Skip to content Skip to sidebar Skip to footer

ശ്രീലങ്ക; കാണുന്നത് താത്കാലിക ഐക്യം.

1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. വിലക്കയറ്റം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുകയും പ്രക്ഷോഭങ്ങൾ രാജ്യത്ത് മുഴുവനായി വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രക്ഷോഭം മന്ത്രിമായരുടെയും എംപി മായുടേയും വീടുകളും മറ്റും പ്രതിഷേധക്കാർ കത്തിക്കുന്ന അവസ്ഥ വരെ എത്തി. പ്രമുഖ നേതാക്കളിൽ പലരും രായ്ക്കുരാമാനം നാടുവിട്ടു.

ജനരോക്ഷം പ്രസിഡൻ്റ് ഗോതബയ രാജപക്സ (Gotabaya Rajapaksa), അദ്ദേഹത്തിൻ്റെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സ എന്നിവർക്കെതിരെയാണ്. കോവിഡ്19 നെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടുന്നതിലുള്ള രാജപക്സമാരുടെ മോശം സമീപനമാണ് പ്രധാന കാരണമായി വിമർശകർ വിരൽചൂണ്ടുന്ന പോയിൻ്റ്. അവരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെങ്ങും ‘Gota out’ എന്ന പേരിൽ ബോർഡുകൾ ഉയരുകയുമുണ്ടായി.

പ്രതിഷേധകാരിൽ മത-വംശ ഭേദമന്യേ എല്ലാവരും അണിച്ചേർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി ആഴത്തിൽ വിഭജിക്കപ്പെട്ട ശ്രീലങ്കയിൽ ഇപ്പൊൾ കാണുന്ന ഈ ഐക്യം ശ്രദ്ധേയമാണ്. വംശീയവും മതപരവുമായ സംഘർഷങ്ങളുടെയും ന്യൂനപക്ഷങ്ങളെ ബലിയാടാക്കുന്നതിന്റെയും ഹിംസാത്മക ചരിത്രമാണ് രാജ്യത്തിനുള്ളത്. സമീപ വർഷങ്ങളിൽ ജനസംഖ്യയുടെ 10% വരുന്ന മുസ്‌ലിംകളുടെ കാര്യത്തിൽ ഇത് നമ്മൾ കണ്ടതാണ്.

അഭ്യന്തര യുദ്ധം

പരമ്പരാഗതമായി, ശ്രീലങ്ക മൂന്ന് പ്രധാന വംശീയ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യയുടെ 74% സിംഹളരാണ്. അവരിൽ കൂടുതൽ പേരും ബുദ്ധമതക്കാരുമാണ്. ജനസംഖ്യയുടെ ഏകദേശം 15% വരുന്നു തമിഴർ. അവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്; പിന്നെയുള്ളത് മധ്യപൂർവ്വേഷ്യൻ (മിഡിൽ ഈസ്റ്റേൺ) വ്യാപാരികളുടെ പിൻഗാമികളും കൂടുതലും തമിഴ് ഭാഷ സംസാരിക്കുന്നവരുമായ മുസ്‌ലിംകളാണ്. 1983ൽ ശ്രീലങ്കൻ ഭരണകൂടവും തമിഴ് വിഘടനവാദികളും തമ്മിൽ ആരംഭിച്ച അഭ്യന്തര യുദ്ധം 2009 വരെ നീണ്ടുനിന്നു. ദ്വീപിലെ രണ്ട് വലിയ സംഘങ്ങൾക്കിടയിൽ വർഷങ്ങളോളം അക്രണാത്മകമായ സംഘഷങ്ങൾ നിലനിന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴർക്ക് മുൻഗണനയോടെയുള്ള പരിഗണന കിട്ടിയെന്നാണ് സിംഹളർ വിശ്വസിക്കുന്നത്. എന്നാൽ സ്വാതന്ത്യത്തിന് ശേഷം അവസ്ഥ മാറി. അതായത്, സിംഹള ശ്രീലങ്കയുടെ ഏക ഔദ്യോഗിക ഭാഷയവുകയും അത് മൂലം തമിഴ് സംസാരിക്കുന്ന ശ്രീലങ്കകാർക്ക് പൊതുമേഖലയിൽ ജോലി നഷ്ടമാവുകയും ചെയ്തു.

