Skip to content Skip to sidebar Skip to footer

ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരമെത്ര?

ഹിബ സി / നർവീൻ

‘ഓർമ്മ, അഭിമാനം, നീതി’ (Memory, Dignity, and Justice) ഇതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ എല്ലാ വർഷവും ആചരിച്ചു വരുന്ന അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ ദിനത്തിന്റെ (International holocaust remembrance day) ഈ വർഷത്തെ പ്രമേയം. ഹിറ്റ്ലർ ജർമ്മനിയിൽ നടത്തിയതുപോലുള്ള വംശഹത്യകൾ ഇനി ലോകത്ത് ഉണ്ടാവാതിരിക്കാനുള്ള ബോധവൽക്കരണം ഈ ദിനചരണത്തിലൂടെ സാധിക്കുമെന്നാണ് യുഎൻ പ്രതീക്ഷിക്കുന്നത്.

മനുഷ്യ മനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ നാസി കൂട്ടക്കൊലകൾക്ക് ആധാരമായ പ്രത്യയശാസ്ത്രം പല കാലത്ത് പല രീതിയിൽ ലോകത്ത് ഉണ്ടായിട്ടുണ്ട്. വംശശുദ്ധിയുടെ പേരിൽ സെമിറ്റിക് വിരുദ്ധത പടർത്തിയാണ് നാസി ഹോളോകോസ്റ്റുകൾ ലോകത്ത് പ്രത്യക്ഷപ്പെട്ടത്. അന്ന് ജനങ്ങൾക്കിടയിൽ നീതിയോ, സമത്വമോ ഉണ്ടായിരുന്നില്ല; മറിച്ച് വംശീയവൽക്കരിക്കപ്പെട്ട അധികാരശ്രേണി മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ വീക്ഷണത്തിൽ സുന്ദരവും നീലക്കണ്ണുള്ളതുമായ നോർഡിക് ജർമൻ ആര്യന്മാർക്ക് മാത്രമായിരുന്നു അവിടെ ജീവിക്കാൻ അവകാശമുണ്ടായിരുന്നത്. വംശവിരുദ്ധരായി പരിഗണിക്കപ്പെട്ട ജൂതന്മാർ, ജിപ്സികൾ, പോളണ്ടിലെ പൗരന്മാർ എന്നിവർക്ക് ജീവിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ആര്യന്മാരിലെ തന്നെ ശാരീരികവും മാനസികവുമായി പ്രശ്നം അനുഭവിക്കുന്നവർക്കു പോലും ഭൂവാസം നിഷേധിക്കപ്പെട്ടു.

നാസികളുടെ ജർമനി ജനങ്ങളെ പല വിഭാഗങ്ങളാക്കി. ശേഷം ‘അനഭിലഷണീയർ ‘ എന്ന് മുദ്രക്കുത്തിയവരെ ഉന്മൂലനം ചെയ്തുകൊണ്ട് ശുദ്ധ ജർമൻ അഥവാ ആര്യൻ വംശജർ മാത്രമുള്ള ഒരു സമുദായത്തെ നിർമിച്ചെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് അവർ പ്രയാണമാരംഭിച്ചു. ജൂതന്മാരുടെ ഉന്മൂലനം അത്ര എളുപ്പമായിരുന്നില്ല. അതിനാൽതന്നെ പടിപടിയായി അവരെ ഇല്ലാതാക്കാൻ നാസിസ്റ്റുകൾ തീരുമാനിച്ചു.

ആദ്യഘട്ടത്തിൽ പൗരന്മാരായി ജീവിക്കാനുള്ള ജൂതരടക്കമുള്ള വിഭാഗത്തിൻ്റെ അവകാശത്തെ ഹനിക്കുകയായിരുന്നു അവർ ചെയ്തത്. ജൂതന്മാരും ജർമനിയിലെ  ആര്യൻമാരും തമ്മിലുള്ള വിവാഹ ബന്ധം മുതലായ കാര്യങ്ങൾ കുറ്റകൃത്യമായി  മുദ്രകുത്തപ്പെട്ടു. “വംശവിരുദ്ധരായ” ജനങ്ങൾക്ക് ദേശീയപതാക വിലക്കപ്പെട്ടു. ഇതിനെ തുടർന്ന് ജൂതന്മാർക്കെതിരെ പല അക്രമസംഭവങ്ങളും അരങ്ങേറി.
 
