Skip to content Skip to sidebar Skip to footer

പരിചയമില്ലാത്ത ‘പുഴു’ അത്ര നല്ല സിനിമയാണോ?

‘പുഴു’ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് രചിച്ച് നവാഗതയായ രതീന സംവിധാനം ചെയ്ത മലയാള ചിത്രമാണിത്. മമ്മൂട്ടി കുട്ടനായും പാർവതി തിരുവോത്ത് ഭാരതിയായും, കുട്ടപ്പൻ എന്ന കെപിയായി അപ്പുണ്ണി ശശിയും, വാസുദേവ് ​​സജീഷ് കിച്ചുവായും എത്തിയ പുഴു ഒ.ടി.ടി വഴിയാണ് പ്രേക്ഷകരിലെത്തിയത്. കാലങ്ങളായി സവർണ ദൃഷ്ടികളെ തൃപ്‌തിപെടുത്തി ശീലിച്ച സിനിമാ വ്യവസായത്തിനുള്ളിൽ നിന്നും, ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മേധാവിത്വത്തിന് എതിരെയുള്ള ശക്തമായ ജാതി വിരുദ്ധ പ്രഖ്യാപനമായി ‘പുഴു’ മാറുന്നു.

70-കളിലും 80-കളിലും ബോളിവുഡിൽ പ്രചാരത്തിലുണ്ടായിരുന്ന ‘കോപാകുലനായ സവ്വർണ യുവാവി’ൽ നിന്നും തികച്ചും വ്യത്യസ്തനാണ് ‘പുഴു’വിലെ മമ്മൂട്ടി അവതരിപ്പിച്ച മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ, ബ്രാഹ്മണ കുലപതിയായ കുട്ടൻ. മലയാള സിനിമ കണ്ടു ശീലിച്ച, അധഃസ്ഥിതർക്ക് ‘രക്ഷകനായ’, അതുവഴി ജാതിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് തന്ത്രപരമായി ഒഴിഞ്ഞമാറാൻ കഴിയുന്ന നായകനല്ല കുട്ടൻ. മറിച്ചു, ജാതിയുടെ അഴുക്കുകൾ ഉള്ളിൽ പേറി നടക്കുന്ന കുട്ടനെ സിനിമ വിലയിരുത്തുകയാണ്, സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

കുട്ടന്റെയും കുടുംബത്തിന്റെയും ‘ജാതി ശുദ്ധി’ എന്ന ആശയത്തിൽ നിന്ന് ഉയർന്നുവരുന്ന ഉത്കണ്ഠകളാണ് സിനിമ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഇളയ സഹോദരി ഭാരതി തന്റെ ആദ്യ ഭർത്താവിന്റെ മരണശേഷം അവളുടെ കാമുകനായ ദളിത് നാടക നടൻ കെ.പിയെ വിവാഹം കഴിക്കുമ്പോൾ കുട്ടന്റെ ഭ്രാഹ്മണ കുടുംബം കടന്ന് പോകുന്ന ജാതിയമായ ആശങ്കകൾ സിനിമ പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്നു. സബ് റജിസ്ട്രാർ ഓഫീസിലെ ‘തമാശ’ പോലെ ഭാരതിയും കെ.പിയും അനുഭവിക്കേണ്ടി വരുന്ന പ്രത്യക്ഷവും രഹസ്യവുമായ അപമാനങ്ങൾ സിനിമ വരച്ചു കാട്ടുന്നു.