രാജ്യത്തിൻ്റെ ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം ഉറപ്പു നൽകുമ്പോൾ തന്നെയും യും ബുദ്ധമതത്തിന് പ്രത്യേക പദവി നൽകുന്നു. ബുദ്ധമതത്തിന് പ്രാമുഖ്യം നൽകുകയും രാജ്യത്തിൻ്റെ സുരക്ഷയുടെയും വിശ്വാസ സംരക്ഷണത്തിന്റെയും ചുമതല കൂടി നൽകുന്നു.

കണക്കുകളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പതിനായിരത്തോളം സാധാരണക്കാർ ഉൾപ്പെടെ ഒരു ലക്ഷത്തോളം ആളുകളുടെ മരണത്തിന് യുദ്ധം കാരണമായി. ഒരു ലക്ഷത്തോളം തമിഴർ ഇപ്പോഴും കുടിയിറക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണുള്ളത്. ഇപ്പോഴത്തെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ മുമ്പ് പ്രസിഡൻ്റ് ആയിരിക്കുമ്പോഴും ഇപ്പോഴത്തെ പ്രസിഡൻ്റ് ഗോതബയ രാജപക്സ മുമ്പ് പ്രതിരോധ സെക്രട്ടറി ആയിരിക്കുമ്പോഴും
രണ്ടു പക്ഷത്തും യുദ്ധക്കുറ്റം ആരോപിക്കപ്പെട്ടിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ ആരോപണത്തെ നിഷേധിക്കുകയും ഐക്യരാഷ്ട്ര സഭയുടെ അന്വേഷണത്തെ തടയാൻ ശ്രമിക്കുകയും ചെയ്തു.

പുതിയ സംഘർഷങ്ങൾ

യുദ്ധത്തിനുശേഷം സിംഹള ദേശീയ വാദികളുടെ അടുത്ത ഉന്നം രാജ്യത്തിലെ മൂന്നാമത്തെ വലിയ വംശ വിഭാഗമായ മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകൾക്ക് മധ്യപൂർവ്വേഷ്യയുമായി സാമ്പത്തികവും ആദർശപരവുമായ കൂട്ടുകെട്ട് ഉണ്ട് എന്ന് അവർ വാദിച്ചു. ബോടു ബാല സേന എന്ന തീവ്ര ബുദ്ധിസ്റ്റ് സംഘടന മുസ്‌ലിം വിരുദ്ധ വികാരം രൂപപ്പെടുത്തുകയും ഹലാൽ ഭക്ഷണ വ്യവസായം അന്താരാഷ്ട്ര തീവ്രവാദത്തിന് സാമ്പത്തിക പിന്തുണ നൽകുന്നുണ്ടെന്നും അവർ വാദിച്ചു.

ഇസ്‌ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ട പ്രാദേശിക തീവ്രവാദികൾ 2019 ഈസ്റ്റർ ദിനത്തിൽ വ്യത്യസ്ത ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും നടത്തിയ ആക്രമണത്തിൽ 250ലധികം സാധാരണക്കാർ കൊല്ലപ്പെട്ടു. 2009ൽ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം ശ്രീലങ്കയിൽ സംഭവിച്ച ഏറ്റവും രൂക്ഷമായ അക്രമമായിരുന്നു ഇത്. ഇതിനെ തുടർന്ന് മുസ്‌ലിം പൗരന്മാരോടുള്ള വിവേചനം വർധിച്ചു.

2019 ലെ തെരഞ്ഞെടുപ്പിൽ ബുദ്ധിസ്റ് ദേശീയവാദികൾ ഗോതബയ രാജപക്സയെ പിന്തുണച്ചു. അന്ന്മുതൽ പൊതുസ്ഥലങ്ങളിൽ മുഖം മറക്കുന്നത്ത് നിരോധിക്കുക, ഇസ്‌ലാമിക് സ്കൂളുകൾ അടച്ചുപൂട്ടുക തുടങ്ങിയ ചില നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. കോവിഡ് 19 ബാധിച് മരിച്ച ആളുകളെ ഇസ്‌ലാമിക ആചാരപ്രകാരമുള്ള മരണാനന്തര ചടങ്ങുകൾക്ക് പകരം സർക്കാർ നിർദേശിച്ച രീതിയിൽ സംസ്കാരം നടത്തുവാൻ നിർബന്ധിക്കുകയും ചെയ്തു.

