്ഞർ തന്നെ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്.

എന്നാൽ ക്രിസ്റ്റഫർ ജാഫ്രലോട്ട്, പോൾ ബ്രാസ്, ചേതൻ ഭട്ട് തുടങ്ങിയ പ്രശസ്തരായ രാഷ്ട്രീയ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ആർഎസ്എസിനെ ഫാസിസ്റ്റ് സംഘടന എന്ന് വിളിക്കുന്നതിനോട് വിയോജിക്കുകയും ഫാസിസവും ആർഎസ്എസും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ സിദ്ധാന്തത്തെ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം തന്നെ ഹിന്ദു മഹാസഭയിലുണ്ടായിരുന്ന ബി എസ് മോൻജെ മുസോളിനിയെ സന്ദർശിചിട്ടുണ്ട്. ജെഎൻയുവിൽ നിന്നുള്ള റിസർച്ച് ഫെല്ലോയും സാമൂഹിക ശാസ്ത്രത്തിന്റെ പരിചയസമ്പന്നനുമായ ദവാ ഷെർപ്പ പറയുന്നത്, “രണ്ട് വ്യത്യസ്ത സമൂഹങ്ങളിലും വ്യത്യസ്ത സമയരേഖയിലുമായുള്ള രണ്ട് വലതുപക്ഷ പ്രതിഭാസങ്ങളെക്കുറിച്ച് ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം, എന്നിരുന്നാലും ചോദ്യം പൊളിറ്റിക്കൽ സയൻസിന്റെ വലിയ കാൻവാസിൽ ആ ചോദ്യം എപ്പോഴും സാധുവാണ്. ഒന്നെങ്കിൽ ചോദ്യം ചോദിക്കരുതെന്ന് പറയുക, അല്ലെങ്കിൽ ചോദ്യം സ്വയം തടയുക, അല്ലാതെ അവയെ നിയന്ത്രിക്കുന്നത് അഭികാമ്യമല്ലെന്നുമാണ് ദാവ ഷെർപ്പ പറയുന്നത്.

ദേശീയതലത്തിലും അന്തർദേശീയ തലത്തിലും അക്കാദമിക് വിദഗ്ധരും പണ്ഡിതന്മാരും സമാന വിഷയത്തിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും യുജിസിയുടെ കീഴിലുളള ലിസ്റ്റിലോ ജേണലുകളിലോ ഈ വിഷയത്തിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല എന്നത് വിരോധാഭാസമാണ്.മുകളിൽ സൂചിപ്പിച്ച വിഷയത്തിൽ പേപ്പറുകൾ പ്രസിദ്ധീകരിച്ച എല്ലാ ജേണലുകളും ചിലപ്പോൾ യുജിസി നീക്കം ചെയ്തേക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പൊളിറ്റിക്കൽ സയൻസിൽ പടിപ്പിച്ചില്ലെങ്കിലും “രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ” (political ideology)പോലുള്ള വിഷയത്തിൽ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. മുകളിൽ പറഞ്ഞ വിഷയത്തിൽ വാദങ്ങളും പ്രതിവാദങ്ങളുമുണ്ടാവുന്നത് സ്വാഭാവികമാണ്, എങ്കിൽ പോലും
സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ വസ്തുനിഷ്ഠമായ പഠനം അനിവാര്യമാണ്.

2. NEP 2020 ന്റെയും നിലവിലെ ഭരണ സംവധാനത്തിന്റെയും പശ്ചാത്തലത്തിൽ സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്നതിലെ അടിസ്ഥാന വെല്ലുവിളികൾ.

