Skip to content Skip to sidebar Skip to footer

പെൺകുട്ടികളുടെ ശൗചാലയം: സർക്കാർ വാദങ്ങൾ തെറ്റാണ്!

2022 ജൂൺ 12-ന് കേന്ദ്ര സർക്കാർ, അതിന്റെ നോഡൽ മീഡിയാ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി ഒരു അവകാശവാദം ഉന്നയിക്കുകയുണ്ടായി. ‘രാജ്യത്തെ 97% സ്‌കൂളുകളിലും കൈ കഴുകാനുള്ള സൗകര്യവും പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യവുമുണ്ട്’ എന്നായിരുന്നു വാദം. നിലവിലെ ബി.ജെ.പി സർക്കാർ, കഴിഞ്ഞ എട്ടു വർഷത്തിനിടെ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം.

യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് 45% സ്‌കൂളുകളിൽ മാത്രമേ കൈകഴുകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂവെന്നും, 91% ശതമാനം പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അവകാശപ്പെട്ടു.

എന്നാൽ, എല്ലാ സർക്കാർ സ്‌കൂളുകളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകൾ സജ്ജീകരിക്കാൻ കഴിഞ്ഞതായി ഏഴ് വർഷം മുമ്പ് കേന്ദ്രം അവകാശപ്പെട്ടിരുന്നു.

ഒരു വർഷത്തിനകം എല്ലാ സ്‌കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവർത്തനക്ഷമമായ വെവ്വേറെ ടോയ്‌ലറ്റുകൾ ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, 2014 ഓഗസ്റ്റ് 15-ന് ‘സ്വച്ച് വിദ്യാലയ അഭിയാൻ’ പ്രസ്ഥാനം പ്രഖ്യാപിച്ചു. ഒരു വർഷത്തിനുശേഷം, 2.61 ലക്ഷം സ്‌കൂളുകളിലായി 4.17 ലക്ഷം ശൗചാലയങ്ങൾ നിർമിച്ച് പ്രവർത്തനക്ഷമമാക്കിയതായി സർക്കാർ അവകാശപ്പെടുകയും ചെയ്തു.

രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ സ്കൂളുകളിലും പ്രവർത്തനക്ഷമമായ ടോയ്‌ലറ്റുകളിലേക്ക് 100% പ്രവേശനം നൽകുകയെന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതായി കേന്ദ്രം അവകാശപ്പെട്ടു. ഈ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് അന്നത്തെ കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നിരുന്നു.

എന്നാൽ, ഏഴ് വർഷം കഴിഞ്ഞിട്ടും ഈ അവകാശവാദം ശരിയല്ലെന്നും, എല്ലാ സർക്കാർ സ്കൂളുകളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ലഭ്യമായിട്ടില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ‘യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-’21ൽ 95.8% സർക്കാർ സ്‌കൂളുകളിൽ ആൺകുട്ടികൾക്കായി പ്രത്യേക ടോയ്‌ലറ്റ് സൗകര്യവും അതിൽ 90.8% സ്‌കൂളുകളിലാണ് ഈ സൗകര്യം പ്രവർത്തനക്ഷമമായിട്ടുള്ളത് എന്ന് പറയുന്നു. 97.45% സർക്കാർ സ്‌കൂളുകളിലാണ് പെൺകുട്ടികൾക്കായി ടോയ്‌ലറ്റ് സൗകര്യമുള്ളത്, അതിൽ 93.3% ആണ് പ്രവർത്തനക്ഷമാമായിട്ടുള്ളത്.

വസ്തുതകൾ പരിശോധിക്കുമ്പോൾ:

  1. 2013-’14-ൽ വെറും 45% സ്‌കൂളുകളിലാണ് ഹാൻഡ് വാഷ് സൗകര്യം ലഭ്യമായിരുന്നത്. 2020-’21-ൽ ഇത് 97% സ്‌കൂളുകളായി വർധിച്ചു.

-2015-’16 വരെ, വിദ്യാഭ്യാസത്തിനായുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റത്തിന് എലിമെന്ററി സ്കൂളുകളുടെയും (ക്ലാസ് 1 മുതൽ 8 ക്ലാസ് വരെ) സെക്കൻഡറി സ്കൂളുകളുടെയും (ക്ലാസ് 9 മുതൽ 12 വരെ ക്ലാസ് വരെ) പ്രകടനത്തിന് പ്രത്യേക റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നത്.