1938 നവംബർ 9 രാത്രിയിൽ ആക്രമണോത്സുകത അതിന്റെ ഉച്ചിയിലെത്തി. നാസികളുടെ സംരക്ഷണ സേന ജർമനിയിലെ ജൂത സമുദായത്തിൽ വിളയാടി. ഇതിനെ തുടർന്ന് നവംബർ 10 ന് 30,000 ജർമൻ ജൂതരെ അറസ്റ്റ് ചെയ്തു. ഇങ്ങനെ നാനാപ്രകാരേണ ജൂതരുടെ ഉന്മൂലനത്തിന് തിരികൊളുത്തി. രണ്ടാംഘട്ടം ആയപ്പോഴേക്കും ‘ആര്യന്മാരുടെ ജർമ്മനിയിൽ’ ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെട്ടു. ജൂതന്മാർ ഗെറ്റോ വൽക്കരിക്കപ്പെട്ടു.’ വംശ വിരുദ്ധരെ’ തിരിച്ചറിയാൻ ‘യെല്ലോ സ്റ്റാർ’ അവരുടെ ശരീരത്തിൽ ധരിപ്പിച്ചു. ഇത് അവരുടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ അവരുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാത്തിലും അടയാളപ്പെടുത്തി. ലോഡ്സിലും വാർസോസിലും ഉണ്ടായിരുന്ന ഗെറ്റോകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി അവരുടെ എല്ലാ വസ്തുവകകളും ഉപേക്ഷിക്കണമായിരുന്നു. പിന്നീടങ്ങോട്ട് ബഹിഷ്കരിക്കപ്പെട്ട ജനതയുടെ നരകയാതനകൾ തുടങ്ങി. ദാരിദ്ര്യവും വൃത്തിയില്ലായ്മയും ഗെറ്റോവൽക്കരിക്കപ്പെട്ട ജനങ്ങൾക്കിടയിൽ രോഗങ്ങൾ പടർത്തി.

അവസാനഘട്ട പ്രവർത്തനങ്ങൾ 1941 മുതലാണ് തുടങ്ങുന്നത്. “വൃത്തികെട്ട”  ഈ വർഗ്ഗത്തിന് ജീവിക്കാൻ അവകാശമില്ലെന്ന് തങ്ങളുടെ പ്രവർത്തികളിലൂടെ നാസികൾ പറഞ്ഞു വെച്ചു. ട്രെയിനുകളിലും മറ്റുമായി ജൂത വിഭാഗങ്ങളെ മരണക്കയത്തിലേക്ക് എത്തിച്ചു. ശാസ്ത്രീയമായ രീതിയിൽ മിനുട്ടുകൾ കൊണ്ട് ഗ്യാസ് ചേംമ്പറുകളിൽ ഇട്ടു അതിവിദഗ്ദമായി കശാപ്പ് നടത്തി. ഇത്തരത്തിൽ മനുഷ്യരെ കൊന്നു തള്ളുന്നതിനെ  സാമാന്യവൽക്കരിച്ച് പറയാനായി ഉപയോഗിച്ചിരുന്നത് “അണുനശീകരണം” (disinfection), “അന്തിമ പരിഹാരം” (final solution) എന്നിങ്ങനെയുള്ള ടെർമിനോളജികൾ ആയിരുന്നു.

