Skip to content Skip to sidebar Skip to footer

പുതിയ ക്രിമിനൽ തിരിച്ചറിയൽ നടപടി നിയമം മറുവാദങ്ങളുടെ പ്രസക്തി!

പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി, പൊലീസിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും കഴിവ് മെച്ചപ്പെടുത്തുക, ശിക്ഷാ നിരക്ക് കൂട്ടുക എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ ക്രിമിനല്‍ പ്രൊസീജ്യർ ഐഡന്റിഫിക്കേഷന്‍ നിയമം’ 2022 അവതരിപ്പിച്ചത്. കൃഷ്ണമണിയുടെയും റെറ്റിനയുടെയും സ്‌കാന്‍ ചെയ്ത രേഖകള്‍ മുതല്‍ ജൈവിക സാമ്പിളുകള്‍ വരെയുള്ള, വ്യക്തികളുടെ സൂക്ഷ്മ അടയാളങ്ങള്‍ കുറ്റാരോപണം ഉന്നയിക്കപ്പെടുമ്പോള്‍ത്തന്നെ പൊലീസിന് ശേഖരിക്കാമെന്നാണ് ഈ നിയമം പറയുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ എഴുപത്തിയഞ്ച് വര്‍ഷം വരെ സൂക്ഷിക്കാം. നാഷണല്‍ ക്രൈം റക്കോര്‍ഡ്‌സ് ബ്യൂറോയുമായി ഈ വിവരങ്ങള്‍ പങ്കുവെക്കും. ഏത് അന്വേഷണ ഏജന്‍സിക്കും ഇവ കൈമാറാം എന്നും പുതിയ നിയമം പറയുന്നു.

1920ലെ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്റ്റ് ഇതോടെ പിൻവലിച്ചു. 1920ലെ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്റ്റ് പൊലീസ് ഓഫീസര്‍മാര്‍ക്ക് വിരലടയാളങ്ങളും കാല്‍പാദ അടയാളങ്ങളും ശേഖരിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. കുറ്റാരോപിതനായ ഒരു വ്യക്തിയുടെ അളവുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ അന്വേഷണസമയത്ത് ഹാജരാക്കാന്‍ മജിസ്‌ട്രേറ്റിനും ആവശ്യപ്പെടാം. കുറ്റമുക്തരായാല്‍ ഈ വിവരങ്ങള്‍ നശിപ്പിക്കണമെന്നാണ് നിയമം. 1980ല്‍ ആധുനിക രീതികള്‍ക്കനുസരിച്ച് കുറ്റാന്വേഷണങ്ങള്‍ മെച്ചപ്പെടുത്താന്‍ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു. (നിയമപരിഷ്കരണത്തിനുള്ള നിർദേശക സമിതിയാണ് ലോ കമ്മീഷൻ ഓഫ് ഇന്ത്യ). 2003ല്‍ ഡോ.ജസ്റ്റിസ് വി.എസ് മലിമത്തിന്റെ അധ്യക്ഷതയിലുള്ള, നീതിന്യായ വ്യവസ്ഥ പരിഷ്‌കരിക്കുന്നതിനുള്ള വിദഗ്ധ സമിതിയാണ് 1920ലെ നിയമം ഭേദഗതിചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്നത്.

ഡി.എന്‍.എ ഉള്‍പ്പെടെ ജൈവിക സാമ്പിളുകള്‍ ശേഖരിക്കാന്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഈ കമ്മിറ്റി പരിഷ്‌കരണത്തിനുള്ള ആവശ്യങ്ങളിലൊന്നായി വിശദീകരിച്ചത്, പൊതുജനത്തിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ നിയമസംവിധാനവും പ്രൊസിക്യൂഷനും പൊലീസും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നാണ്.

1920ലെ നിയമം, ശിക്ഷ വിധിക്കപ്പെട്ടവരുടെയോ, അറസ്റ്റ് ചെയ്യപ്പെട്ടവരുടെയോ, ഒന്നോ അതില്‍ കൂടുതലോ വര്‍ഷത്തേക്കു കഠിന ശിക്ഷ അനുഭവിക്കുന്നവരുടെയോ മാത്രം വിരലടയാളങ്ങളും കാല്‍പാദ അടയാളങ്ങളും ഫോട്ടോകളുമാണ്‌ ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നത്. 1920ലെ നിയമത്തില്‍ ഈ വിവരങ്ങള്‍ ശേഖരിക്കുന്ന ചുമതല അന്വേഷണ ഓഫീസര്‍, പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ്, സബ് ഇന്‍സ്‌പെക്ടര്‍ തൊട്ട് മുകളിലേക്കുള്ള ഓഫീസര്‍മാര്‍ എന്നിവർക്കായിരുന്നു. 2022ലെ പുതിയ നിയമത്തിൽ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള ചുമതല നാഷണല്‍ ക്രൈം റെകോഡ്‌സ് ബ്യൂറോവിനാണ്. മറ്റ് ഏജന്‍സികള്‍ക്ക് ഈ വിവരം പങ്കുവെക്കാനും ഇവർക്ക് അധികാരമുണ്ട്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഏജന്‍സികളോട് അവരുടെ അധികാരപരിധിയില്‍ വരുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കഴിയും. ശേഖരിക്കുന്ന വിവരങ്ങള്‍ 75 വര്‍ഷങ്ങളോളം ഇലക്ട്രോണിക്, ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കും.