ഈ റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക വിദ്യാലയങ്ങളിൽ ഏകദേശം 44.6%വും സെക്കൻഡറി സ്കൂളുകളിൽ 58.14%വും കൈകഴുകാനുള്ള സൗകര്യങ്ങളുണ്ടായിരുന്നതായി കാണിക്കുന്നു. കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തുവിട്ട ഡാറ്റ പരമാവധി വ്യത്യാസം കാണിക്കുവാൻ സ്കൂളുകളുടെ വിഭാഗം വ്യക്തമാക്കാതെ 45% എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

2013-’14 നും 2015-’16 നും ഇടയിലുള്ള റിപ്പോർട്ടുകളിലെ ഈ സൗകര്യവുമായി ബന്ധപ്പെട്ട ഡാറ്റയെ “ടോയ്‌ലെറ്റുകൾക്ക് സമീപം ലഭ്യമായ ഹാൻഡ് വാഷ് സൗകര്യങ്ങൾ” എന്നാണ് തരംതിരിച്ചിട്ടുള്ളത്, അതേസമയം 2016-’17 മുതൽ 2020-’21 വരെയുള്ള കാലയളവിലെ ഡാറ്റ, “ഹാൻഡ് വാഷ് സൗകര്യങ്ങളുള്ള സ്കൂളുകൾ” എന്നതിന് കീഴിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി പരാമർശിക്കുന്നുമില്ല.

ഒരു വർഷത്തിനുള്ളിൽ സ്കൂളുകളിൽ ഹാൻഡ് വാഷ് സൗകര്യങ്ങളുടെ ലഭ്യതയിൽ വൻ വർധനവ് ഉണ്ടായതായി ഈ റിപ്പോർട്ടുകൾ കാണിക്കുന്നു. അതായത് 2017-’18ൽ 58.13% ആയിരുന്നത്, 2018-’19ൽ 88.20% ആയി.

2020-21ലേക്ക് എത്തുമ്പോൾ ‘സ്‌കൂളുകളിൽ കൈകഴുകാനുള്ള സൗകര്യങ്ങളെ’ കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അവകാശവാദം തെറ്റാണെന്ന് കണക്കുകൾ വ്യക്തമാകുന്നു. യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ 2020-’21 റിപ്പോർട്ട് അനുസരിച്ച്, 91.9% സ്കൂളുകളിലാണ് ഹാൻഡ് വാഷ് സൗകര്യമുള്ളത്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റിൽ അവകാശപ്പെടുന്നത് പോലെ 97% അല്ല. ഈ വിഭാഗത്തിൽ മുന്നിട്ട് നിൽക്കുന്നത് സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളാണെന്നും (92.72%) കണക്കുകൾ പറയുന്നു. ഗവണ്മെന്റ് സ്‌കൂളുകളിൽ 92.42% വും ഗവണ്മെന്റ് എയ്ഡഡ് സ്‌കൂളുകളിൽ 90.11 % വുമാണ് ഈ സൗകര്യമുള്ളത്.

തമിഴ്നാട്, പഞ്ചാബ്, ലക്ഷദ്വീപ്, ഗോവ, ഡൽഹി, ദാദ്ര, നാഗർ ഹവേലി, ദാമൻ -ദിയു, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെ ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് കൈകഴുകാൻ സൗകര്യമുള്ള സ്കൂളുകളിൽ 100% പദവി നേടിയത്. ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചിട്ടുള്ള സംസ്ഥാനം മേഘാലയയാണ്; ഇവിടെ 34.15% സ്കൂളുകളിലാണ്‌ സൗകര്യമുള്ളത്.

സ്കൂളുകളിലെ ഹാൻഡ് വാഷ് ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട് യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ ശേഖരിച്ച ഡാറ്റയിലെ പ്രധാന പൊരുത്തക്കേടുകൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിക്ക്ന്നുണ്ട്. 2018 ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച്, വിദ്യാർത്ഥികളുടെ സ്വഭാവം ഫലപ്രദമായി മാറ്റുന്നതിനായി 2,612 ടോയ്‌ലറ്റുകളിൽ വെള്ളം, കൈകഴുകൽ സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ സർക്കാർ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, നിർമ്മിച്ച 72% ടോയ്‌ലറ്റുകളിലും ശുദ്ധജല സൗകര്യം ഇല്ലെന്നും 55% ടോയ്‌ലെറ്റുകളിലും കൈകഴുകാനുള്ള സൗകര്യം ഇല്ലെന്നും സർവേ കണ്ടെത്തി.

  1. 2013-’14-ൽ 91% സ്‌കൂളുകളിൽ മാത്രമായിരുന്നു പെൺകുട്ടികളുടെ ടോയ്‌ലറ്റ് സൗകര്യം ലഭ്യമായിരുന്നത്, 2020-’21-ൽ ഇത് 97% ആയി.