കുട്ടൻ തന്റെ മകൻ കിച്ചുവിന്റെ ജീവിതത്തിൽ അമിതമായ നിയന്ത്രണങ്ങൾ പ്രയോഗിക്കുന്നതായി കാണാം. വൈകാരികമായും മാനസികമായും മകനെ പീഡിപ്പിക്കുന്നതിലേക്ക് കുട്ടനെ എത്തിക്കുന്നത് നിയന്ത്രണങ്ങളോടും ‘അച്ചടക്കത്തോടും’ അയാൾക്കുള്ള ഭ്രമമാണ്. കളിക്കിടയിൽ ചെസ്സ് കഷണം നഷ്ടപ്പെട്ടു എന്ന് അച്ഛനോട് പറയ്യാൻ കിച്ചു ഏറെ പ്രയാസപ്പെടുന്നുണ്ട്. ‘തക്കാളി പഴമാണെന്ന’ പുതിയ അറിവ് നിഷ്കളങ്കമായി കുട്ടന് പറഞ്ഞ കൊടുക്കുന്ന കിച്ചുവിനെ കുട്ടൻ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. മറ്റ് കുട്ടികളുടെ അടുക്കൽ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞ് മകനെ ശാസിക്കുന്ന കുട്ടൻ നിരുപദ്രവമെന്ന് തോന്നുന്ന അച്ചടക്ക തന്ത്രങ്ങളിലൂടെ ജാതി ആചാരങ്ങൾ മകനിലേക്ക് കൈമാറുന്നതായ് കാണാം.

സ്വന്തം മകന്റെ മേൽ പോലും ശ്രേഷ്ഠതയും അവകാശവും അടിച്ചേൽപ്പിക്കുന്ന പ്രവണത ജാതിയിൽ വേരൂന്നിയതാണ്. അമ്മയുടെ മരണശേഷം, കിച്ചുവിന് വൈകാരിക പിന്തുണ നൽകാൻ വേറെ ആരും ഇല്ല, പ്രത്യേകിച്ചും വീട്ടിൽ സമാധാനത്തിനുപകരം ഏകാന്തതയും വീർപ്പുമുട്ടലും മാത്രമാകുമ്പോൾ. കുട്ടൻ ആ വീട് തിരഞ്ഞെടുക്കുന്നത് അവിടെ, ‘നമ്മുടെ ആളുകൾ’ (ബ്രാഹ്മണരും മറ്റ് ഉയർന്ന ജാതിക്കാരും) മാത്രം ഉള്ളതുകൊണ്ടാണ്. ഉപനയനം പോലുള്ള ബ്രാഹ്മണ ആഘോഷങ്ങളുടെ സൗന്ദര്യശാസ്ത്രത്തെ കുറിച്ചും ഉന്നതജാതി കുടുംബബന്ധങ്ങളുടെ ചട്ടക്കൂടുകൾ ഊട്ടിഉറപ്പിക്കുന്നതിനു ഇത്തരം ആഘോഷങ്ങൾ എങ്ങനെ സഹായിക്കുന്നു എന്നതിലേക്കും സിനിമ സൂക്ഷ്മമായി സൂചന നൽകുന്നു.

കുട്ടൻ തന്റെ ജാതിയുടെ പുറത്തു നിൽക്കുന്ന എല്ലാവരോടും അങ്ങേയറ്റം അവജ്ഞയോടെയും വെറുപ്പോടെയുമാണ് പെരുമാറുന്നത്. ലിഫ്റ്റിൽ കണ്ട് മുട്ടുന്ന ഡെലിവറി ബോയ് മുതൽ താൻ കാരണം ഗുരുതരമായ സാമ്പത്തിക നഷ്ടം നേരിട്ട വ്യവസായി ജമാൽ, കുട്ടൻ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന ഫാക്ടറി എഞ്ചിനീയർ വരെ. കുട്ടനോട് പ്രേക്ഷകർക്ക് സഹതാപം തോന്നാവുന്ന ഒരേയൊരു അവസരം തന്നെ ഇഷ്ടമല്ലെന്ന് തുറന്ന് പറയുന്ന മകനോട് താനൊരു മോശം മനുഷ്യനല്ലെന്ന് കുട്ടൻ പറയുമ്പോഴാണ്. സഹോദരി ഭാരതിയോടും അവരുടെ ഭർത്താവിനോടും അവർ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചതിന് പിന്നാലെ കുട്ടൻ ചെയ്യുന്ന ക്രൂരതക്ക് ശേഷമാണ് ഈ രംഗം വരുന്നത്.

