Skip to content Skip to sidebar Skip to footer

വിദേശ നിക്ഷേപത്തെകുറിച്ച് ബി.ജെ.പി സർക്കാർ പറയാതെവെച്ചത്.

ഇഷാ ബാജ്പേയ്

കഴിഞ്ഞ ആഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി കേന്ദ്ര മന്ത്രിമാരും കേന്ദ്ര സർക്കാരും ബി.ജെ.പി നേതാക്കളും 2021-22 സാമ്പത്തിക വർഷത്തിൽ 83.57 ബില്യൺ വിദേശ നിക്ഷേപം(എഫ്.ഡി.ഐ) ഇന്ത്യയിലേക്ക് വന്നതായി അവകാശപ്പെട്ടു. ഈ പ്രസ്താവന തെറ്റല്ല. എന്നാൽ, ഇത് ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ പൂർണ ചിത്രമല്ല.

മെയ്‌ 20ന് വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യ ഒരു “പ്രസ്‌താവിത നിക്ഷേപ കേന്ദ്രമായി” അതിവേഗം വളർന്നുവരുന്നുവെന്ന് ചൂണ്ടികാണിക്കുകയുണ്ടായി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സിന്റെ ബിരുദദാന ചടങ്ങിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു; “ഇന്ത്യ ഇന്ന് വളർച്ചയുടെ പ്രധാന കേന്ദ്രമായി ഉയർന്നുവരുന്നു. കഴിഞ്ഞ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന എഫ്.ഡി.ഐ ഇന്ത്യയിലേക്കെത്തി. ഇന്ത്യ എന്നാൽ ബിസിനസ്സാണെന്ന് ഇന്ന് ലോകം തിരിച്ചറിയുകയാണ്. നമ്മുടെ യുവാക്കൾക്ക്‌ ആഗോള തല നേതാക്കളാകാൻ കഴിയുമെന്ന് തെളിയിച്ചു”.

നിരവധി കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ഇത് ഒരേ സ്വരത്തിൽ ഏറ്റുപാടി. ബി.ജെ.പിയുടെ ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ മോദിയുടെ “അന്താരാഷ്ട്ര നിലയിലെ നയതന്ത്ര പ്രയത്നമാണ് ” റെക്കോർഡ് എഫ്.ഡി.ഐ വരവിന് കാരണമെന്ന് പ്രതിപാദിച്ചപ്പോൾ, ദേശീയ വൈസ് പ്രസിഡന്റ് ഡി.കെ അരുണ അത് “മിനിമം ഗവൺമെന്റിന്റെയും മാക്സിമം ഭരണത്തിന്റെയും” ഫലമാണെന്ന് അവകാശപ്പെട്ടു.

മൂലധന ഉപകരണങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ള ഒരാൾ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഇന്ത്യൻ കമ്പനിയിൽ നിക്ഷേപിക്കുന്നതോ, അല്ലെങ്കിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ഇന്ത്യൻ കമ്പനിയുടെ ഇഷ്യൂ ചെയ്ത ശേഷമുള്ള പെയ്ഡ്-അപ്പ് ഇക്വിറ്റി മൂലധനത്തിന്റെ പത്ത് ശതമാനമോ അതിൽ കൂടുതലോ ആയി വരുന്നതിനെയാണ് റിസർവ് ബാങ്ക് എഫ്.ഡി.ഐ ആയി വിശദീകരിക്കുന്നത്.

2020-21 ൽ 7.58 ബില്യൺ ഡോളർ വർധനവ് കാണിച്ചിരുന്ന വിദേശ നിക്ഷേപം 2021-22 ൽ വർധിച്ചത് 1.6 ബില്യൺ ഡോളർ മാത്രമാണ്. അതായത് 2021-’22 ൽ എഫ്.ടി.ഐ വരവ് കുറഞ്ഞു. ഇതിനർത്ഥം വളർച്ച 2020-’21-ലെ 10.19 ശതമാനത്തിൽ നിന്ന് 2021-’22-ൽ 1.95 ശതമാനമായും 2019-’20-ൽ 19.98 ശതമാനമായും കുറഞ്ഞു.

