Skip to content Skip to sidebar Skip to footer

മാധ്യമ പ്രവത്തകരെ കുരുക്കിലാക്കുന്ന പെഗസസ്

ചാര കണ്ണുകൾ ഒരു അന്താരാഷ്ട്ര കൂട്ടുകെട്ടാണ്. അതിനെ നേരിടാനും തോൽപിക്കാനും അന്താരാഷ്ട്ര മാധ്യമ കൂട്ടുകെട്ട് വേണം എന്ന ചിന്തയാണ് പെഗസസ് പ്രോജക്റ്റിലേക്ക് നയിച്ചത്. കാര്യം വ്യക്തമാണ്. ജേർണലിസ്റ്റുകളെ  നിശബ്ദമാക്കാനുള്ള ആഗോള ആയുധം കൂടിയാണ് പെഗസസ്. പെഗസസിനെതിരെ ജേർണലിസ്റ്റുകളുടെ പ്രതിരോധമാണ് ‘പെഗസസ് പ്രോജക്റ്റ്’. ഭരണകൂടങ്ങളും സാങ്കേതിക ശക്തികളും ആഗോളതലത്തിൽ ഒരുമിക്കുമ്പോൾ അവർ ഇരയാക്കുന്നത് മാധ്യമ പ്രവർത്തകരെയും മനുഷ്യാവകാശ പോരാളികളേയുമാണ്. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടർ ജമാൽ ഖഷോക് ജി 2018 ൽ കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഉറ്റവരുടെ ഫോണുകളിൽ പെഗസസ് കടന്നു കയറിയിരുന്നു. അസർബൈജാനിൽ ഏഴു വർഷത്തോളം വീട്ടുതടങ്കലിൽ ആയിരുന്ന ഖദീജ ഇസ്മായിലിയോവ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വിട്ടയക്കപ്പെടുന്നത്. ഭരണകൂട ഭീകരതയെ തുറന്നു കാട്ടാൻ ശ്രമിച്ച ഖദീജയെ വേട്ടയാടുന്നതും പെഗസസ് വഴിയുള്ള നിരീക്ഷണത്തിലൂടെയാണ്. ഹങ്കറിയിൽ പ്രമുഖ ജേർണലിസ്റ്റുകളെ പെഗസസ് വഴി നിരീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി ഒർബന്റെ കൊള്ളരുതായ്മകളെ പറ്റി വാർത്ത പ്രസിദ്ധീകരിക്കുന്നവരാണ് ഇവർ. ഇന്ത്യയിൽ പ്രമുഖ മാധ്യമ പ്രവർത്തകർ മുതൽ ജാർഖണ്ഡിൽ ആദിവാസികൾക്കായി എഴുതുന്ന രൂപേഷ് കുമാർ സിംഗ് എന്ന പ്രാദേശിക റിപ്പോർട്ടർ വരെ നിരീക്ഷണത്തിലാണ്. 

