Skip to content Skip to sidebar Skip to footer

“ഫാസിസത്തിൽ ഉറച്ച വേരുകളുള്ള പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം”

രാമചന്ദ്ര ഗുഹ

കഴിഞ്ഞ മാസം, ഉത്തർപ്രദേശിലെ ശാരദ സർവകലാശാലയിലെ ഒരു പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ തന്റെ വിദ്യാർത്ഥികളോട് ഇങ്ങനെ ചോദിക്കുകയുണ്ടായി: “ഫാസിസം, നാസിസം, ഹിന്ദു വലതുപക്ഷ തീവ്രവാദം (ഹിന്ദുത്വ) എന്നിവയിൽ നിങ്ങൾ എന്തെങ്കിലും സാമ്യം കാണുന്നുണ്ടോ? വിശദീകരിക്കുക.” ഇത്തരം ഒരു ചോദ്യം ഉന്നയിക്കുന്നത് തന്നെ നമ്മുടെ രാജ്യത്തിന്റെ “മഹത്തായ ദേശീയ ഐഡന്റിറ്റി”യോട് “തികച്ചും വെറുപ്പ്” ഉല്പാദിപ്പിക്കുമെന്നും “സാമൂഹിക വിയോജിപ്പ് വളർത്താനുള്ള സാധ്യതയുണ്ടാകാം” എന്നും പറഞ്ഞുകൊണ്ട് അധ്യാപകനെ സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തു.

Ramachandra Guha: Hindutva has strong links with fascism – but today’s leaders want to forget them

തന്റെ വിദ്യാർത്ഥികളോട് ചോദിക്കുന്നതിൽ നിന്ന് ശാരദ സർവകലാശാലയിലെ അധ്യാപകനെ വിലക്കിയ ആ ചോദ്യത്തിന് ഈ ലേഖനം ഉത്തരം തേടുകയാണ്. അതിന് ഇറ്റാലിയൻ ചരിത്രകാരിയായ മാർസിയ കസോളാരിയുടെ രചനകളാണ് ഞാൻ പ്രധാന സ്രോതസ്സുകളായി ഉപയോഗിക്കുന്നത്. 2000-ൽ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ “ഹിന്ദുത്വയുടെ വിദേശ ബന്ധം” എന്ന പേരിൽ അവർ പ്രസിദ്ധീകരിച്ച ഒരു ലേഖനവും, പിന്നീട് 20 വർഷങ്ങൾക്ക് ശേഷം അവർ പ്രസിദ്ധീകരിച്ച ‘ഇൻ ദി ഷാഡോ ഓഫ് ദി സ്വസ്തിക: റിലേഷൻഷിപ് ബിറ്റവീൻ ഇന്ത്യൻ റാഡിക്കൽ നാഷണലിസം, ഇറ്റാലിയൻ ഫാസിസം, ആൻഡ് നാസിസം’ എന്ന പുസ്തകവുമാണ് ഞാൻ പ്രധനമായും ഉപയോഗിച്ചിട്ടുള്ളത്.

ഇറ്റലി, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലെ ആർക്കൈവുകൾ കേന്ദ്രീകരിച്ചു നടത്തിയ അതിശയകരമായ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കസോളാരിയുടെ എഴുത്തുകൾ. കൂടാതെ നിരവധി ഭാഷകളിലെ പ്രാഥമിക സാമഗ്രികളും ഉൾക്കൊള്ളിച്ചിരിക്കുന്നു. 1920 കളിലും 1930 കളിലും നിലവിലുണ്ടായിരുന്ന മറാത്തി പത്രങ്ങൾ ഇറ്റലിയിലെ ഫാസിസത്തിന്റെ ഉദയത്തെ വളരെയധികം താൽപ്പര്യത്തോടെ വീക്ഷിക്കുകയും, ഇന്ത്യയെന്ന ‘പിന്നോക്കം നിൽക്കുന്ന കാർഷിക രാജ്യത്തെ’ വളർന്നുവരുന്ന വ്യാവസായിക ശക്തിയാക്കി മാറ്റാനും സമൂഹത്തിൽ അച്ചടക്കം സ്ഥാപിക്കാനും സമാനമായ ഒരു പ്രത്യയശാസ്ത്രത്തിന് കഴിയുമെന്നും കരുതിയിരുന്നതായി അവർ തെളിയിക്കുന്നു.

