Skip to content Skip to sidebar Skip to footer

നിഗൂഢമാണ് ഈ അവകാശവാദങ്ങൾ.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2021-22 സാമ്പത്തിക വർഷത്തിൽ 13,000 കോടിയായി ഉയർന്നുവെന്ന് പ്രതിരോധ മന്ത്രാലയം ഈയടുത്ത് അവകാശപ്പെടുകയുണ്ടായി. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 55% വർധനവ്. കയറ്റുമതിയുടെ 70 ശതമാനവും സ്വകാര്യമേഖലയിൽ നിന്നാണെന്ന് ഈ നേട്ടം പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിദേശത്ത് വിറ്റഴിച്ച വസ്തുക്കളുടെ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച്, രാജ്യത്തിൻ്റെ പ്രതിരോധ കയറ്റുമതിയിലെ യഥാർത്ഥ വളർച്ചയെക്കുറിച്ചോ, വരും വർഷങ്ങളിലെ സാധ്യതകളെക്കുറിച്ചോ കൃത്യമായ ഒരു നിഗമനത്തിൽ എത്തിച്ചേരുക പ്രയാസമാണ്.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയെ സംബന്ധിച്ച് ലഭ്യമായ ഡാറ്റ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ ഈ അവകാശവാദങ്ങളിലെ നിഗൂഢത വ്യക്തമാകുന്നു.

2022 മാർച്ച് അവസാനം പ്രതിരോധ മന്ത്രി അജയ് ഭട്ട് പാർലമെന്റിനെ അറിയിച്ചതനുസരിച്ച്, 2022 മാർച്ച് 21 വരെയുള്ള ഇന്ത്യൻ പ്രതിരോധ കയറ്റുമതിയുടെ മൊത്തത്തിലുള്ള മൂല്യം 11,607 കോടി രൂപയാണ്. വെറും 10 ദിവസം കൊണ്ട് ഇതിൽ 1,397 കോടി രൂപയുടെ വർധനവുണ്ടായി എന്നത് അത്യന്തം അതിശയകരമാണ്. ഈ തുക 2021-22 സാമ്പത്തിക വർഷത്തിലെ മാത്രമല്ല കഴിഞ്ഞ ഏഴു വർഷത്തെ പ്രതിരോധ കയറ്റുമതിയുടെ പ്രതിമാസ ശരാശരി മൂല്യത്തേക്കാളും കൂടുതലാണ്.

ഇത്തരം അതിശയോക്തി കലർന്ന അവകാശവാദങ്ങൾ പ്രതിരോധമന്ത്രാലയം ഉന്നയിക്കുന്നത് ഇതാദ്യമല്ല.

2016-17 സാമ്പത്തിക വർഷത്തിനും 2018-19 സാമ്പത്തിക വർഷത്തിനും ഇടയിൽ കയറ്റുമതിയുടെ മൂല്യം 1,521.91 കോടി രൂപയിൽ നിന്ന് 4,682.73 കോടി രൂപയിലേക്കും പിന്നീട് 10,745.77 കോടി രൂപയിലേക്കും കുതിച്ചുയർന്നുവെന്ന് മന്ത്രാലയം അവകാശപെട്ടു. എന്നാൽ, 2018-19 സാമ്പത്തിക വർഷത്തിൽ ഒരു ഡസനിലധികം പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയതായി മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലെ ഒരു ഒറ്റവരി പ്രസ്താവന ഒഴികെ ഈ അത്ഭുത പ്രതിഭാസത്തിനു മറ്റു വിശദീകരണങ്ങളൊന്നും ലഭ്യമല്ല.