വൈവിധ്യമാർന്ന സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടിൽ നിന്നുള്ള വിദ്യാർത്ഥികളെ സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്നത് വൈവിധ്യമാർന്ന രാജ്യത്തെ അധ്യാപകർക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കണം. മുകളിൽ പറഞ്ഞ വിഷയത്തിലും അധികൃതർ ഇടപെടുന്നതിന് മുൻപ് വിദ്യാർത്ഥികൾ ചോദ്യത്തെ എതിർക്കുകയും പരാതിപ്പെടുകയും ചെയ്തതായി വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അഡ്മിനിസ്ട്രേഷന്റെയും അക്കാദമിക് വിദഗ്ധരുടെയും സ്വയംഭരണത്തെക്കുറിച്ചാണ് NEP സംസാരിക്കുന്നതെങ്കിലും, പ്രായോഗികമായി, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം സാമ്പത്തിക സ്വയംഭരണത്തെയാണ് പിന്തുടരുന്നത്, അക്കാദമിക് സ്വയംഭരണത്തെയല്ല. സാമൂഹ്യശാസ്ത്രത്തിന്റെ അധ്യാപനത്തിലും പഠനത്തിലും ഗവേഷണത്തിലും സ്വയംഭരണത്തിന്റെ അഭാവം ഒരാൾക്ക് കണ്ടെത്താനാകും.
ഐസിഎസ്എസ്ആർ ഫെലോഷിപ്പ് പോലുള്ള കാര്യങ്ങൾ നേടുന്ന പ്രക്രിയ പോലും വിഷയത്തിൻ്റെ തിരഞ്ഞെടുക്കൽ ആശ്രയിച്ചിരിക്കുന്നു. ദേശീയ വികസനത്തിനും ദേശീയ ഉദ്ഗ്രഥനത്തിനും ഗവേഷണം എങ്ങനെ സംഭാവന ചെയ്യുമെന്ന് നോക്കിയേ ഫെല്ലോഷിപ്പ് അനുവദിക്കുകയുള്ളൂ.

വിദ്യാർത്ഥി സമൂഹത്തിൽ ശാസ്ത്രീയ മനോഭാവവും ആധുനിക സാമൂഹിക ശാസ്ത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കാനും പഠിക്കാനുമുള്ള ആളുകളുടെ അഭാവവും, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ, ജാതി, പ്രദേശം, ഭാഷ, മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം തുടങ്ങി നിരവധി വിഷയങ്ങൾ സെൻസിറ്റീവ് ആയി മാറുന്നു. ഇത് വിദ്യാർത്ഥികൾ വിദ്യാർത്ഥികളെ തന്നെ മർദിക്കുന്നതിനും വിദ്യാർത്ഥികൾ സിലബസുകൾ ആക്ഷേപകരമെന്ന് വിളിക്കുന്നതും പതിവാക്കി.

3.. സർവകലാശാല എന്ന ആശയവും അക്കാദമിക് സ്വാതന്ത്ര്യവും.

ഗവേഷണത്തിന്റെയും അറിവിന്റെയും നിലവിലെ ആശയങ്ങളുമായി വിമർശനാത്മകമായി ഇടപഴകുകയും ഗവേഷണത്തിന്റെയും അറിവിന്റെയും അതിരുകൾ വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് സർവകലാശാലാ കളുടെ പ്രാധാന ധർമ്മം. ദവ ഷെർപ്പ പറയുന്നതുപോലെ, “സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളും വിദ്യാർത്ഥികളും അധ്യാപകരും മനസ്സിലാക്കുകയും ഒരു നിയന്ത്രണവുമില്ലാതെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ഇടമായിരിക്കണം സർവകലാശാല, സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ അധ്യാപകർക്കും വിദ്യാർഥികൾക്കും സ്വാതന്ത്രം നൽകുന്ന സ്ഥലമായാണ് യൂണിവേഴ്സിറ്റിയെന്നുമാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ഒപ്പം, സമൂഹത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളിൽ നിന്നും സർവകലാശാലകൾക്ക് മാറി നിൽക്കാൻ സാധിക്കില്ലെന്നും സർവ്വകലാശാല എന്ന ആശയം തന്നെ ഒരു വലിയ സമൂഹത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത തരത്തിലുള്ള സംവാദങ്ങൾ സ്വതന്ത്രമായി നടത്താൻ കഴിയുന്ന ഒരുതരം പവിത്രമായ സ്ഥാപനമാണെന്നുമാണ് ദവ ഷെർപ്പയുടെ നിരീക്ഷണം.
മുമ്പ് പല വിദ്യാഭ്യാസ കമ്മീഷനുകളും അക്കാദമിക് സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ഇത് യൂണിവേഴ്സിറ്റികളിലെ അക്കാദമികമായ ഉദീപനത്തിനും ഉന്നതവിദ്യാഭ്യാസത്തിന് കൂടുതൽ ഊർജം നൽകാൻ സ്വയം പ്രേരണ നൽകുന്നതുമായി. എങ്കിൽ പോലും
സർവ്വകലാശാലാ വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക് സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ച് നിരവധി അക്കാദമിക് വിദഗ്ധരും പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചില വിഷയങ്ങൾ
പഠിക്കുന്നതിന് അക്കാദമിക് സമൂഹത്തിന് നേരെയുള്ള ആക്രമണം നിർണായകമായ അക്കാദമിക് വിഷയങ്ങൾ വസ്തുനിഷ്ഠമായി പഠിക്കുന്നതും ചർച്ച ചെയ്യുന്നന്നതും ചുരുക്കുന്നു. ഇത് സർവ്വകലാശാലകളുടെ വിമർശനാത്മക സ്വഭാവത്തെ തന്നെ വ്രണപ്പെടുത്തുന്നു.

