Skip to content Skip to sidebar Skip to footer

കേന്ദ്ര ബജറ്റ്: ദളിത്, ആദിവാസി വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളെ എങ്ങനെ പരിഗണിച്ചു?

ദളിതരുടെയും ആദിവാസികളുടെയും സാമ്പത്തിക സാമൂഹിക അവകാശങ്ങൾക്കായി ദീർഘ കാലമായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി സംഘടനകളായ റൈറ്റ്സ് , നാഷണൽ ക്യാപെയിൻ ഫോർ ദളിത് ഹ്യൂമൻ റൈറ്സ് എന്നിവ സംയുക്തമായി നടത്തിയ ബജറ്റ് വിലയിരുത്തൽ.

അമൃത കാലം – അഥവാ വികസനത്തിന്റെ നല്ലകാലം എന്ന് ഘോഷിക്കപെട്ട പേരിലാണ് ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയിലും , തൊഴിലില്ലായ്മ കഴിഞ്ഞ കുറെ കാലമായി വർദ്ധിച്ച നിലയിലുമാണെങ്കിലും കേന്ദ്ര ബജറ്റ് ജനങ്ങളുമായി ബദ്ധപ്പെട്ട പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നില്ല.

2023 -24 വർഷത്തെ മൊത്തം കേന്ദ്ര ബജറ്റ് 4990842. 73 കോടി രൂപയാണ്, അതിൽ പട്ടികജാതി – വർഗ്ഗ ക്ഷേമത്തിന് യഥാക്രമം 159126.22 കോടിയും 119509.87 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ പട്ടികജാതി – വർഗ്ഗക്കാർക്ക് നേരിട്ട് ലഭിക്കുക (targeted Scheme) യഥാക്രമം 30475 കോടിയും, 24384 കോടിയും മാത്രമാണ്. ബാക്കി ബജറ്റ് തുക സാങ്കല്പിക (notional) അലോക്കേഷൻ ഇനത്തിലാണ്.

പോസ്റ്റ് മെട്രിക് സ്കോളർഷിപ് തുക ചുരുങ്ങിയത് 10000 കോടി ആയെങ്കിലും ഉയർത്തണമെന്ന ദളിത് സംഘടനകളുടെ ദീർഘകാലമായുള്ള ആവശ്യം ഇത്തവണയും പരിഗണിക്കപ്പെട്ടില്ലെങ്കിലും ബജറ്റിലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് തുക പട്ടികജാതി ഫണ്ട് 6359.14 കോടിയായും , പട്ടിക വർഗ്ഗ ഫണ്ട് 1970 കോടിയായും വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയത്തിന് കീഴിൽ വരുന്ന ‘ സാകാശം അംഗൻവാടി മിഷൻ ശക്തി ‘ എന്ന വിവിധ സ്കീമുകളുടെ സമന്വയത്തിനു ബജറ്റിൽ വകയിരുത്തിയിരിക്കുന്ന 20554 കോടിയുടെ പദ്ധതിയിൽ യഥാക്രമം 5038 കോടി പട്ടികജാതി സ്ത്രീകൾക്കും 2166 കോടി പട്ടിക വർഗ്ഗ സ്ത്രീകൾക്കും നീക്കി വച്ചിരിക്കുന്നു. എന്നിരുന്നാലും ഈ പദ്ധതികളുടെ outcome ബജറ്റ് പരിശോധിച്ചാൽ ഇവയ്ക്കൊന്നിനും ഗുണഭോക്താക്കളുടെ ‘വ്യക്തിഗത എണ്ണം’ വേർതിരിച്ചു കാണിച്ചിട്ടില്ല എന്ന് കാണാം.

അതുകൊണ്ട് മേല്പറഞ്ഞ സമുദായങ്ങൾക്ക്‌ അതിന്റെ ഫലം ലഭിക്കണം എന്നില്ല.

ദളിതരും ആദിവാസികളും വ്യവസ്ഥാപിതവും ഘടനപരവുമായ അനീതികൾക്ക് നിരന്തരം ഇരയാക്കപ്പെടുന്ന സമുദായങ്ങൾ എന്ന നിലയിൽ ലക്ഷ്യവും ഫലവും ഉറപ്പാക്കുന്ന ക്ഷേമപരിപാടികൾ ആവിഷ്കരിക്കേണ്ടപ്പോൾ, ഈ സമൂഹങ്ങൾക്ക് യാതൊരു ഗുണവും ലഭിക്കാത്ത ‘പൊതു’ പദ്ധതികൾക്ക് ബജറ്റിൽ തുക നീക്കി വെക്കുന്നത് വഴി അടിയന്തിരമായി പരിഹരിക്കേണ്ട സമുദായത്തിന്റെ സവിശേഷമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്നു.

ദേശീയ ക്രൈം റെേകാഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021ൽ മാത്രം പട്ടികജാതി – വർഗക്കാർക്ക് നേരെ നടന്ന കൊലപാതകങ്ങളും , ബലാൽസംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ 60000നു മുകളിലാണ്. പട്ടികജാതി – വർഗ്ഗ സ്ത്രീകൾക്ക് എതിരെ നടന്നത് 11000 കുറ്റകൃത്യങ്ങളാണ്. പക്ഷെ പട്ടികജാതി -വർഗ്ഗ സ്ത്രീകൾക്ക് എതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 150 കോടി മാത്രമാണ്. ഈ നിയമം നടപ്പിലാക്കാൻ ആകെ നീക്കി വച്ചിരിക്കുന്ന തുക 500 കോടി മാത്രവും.