പൗരന്മാരുടെ സ്വകാര്യതക്ക് ഭീഷണിയായി വിലയിരുത്തപ്പെടുന്ന ഈ നിയമം ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ്. പൗരൻമാരിൽ നിന്ന് ബയോമെട്രിക് വിവരങ്ങൾ അവരുടെ സമ്മതമില്ലാതെയും എടുക്കുകയും അത് വർഷങ്ങളോളം രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ സുരക്ഷിതത്വം, ശാരീരിക സ്വകാര്യത തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ് എന്ന നിരീക്ഷണമാണ് ഉയരുന്നത്. വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസിന് ബലം പ്രയോഗിക്കാം എന്നതും നിയമം ഉയർത്തിയേക്കാവുന്ന വെല്ലുവിളിയായി ചർച്ച ചെയ്യപ്പെടുന്നു. ശേഖരിക്കുന്ന വിവരങ്ങൾ അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗം ചെയ്‌തേക്കാം എന്നതിനാല്‍ ഒരു സര്‍വേലന്‍സ് സ്‌റ്റേറ്റിലേക്കാണോ ഈ നിയമം കൊണ്ടുപോകുന്നതെന്ന ഭയവും നിയമവിദഗ്ധർ പങ്കുവെക്കുന്നു.

കുറ്റാരോപിതരുടെ ജൈവിക സാമ്പിളുകൾ ബലപ്രയോഗത്തിലൂടെ ശേഖരിക്കുന്നത് കസ്റ്റഡി പീഡനങ്ങൾ കൂട്ടുമെന്നും ആശങ്ക ഉയരുന്നു. നാര്‍കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ്, ബ്രെയ്ന്‍ ഇലക്ട്രിക്കല്‍ ആക്റ്റിവേഷന്‍ പ്രൊഫൈല്‍ ടെസ്റ്റ്, ഡി.എൻ.എ പരിശോധന എന്നിവയാണ് നിലവിൽ അന്വേഷണ ഏജൻസികൾ ഉപയോഗിക്കുന്ന ബയോമെട്രിക് ഐഡന്റിഫിക്കേഷൻ പരിശോധനകൾ. ഒരു വ്യക്തിയുടെ പൂര്‍ണ സമ്മതത്തോടെയല്ലാതെ അന്വേഷണ ഏജന്‍സികള്‍ക്ക് ഈ പരിശോധനകൾ നടത്താന്‍ കഴിയില്ല. കുറ്റാരോപിതരുടെ, കുറ്റംചെയ്‌തെന്ന് സംശയിക്കപ്പെടുന്നവരുടെ, സാക്ഷികളുടെ ബ്രെയ്ന്‍ മാപ്പിങ്, പോളിഗ്രാഫ് ടെസ്റ്റ് എന്നിവ അവരുടെ സമ്മതം കൂടാതെ ചെയ്യുന്നത് ഭരണഘടനാവിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന് 2010ല്‍ സുപ്രിം കോടതി വിധിച്ചിട്ടുണ്ട്. വിവിധ പരാതികൾ പരിഗണിക്കവെയാണ് ഈ വിധി.

‘വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റം’ എന്നാണ് പൗരരുടെ സമ്മതമില്ലാതെ ഇത്തരം പരിശോധനകള്‍ നടത്തുന്നതിനെ സുപ്രിം കോടതി വിശേഷിപ്പിച്ചത്. “സ്വയം പ്രതിയാക്കുന്നതിന് എതിരായ ഒരു വ്യക്തിയുടെ അവകാശത്തെയാണ് ഈ പരിശോധനകള്‍ നിര്‍ബന്ധമായും നടപ്പിലാക്കുമ്പോള്‍ റദ്ദ് ചെയ്യുന്നത്. നിര്‍ബന്ധത്തിലൂടെ നേടിയെടുത്ത പരിശോധനാഫലങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. ആര്‍ട്ടിക്കിള്‍ 20 (3) അനുസരിച്ച് ഒരു വ്യക്തിക്ക് സ്വയം എതിർസാക്ഷി യാകാതിരിക്കാനുള്ള അവകാശമുണ്ട്”- ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍, ജെ. എം പഞ്ചല്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് പ്രഖ്യാപിച്ച വിധിയില്‍ പറയുന്നു. ഒരു വ്യക്തി വെളിപ്പെടുത്തുന്ന, താനുള്‍പ്പെടുന്ന വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും ‘അനുഭവസാക്ഷ്യം’ എന്ന നിലയില്‍ മാത്രമേ അതിനെ കാണാന്‍ കഴിയൂ എന്നും വിധിയിൽ കോടതി പറഞ്ഞു.

മരുന്നിന്റെ സഹായത്തിൽ ഒരു വ്യക്തിയെക്കൊണ്ട് തുറന്നു സംസാരിപ്പിക്കുന്ന രീതിയാണ് നാര്‍കോ അനാലിസിസില്‍ ഉപയോഗിക്കുന്നത്. വിയര്‍പ്പ്, രക്തസമ്മര്‍ദ്ദം, ഹൃദയ മിടിപ്പ് തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് പോളിഗ്രാഫ് ടെസ്റ്റ് നടത്തുന്നത്. ഈ പരിശോധനകള്‍ നടത്തുമ്പോള്‍ ഒരു വ്യക്തിക്ക് സ്വന്തം പ്രതികരണങ്ങളില്‍ ബോധപൂര്‍വ്വമുള്ള നിയന്ത്രണം നഷ്ടമാവുകയാണ് ചെയ്യുന്നത്. സ്വമേധയാ ഈ പരിശോധനകള്‍ നടത്താന്‍ മുന്നോട്ടുവരുന്ന കേസുകളിലെ പരിശോധനാ ഫലങ്ങള്‍ എവിഡന്‍സ് ആക്റ്റിലെ 27ആം വകുപ്പ് പ്രകാരം തെളിവായി സ്വീകരിക്കാവുന്നതാണ് എന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.