Skip to content Skip to sidebar Skip to footer

ഇന്ത്യയിൽ ഒരു വംശഹത്യ വളരെ അടുത്താണ്!

പ്രൊഫ. ഗ്രിഗറി സ്റ്റാന്റോൺ

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ജെനോസൈഡ് വാച്ച്’ എന്ന എൻ.ജി.ഒയുടെ പ്രസിഡന്റ് പ്രൊഫ. ഗ്രിഗറി സ്റ്റാന്റോണിന്റെ ഒരു വീഡിയോ ഈയടുത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. 1994ൽ സംഭവിച്ച റുവാണ്ടൻ വംശഹത്യ താൻ പ്രവചിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു, അത്തരം ഒരു വംശഹത്യയുടെ സാധ്യത ഇന്ത്യയിൽ കാണുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഈയടുത്ത് ‘ഹരിദ്വാർ ധരം സൻസദ്’ എന്ന പേരിൽ ഒരു സമ്മേളനം നടക്കുകയുണ്ടായി. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടിയിൽ, ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരെ ആയുധം എടുത്ത് അക്രമത്തിനിറങ്ങാൻ വിവിധ വലതുപക്ഷ നേതാക്കൾ ആഹ്വാനം ചെയ്യുകയുണ്ടായി. ഈ കോൺഫെറൻസിനെ പ്രതിപാദിച്ചുകൊണ്ട് പ്രൊഫ. ഗ്രിഗറി പറയുന്നു: “ഹരിദ്വാറിൽ നടന്ന കോൺഫറൻസിന്റെ മുഖ്യ അജണ്ട വംശഹത്യക്കുള്ള ആഹ്വാനം തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ‘ദി ജെനോസൈഡ് കൺവെൻഷൻ’ അനുസരിച്ച് വംശഹത്യാ ആഹ്വാനം ക്രിമിനൽ കുറ്റമാണ്. ഇന്ത്യയിൽ വംശഹത്യാ ആഹ്വാനം നിയമവിരുദ്ധമാണ് എന്നിരിക്കെ ഈ നിയമം നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.”

ഹരിദ്വാറിൽ നടന്ന ഈ വംശീയ കോൺഫെറൻസിൽ മുസ്‌ലിംകൾക്കെതിരെ ഉപയോഗിച്ചിട്ടുള്ള ഭാഷ തികച്ചും മുസ്ലിം വിരുദ്ധവും ന്യുനപക്ഷങ്ങളെ ഡീഹ്യൂമനൈസ് ചെയ്ത് സ്പർധ വളർത്താൻ സഹായിക്കുന്നതുമാണ്. ഇത് ഇന്ത്യയിൽ ഒരു മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന സാധ്യതകളാണെന്ന് പ്രൊഫ. സ്റ്റാന്റോൺ പറയുന്നു.

2022 ജനുവരിയിൽ നടത്തിയ ഒരു ലഘു വിവരണത്തിൽ, എൻ. ജി. ഓയുടെ സ്ഥാപകൻ കൂടിയായ പ്രൊഫ. സ്റ്റാന്റോൺ 2002 മുതൽ തന്നെ ‘ജെനോസൈഡ് വാച്ച്’ ഇന്ത്യയിൽ മുസ്ലിം വംശഹത്യക്കുള്ള സാധ്യതയെ പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് വ്യക്തമാക്കുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കെ, 2002 ലാണ് ഗുജറാത്തിൽ ആയിരക്കണക്കിന് മുസ്ലിംകൾ കൂട്ടക്കൊലക്ക് ഇരയാകുന്നത്. “അന്നത് തടയാൻ മോദി ഒന്നും ചെയ്‌തില്ല” പ്രൊഫസർ പറയുന്നു. ഇത്തരം വംശഹത്യാ ആഹ്വാനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട ധാർമിക ബാധ്യത പ്രധാനമന്ത്രി എന്ന നിലയിൽ മോദിക്കുണ്ട് എന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. ഹരിദ്വാറിൽ കോൺഫറൻസ് നടന്ന് ഒരു മാസത്തിനു ശേഷമാണ് മുഖ്യ സംഘാടകനായ യദി നരസിംഗാനന്ത അറസ്റ്റിലാകുന്നത്. ജിതേന്ദ്ര നാരായൺ ത്യാഗിയാണ് ഈ കേസിൽ അറസ്റ്റിലായ മറ്റൊരാൾ. കേന്ദ്രത്തിനും ഡൽഹി പോലീസ്, ഉത്തരാഖണ്ഡ് ഗവൺമെന്റിനും സുപ്രീം കോടതി നോട്ടീസ് അയച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