അക്കാലത്തെ ജർമൻ ജൂത ജീവിതത്തിന്റെ നേർചിത്രം അന്ന് ജീവിച്ചിരുന്ന ഒരു ജൂത പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകളിൽ കാണാവുന്നതാണ്. ജൂതർക്കെതിരെയുള്ള  നടപടികളെ ഭയന്ന് ആൻ ഫ്രാങ്കും കുടുംബവും രഹസ്യജീവിതം നയിച്ചു. അന്നവൾ എഴുതിയിരുന്ന അനക്സിനുള്ളിലെ അനുഭവക്കുറിപ്പുകൾ യുദ്ധാനന്തരം ഒരു പുസ്തകമായി  പ്രസിദ്ധീകരിക്കണമെന്ന് അവൾ പ്രത്യാശിച്ചിരുന്നു. എന്നാൽ, ഒരു ജർമൻ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ആനിന്റെ കുടുംബത്തെ ഒറ്റിക്കൊടുക്കുകയായിരുന്നു. ശേഷം കോൺസെൻട്രേഷൻ ക്യാമ്പിൽ എത്തി ടൈഫസ് പിടിപെട്ട് ആ പതിനഞ്ചുകാരി മരണപ്പെടുകയായിരുന്നു.
   
ചരിത്രത്തിന്റെ നെടുവീർപ്പായി മാറിയ ഹോളോകോസ്റ്റ് ജർമനിയുടെ മണ്ണിൽ നാസികൾ നടത്തി. ക്രൂരതയുടെ  പ്രത്യയശാസ്ത്രം എങ്ങനെയാണ് ജർമനിയിൽ സ്വീകാര്യമായത്? നാസിസത്തിന്റെ വിത്ത് ജർമനിയുടെ മണ്ണിൽ വിതക്കാൻ ഒന്നാം ലോക മഹായുദ്ധം കളമൊരിക്കിയിട്ടുണ്ട്. 1871ന് ശേഷം ജർമ്മനി വലിയൊരു സാമ്രാജ്യത്വ ശക്തിയായി വളർന്നു. അക്കാലത്തെ പ്രമുഖ ശക്തിയായ ബ്രിട്ടനുമായി ജർമനി സാമ്പത്തിക മത്സരത്തിലേർപ്പെട്ടു. ഒന്നാം ലോകയുദ്ധം നടക്കുകയും അതിൽ തോൽവി വരിക്കുകയും ചെയ്ത ജർമനിയുടെ മുതുകിൽ തുടർന്ന് വന്ന വേർസൈലിസ് സമാധാന കരാർ വലിയ ഭാരങ്ങൾ ഏൽപ്പിച്ചു. ഈ വേളയിൽ തകർന്ന സാമ്രാജ്യത്വ ഭരണകൂടത്തിന്റെ സ്ഥാനത്ത് ജനാധിപത്യ സ്വഭാവത്തിലുള്ള വെയ്മർ റിപ്പബ്ലിക്ക് ഉയർന്നു വന്നെങ്കിലും ജർമൻ ജനത അനുഭവിച്ചിരുന്ന പ്രതിസന്ധികളെ നേരിടാൻ ഇവർക്കായില്ല. ഈ അരാജകത്വത്തിന്റെ നാളുകളിലാണ് ഒരു രക്ഷകൻ എന്ന വ്യാജേന ജർമ്മനിയിൽ ഹിറ്റ്ലർ രംഗപ്രവേശം  നടത്തുന്നത്. ഹിറ്റ്ലറുടെ അഭിമുഖങ്ങൾ “മൻകീ ബാത്തുകളായി” മുന്നേറി. ജർമനിയിൽ ഒരു ഏകാധിപതി ഉണർന്നു. മനുഷ്യപ്പറ്റ് ലവലേശമില്ലാതെ ഫാസിസത്തിന്റെ നരകം ജർമനിയിൽ തുറന്നു.
    
ഇന്ന് വംശീയ പ്രത്യയശാസ്ത്രവും അവരുടെ സംഘങ്ങളും നാസിസവുമായുള്ള ആത്മബന്ധം ഉറപ്പിക്കുന്നതിന്റെ നേർക്കാഴ്ച്ചകളാണ് നാം ഇന്ത്യയിൽ കാണുന്നത്. ജർമൻ നാസിസവും ഇന്ത്യൻ ഫാസിസവും പല കോണുകളിൽ നിന്ന് ഒരൊറ്റ കേന്ദ്രത്തിൽ ഒരുമിക്കുകയാണ്. വരും നാളുകളിൽ എന്ത് സംഭവിക്കുമെന്ന്
കാത്തിരുന്ന് കാണാം!

Refefence:
Mein kampf, പരാന്ന ഭോജികൾ,
Third Riech Ann frank

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.