-2013-’14 ലെ എലിമെന്ററി എജ്യുക്കേഷൻ ഇൻ ഇന്ത്യ റിപ്പോർട്ടിൽ പിശക് ഉണ്ടെന്ന് സംശയിക്കേണ്ടി വരും, കാരണം റിപ്പോർട്ട്‌ പ്രകാരം നിർമ്മിച്ച ടോയ്‌ലറ്റുകളേക്കാൾ കൂടുതൽ പ്രവർത്തനക്ഷമമായ ടോയ്‌ലറ്റുകൾ ഉണ്ട്. 84.6% സ്‌കൂളുകളിലാണ് പെൺകുട്ടികളുടെ ടോയ്‌ലറ്റുകൾ നിർമിച്ചിട്ടുള്ളത് എന്നാൽ 91.62% പ്രവർത്തനക്ഷമമായ പെൺകുട്ടികളുടെ ടോയ്‌ലറ്റുകൾ ഉണ്ടെന്ന് റിപ്പോർട്ട്‌ പറയുന്നു. ഇനി കണക്ക് മറിച്ചാണെങ്കിൽ, മോദി സർക്കാരിന്റെ അവകാശവാദം തെറ്റാണ്.

2013-’14 ലെ സെക്കൻഡറി വിഭാഗങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ 94.96% സ്‌കൂളുകളിലും പെൺകുട്ടികൾക്കായി ടോയ്‌ലറ്റുകൾ ഉണ്ടെന്നു വ്യക്തമാകുന്നു, എന്നാൽ ഈ റിപ്പോർട്ടിൽ പ്രവർത്തനക്ഷമമായ ടോയ്‌ലറ്റുകളെക്കുറിച്ച് പരാമർശിക്കുന്നില്ല.

97% സ്‌കൂളുകളിലും പെൺകുട്ടികളുടെ ടോയ്‌ലറ്റുകൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോൾ, പ്രവർത്തനക്ഷമമായ ടോയ്‌ലറ്റുകളുടെ കാര്യത്തിൽ ഇത് ശരിയല്ല. 2020-’21 ലെ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ 97.32% സ്കൂളുകളിൾ പെൺകുട്ടികളുടെ ടോയ്‌ലറ്റുകൾ ഉണ്ടായിരിക്കെ അവയിൽ ഏതാണ്ട് 50,959 എണ്ണം പ്രവർത്തനക്ഷമമല്ലെന്ന് പറയുന്നു. ഇത് പ്രവർത്തനക്ഷമമായ പെൺകുട്ടികളുടെ ടോയ്‌ലറ്റുകളുള്ള സ്കൂളുകളുടെ ശതമാനം 93.91% ആണെന്ന് സൂചിപ്പിക്കുന്നു.

ആൺകുട്ടികളുടെ ടോയ്‌ലറ്റുകളേക്കാൾ കൂടുതൽ സ്‌കൂളുകളിൽ പെൺകുട്ടികളുടെ ടോയ്‌ലറ്റുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 96.2% സ്‌കൂളുകളിലാണ് ആൺകുട്ടികൾക്കായി പ്രത്യേകം ടോയ്‌ലറ്റുകൾ ഉള്ളത്, അതിൽ 92.17% മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.

ആകെ ആറു സംസ്ഥാങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് 100% സ്‌കൂളുകളിൽ ടോയ്ലറ്റ് സൗകര്യം ലഭ്യമാകുന്നത്.

2018-ലെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സർവേയിൽ സ്‌കൂളുകളിലെ ടോയ്‌ലറ്റ് സൗകര്യങ്ങളുടെ പണിയിലുണ്ടായ ന്യുനതകൾ ചൂണ്ടികാണിക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ 2612 ശൗചാലയങ്ങൾ നിർമിച്ചതായി റിപ്പോർട്ട് ചെയ്‌തെങ്കിലും ഇതിൽ 200 എണ്ണം അതത് സ്‌കൂളുകളിൽ നിർമിച്ചിട്ടില്ലെന്നും 86 ശൗചാലയങ്ങൾ ഭാഗികമായി മാത്രമേ നിർമിച്ചിട്ടുള്ളൂവെന്നും ഓഡിറ്റർമാർ കണ്ടെത്തി.

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സർവെയിൽ ഭാഗമായ 1,967 കോ-എജ്യുക്കേഷണൽ സ്‌കൂളുകളിൽ 27 ശതമാനം സ്‌കൂളുകളിലും ഒന്നില്ലെങ്കിൽ ടോയ്ലറ്റ് സൗകര്യം ലഭ്യമല്ല അല്ലെങ്കിൽ ഒരു ടോയ്ലറ്റ് മാത്രമാണുള്ളത്. “ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം ഈ 535 കേസുകളിൽ (27%) പൂർത്തീകരിച്ചില്ല,” റിപ്പോർട്ട് പറയുന്നു.