എന്താണ് ജെനോസൈഡ് വാച്ച്?

1999ലാണ് പ്രൊഫസർ ഗ്രിഗറി സ്റ്റാന്റോൺ ‘ജെനോസൈഡ് വാച്ച്’ എന്ന എൻ.ജി. ഓ സ്ഥാപിക്കുന്നത്. അമേരിക്കയിലെ വാഷിംഗ്‌ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഓർഗനൈസേഷൻ, ‘മൈനോറിറ്റി റൈറ്സ് ഗ്രൂപ്പ്’, ‘ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ്’, ‘എയ്ജിസ് ട്രസ്റ്റ്’, ‘സർവൈവൽ ഇന്റർനാഷണൽ’ തുടങ്ങി, 24 രാജ്യങ്ങളിൽ നിന്നുള്ള എഴുപതോളം സംഘടനകൾ ഉൾകൊള്ളുന്ന ‘അലയ്ൻസ് എഗൈൻസ്റ്റ് ജെനോസൈഡ്’ എന്ന സംഘത്തിന്റെ കോർഡിനേറ്ററാണ്. യു. എൻ കമാൻഡർ ആയിരുന്ന റോമിയോ ദല്ലായർ, ന്യൂറംബർഗ് പ്രോസിക്യൂട്ടർ ആയിരുന്ന ബെൻജമിൻ ഫെറെൻസ്, യു.എന്നിലെ മുൻ യു. എസ് ആബാസഡർ സമാന്ത പവർ, യു.എൻ സ്പെഷ്യൽ അഡ്വൈസർ ഫോർ പ്രിവൻഷൻ ഓഫ് ജെനോസൈഡ് അദാമ ഡെയിങ് എന്നിവരടങ്ങുന്നതാണ് അഡ്വൈസറി ബോർഡ്.

സിംബാബ്‌വെയിൽ 1980കളിൽ അരങ്ങേറിയ ഗുകുരാഹുണ്ടി കൂട്ടക്കൊല വംശഹത്യയായി കണക്കാക്കണമെന്നും സിംബാബ്വേ പ്രസിഡന്റ് റോബർട്ട് മുഗാബെ അടക്കമുള്ള നേതാക്കളെ ശിക്ഷിക്കണമെന്നും ആദ്യം ആവശ്യപെട്ടത് 2010ൽ ജെനോസൈഡ് വാച്ച് ആയിരുന്നു. ‘അലയ്ൻസ് എഗൈൻസ്റ്റ് ജെനോസൈഡു’മായി ചേർന്ന് കൊസോവോ, സുഡാൻ, ഇറാക്ക്, സിറിയ, യമൻ, മ്യാന്മാർ എന്നിവിടങ്ങളിലെ വംശഹത്യകൾ അവസാനിപ്പിക്കാൻ ജെനോസൈഡ് വാച്ച് പ്രയത്നിച്ചിട്ടുണ്ട്. മറ്റു പല രാജ്യങ്ങൾക്കും വംശഹത്യ സാധ്യതകളെപ്പറ്റി മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.

വംശഹത്യ പ്രവചിക്കാൻ പറ്റുമോ?