മിലിട്ടറിസത്തിന്റെ ആത്മാവ്

ബെനിറ്റോ മുസ്സോളിനിയെയും ഫാസിസത്തെയും കുറിച്ചുള്ള കസോളാരി ഉദ്ധരിക്കുന്ന ഈ ലേഖനങ്ങളിൽ പലതും ‘രാഷ്ട്രീയ സ്വയംസേവക സംഘ’ത്തിന്റെ മുൻനിര നേതാക്കളായ കെ ബി ഹെഡ്‌ഗേവാറും എം എസ് ഗോൾവാൾക്കറും, ‘ഹിന്ദു മഹാസഭ’യുടെ പ്രമുഖ നേതാക്കളായ വി ഡി സവർക്കറും ബി. എസ് മൂഞ്ചെയും (മുൻജെ) വായിച്ചിരിക്കാം. ഇവർ നാലുപേരുടെയും മാതൃഭാഷ മറാത്തിയായിരുന്നു. അതിനാൽ, കസോളാരി എഴുതുന്നത് പോലെ, “1920-കളുടെ അവസാനത്തോടെ, ഫാസിസ്റ്റ് ഭരണകൂടത്തിനും മുസ്സോളിനിക്കും മഹാരാഷ്ട്രയിൽ ധാരാളം പിന്തുണക്കാർ ഉണ്ടായിരുന്നു. ഹിന്ദുത്വ ദേശീയവാദികളെ ഏറ്റവും കൂടുതൽ ആകർഷിച്ച ഫാസിസത്തിന്റെ വശങ്ങൾ തീർച്ചയായും, ഇറ്റാലിയൻ സമൂഹത്തെ അരാജകത്വത്തിൽ നിന്ന് ക്രമത്തിലേക്കും അതിന്റെ സൈനികവൽക്കരണത്തിലേക്കും മാറ്റി എന്നതാവാം. തികച്ചും ജനാധിപത്യ വിരുദ്ധമായ ഈ സമ്പ്രദായം ബ്രിട്ടീഷ് ആശയമെന്നു കരുതിയിരുന്ന ജനാധിപത്യത്തിന് ഒരു നല്ല ബദലായി കണക്കാക്കപെട്ടു.

ഹിന്ദുത്വ വലതുപക്ഷത്തിന്റെ പ്രധാന പ്രത്യയശാസ്ത്രജ്ഞനായ
ഡോ. ബി.എസ്. മൂൻജെയാണ് കാസോളാരിയുടെ ഗവേഷണങ്ങളിലെ പ്രധാന വ്യക്തിത്വം. 1931-ൽ മൂൻജെ ഇറ്റലി സന്ദർശിക്കുകയും ഫാസിസ്റ്റ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരെ കാണുകയും ചെയ്തു. ബെനിറ്റോ മുസ്സോളിനിയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും യുവാക്കൾക്കിടയിൽ സൈനികതയുടെ ആവേശം നിറയ്ക്കാൻ ശ്രമിച്ചതും അദ്ദേഹത്തെ ആഴത്തിൽ ആകർഷിച്ചു.

അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം, മുസ്സോളിനിയുമായി തന്നെ ഒരു കൂടിക്കാഴ്ചയ്ക്ക് മൂഞ്ജെക്ക് അവസരം ലഭിച്ചു. ഫാസിസ്റ്റ് യുവജന സംഘടനകളെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ഫാസിസ്റ്റു നേതാവിന്റെ ചോദ്യത്തിനു മൂഞ്ജെയുടെ മറുപടി ഇതായിരുന്നു: “ഞാൻ അതിശയത്തോടെ ഇതിനെ നോക്കി കാണുന്നു. വളർന്നു വരുന്ന ഓരോ രാജ്യത്തിനും ഇത്തരം സംഘടനകൾ ആവശ്യമാണ്. ഇന്ത്യക്ക് സൈനിക പുനരുജ്ജീവനത്തിന് ഇത്തരം സംഘടനകളുടെ ആവശ്യം ഏറെയാണ്.”

