Skip to content Skip to sidebar Skip to footer

കോവിഡ് കാലത്ത് ഇന്ത്യയിൽ കോടീശ്വരൻമാർ കൂടി!

ഓക്‌സ്ഫാം ഇന്ത്യയുടെ ‘ഇന്ത്യ ഇനീക്വാലിറ്റി റിപ്പോര്‍ട്ട്’ പരിശോധിക്കുന്നു.

ഇന്ത്യയുടെ നികുതി സംവിധാനം, സാമൂഹിക മേഖലയിലെ നിക്ഷേപത്തിനും ചെലവിനും പരിഗണന നല്‍കാതിരിക്കല്‍, പൊതു സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഈ അസമത്വങ്ങള്‍ക്ക് കാരണമായി ഓക്‌സ്ഫാം ഇനീക്വാലിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്.

കോവിഡ് മഹാമാരിയുടെ ദുരന്തമനുഭവിച്ച 2021ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ (2020) നിന്നും 142 ആയി ഉയര്‍ന്നു. ദേശീയ സമ്പത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പത് ശതമാനത്തിന്റെയും പങ്ക് 6% ആയ കാലയളവുകൂടിയാണ് ഇത്.

ഫോര്‍ബ്‌സ് പട്ടികയിലുള്‍പ്പെട്ട ധനികരായ നൂറ് ഇന്ത്യക്കാരുടെ ആകെ സമ്പത്ത് ഒരു ട്രില്യണ്‍ യു.എസ് ഡോളറിലധികം വരും.

2016ല്‍ വെല്‍ത് ടാക്‌സ് നീക്കം ചെയ്തതോടെ കോര്‍പറേറ്റ് നികുതിയില്‍ ഗണ്യമായ കുറവുണ്ടായി.

യൂണിയ‍ൻ ഗവണ്മെന്റില്‍ സംസ്ഥാന ഗവണ്മെന്റുകള്‍ എത്രത്തോളം ആശ്രിതമാണെന്ന് കോവിഡ് കാലയളവ് വെളിപ്പെടുത്തി. 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ നോണ്‍ ഡിവിസിബിള്‍ പൂളിലാണ് സാമ്പത്തിക വിഭവങ്ങള്‍ കേന്ദ്രീകരിച്ചത്. 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലേക്ക് നീക്കിവെച്ചത് ചെറിയ തുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കടുത്ത പ്രതിസന്ധി നേരിട്ട വര്‍ഷം കൂടിയാണ് 2021.

2020- 10% വ്യക്തികള്‍ രാജ്യത്തിന്റെ 45% സമ്പത്ത് സ്വന്തമാക്കി. ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്. ഈ കാലയളവിൽ നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 15%.

ചൈന, യുഎസ്, എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍. ഫ്രാന്‍സ്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ പിന്നിലാണ്.

2021ഒക്ടോബറിലെ ഫോര്‍ബ്‌സ് ബില്യണേയേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ ആകെ സമ്പത്ത് 57.3ലക്ഷം കോടി (775 ബില്യണ്‍ യുഎസ് ഡോളര്‍) ആയി.

മാര്‍ച്ച് 2020 മുതല്‍ 2021 നവംബര്‍ കാലയളവില്‍ ബില്യണെയര്‍മാരുടെ ആസ്തി 23.14 ലക്ഷം കോടിയില്‍നിന്നും 53.16 ലക്ഷം കോടിയായി. 4.6 കോടിയിലധികം ഇന്ത്യന്‍ പൗരൻമാര്‍
ഈ കാലയളവില്‍ കടുത്ത ദാരിദ്ര്യം അനുഭവിച്ചു.

കോവിഡ് കാരണം വരുമാനത്തകര്‍ച്ച നേരിട്ടത് 84% ഇന്ത്യന്‍ വീടുകൾക്കാണ്.

2020ല്‍ നിന്ന് വ്യത്യസ്തമായി 80%ല്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയുണ്ടായി.

മുന്‍വര്‍ഷത്തേതിനേക്കാള്‍ 1 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണ് ഇവരുടെ ആകെ സമ്പത്തില്‍ ഉണ്ടായിരിക്കുന്നത്.

അതിധനികരായ 100 കുടുംബങ്ങളില്‍ അഞ്ചിലൊന്ന് വളര്‍ച്ച അദാനി ഗ്രൂപ്പിന്റേതാണ്. 2020ല്‍ 890 കോടി ഉണ്ടായിരുന്നത് 2021ല്‍ 5050 കോടിയായി.

ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് 2021 നവംബറില്‍ അദാനിയുടെ ആകെ മൂല്യം 8220 കോടി രൂപയാണ്. ഓസ്‌ട്രേലിയയിലെ കാര്‍മൈക്കിള്‍ ഖനി, മുംബൈ വിമാനത്താവളത്തിലുള്ള 74% ഷെയര്‍ എന്നിവയാണ് എട്ടുമാസത്തിനിടെയുള്ള വളര്‍ച്ചയ്ക്ക് കാരണം.

2020ല്‍ മുകേഷ് അംബാനിയുടെ ആസ്തി 3680 കോടി ആയിരുന്നത് 2021ല്‍ 8550 കോടിയായി ഉയര്‍ന്നു.

അസംഘടിത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 920 ലക്ഷം പേരാണ് തൊഴില്‍ നഷ്ടം നേരിട്ടത്. 2021ല്‍ എംജിഎന്‍ആര്‍ഇഎയില്‍ തൊഴിലിനായി ചേര്‍ന്നവരുടെ എണ്ണം വര്‍ധിച്ചത് തൊഴിലില്ലായ്മയുടെ തീവ്രത സൂചിപ്പിക്കുന്നു.

വേള്‍ഡ് ഫുഡ് പ്രോഗ്രാം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ആകെ പോഷകാഹാരം ലഭിക്കാത്ത ആളുകളുടെ കാല്‍ ഭാഗം ഇന്ത്യയിലാണ്. യുനൈറ്റഡ് നേഷന്‍സിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 200 മില്യണ്‍ ഇന്ത്യന്‍ പൗരര്‍ പോഷകാഹാരങ്ങള്‍ ലഭ്യമല്ലാത്തവരാണ്.

2020 മുതല്‍ ഇന്ത്യയില്‍ ഒരു ദിവസത്തെ ദേശീയ മിനിമം വേതനം 178 രൂപയാണ്. 2019ല്‍ സത്പതി കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വര്‍ധനവ് നിലവില്‍ വന്നിട്ടില്ല. ദിവസം 375 രൂപയാക്കി വേതനം ഉയര്‍ത്തണമെന്നായിരുന്നു ശുപാര്‍ശ. മാസത്തില്‍ ഇത് 9,750 രൂപ എന്നതാണ് കണക്ക്. എന്നാല്‍ തൊഴില്‍ മന്ത്രാലയം 1.13% മാത്രമാണ് വേതനം വര്‍ധിപ്പിച്ചത്. 176 രൂപയില്‍നിന്നും 178 രൂപയാക്കി.

unskilled worker ന്റെ വേതനം 1.4% മാത്രമാണ് വര്‍ധിപ്പിച്ചത് 411രൂപ ദിവസ വേതനം 417 രൂപ ആകും.

semi skilled worker ന്റെ വേതനം 1.3% വര്‍ധിപ്പിച്ചു, 449 രൂപയിൽ നിന്ന് 455 രൂപയിലേക്ക്.

സെന്‍സസ് ഡാറ്റ പ്രകാരം ശമ്പളമുള്ള സ്ഥിര ജോലിക്കാരുടെ വേതനം ദിവസക്കൂലി വേതനത്തിന്റെ ഇരട്ടിയിലധികമാണ് എന്നാണ്. ഓക്‌സ്ഫാമിന്റെ മറ്റൊരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ഇന്ത്യയിലെ 1000 കമ്പനികള്‍ ദേശീയ വേതന നിയമമനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നാണ്.

2020ല്‍ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 59 മില്യണ്‍ ആയിരുന്നുവെന്നും കോവിഡ് കാലത്ത് ഇത് 134 മില്യണ്‍ ആയി ഉയര്‍ന്നു എന്നും Pew research report.

നാഷണല്‍ ക്രൈം റെകോഡ്‌സ് ബ്യൂറോയുടെ കണക്കില്‍ 2020ല്‍ ആത്മഹത്യ കാരണം മരണപ്പെട്ട വിഭാഗങ്ങളില്‍ ദിവസവേതന തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍. സ്വയംതൊഴിൽ ചെയ്യുന്നവരും തൊഴില്‍ രഹിതരായ വ്യക്തികളും ആത്മഹത്യ ചെയ്തവരില്‍ കൂടുതലാണ്.