വംശഹത്യ പ്രവചിക്കുന്നതിനായി യു. എസ് ഹോളോകോസ്റ്റ് മ്യൂസിയത്തിലെ സെന്റർ ഫോർ പ്രിവൻഷൻ ഓഫ് ജെനോസൈഡ്, രണ്ടാം ലോക യുദ്ധത്തിനു ശേഷം നടന്നിട്ടുള്ള കൂട്ടക്കൊലകളുടെ ഒരു ഡാറ്റാ ബേസ് നിർമിക്കുകയും അതിലൂടെ കൊലപാതകങ്ങൾ സംഭവിക്കുന്നതിനു മുമ്പ് ഈ രാജ്യങ്ങളിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

ഹോളോകോസ്റ്റ് മ്യുസിയത്തിന്റെ കമ്പ്യൂട്ടർ മോഡൽ പക്ഷെ സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിച്ചാണ് വംശഹത്യാ സാധ്യത വിലയിരുത്താൻ ശ്രമിക്കുന്നത്. മ്യുസിയത്തിലെ ഗവേഷണ വിഭാഗം ഡയറക്ടർ ലൗറെൻസ് വൂചെർ,
‘ഏർലി വാർണിങ് പ്രൊജക്റ്റ്’ന്റെ ഭാഗമായി നടത്തിയ ഗവേഷണം അനുസരിച്ച് ഏറ്റവും അപകടകരമായ അന്തരീക്ഷം നിലനിൽക്കുന്നത്, പൂർണമായും ഏകാധിപത്യം നിലവിൽ വന്നിട്ടില്ലെങ്കിലും ജനാധിപത്യം വലിയ രീതിയിൽ വെല്ലുവിളിക്കപെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലാണ് എന്ന് അദ്ദേഹം പറയുന്നു. എന്നാൽ, പ്രൊഫസർ സ്റ്റാന്റോൺ, യു. എസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിച്ചുള്ള രീതിയെ തള്ളിക്കളയുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് അല്ല, മറിച്ച് സംഭവങ്ങളാണ് (events ) വംശഹത്യയെ പ്രവചിക്കാൻ സഹായിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

പ്രൊഫസർ സ്റ്റാന്റോണിന്റെ, ‘The ten stages of genocide’ (വംശഹത്യയുടെ പത്തു ഘട്ടങ്ങൾ) എന്ന ആശയം അനുസരിച്ചാണ് ജെനോസൈഡ് വാച്ച് പ്രവചനങ്ങൾ നടത്തിയിട്ടുള്ളത്. ക്ലാസ്സിഫിക്കേഷൻ, സിംബോലൈസേഷൻ, ഡിസ്ക്രിമിനേഷൻ, ഡിഹ്യുമനൈസേഷൻ, ഓർഗനൈസേഷൻ, പോളറൈസേഷൻ, പ്രീപെറേഷൻ, പെർസിക്യൂഷൻ, എറ്റെർമിനഷൻ, ഡിനയൽ എന്നിവ ഘട്ടങ്ങളായും ചിലപ്പോൾ ഒരുമിച്ചും സംഭവിക്കാം എന്ന് പ്രൊഫസർ ചൂണ്ടിക്കാണിക്കുന്നു.

കശ്മീരിലും അസമിലും ജെനോസൈഡ് വാച്ച് വംശഹത്യ പ്രവചിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. “ഒരു മതന്യുനപക്ഷത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കലാണ് പൗരത്വം നിഷേധിക്കുന്നതിലൂടെ സംഭവിക്കുന്നത്. ഇത് മ്യാന്മറിലെ റോഹിങ്ക്യൻ വംശഹത്യ പോലെ ഒന്ന് ഇന്ത്യയിൽ നടന്നേക്കാവുന്നതിന്റെ സാധ്യതയാണ് തുറന്ന് കാണിക്കുന്നത്”. അസമിൽ വംശഹത്യാ മുന്നറിയിപ്പ് നൽകിക്കൊണ്ട് ജെനോസൈഡ് വാച്ച് പറയുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.