ഇറ്റലിയിലെ ഫാസിസ്റ്റ് സ്വേച്ഛാധിപതിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് മൂൻജെ പറയുന്നു: “യൂറോപ്യൻ ലോകത്തെ മഹാന്മാരിലൊരാളായ സിഗ്നർ മുസ്സോളിനിയുമായുള്ള എന്റെ അവിസ്മരണീയമായ അഭിമുഖം അങ്ങനെ അവസാനിച്ചു. നല്ല ഉയരമുള്ള, വീതിയേറിയ മുഖവും നെഞ്ചും ഉള്ള ഒരു ഇരട്ട താടിക്കാരൻ. ശക്തമായ ഇച്ഛാശക്തിയും വ്യക്തിത്വവുമുള്ള ആളാണെന്ന് ആ മുഖത്തു കാണാം. ഇറ്റലിക്കാർ അയാളെ സ്നേഹിക്കുന്നു.

മുസ്സോളിനിയുടെ വ്യക്തിത്വവും പ്രത്യയശാസ്ത്രവും മൂഞ്ചെയെ അദ്ഭുതപ്പെടുതുകയും സ്വാധീനിക്കുകയും ചെയ്തു. ഇറ്റാലിയൻ സ്വേച്ഛാധിപതിയുടെ പ്രസ്താവനകൾ അദ്ദേഹം ഉദ്ധരിച്ചു: “യുദ്ധം മനുഷ്യന്റെ എല്ലാ ഊർജ്ജത്തെയും അതിന്റെ ഏറ്റവും ഉയർന്ന പിരിമുറുക്കത്തിലേക്ക് കൊണ്ടുവരുന്നു, അതിനെ നേരിടാൻ ധൈര്യമുള്ള ജനങ്ങളുടെമേൽ മാത്രം കുലീനതയുടെ മുദ്ര പതിക്കാൻ ഇത് സഹായിക്കുന്നു.”

“ശാശ്വത സമാധാനത്തിന്റെ സാധ്യതയിലോ പ്രയോജനത്തിലോ ഫാസിസം വിശ്വസിക്കുന്നില്ല. അങ്ങനെ അത് സമരത്തിന്റെ ത്യാഗത്തിൽ നിന്ന് പിറവിയെടുക്കുന്ന പസിഫിസത്തിന്റെ സിദ്ധാന്തത്തെ നിരാകരിക്കുന്നു, അത് ത്യാഗത്തിന് മുന്നിൽ ഭീരുത്വം കാണിക്കുന്നു.”, മുസോളിനി കൂട്ടിച്ചേർത്തു.

ആർ.എസ്.എസിന്റെ സ്ഥാപകനായ കെബി ഹെഡ്ഗേവാറിന്റെ മാർഗദർശിയായിരുന്നു മൂഞ്ജെ. നാഗ്പൂരിൽ വിദ്യാർത്ഥിയായിരിക്കെ, ഹെഡ്‌ഗേവാർ മൂഞ്ചെയുടെ വീട്ടിൽ താമസിചിരുന്നു. ഹെഡ്‌ഗേവാറിനെ കൊൽക്കത്തയിൽ മെഡിസിൻ പഠിക്കാൻ അയച്ചത് മൂഞ്ചെ ആയിരുന്നു. ഇറ്റലിയിലേക്കുള്ള തന്റെ പര്യടനത്തിനുശേഷം, മൂഞ്ചെയും ഹെഡ്‌ഗേവാറും ഹിന്ദു മഹാസഭയെയും ആർഎസ്‌എസിനെയും സഹകരിച്ചു പ്രവർത്തിക്കുന്നതിലേക്ക് എത്തിക്കാൻ കഠിനമായി പരിശ്രമിച്ചു. 1934 ജനുവരിയിൽ ഹെഡ്‌ഗേവാർ ഫാസിസത്തെയും മുസ്സോളിനിയെയും കുറിച്ചുള്ള ഒരു സമ്മേളനത്തിൽ അധ്യക്ഷനായി, മൂഞ്ചെ പ്രധാന പ്രസംഗങ്ങളിലൊന്ന് നടത്തി.