മേൽപറഞ്ഞ വസ്തുതകളൊക്കെ നിലനിൽക്കെത്തന്നെ സർക്കാർ പത്രപ്രസ്താവനയിൽ ഉയർത്തിക്കാട്ടിയത്, 2003-’04ന് ശേഷം 4.3 ബില്യൺ ഡോളർ മാത്രമായിരുന്ന ഇന്ത്യയുടെ വിദേശ നിക്ഷേപം 20 മടങ്ങ് വർധിച്ചു എന്ന് മാത്രമാണ്.

“അതിശയോക്തിയിൽ ആഴത്തിൽ വേരൂന്നിയ, സന്ദർഭോചിതമല്ലാതെ ചില തിരഞ്ഞെടുത്ത സംഖ്യകളെ മാത്രം പെരുപ്പിച്ചു കാണിക്കുന്ന ഈ പ്രവണത ഉണ്ടാകാൻ കാരണം ‘പ്രൊപഗണ്ടക്ക്‌’ യാഥാർത്ഥ്യത്തെ എളുപ്പത്തിൽ മറയ്ക്കാൻ കഴിയുമെന്ന തോന്നലാണ്.”
മാസച്യുസെറ്റ്സ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ജയന്തി ഘോഷും, പൊളിറ്റിക്കൽ ഇക്കണോമി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഫെലോയും ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ സി.പി ചന്ദ്രശേഖറും ദി ഹിന്ദു ബിസിനസ് ലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇങ്ങനെ പറയുന്നു.

വർധിക്കുന്ന ഔട്ട്ഫ്ലോ

ധന മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 83.57 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മാത്രമാണ്. ഇതിനർത്ഥം, വിദേശ നിക്ഷേപകർ സ്വദേശത്തേക്ക് കൊണ്ടുപോയതിന്റെയോ അല്ലെങ്കിൽ വിറ്റഴിക്കുന്നതിന്റെയോ അല്ലെങ്കിൽ റസിഡന്റ് എന്റിറ്റികൾ വിദേശത്ത് നടത്തിയ നിക്ഷേപത്തിന്റെയോ കാരണം ഈ ഇൻഫ്ളോ കണക്കുകളിൽ ഉൾപ്പെട്ടിട്ടില്ല.

എഴുത്തുകാരനും സാമ്പത്തിക നിരൂപകനുമായ വിവേക് ​​കൗൾ, പറയുന്നത് ഇങ്ങനെയാണ്; “ഈ നെറ്റ് നമ്പർ രണ്ട് കാര്യങ്ങൾ കൂടി കാബിക്കുന്നുണ്ട്: എഫ്.ഡി.ഐ ആയി ഇന്ത്യയിലേക്ക് വന്ന വിദേശ പണം, തിരികെ വിറ്റഴിക്കപ്പെട്ട നിക്ഷേപത്തിന്റെ രൂപത്തിൽ വിദേശത്തേക്ക് പോകുന്നുവെന്ന് മാത്രമല്ല കൂടെ ഇന്ത്യൻ പണവും കൊണ്ട് പോകുന്നു.”

ആകെ ഉണ്ടായിട്ടുള്ള എഫ്.ടി.ഐയിൽ നിന്ന് ഇവ രണ്ടും കുറച്ചതിന് ശേഷം മൊത്തം എഫ്ടിഐ കൂട്ടിനോക്കുമ്പോൾ 2020-’21 ലെ 43.95 ബില്യൺ ഡോളറിൽ നിന്ന് 2021-’22 ൽ 39.29 ബില്യൺ ഡോളറായി മുൻ വർഷത്തേക്കാൾ 10.61 ശതമാനത്തിന്റെ ഇടിവ് കാണാൻ സാധിക്കും.

ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിലെ മാക്രോ ഇക്കണോമിക്‌സിൽ ആർ.ബി.ഐ ചെയർ പ്രൊഫസ്സറായ അലോക് ഷീൽ പറയുന്നു, “നമ്മൾ നെറ്റ് ഇൻഫ്ലോയിലേക്ക് നോക്കേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്, പേയ്‌മെന്റ് ബാലൻസ് സപ്പോർട്ട് ചെയ്യുന്നതിന് ഈ ഫ്ലോകൾ ഒരു പ്രധാന ഘടകമാണ്. ഞങ്ങൾ ഒരു ചരക്ക് വ്യാപാര ഡെഫിസിറ്റ് നടത്തുന്നുണ്ട്. ഇതിൽ രണ്ട് ഘടകങ്ങൾ ഉൾപ്പെടുന്നു, സർവീസ് എക്സ്പോട്ടും വിദേശ നിക്ഷേപവും. വിദേശനാണ്യം ശേഖരിക്കുന്നത് ഇതിലൂടെയാണ്,എന്നാൽ യഥാർത്ഥത്തിൽ എത്രമാത്രം വരവുണ്ടെന്ന് കണക്കാക്കുക തന്നെവേണം”.

വർഷങ്ങളായി സ്വദേശിവൽക്കരിക്കപ്പെട്ടതോ നിക്ഷേപം വിറ്റഴിക്കപ്പെടുന്നതോ ആയ വിദേശ മൂലധനത്തിന്റെ അളവിൽ കാര്യമായ വർധനവ് ഈയിടെ ഉണ്ടായിട്ടുണ്ട്. ഇത് ഇന്ത്യയുമായി ശാശ്വതതാൽപ്പര്യമുള്ള എഫ്.ടി.ഐ നിക്ഷേപകർ തങ്ങളുടെ നിക്ഷേപം ഒഴിവാക്കി പുറത്തുകടക്കുന്ന പ്രവണതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

“2019-’20 നും 2021-’22 നും ഇടയിൽ, കോറോണയുടെയും പാൻഡെമിക്കിന്റെയും സാഹചര്യത്തിൽ എഫ്.ടി.ഐ മൊത്തത്തിൽ വർധിച്ചിരുന്നു, നിലവിലുള്ള നേരിട്ടുള്ള നിക്ഷേപകർ സ്വദേശത്തേക്ക് തിരിച്ചയക്കുകയോ നിക്ഷേപം വിറ്റഴിക്കുകയോ ചെയ്തതിനാലാണ് നെറ്റ് ഇൻഫ്ലോ കുറഞ്ഞത്.” എന്ന് ഘോഷും ചന്ദ്രശേഖറും രേഖപ്പെടുത്തുന്നു.

ഇത്തരം ഓഹരി വില്പനകൾ 2020-21ൽ 27.04 ബില്യൺ ഡോളറും 2019-20ൽ 18.38 ഡോളറും ആയിരുന്നത് 2021-22ൽ 28.6 ബില്യൺ ഡോളറായി ഉയർന്നു. സമാനമായി ഇന്ത്യയുടെ എഫ്.ഡി.ഐ – 2020-’21 ലെ 10.97 ബില്യൺ ഡോളറിൽ നിന്ന് 2021-’22 ൽ 15.68 ബില്യൺ ഡോളറായി 42.9% വർധനവ് രേഖപ്പെടുത്തി.