ഈ കയറ്റുമതിയുടെ ടാബുലേഷൻ രേഖകളും നിഗൂഢമായി തുടരുകയാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ചു പ്രതിരോധ മന്ത്രാലയം കയറ്റുമതി ചെയ്‌ത വസ്തുവിന്റെ മൊത്തത്തിലുള്ള മൂല്യമായി അവതരിപ്പിക്കുന്നത്, ഇഷ്യൂ ചെയ്‌ത കയറ്റുമതി ‘അംഗീകാരങ്ങളുടെ’ മൂല്യത്തിന്റെയും ഒപ്പിട്ട കരാറുകളുടെയും ആകെത്തുകയാണ്. മന്ത്രാലയത്തിന്റെ കണക്കുകൾ കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങളുടെ ‘ഇൻവോയ്സ്’ മൂല്യത്തെ അടിസ്ഥാനമാക്കി ഉള്ളതല്ലെന്ന് വ്യക്തം. സാധാരണഗതിയിൽ, പ്രതിരോധ കയറ്റുമതിയുടെ യഥാർത്ഥ മൂല്യം നിർണയിക്കുന്നത് വിദേശ ഇറക്കുമതിക്കാർക്ക് ലഭിക്കുന്നതോ കടപ്പെട്ടതോ ആയ പണത്തെ അടിസ്ഥാനപ്പെടുത്തിയാണ്.

കയറ്റുമതി അംഗീകാരങ്ങളുടെ മൂല്യം ഒന്നിച്ചുചേർക്കുമ്പോൾ അവയിൽ ചിലത് മാത്രമേ ആത്യന്തികമായി വിൽപ്പനയിൽ കലാശിക്കൂ എന്ന പ്രശ്നം നിലനിൽക്കുന്നു. അതുപോലെ ഒപ്പിട്ട കരാറുകൾ കണക്കിലെടുക്കുമ്പോൾ അവയിൽ ഉൾപ്പെട്ടിട്ടുള്ള പണമിടപാടുകൾ ദീർഘകാലത്തേക്ക് വ്യാപിച്ചു കിടക്കുന്നവയാണ് എന്ന പ്രശ്നവുമുണ്ട്. അതുകൊണ്ട് ഈ കണക്കുകളും, ഒരു വർഷത്തിനുള്ളിൽ കയറ്റുമതിക്കാർക്ക് യഥാർത്ഥത്തിൽ ലഭിച്ച പണവും ചേർത്ത് കയറ്റുമതി മൂല്യം നിർണയിക്കുമ്പോൾ യഥാർത്ഥ കണക്കുകൾ ലഭിക്കുക പ്രയാസമാണ്.

ഇത് കൂടാതെ, ‘ഗ്രാന്റ്-ഇൻ-എയ്‌ഡിന്’ കീഴിൽ ‘സൗഹൃദ രാജ്യങ്ങൾക്ക്’ സമ്മാനിച്ചിട്ടുള്ള ഉപകരണങ്ങളും പ്ലാറ്റുഫോമുകളും പ്രതിരോധ കയറ്റുമതിയുടെ മൊത്തത്തിലുള്ള മൂല്യത്തിൽ മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.

മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് മന്ത്രാലയം ഇപ്പോൾ അവകാശപ്പെടുന്ന 13,000 കോടി രൂപ വരുമാനത്തിൽ രണ്ട് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ ബാറ്ററികൾ അല്ലെങ്കിൽ ആറ് മൊബൈൽ ഓട്ടോണമസ് ലോഞ്ചറുകൾ ഫിലിപ്പൈൻസിന് 2,770 കോടി രൂപക്ക് വിറ്റഴിച്ചതും ഉൾപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഒരു താവളത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേന അബദ്ധത്തിൽ വെടിയുതിർത്ത ബ്രഹ്മോസ് മിസൈൽ പാകിസ്ഥാൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരിക്കാം ഈ വിൽപ്പന നടന്നിട്ടുള്ളതെന്ന് നിരവധി പ്രതിരോധ വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഈ സംഭവത്തെക്കുറിച്ച് കോടതി അന്വേഷണത്തിനു ഉത്തരവിട്ടുവെങ്കിലും, അതിന്റെ ഫലം അജ്ഞാതമായി തുടരുന്നു, മിസൈൽ വിൽപ്പനയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങളും.