ചാര കണ്ണുകൾ ഒരു അന്താരാഷ്ട്ര കൂട്ടുകെട്ടാണ്. അതിനെ നേരിടാനും തോൽപിക്കാനും അന്താരാഷ്ട്ര മാധ്യമ കൂട്ടുകെട്ട് വേണം എന്ന ചിന്തയാണ് പെഗസസ് പ്രോജക്റ്റിലേക്ക് നയിച്ചത്. കാര്യം വ്യക്തമാണ്. ജേർണലിസ്റ്റുകളെ  നിശബ്ദമാക്കാനുള്ള ആഗോള ആയുധം കൂടിയാണ് പെഗസസ്. പെഗസസിനെതിരെ ജേർണലിസ്റ്റുകളുടെ പ്രതിരോധമാണ് ‘പെഗസസ് പ്രോജക്റ്റ്’. ഈ പ്രോജക്കറ്റിൽ പങ്കാളിയായ ദ ഗാർഡിയൻ പറയുന്നത് നോക്കുക:”നിങ്ങളുടെ ഫോണിനെ നിങ്ങളുടെ ഒറ്റുകാരനാക്കുന്ന ജാലവിദ്യ. പ്രതിരോധം ജേർണലിസം തന്നെയാണ്. സൈബർ ചാരപ്പണി കണ്ടെത്തി ചെറുക്കുകയാണ് പെഗസസ് പ്രോജക്റ്റിന്റെ ലക്ഷ്യം. പെഗസസ് നശീകരണായുധം തന്നെയാണ്. പെഗസസ് പ്രോജക്റ്റ് മാധ്യമ കൂട്ടായ്‌മ നിർമിച്ച പരിചയും”. ആംനസ്റ്റി ഇന്റർനാഷണലും ഫൊബിഡൻസ് സ്റ്റോറീസ് എന്ന സ്ഥാപനവും പത്ത് രാജ്യങ്ങളിൽ നിന്നായി എൺപത് ജേർണലിസ്റ്റുകളും ചേർന്നാണ് ചാരണപ്പണിയുടെ വിശദാംശങ്ങൾ പുറത്തു കൊണ്ടുവന്നത്. ചാരണപ്പണിയിലെ സാങ്കേതിക മികവ് പോലെ ഈ കൂട്ടായ ചെറുത്തുനിൽപ്പു സംവിധാനവും പുതിയതാണ്. ഇതിൽ ഫൊബിഡൻസ് സ്റ്റോറീസ് എന്ന സ്ഥാപനത്തെ പ്രത്യേകം മനസ്സിലാക്കണം. ഫൊബിഡൻസ് സ്റ്റോറീസ് അഥവാ വിലക്കപ്പെട്ട വാർത്തകൾ എന്ന പേരുതന്നെ വാർത്തകളെ തടയുന്ന സംവിധാനത്തോടുള്ള രോഷമാണ്. ഇങ്ങനെ സ്ഥാപിത താൽപര്യക്കാർ അനുവദിക്കാത്ത നിരുദ്ധ വാർത്തകൾ ഈ സ്ഥാപനം കണ്ടെത്തുന്നു. തടയപ്പെട്ട വാർത്തകൾ അവർ അന്വേഷിച്ചു പൂർത്തിയാക്കും.

നിശബ്ദരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത മാധ്യമപ്രവർത്തകരുടെ പ്രവർത്തനം അവർ ഏറ്റെടുക്കും. “വാർത്ത ചെയ്യുന്ന ജേർണലിസ്റ്റിനെ കൊന്നാലും വാർത്ത കൊല്ലപ്പെടില്ല” (Killing The journalist won’t kill the story) എന്നതാണ് അവരുടെ മുദ്രാവാക്യം.

ഇങ്ങനെ അവർ ഏറ്റെടുത്തതാണ് മോൾടയില മാധ്യമപ്രവർത്തക ഡാഫ്നി ഗലീസിയ കൊല്ലപ്പെടാൻ കാരണമായ അന്വേഷണാത്മക റിപ്പോർട്ട്. ഇന്ത്യയിലെ ജിഗേന്ദ്ര സിംഗിനെ പോലെ പരിസ്ഥിതി രക്ഷക്കായി വാർത്ത ചെയ്ത പലരും വിവിധ രാജ്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.  ഫോബിഡൻസ് സ്റ്റോറീസ് അതെല്ലാം ഏറ്റെടുത്തു. ഇങ്ങനെ അനേകം കൊലകളും അവക്കു പിന്നിലെ അനേകം വാർത്തകളും ഇവർ ചെയ്‌തിട്ടുണ്ട്‌. ഇന്ന് പെഗസസ് പ്രോജക്റ്റിലും ഫൊബിഡൻസ് സ്റ്റോറീസ് പങ്കാളിയാണ്. അടിച്ചമർത്തൽ രീതികൾ അന്താരാഷ്ട്രതലത്തിൽ എത്തുമ്പോൾ പ്രതിരോധ ജേർണലിസവും ആഗോള സഹകരണമായി മാറുന്നു. 

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.