മലയാളി പ്രേക്ഷകർക്ക് പരിചിതമല്ലാത്ത ഒരു പ്രമേയം കൂടിയാണ് പുഴു സ്പർശിക്കുന്നത്. മുസ്‌ലിംകൾ എങ്ങനെയാണ് പലപ്പോഴും ഭരണകൂടവേട്ടക്ക് ഇരയാവുന്നത് എന്ന് പുഴു വ്യക്തമായി കാണിക്കുന്നുണ്ട്. ഫാർമസിസ്റ്റായ കബീറിനെ ബോംബ് സ്‌ഫോടനക്കേസിൽ വ്യാജ കുറ്റം ചുമത്തി പോലീസ് പിടികൂടുന്നുണ്ട്. ഈ ചിത്രീകരണം നമ്മുടെ രാജ്യത്തെ നിലവിലെ സാഹചര്യത്തെ അനുസ്മരിപ്പിക്കുന്നതും പ്രസക്തവുമാണ്. സവർണ്ണർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ നിരപരാധികളായ മുസ്ലീങ്ങളെയും ദലിതരെയും തടവിലിടുന്ന അക്രമാസക്തമായ ജാതി മേധാവിത്വ ഭരണകൂടത്തെ കുട്ടൻ എന്ന ഐപിഎസ് ഓഫീസർ പ്രതിനിധീകരിക്കുന്നു.

തന്നെ കൊല്ലാൻ നിരവധി ശ്രമങ്ങൾ ഉണ്ടാകുമ്പോൾ, തന്റെ മുൻകാല ചെയ്തികൾ തന്നെയാണ് തന്റെ ജീവിതം ദുസ്സഹമാക്കിയിട്ടുള്ളത് എന്നത് കുട്ടന് വ്യക്തമായ ബോധ്യമുണ്ട്. അതിനെയാണ് കുട്ടൻ ഭയക്കുന്നതും. കുട്ടൻ മരണപ്പെടുന്ന ക്ലൈമാക്സിലേക്ക് നയിക്കുന്ന രംഗങ്ങളിൽ, കുട്ടനോട് പ്രതികാരം ചെയ്തത് കബീറിന്റെ മകൻ അമീറാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നു. അടിച്ചമർത്തപ്പെട്ട ഒരു കഥാപാത്രവും സിനിമയിൽ ‘ഇര’യല്ല. മറിച്ചു, മേൽജാതിയുടെ അടിച്ചമർത്തലുകൾക്കെതിരെ ന്യായമായും ചെറുത്തുനിൽപ്പ് നടത്തുന്ന അമീർ ഉൾപ്പെടെയുള്ളവർ അവരുടെ സ്വന്തം ഏജൻസിയെ ഉറപ്പിച്ചുപറയുന്ന ശക്തമായ കഥാപാത്രമാണ് .

സിനിമ ബ്രാഹ്മണ സമൂഹത്തെയാകെ വില്ലനാക്കുന്നുവെന്ന് വലതുപക്ഷക്കാരായ ചിലർ വാദിക്കുന്നത്, അസുഖകരമായ ഒരു സത്യം തുറന്നു പറയുന്നതിൽ സിനിമ വിജയിചിരിക്കുന്നു എന്നതിന്റെ തെളിവാണ്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ അപരവത്കരിക്കുന്നതിലൂടെയും അവരെ കൂടുതൽ അടിച്ചമർത്തുന്നതിലൂടെയും
ജാതി രാഷ്ട്രം എങ്ങനെ വികസിക്കുന്നുവെന്ന് പരിശോധിക്കുന്ന ഒരു വലിയ രാഷ്ട്രീയ ക്യാൻവാസിലേക്ക് സിനിമ വികസിക്കുന്നു. മണ്ഡലാനന്തര കാലഘട്ടത്തിൽ ദലിത്-മുസ്‌ലിം രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളുടെ ഈ ആവിർഭാവം ശ്രദ്ധേയമാണ്.

കാർത്തിക ജയകുമാർ എഴുതിമക്തൂബ് മീഡിയ’ പ്രസിദ്ധീകരിച്ച ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.