നികുതി വെട്ടിക്കുന്നതിനായി ഓഫ് ഷോര്‍ കമ്പനികളും സ്വകാര്യ ട്രസ്റ്റുകളും തുടങ്ങിയ 380ലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ പാണ്ടോറ പേപ്പേഴ്‌സ് വഴി പുറത്തുവന്നത് ഒക്ടോബര്‍ 2021ലാണ്. 20,000 കോടിയിലധികമാണ് ഇവരുടെ വിദേശ, സ്വദേശ ആസ്തി.

എസ്‌റ്റേറ്റ് ഡ്യൂട്ടി, ധന നികുതി എന്നിവ നിര്‍ത്തലാക്കിയ ശേഷം death/inheritance tax ല്‍ നിന്നും ഒഴിവാകാനുള്ള വഴിയാണ് വിദേശരാജ്യങ്ങളിലെ ട്രസ്റ്റുകളും കമ്പനികളും.

അര്‍ജന്റീനയില്‍ ധനികരായ പൗരര്‍ ധനനികുതി അടക്കേണ്ടതുണ്ട്.

അര്‍ജന്റീനയിലെ പൗരരുടെ കോവിഡ്കാല പ്രതിസന്ധികള്‍ നേരിടാനാണ് 2.4 ബില്യണ്‍ വരുന്ന നികുതിപ്പണം ഉപയോഗിച്ചത്.

ഇന്ത്യയിലെ 98 ധനിക കുടുംബങ്ങളില്‍നിന്ന് 4% ധനനികുതി ഈടാക്കിയാല്‍ ഇന്ത്യയ്ക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നടത്തിപ്പിനായി രണ്ടുവര്‍ഷത്തിലധികം ആ തുക ഉപയോഗിക്കാം, രാജ്യത്തെ ഉച്ചഭക്ഷണ പദ്ധതി 17 വര്‍ഷത്തേക്ക് നടത്താം, സമഗ്രശിക്ഷാ അഭിയാന്‍ ആറ് വര്‍ഷത്തേക്ക് നടത്താം. 1% ധനനികുതി ഉപയോഗിച്ച് ആയുഷ്മാന്‍ ഭാരത് പദ്ധതി ഏഴ് വര്‍ഷത്തിലധികം നടത്താം, സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ഒരു വര്‍ഷത്തേക്ക് നടത്താം.

പരോക്ഷ നികുതിയിലൂടെ ദരിദ്ര, മധ്യവര്‍ഗ വിഭാഗങ്ങളില്‍നിന്നും ഫണ്ട് ശേഖരിക്കുകയാണ് സര്‍ക്കാര്‍. സെപ്തംബര്‍ 2019ല്‍ കോര്‍പറേറ്റ് നികുതി നിരക്ക് കുറച്ചതിനെ തുടര്‍ന്നാണിത്.

2019-20 വര്‍ഷത്തില്‍ 30%ല്‍നിന്നും 22%ആയാണ് നികുതി നിരക്ക് കുറച്ചത്, ഇത് 1.5ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കി, ഇന്ത്യയുടെ പൊതു കടം വര്‍ധിപ്പിച്ചു.

‘സ്ത്രീകള്‍’ ആയതുകൊണ്ട് മാത്രം തൊഴില്‍ വിപണിയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനമൂല്യമാണ് നിലനില്‍ക്കുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാധേശ്വരന്‍, ഖാസ്‌നോബിസ് എന്നീ എക്കണോമിസ്റ്റുകളുടെ കണ്ടെത്തല്‍ (2008) ശമ്പളമുള്ള സ്ത്രീകളും വേതന വിവേചനം നേരിടുന്നുണ്ടെന്നാണ്. 2014ല്‍ ദുരൈസാമി, ദുരൈസാമി എന്നിവരുടെ കണ്ടെത്തല്‍ തൊഴില്‍വ്യത്യാസങ്ങളും പ്രൊഫഷനുകളും അനുസരിച്ച് വേതനവ്യത്യാസം മാറിക്കൊണ്ടിരിക്കും എന്നാണ്. ചില പ്രൊഫഷനുകള്‍ ഇന്നും പുരുഷന്മാരുടെ ആധിപത്യമേഖലയായി മാത്രം നിലനില്‍ക്കുന്നു എന്നാണ്. തൊഴില്‍വിപണിയുടെ ഏറ്റവും അവസാനഭാഗത്താണ് സ്ത്രീകളുടെ സ്ഥാനമെന്ന് ബെല്‍സര്‍, റാണി എന്നിവര്‍ 2011ല്‍ നിരീക്ഷിക്കുന്നു. 2021ല്‍ സ്ത്രീകള്‍ തൊഴില്‍വിപണിയില്‍ നിന്നും മാറിനില്‍ക്കാന്‍ തുടങ്ങി എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