തോട്ടിപ്പണി നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ടെങ്കിലും രാജ്യത്ത് തോട്ടിപ്പണി ഇപ്പോഴും ഏറ്റവും ആവശ്യമായ ജോലികളിലൊന്നായി തുടരുന്നു. സാമൂഹ്യ നീതി – വികസന മന്ത്രാലയത്തിന്റെ സർവേ പ്രകാരം 58089 തോട്ടിപ്പണിക്കാരെ രാജ്യവ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ഖേദകരമായ വസ്തുത തോട്ടിപ്പണിക്കാരെ പുനരധിവസിപ്പിക്കുന്നതിനു നിലവിൽ ഉണ്ടായിരുന്ന സ്‌കീം ഈ ബജറ്റിൽ എടുത്തുകളയുകയും ഈ വിഭാഗക്കാരെ ബജറ്റിൽ തീരെ പരിഗണിക്കാതിരിക്കുകയും ചെയ്തു എന്നതാണ്.

വൃത്തിഹീനമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് ഇനത്തിലും ബജറ്റിൽ നിർദ്ദേശങ്ങൾ ഒന്നും തന്നെയില്ല. തോട്ടിപ്പണി യന്ത്രവൽക്കരിക്കുന്നതിനു 97 കോടിയുടെ പുതിയ ഒരു സ്‌കീം ബജറ്റിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണ്. പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ വികാസത്തിന് 256 കോടി നീക്കി വച്ചതും, പട്ടികജാതിക്കാർക്കുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾക്ക് 5943 കോടി ബജറ്റിൽ വകയിരുത്തിയതും അഭിനന്ദനം അർഹിക്കുന്നു.

പ്രധാന ശുപാർശകളും നിർദ്ദേശങ്ങളും

  1. പട്ടികജാതി – വർഗ്ഗ ബജറ്റ് സ്കീമുകളിൽ 50% വും (46 എണ്ണം) വ്യക്തി​ഗത ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിച്ചിട്ടില്ലാത്ത പൊതു പദ്ധതികൾ ആണ്. അതുകൊണ്ട് ഈ സമുദായങ്ങളിലെ വ്യക്തികൾക്ക് ഒരു നേട്ടവും ഉണ്ടാകുന്നില്ല. ധന മന്ത്രാലയം, നീതി ആയോഗ് എന്നിവ ഇതര മന്ത്രാലയങ്ങളോട് വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം ഓരോ സ്കീമിലും നിശ്ചയിക്കാൻ അടിയന്തിരമായി ആവശ്യപ്പെടണം.
  2. പട്ടികജാതി – വർഗ്ഗ വിഭാഗങ്ങൾക്കുള്ള ബജറ്റിൽ അനുവദിച്ചിട്ടുള്ളതിൽ വിവിധ മന്ത്രാലയങ്ങൾക്ക് കീഴെ വരുന്ന 50000 കോടിയുടെ വ്യത്യസ്ത പദ്ധതികൾ കാലഹരണപ്പെട്ടതും ഈ സമൂഹങ്ങൾക്ക് പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ലാത്തതുമാണ്. ആയതിനാൽ ഈ ഫണ്ട് , വകമാറ്റൽ ആയി കണക്കാക്കി തുക ആദിവാസി മന്ത്രാലയത്തിനും, സാമൂഹ്യ നീതി – ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്കീമുകൾക്ക് നൽകണം

3.2018ൽ നീതി ആയോഗ് പുറത്തിറക്കിയ വ്യവസ്ഥകൾ പ്രകാരം എല്ലാ മന്ത്രാലയങ്ങളും പട്ടികജാതി-വർഗ സമുദായങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായ തുകക്കുള്ള ബജറ്റ് നിർദ്ദേശങ്ങൾ സമർപ്പിക്കണം.

  1. പട്ടികജാതി – വർഗ്ഗക്കാർക്ക് നേരിട്ട് ഫലം ലഭിക്കുന്ന സ്കീമുകളായ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, നൈപുണ്യ വികസനം തുടങ്ങിയവയ്ക്കുള്ള ബജറ്റ് നീക്കിയിരിപ്പ് കൂട്ടുകയും എത്രയും വേഗത്തിലും സമയബന്ധിതമായും ഇവ വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യണം.
  2. പട്ടികജാതി-വർഗ്ഗ ബജറ്റിന്റെ 50% ഈ വിഭാഗത്തിലെ സ്ത്രീകൾക്ക് ലഭ്യമാകുന്ന രീതിയിൽ ഒരു പ്രത്യേക ഘടക പദ്ധതി ആവിഷ്കരിക്കുകയും അത് പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനങ്ങളും സജ്ജമാക്കുക.
  3. തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പുനരധിവാസത്തിന് നിലവിലുണ്ടായിരുന്ന സ്‌കീം പുനഃസ്ഥാപിക്കുക, പുതിയതായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌കീമിൽ സ്ത്രീകളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുക.
  4. SCP (special component plan) / TSP (tribal sub plan) ഫണ്ടുകൾ ചിലവാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പലപ്പോഴും പരാജയപ്പെടുന്നത് അതിനൊരു നിയമ ചട്ടക്കൂട് ഇല്ലാത്തതു കൊണ്ടാണ്. ആയതിനാൽ SCP /TSP ഒരു നിയമമാക്കുക.
  5. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപെട്ട് ജില്ലാതലത്തിൽ നിർണ്ണയിക്കപ്പെടുന്ന കാലാവസ്ഥ പരാധീനതകൾ അഭിമുഖീകരിക്കുന്നതിൽ നീതിസമത്വത്തിൽ അധിഷ്ഠിതമായ സമീപനം കൊണ്ടുവരികയും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം അനുപാതരഹിതമായി അനുഭവിക്കുന്ന പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാകുക.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.