ഇന്ത്യൻ കമ്പനികൾ കയറ്റുമതി ചെയ്യുന്ന സൈനിക വസ്തുക്കളുടെ കാര്യത്തിലും കാര്യമായ അവ്യക്തതയുണ്ട്. കയറ്റുമതി ചെയ്ത ഇനങ്ങളിൽ സിമുലേറ്ററുകൾ, ടിയർ ഗ്യാസ് ലോഞ്ചറുകൾ, ടോർപ്പിഡോകൾ, വിമാനത്തിനുള്ള ലോഡിംഗ് മെക്കാനിസങ്ങൾ, നൈറ്റ് വിഷൻ ബൈനോക്കുലറുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് അജയ് ഭട്ട് 2021 ഓഗസ്റ്റിൽ പാർലമെന്റിനെ അറിയിക്കുകയുണ്ടായി. കവചിത വാഹനങ്ങൾക്കുള്ള അഗ്നി നിയന്ത്രണ സംവിധാനങ്ങൾ, ആയുധങ്ങൾ കണ്ടെത്തുന്ന റഡാറുകൾ, ഉയർന്ന ഫ്രീക്വൻസി റേഡിയോകൾ, തീരദേശ റഡാർ സംവിധാനങ്ങൾ എന്നിവയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ പട്ടിക ഭീമാകാരമായി തോന്നാം. എന്നാൽ അജയ് ഭട്ട് മറ്റൊരു കാര്യം കൂടി പാർലമെന്റിനെ അറിയിച്ചിരുന്നു: കയറ്റുമതിയുടെ ‘ഭൂരിഭാഗവും’ കേവലം ‘ഭാഗങ്ങളും ഘടകങ്ങളും’ മാത്രം ആണെന്ന്.

സൈനിക ഉപകരണങ്ങളുടെ കയറ്റുമതിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്, കോവിഡ് മഹാമാരിക്കിടെ, 2019-20 സാമ്പത്തിക വർഷത്തിൽ, മുൻ വർഷത്തെ 10,746 കോടി രൂപയിൽ നിന്ന് കയറ്റുമതി മൂല്യം 9,116 കോടി രൂപയായി കുറഞ്ഞു. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 8,435 കോടി രൂപയായി.

നേരെമറിച്ച്, 2021 -22 സാമ്പത്തിക വർഷത്തിൽ കയറ്റുമതിയിലുണ്ടായ കുതിച്ചുചാട്ടം, മുമ്പ് ഇറക്കുമതി ചെയ്ത ഉപകരണങ്ങളും ഓർഡ്നൻസുകളുമായി ബന്ധപ്പെട്ട വാർഷിക ഓഫ്‌സെറ്റ് ടാർഗെറ്റുകൾ കൈവരിക്കുന്നതിലെ കുറവ് നികത്താൻ സ്വകാര്യ വില്പനക്കാരുടെ മേൽ പ്രതിരോധ മന്ത്രാലയം ചെലുത്തിയ സമ്മർദ്ദം മൂലമാകാം. 2,000 കോടി രൂപക്ക് മുകളിലുള്ള എല്ലാ ‘മെറ്റീരിയൽ പർച്ചേസിനും’ മന്ത്രാലയം 30% ഓഫ്‌സെറ്റ് ചുമത്തുന്നുണ്ട്. അതായത് വിൽപ്പനക്കാരൻ ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ മേഖലയിൽ നിക്ഷേപിക്കേണ്ടതായി വരും. വിദേശ വിൽപ്പനക്കാർ ഈ ഓഫ്‌സെറ്റ് ടാർഗെറ്റുകൾ കൈവരിക്കാൻ ബുദ്ധിമുട്ടുന്നു എന്നത് പ്രസിദ്ധമാണ്.