2020-21 സാമ്പത്തിക വര്‍ഷത്തിലെ ജിഎസ്ടി നിരക്ക് ജൂണ്‍ ക്വാര്‍ട്ടറില്‍

മുന്‍വര്‍ഷത്തേതില്‍നിന്നും പകുതിയായി. ഇന്‍കം ടാക്‌സ് 36% കുറഞ്ഞു, കോര്‍പറേറ്റ് ടാക്‌സ് 23% കുറഞ്ഞു. നിക്ഷേപമേഖലയില്‍ ലക്ഷ്യമിട്ടിരുന്ന 2.1ലക്ഷം കോടിയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. നികുതി, നിക്ഷേപം എന്നിവയില്‍നിന്നും സര്‍ക്കാരിന് വലിയ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ല, ഇത് പരോക്ഷ നികുതിയിലൂടെ വരുമാനമുണ്ടാക്കുന്നതിലേക്ക് നയിച്ചു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ പെട്രോള്‍, ഡീസല്‍ നികുതിയിലൂടെ സര്‍ക്കാര്‍ സമ്പാദിച്ചത് 8.02 ലക്ഷം കോടി രൂപയാണ്. 2021ല്‍ മാത്രം 3.71ലക്ഷം കോടി രൂപയാണ് നികുതിയിനത്തില്‍ ശേഖരിച്ചത്. ഇത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമായി.

2019ലെ റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച്‌

23% ആരോഗ്യകേന്ദ്രങ്ങളുടെ കുറവുണ്ട്.

28% വരുന്ന 8764 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ

37% വരുന്ന 2,865 കമ്മ്യൂണിറ്റി ഹെൽത് സെന്ററുകൾ

മൊത്തം 43,736 ആരോഗ്യകേന്ദ്രങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുത്താതെ സെക്കണ്ടറി, ടെർഷ്യറി കെയർ സെന്ററുകൾ മെച്ചപ്പെടുത്താൻ ആണ് ഫണ്ട് ഉപയോഗിക്കുന്നത്. കോവിഡ് വാക്സിനേഷനും തുല്യമായി എല്ലാവർക്കും ലഭ്യമായില്ല. 80%പേരും ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ഒരാൾ വാക്സിൻ എടുക്കുന്നത് ശമ്പളം ഉള്ളവർ വാക്സിൻ എടുക്കുന്നതിനെക്കാൾ ബുദ്ധിമുട്ടുള്ളതാണ് എന്ന് 80% വിശ്വസിക്കുന്നതായി റിപ്പോർട്ട് പറയുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ മധ്യവർഗ പൗരർ സ്വകാര്യ ആശുപത്രിയിൽ ഒരു ദിവസത്തേക്ക് 400,000 രൂപ ചെലവഴിക്കാൻ തയ്യാറായി.

90% ഗവണ്മെന്റ് സ്‌കൂളുകളും അടച്ചുപൂട്ടുന്ന പ്രൊപ്പോസൽ മധ്യപ്രദേശ് സർക്കാർ മുന്നോട്ടുവെച്ചിരുന്നു.

തൊഴില്‍ മന്ത്രാലയത്തിന്റെ തൊഴിലാളികള്‍ക്കായുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളും നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമും 2021-22ലെ മൊത്തം ചെലവിന്റെ 0.6% ആയിരുന്നു. മുന്‍ വര്‍ഷത്തേതില്‍നിന്നും 1.5% കുറവാണ് ഉണ്ടായത്. സംഘടിത, അസംഘടിതമേഖലയിലുള്ളവര്‍ക്ക്, വിധവകള്‍ക്ക്, ഡിസബിലിറ്റി ഉള്ളവര്‍ക്ക്, പ്രായമായവര്‍ എല്ലാം ഉള്‍പ്പെടുന്ന പദ്ധതികളാണ്. കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പ്രഖ്യാപനവും ബഡ്ജറ്റില്‍ ഉണ്ടായിരുന്നു. ഈ കാര്യം അറിയാത്തതിനാലും വിവിധ തടസ്സങ്ങള്‍ കാരണം 24%പേര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ.