ഹിന്ദുയിസം പ്രമാണമാകുമ്പോൾ

അതേ വർഷം മാർച്ചിൽ മൂഞ്ചെയും ഹെഡ്‌ഗേവാറും അവരുടെ സഹപ്രവർത്തകരും ഒരു നീണ്ട കൂടിക്കാഴ്ച നടത്തി, അവിടെ മൂഞ്ചെ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇന്ത്യയിലുടനീളമുള്ള ഹിന്ദുമതത്തെ മാനദണ്ഡമാക്കി ഹിന്ദു ധർമ്മ ശാസ്ത്രത്തിൽ അടിസ്ഥാനപെടുത്തികൊണ്ടുള്ള ഒരു പദ്ധതി ഞാൻ ആലോചിച്ചു … എന്നാൽ പണ്ടത്തെ ശിവാജിയെപ്പോലെയോ, ഇന്നത്തെ മുസ്സോളിനിയെപ്പോലെയോ, ഹിറ്റ്‌ലറെപ്പോലെയോ ഉള്ള ഒരു ഹിന്ദു സ്വേച്ഛാധിപതിയുടെ കീഴിൽ നമ്മുടെ ‘സ്വരാജ്’ സ്ഥാപിക്കാതെ ഈ ആദർശത്തിന് പ്രാബല്യത്തിൽ വരൻ കഴിയില്ല. ഇന്ത്യയിൽ അത്തരത്തിലുള്ള ഒരു സ്വേച്ഛാധിപതി ഉദയം ചെയ്യുന്നത് വരെ നമ്മൾ കൈകൂപ്പി ഇരിക്കണം എന്നല്ല ഇതിനർത്ഥം. ശാസ്ത്രീയമായ ഒരു പദ്ധതി ആവിഷ്കരിക്കുകയും അതിനായി പ്രചരണം നടത്തുകയും വേണം.

ഇറ്റാലിയൻ ഫാസിസവും ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രവും തമ്മിൽ നേരിട്ടുള്ള സമാന്തരം മൂഞ്ചെ വരച്ചുകാട്ടി. അങ്ങനെ അദ്ദേഹം എഴുതി: “ഫാസിസത്തിന്റെ ആശയം ജനങ്ങൾക്കിടയിൽ ഐക്യം എന്ന സങ്കൽപ്പം വ്യക്തമായി പുറത്തുകൊണ്ടുവരുന്നു. ഹിന്ദുക്കളുടെ സൈനിക പുനരുജ്ജീവനത്തിനായി ഇന്ത്യയ്ക്കും പ്രത്യേകിച്ച് ഹിന്ദു ഇന്ത്യയ്ക്കും ഇത്തരമൊരു സ്ഥാപനം ആവശ്യമാണ്… ഡോ. ഹെഡ്‌ഗേവാറിന്റെ കീഴിലുള്ള നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ നമ്മുടെ സ്ഥാപനം തികച്ചും സ്വതന്ത്രമായി വിഭാവനം ചെയ്തതാണെങ്കിലും, ഇത്തരത്തിലുള്ളതാണ്.

“ആർ.എസ്.എസ് റിക്രൂട്ട്മെന്റ് രീതി ഇറ്റലിയിലെ ബല്ലില്ല യുവജന സംഘടനയുടേതിന് സമാനമാണ്” എന്ന് കാസോളാരി നിരീക്ഷിക്കുന്നു. ഉദാഹരണത്തിന്, ശാഖ അംഗങ്ങളെ അവരുടെ പ്രായം അനുസരിച്ച് തരം തിരിച്ചിരിക്കുന്നു (6-7 മുതൽ 10 വരെ; 10 മുതൽ 14 വരെ; 14 മുതൽ 28 വരെ; 28-ഉം അതിൽ കൂടുതലും). ഇത് ഫാസിസ്റ്റ് യുവജന സംഘടനകളുടെ ശ്രേണീബദ്ധമായ സംഘടനയുടെ പ്രായപരിധിയോട് സാമ്യമുള്ളതാണ്… എന്നിരുന്നാലും, ആർ.എസ്.എസ് അംഗങ്ങളുടെ ശ്രേണീകൃത ക്രമം, സംഘടന സ്ഥാപിതമായതിന് ശേഷമാണ് നിലവിൽവന്നത്. അത് ഫാസിസത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാകാം.