ഒരു വശത്ത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം സാങ്കേതികമായി നവീകരിക്കപ്പെടുന്നു. മറുവശത്ത്, അടിസ്ഥാന ധാർമ്മികതയുടെയും ആത്മാവിന്റെയും കാര്യത്തിൽ വിമർശനാത്മകമായി പഠിപ്പിക്കാനുള്ള അക്കാദമിക സ്വാതന്ത്ര്യം അപകടത്തിലാകുന്നു.
വിമർശനാത്മക വിജ്ഞാനത്തിന്റെയും അധ്യാപക സംസ്കാരത്തിനും നേരെയുള്ള ആക്രമണം,ആഭ്യന്തര സുരക്ഷ, ദേശീയ ഐക്യം, ദേശീയത എന്നിവയുടെ പേരിലാണ് സംഭവിക്കുന്നത്.

അക്കാദമിക സ്വാതന്ത്ര്യവും ഇന്ത്യൻ യൂണിവേഴ്സിറ്റികളും എന്ന തന്റെ പേപ്പറിൽ നന്ദിനി സുന്ദർ സ്‌കോളേഴ്‌സ് അറ്റ് റിസ്ക് എന്ന സംഘടനയുടെ പ്രബന്ധം ഉദ്ധരിക്കുകയുണ്ടായി, 2011 നും 2015 നും ഇടയിൽ 333 വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കൽറ്റികളും ആക്രമിക്കപ്പെട്ടു, എന്ന ഭീതിപ്പെടുത്തുന്ന കണക്കാണ് അത് തെളിയുന്നത്. 2016-17 ൽ മാത്രം 35 രാജ്യങ്ങളിലായി 257 പേർക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണം നേരിട്ടു.2020 ജൂലൈയിലെ ദേശീയ വിദ്യാഭ്യാസ നയം അക്കാദമിക് സ്വയംഭരണത്തെക്കുറിച്ച് സംസാരിച്ചുവെന്നും 2020 നവംബറിൽ ഇന്ത്യയ്ക്ക് 0.352 അക്കാദമിക് ഫ്രീഡം ഇൻഡക്‌സ് (എഎഫ്‌ഐ) രേഖപ്പെടുത്തിയിരുന്നു. മലേഷ്യ (0.582), പാകിസ്ഥാൻ (0.554), ബ്രസീൽ (0.466), സൊമാലിയ (0.436), ഉക്രെയ്ൻ (0.422) സൗദി അറേബ്യയും (0.278), ലിബിയ (0.238) എന്നിങ്ങനെയാണ് കണക്കുകൾ.

സ്ഥാപനപരമായ സ്വയംഭരണം, കാമ്പസ് സമഗ്രത, അക്കാദമിക്, സാംസ്കാരിക ആവിഷ്‌കാര സ്വാതന്ത്ര്യം, അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ ഭരണഘടനാപരമായ സംരക്ഷണം എന്നിവയിലെ ഇന്ത്യയുടെ പ്രകടനമാണ് കുറഞ്ഞ കണക്കുകൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സർവകലാശാലകൾക്ക് നേരെയുണ്ടായ ആക്രമണമാണ് ഇതിന് പ്രാധാന കാരണം. സർവകലാശാലയിലെ വിദ്യാർഥികളുടെ ജീവിതത്തെയോ പഠനത്തെയോ തൊഴിലിനെയോ ഭയപ്പെടാതെ രാഷ്ട്രീയമായും സാംസ്കാരികമായും എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനുള്ള സ്വാതന്ത്രത്തെ അളക്കുന്ന ഒരു ബൃഹത്തായ സംവിധാനമാണ് AFI. എങ്കിൽ സമീപകാലത്ത് ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റി ക്യാമ്പസുകളിലുണ്ടായ സംഭവം ഭാവിയിൽ ഇന്ത്യയിൽ AFI യെ സാരമായി ബാധിച്ചേക്കാംമെന്നത് അക്കാദമിക് സമൂഹത്തിനിടയിലും രാജ്യത്തുതന്നെയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ജെ എൻ യു സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയാണ് ലേഖകൻ

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.