ഓക്‌സ്ഫാം 2021ല്‍ ഡല്‍ഹി, മുംബൈ, പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ റാപിഡ് സര്‍വേയില്‍ ഇത്തരം പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അവബോധം കുറവാണെന്ന് മനസ്സിലായി. 66% പേര്‍ക്ക് മാത്രമാണ് പൊതുവിതരണ സംവിധാനത്തെക്കുറിച്ച് അറിവുള്ളത്. റേഷന്‍ കാര്‍ഡ് ഉള്ളവരില്‍ മൂന്നിലൊന്ന് ആളുകള്‍ക്ക് റേഷന്‍ വാങ്ങാന്‍ കഴിയുന്നില്ല.

ഉപരിപഠന മേഖലയില്‍ പൊതു സ്ഥാപനങ്ങളില്‍ 32% പ്രവേശനം നേടുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നത് 68% ആണ്. സര്‍ക്കാര്‍ സ്കൂളു കളില്‍ പ്രവേശനം നേടുന്ന ഇന്ത്യന്‍ കുട്ടികളുടെ ആനുപാതിക ശതമാനം 45 ആണ, യുഎസ്എയില്‍ ഇത് 85% ആണ്. ഇംഗ്ലണ്ടില്‍ 90%, ജപ്പാനില്‍ 95%. ഒരു കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളില്‍ അയക്കുന്നതിനുള്ള ചെലവിന്റെ 9 ഇരട്ടി വരും സ്വകാര്യ സ്‌കൂളില്‍ അയക്കാനുള്ള ചെലവ്. ജാതി, ലിംഗ വിവേചനങ്ങളുടെ ഇടമായും സ്വകാര്യ സ്‌കൂളുകള്‍ മാറുന്നു. സാമൂഹിക പ്രിവിലേജുകളെ ഇല്ലായ്മ ചെയ്യാനുള്ള സാധ്യതയായി വിദ്യാഭ്യാസത്തെ കാണുന്നതിന് വിപരീതമായാണ് വിദ്യാഭ്യാസത്തിന്റെ സ്വകാര്യ വല്‍ക്കരണം പ്രവര്‍ത്തിക്കുക. കോവിഡ് കാലയളവില്‍ 40% സ്വകാര്യ സ്കൂളുകള്‍ ഫീസ് ഉയര്‍ത്തി. 52% രക്ഷിതാക്കള്‍ ഉയര്‍ന്ന ഫീസ് നല്‍കി, 35% വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടക്കാന്‍ കഴിഞ്ഞില്ല. കാപിറ്റേഷന്‍ ഫീ നല്‍കേണ്ടിവന്നത് 38% രക്ഷിതാക്കള്‍ക്കാണ്, 57% രക്ഷിതാക്കള്‍ക്ക് അധിക ഫീസ് നല്‍കേണ്ടിവന്നു. 15%ലധികം ഫീസിനായി മാറ്റിവെക്കേണ്ടിവന്ന രക്ഷിതാക്കളുമുണ്ട്.

മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ 60 വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം വിവിധ സര്‍വ്വകലാശാലകളില്‍ പ്രതിഷേധങ്ങളുണ്ടാക്കി

ഇന്ത്യൻ പൗരര്‍ സ്വകാര്യ ആരോഗ്യ സംവിധാനങ്ങളെ ആശ്രയിച്ചുതുടങ്ങിയത് 1990കളിലാണ്.1986-87ല്‍ 40% നാഗരിക ജനസംഖ്യ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചു. 2014ല്‍ ഇത് 68% ആയി. 2022 ആകുമ്പോഴേക്കും ഇന്ത്യന്‍ ആരോഗ്യ വ്യവസായം 372 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാകും. സ്വകാര്യ ആശുപത്രികള്‍ സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ പുറത്തുനിര്‍ത്തുന്നവയാണ്.

2020വരെ കേന്ദ്രതലത്തില്‍ 8 ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും 49 സംസ്ഥാന തല പദ്ധതികളും നിലവിലുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.