ആർഎസ്എസിനെക്കുറിച്ച് പറയുന്ന 1933-ലെ ഒരു പോലീസ് ഓഫീസറുടെ കുറിപ്പ് കസോളാരി ഉദ്ധരിക്കുന്നുണ്ട് : “ഇറ്റലിക്ക് ‘ഫാസിസ്റ്റി’കളും ജർമ്മനിക്ക് നാസികളും എന്താണോ അത് തന്നെയാണ് സംഘ്പരിവാർ ഭാവിയിൽ ഇന്ത്യയിൽ ആവണമെന്ന് ആഗ്രഹിക്കുന്നത്. അടിസ്ഥാനപരമായി രാജ്യത്ത് ഹിന്ദു മേധാവിത്വം മാത്രം ലക്ഷ്യമിടുന്ന മുസ്ലീം വിരുദ്ധ സംഘടനയാണ് സംഘ്പരിവാർ.” കുറിപ്പിൽ പറയുന്നു.

കാസോളാരിയുടെ ഗവേഷണത്തിൽ സവർക്കറുടെ ലോകവീക്ഷണത്തെക്കുറിച്ചുള്ള രസകരമായ ഉൾക്കാഴ്ചകൾ നൽകുന്ന ചില പരാമർശങ്ങളുണ്ട്. അവർ എഴുതുന്നു: “[ഏകദേശം 1938-ൽ, സവർക്കറുടെ പ്രസിഡൻസിക്ക് കീഴിലുള്ള ഹിന്ദു മഹാസഭയുടെ പ്രധാന റഫറൻസ് നാസി ജർമ്മനിയായിരുന്നു. ഇന്ത്യയിലെ ‘മുസ്‌ലിം പ്രശ്‌നം’ പരിഹരിക്കാൻ സ്വീകരിക്കേണ്ട മാതൃകയായി ജർമ്മനിയുടെ വംശീയ നയങ്ങളെ അവർ സ്വീകരിച്ചു.

കസോളാരി ഉദ്ധരിച്ച സവർക്കറുടെ പരാമർശങ്ങളിൽ ചിലത്

“ജർമ്മനിക്ക് നാസിസത്തിലേക്കും ഇറ്റലിക്ക് ഫാസിസത്തിലേക്കും തിരിയാൻ എല്ലാ അവകാശവുമുണ്ട്, ആ ആശയങ്ങളും ഗവൺമെന്റിന്റെ രൂപങ്ങളും അവിടെ ലഭിച്ച വ്യവസ്ഥകളിൽ അവർക്ക് അനിവാര്യവും പ്രയോജനകരവുമാണെന്ന് സംഭവവികാസങ്ങൾ തെളിയിക്കുന്നു.”

“ചിന്ത, മതം, ഭാഷ, സംസ്കാരം എന്നിവയുടെ ഐക്യത്തെ അടിസ്ഥാനപ്പെടുത്തി ദേശീയത നിർണയിക്കാൻ കഴിയുന്നത് പോലെ ഭൂമിശാസ്ത്രപരമായ കാരണങ്ങളിൽ അടിസ്ഥാനപ്പെടുത്തി ദേശീയത നിർണയിക്കാൻ കഴിയില്ല. ഇക്കാരണത്താൽ നാസികളെയും ജൂതന്മാരെയും ഒരു രാഷ്ട്രമായി കണക്കാക്കാൻ കഴിയില്ല.”

“ജർമ്മനിയിൽ നാസികളുടെത് ദേശീയ പ്രസ്ഥാനമാണ്, എന്നാൽ ജൂതന്മാരുടെത് ഒരു വർഗീയ പ്രസ്ഥാനമാണ്.”

“ഒരു രാഷ്ട്രം രൂപപ്പെടുത്തുന്നത് അവിടെ താമസിക്കുന്ന ഭൂരിപക്ഷമാണ്. ജർമ്മനിയിൽ ജൂതന്മാർ എന്താണ് ചെയ്തത്? ന്യൂനപക്ഷമായിരുന്നത് കൊണ്ടാണ് അവരെ ജർമ്മനിയിൽ നിന്ന് പുറത്താക്കിയത്.