തങ്ങളുടെ ഓഫ്‌സെറ്റ് ബാധ്യത നിറവേറ്റുന്നതിലെ കുറവ് നികത്താൻ സമ്മർദ്ദത്തിലായ പല കമ്പനികളും യുഎസ് അധിഷ്‌ഠിതമാണെന്നത് കണക്കിലെടുക്കുമ്പോൾ, 2021-22 സാമ്പത്തിക വർഷത്തിലെ പ്രധാന കയറ്റുമതി യുഎസിലേക്കും ഫിലിപ്പൈൻസിലേക്കും ആയിരുന്നു എന്നതിൽ അതിശയിക്കാനില്ല. ഈ വർഷം ജനുവരിയിലാണ് ഇന്ത്യ ബ്രഹ്മോസ് കരാർ ഒപ്പിട്ടത്.

തെക്ക്-കിഴക്കൻ ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളും ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കാരാണ്.

ഓഫ്‌സെറ്റുകൾക്ക് മൂല്യം കുറയുക മാത്രമല്ല, മൊത്തത്തിൽ മങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന സങ്കീർണതയും നിലനിൽക്കുന്നുണ്ട്. ഇതിനു കാരണം, യുഎസിൽ നിന്നുള്ള ഫോറിൻ മിലിട്ടറി സെയിൽസ് പ്രോഗ്രാമിനു കീഴിലുള്ള സംരംഭങ്ങളും, ഇന്റർ–ഗവൺമെന്റൽ കരാറുകൾക്ക് കീഴിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിവിധ സംരംഭങ്ങളും ഉൾപ്പടെയുള്ള എല്ലാ ‘അബ് ഇനീഷ്യോ സിംഗിൾ വെണ്ടർ സംഭരണങ്ങളും’ 2020 മുതൽ ഓഫ്‌സെറ്റുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ സാഹചര്യം പരിഗണിക്കുമ്പോൾ, നിലവിലുള്ള ഓഫ്‌സെറ്റ് ബാധ്യതകൾ പൂർത്തിയായിക്കഴിഞ്ഞാൽ പ്രതിരോധ കയറ്റുമതി കുത്തനെ ഇടിയാൻ സാധ്യതയുണ്ട്.

2025-ഓടെ 35,000 കോടി രൂപയുടെ എയ്‌റോസ്‌പേസും, സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിന് ഈ സാമ്പത്തിക വർഷത്തിലും തുടർന്നുള്ള രണ്ട് വർഷങ്ങളിലും കയറ്റുമതിയിൽ രണ്ടര മടങ്ങ് വളർച്ച ആവശ്യമാണ്.

ഇന്ത്യ എവിടെ നിൽക്കുന്നു എന്നതിന്റെ സത്യസന്ധമായ ഒരു വിലയിരുത്തൽ നടത്താം: 2017-21 ൽ ആഗോള ആയുധ കയറ്റുമതിയുടെ 0.2% മാത്രമായിരുന്നു ഇന്ത്യയുടേത് . ‘ഘടകങ്ങളും ഉപസംവിധാനങ്ങളും’ കയറ്റുമതി ചെയ്തതുകൊണ്ടോ, കയറ്റുമതി വർധിപ്പിക്കാൻ ഓഫ്‌സെറ്റ് കരാറുകളിൽ ഇടപാട് നടത്തിയതുകൊണ്ടോ, ഇടയ്‌ക്ക് മാത്രം സംഭവിക്കുന്ന വലിയ വില്പനകളിലൂടെയോ, ബുദ്ധിപരമായ അക്കൗണ്ടിംഗിലൂടെ സ്വയം വഞ്ചിക്കുന്നതിലൂടെയോ പ്രതിരോധ കയറ്റുമതിയിൽ പുരോഗതി ഉണ്ടാവുകയില്ല. വൻകിട പ്രതിരോധ വിപണികളിലേക്ക് ചുവടുവെയ്പ്പ് നടത്തുന്നതിന് നന്നായി ഏകോപിപ്പിച്ച ഒരു തന്ത്രം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.