രാജ്യത്തെ മുസ്‌ലിം വിരുദ്ധ മുൻവിധികളെ കുറിച്ച് 2021 ആനംസ്റ്റി ഇൻ്റർനാഷണൽ 80 പേജ് വരുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. പ്രമുഖ മുസ്‌ലിം ആക്ടിവിസ്റ്റുകൾക്ക് നേരെ ഉപയോഗിക്കുന്ന തീവ്രവാദ നിരോധന നിയമം പിൻവലിക്കണമെന്ന് ഗവേഷകർ ശ്രീലങ്കൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ശ്രീലങ്കയിലെ എറ്റവും വലിയ മുസ്‌ലിം രാഷ്ടീയ സംഘടനയായ ശ്രീലങ്കൻ മുസ്‌ലിം കോൺഗ്രസിൻ്റെ നേതാവ് റഊഫ് ഹകീം ഭൂമി കെയ്യേറ്റം തൻ്റെ സമുദായത്തിൻ്റെ എറ്റവും വലിയ ആശങ്കയായി പ്രകടിപ്പിച്ചു. സൈന്യം തങ്ങളുടെ ഭൂമി പിടിച്ചെടുക്കുന്നത് പ്രധാന ആശങ്കയായി കാണുന്നു എന്നദ്ദേഹം പറഞ്ഞു.

ഐക്യമോ വിഭജനമോ ?

ഇപ്പൊൾ വംശീയ സംഘർഷങ്ങൾക്ക് അയവ് വരികയും പ്രസിഡൻ്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിനാൽ രജപക്സ കുടുംബമാണ് പൊതു ശത്രുവായി കണക്കാപ്പെടുന്നത്.

പ്രതിഷേധ സമരങ്ങളിലെ മുസ്‌ലിം സാനിധ്യം സർക്കാരിനെ അത്ഭുതപ്പെടുത്തിയെന്നാണ് പറയുന്നത്. സിംഹളർ, തമിഴർ, മുസ്‌ലിംകൾ എന്നിങ്ങനെ വേർതിരിവുകളിൽ നിന്ന് വ്യത്യസ്തമായി ശ്രീലങ്കക്കാർ എന്ന ഐക്യത്തിന് കീഴിയിൽ ആയിരക്കണക്കിന് ക്രിസ്ത്യാനികളും ബുദ്ധ പുരോഹിതന്മാരും മറ്റുള്ളവരും ഒരുമിച്ചു കൂടി.

എന്നിട്ടും പലപ്പോഴും മുസ്‌ലിംകൾ സമ്പന്നരായി ചിത്രീകരിക്കപ്പെടുന്നു. മുസ്‌ലിംകൾക്ക് മധ്യപൂർവ്വേശ്യയുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് സംശയമുണ്ടെന്ന് സിംഹള ദേശീയവാദികളുടെ മുൻകാല ആരോപണങ്ങൾ കണക്കിലെടുത്ത്, രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തി
വംശീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ചിലർ ആശങ്ക പുലർത്തുന്നു.
സർക്കാർ അനുകൂല സോഷ്യൽ മീഡിയ കാമ്പയിനുകൾ തമിഴരെയും മുസ്‌ലിംകളെയും പോലെയുള്ള ന്യൂനപക്ഷങ്ങളെ ഇടക്കിടെ ലക്ഷ്യമിടുന്നുണ്ട്.

നിലവിലെ പ്രക്ഷോഭങ്ങൾ വംശീയ സംഘർഷങ്ങളിൽ നിന്ന് തമിഴർക്കും മുസ്‌ലിംകൾക്കും യാതൊരുവിധ സംരക്ഷണമോ ഉറപ്പോ നൽകുന്നില്ല എന്ന് ലണ്ടനിലെ SOAS സർവകലാശലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ചെയ്യുന്ന മരിയോ അരുൽതാസ് (Mario Arulthas) നിരീക്ഷിക്കുന്നു. ന്യൂനപക്ഷങ്ങളെ ബലിയാടക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ ജനശ്രദ്ധ തിരിക്കാൻ ചരിത്രപരമായി ഭരണകൂടങ്ങൾ ചെയ്തുവരുന്നതാണ്. അതിൻ്റെ ഫലമായാണ് ന്യൂനപക്ഷ സമുദായങ്ങളുടെ വംശഹത്യകളർ നടക്കുന്നത്. ശ്രീലങ്ക മുന്നോട്ട് പോകുമ്പോൾ, ആ രാജ്യത്തിന്റെ പൗരന്മാർ സാമ്പത്തിക പ്രതിസന്ധിയുടെ അനന്തരഫലങ്ങളെ മാത്രമല്ല, വംശ വിഭാഗങ്ങൾക്കുനേരെയുള്ള ഇത്തരത്തിലുള്ള സംശയങ്ങളെ കൂടി അഭിമുഖീകരിക്കേണ്ടി വരും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.