“ജർമ്മനിയിലെ ജൂതന്മാരെപ്പോലെയാണ് ഇന്ത്യയിലെ മുസ്ലിംകൾ, അവർ അടുത്ത വീട്ടിൽ താമസിക്കുന്ന ഹിന്ദുവിനേക്കാൾ ഇന്ത്യയ്ക്ക് പുറത്തുള്ള മുസ്ലീങ്ങളുമായി, അവരുടെ താല്പര്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നു”

ഇന്ന് ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ പ്രതീകമാണ് സവർക്കർ. മറ്റൊരു ഹിന്ദുത്വ ഐക്കണായ ശ്യാമ പ്രസാദ് മുഖർജിയെ കുറിച്ചും കാസോളാരിയുടെ പുസ്തകം പരാമർശിക്കുന്നുണ്ട്. യുദ്ധാനന്തര കാലഘട്ടത്തിൽ, ഫാസിസത്തോട് അനുഭാവം പുലർത്തുന്ന ഇന്ത്യൻ ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും വളർത്തിയെടുക്കാൻ ഇറ്റാലിയൻ സർക്കാർ ഊർജസ്വലമായ ശ്രമങ്ങൾ നടത്തിയിരുന്നു.

അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും പ്രഗത്ഭനായ ഇറ്റാലിയൻ ഓറിയന്റലിസ്റ്റും ഫാസിസത്തിന്റെ തന്നെ പിന്തുണക്കാരനുമായ ഗ്യൂസെപ്പെ ടുച്ചിയാണ് അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. ട്യുച്ചി മൂഞ്ചെയുമായി പതിവായി കത്തിടപാടുകൾ നടത്തി. കൂടാതെ 1930-കളിൽ, കൽക്കട്ട സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന, പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ മുൻഗാമിയായ ജനസംഘം സ്ഥാപിച്ച എസ്പി മുഖർജിയുമായും ട്യുച്ചി ബന്ധപ്പെട്ടിരുന്നു. തന്റെ ഉപദേഷ്ടാവായ ഫാസിസ്റ്റ് തത്ത്വചിന്തകൻ ജിയോവാനി ജെന്റൈലിന് എഴുതിയ കത്തിൽ കൽക്കട്ടയിലെ “ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സഹകാരി” എന്നാണ് ടുച്ചി, മുഖർജിയെ വിശേഷിപ്പിച്ചത്.

ഹിന്ദുത്വവും ഫാസിസവും തമ്മിലുള്ള സമാനതകൾ പര്യവേക്ഷണം ചെയ്യുന്ന ആദ്യത്തെ പണ്ഡിതയല്ല മർസിയ കസോളാരി. എന്നിരുന്നാലും, മറ്റാരെക്കാളും കൂടുതൽ കർക്കശത്തോടെയും കൂടുതൽ വിശദമായും അവർ അത് ചെയ്തിട്ടുണ്ട്. ശാരദ സർവ്വകലാശാലയിലെ അധ്യാപകൻ തന്റെ വിദ്യാർത്ഥികളോട് ചോദിച്ച ചോദ്യം നിയമാനുസൃതവും പ്രധാനപ്പെട്ടതുമാണെന്ന് കസോളാരിയുടെ ഗവേഷണം തെളിയിക്കുന്നു. ആ ചോദ്യത്തിന് ഉത്തരം നൽകാൻ വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കുകയും ചോദ്യമുന്നയിച്ച അദ്ധ്യാപകനെ പുറത്താക്കുകയും ചെയ്യുന്നതിലൂടെ സർവ്വകലാശാല സത്യത്തോടുള്ള ഭയം പ്രകടമാക്കിയിരിക്കുന്നു. ഒരുപക്ഷേ, അതിലുപരിയായി ‘ഹിന്ദുത്വയുടെ’ സ്ഥാപകർ യൂറോപ്യൻ ഫാസിസത്തിൽ നിന്ന് വളരെയധികം പ്രചോദിതരാണെന്ന സത്യം പൊതുജനത്തിൽ നിന്ന് മറച്ചു വെക്കാൻ ആഗ്രഹിക്കുന്ന അവരുടെ രാഷ്ട്രീയ മേലധികാരികളോടുള്ള ഭയം കൂടിയാണ് ഇവിടെ പ്രകടമായിരിക്കുന്നത്.

scroll.in ൽ പ്രസിദ്ധീകരിച്ചത്

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.