വാർഷിക സ്റ്റാറ്റസ് എജ്യുക്കേഷൻ റിപ്പോർട്ട് (റൂറൽ) 2018 അനുസരിച്ച്, 11.5% ഗ്രാമീണ സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ടോയ്‌ലറ്റ് സൗകര്യം നിലവിലില്ല എന്ന് ചൂണ്ടികാണിക്കുന്നു. പെൺകുട്ടികൾക്ക് പ്രത്യേക ടോയ്‌ലറ്റുകൾ ലഭ്യമായ സ്‌കൂളുകളിൽ 10.5% പൂട്ടിയിട്ടിരിക്കുകയും 11.7% പൂട്ടിയിട്ട് ഉപയോഗിക്കാനാവാത്ത അവസ്ഥയിലുമാണ്.

മെയ് 23ന് ഡൽഹിയിലെ നാല് സ്‌കൂളുകളിലുള്ള ടോയ്‌ലറ്റുകളുടെ അവസ്ഥയെക്കുറിച്ചു ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെതിരെ രംഗത്തെത്തിയപ്പോഴാണ്, ഈ ഡാറ്റാ വിടവ് വെളിച്ചത്തു വന്നത്. “ടോയ്‌ലറ്റ് പൂട്ടിയിരിക്കുന്നു, കുട്ടികൾ മലമൂത്ര വിസർജ്ജനത്തിനായി പുറത്ത് പോകുന്നു” – അവർ ട്വീറ്ററിൽ കുറിച്ചു. “ക്ലാസിൽ അധ്യാപകരില്ല, കുട്ടികളെ സംരക്ഷിക്കാൻ കാവൽക്കാരില്ല… ഇങ്ങനെയാണോ ഇന്ത്യ പഠിക്കേണ്ടത്?”

പ്രവർത്തനക്ഷമമായ പെൺകുട്ടികളുടെ ടോയ്‌ലറ്റുകളുടെ എണ്ണം കഴിഞ്ഞ നാല് വർഷത്തിനിടയിൽ വളരെ ചെറിയ തോതിലാണ് വർധിച്ചിട്ടുള്ളത്- 2017-’18-ൽ 93.37% ആയിരുന്നത് 2020-’21-ൽ 93.91% ആയി. എന്നിരുന്നാലും, 2016-’17 കാലയളവിൽ, ഈ കണക്ക് 94.37% ആയിരുന്നു, അതായത് പ്രവർത്തനക്ഷമമായ പെൺകുട്ടികളുടെ ടോയ്‌ലറ്റുകളുള്ള സ്കൂളുകളുടെ വിഹിതം ഒരു വർഷം കൊണ്ട് ശതമാനം പോയിൻ്റു കുറഞ്ഞു, അഞ്ച് വർഷംകൊണ്ട് വീണ്ടും കുറയുകയാണുണ്ടായത്.

മാത്രമല്ല, 25.25% സ്‌കൂളുകളിൽ മാത്രമാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നിർമ്മിച്ച ശൗചാലയങ്ങൾ നിലവിലുള്ളത്. 24.25% സ്‌കൂളുകളിലും ഇത് പ്രവർത്തനക്ഷമവുമാണ്.

അതായത്, രാജ്യത്തെ 15 ലക്ഷത്തിലധികം സ്‌കൂളുകളിൽ ആകെ 3.8 ലക്ഷം സ്‌കൂളുകളിൽ മാത്രമാണ് വികലാംഗർക്കായുള്ള ടോയ്ലറ്റ് സൗകര്യമുള്ളത്. ഇതിൽ 3.65 ലക്ഷവും പ്രവർത്തനക്ഷമമാണ് . 100% സ്‌കൂളുകളിലും പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് അനുയോജ്യമായ, പ്രവർത്തനക്ഷമമായ ടോയ്‌ലറ്റുകളുള്ള ഏക സംസ്ഥാനം പഞ്ചാബാണ്. 99.59 % ശതമാനവുമായി തൊട്ടുപിന്നിൽ ഡൽഹിയുമുണ്ട്. 2.23% ശതമാനം സ്‌കൂളുകളിൽ മാത്രം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അനുയോജ്യമായ ടോയ്ലറ്റ് സൗകര്യമുള്ള മേഘാലയ വീണ്ടും ഏറ്റവും താഴെയാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.