ഷീൽ പറയുന്നതനുസരിച്ച്, വീണ്ടും നിക്ഷേപിച്ച സമ്പാദ്യങ്ങൾ പോലും നെറ്റ് ഔട്ട്‌ ചെയ്യപ്പെടണം. “നിങ്ങൾ വിദേശത്ത് നിന്ന് വരുന്ന കറൻസിയാണ് കണക്കാക്കുന്നതെങ്കിൽ ഇന്ത്യയിൽ സമ്പാദിച്ചതും ഇവിടെ വീണ്ടും നിക്ഷേപിക്കുന്നതുമായ പണമായതിനാൽ പുനർനിക്ഷേപം കണക്കാക്കേണ്ടതില്ല”. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് പ്രൊഫസർ പറഞ്ഞതാണിത്. ഇതൊരു അക്കൗണ്ടിങ്ങ് ക്രമീകരണം മാത്രമാണെന്നും, ഇതിൽ വിദേശ കറൻസിയുടെ വരവ് ഉൾപ്പെടുന്നില്ലായെന്നും വിദേശത്തുള്ള ഇന്ത്യൻ നിക്ഷേപകരുടെ പുനർനിക്ഷേപ വരുമാനത്തിലും വിദേശ കറൻസിയുടെ ഒഴുക്ക് ഉൾപ്പെടുന്നില്ലായെന്നും ഷീൽ കൂട്ടിച്ചേർത്തു.

ഈ കണക്കുകൂട്ടലുകൾ അനുസരിച്ച്, അത്തരം പുനർനിക്ഷേപങ്ങൾ ഒഴിവാക്കപ്പെട്ടാൽ 2020-’21-ലെ മൊത്തം ​​എഫ്.ഡി.ഐ വിദേശ കറൻസിയുടെ വരവ് 30.03 ബില്യൺ ഡോളറായും 2021-’22ൽ 23.38 ബില്യൺ ഡോളറായും വരും, ഇത് നേരത്തെ കണക്കാക്കിയ 10.61 ശതമാനത്തേക്കാൾ ഇടിവാണ് (22.14%)സൂചിപ്പിക്കുന്നത്.

രണ്ട് തരത്തിലുള്ള വിദേശ നിക്ഷേപങ്ങളുണ്ട്. ഒന്ന് നേരിട്ടുള്ള നിക്ഷേപവും മറ്റൊന്ന് പോർട്ട്ഫോളിയോ ഫ്ലോകളും. പ്രാഥമികമായി ഓഹരികളിൽ നിക്ഷേപിക്കുന്നതിനായി വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണമാണ് പോർട്ട്ഫോളിയോ നിക്ഷേപം അതിന് കീഴിൽ വിദേശ നിക്ഷേപകർ കമ്പനികളുടെ ഫ്യൂച്ചറുകളിൽ മൂലധനവും ഓഹരികളും വാങ്ങുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പോർട്ട്ഫോളിയോയുടെ വരവ് അസ്ഥിരമാണ്. 2020-’21 ൽ, ഇന്ത്യ ആകെ 36.1 ബില്യൺ ഡോളറിന്റെ ​​പോർട്ട്ഫോളിയോ നിക്ഷേപ വരവും 2021-’22 ൽ മൊത്തം 17.3 ബില്യൺ ഡോളറിന്റെ ​​ഒഴുക്കും രേഖപ്പെടുത്തി.
ഇതിനർത്ഥം, നെറ്റ് ​​എഫ്.ഡി.ഐ വരവുമായി താരതമ്യം ചെയ്യുമ്പോൾ ആകെ ​​വിദേശ നിക്ഷേപ പ്രവാഹം 2020-’21 ലെ 80.09 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 2021-’22 ൽ 22.06 ബില്യൺ ഡോളറാണ്.

ഇത് ഇന്ത്യയുടെ കരുതൽധനത്തിന് നല്ലതല്ലെന്ന് ഷീൽ വിശദീകരിക്കുന്നു; “ഇന്ത്യ ഒരു കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് നടത്തുന്നത് ചരക്കുകളുടെ വ്യാപാര ഡെഫിസിറ്റ് അദൃശ്യമായ വ്യാപാര ഡെഫിസിറ്റിനെക്കാൾ കൂടുതലായതിനാലാണ് .ഈ ഡെഫിസിറ്റ് ഉണ്ടായിരുന്നിട്ടും എഫ്.ഡി.ഐ വഴിയും പോർട്ട്‌ഫോളിയോ വഴിയും വിദേശ നിക്ഷേപ പ്രവാഹം കാരണം ഇന്ത്യ കരുതൽ ധനം കൂട്ടിച്ചേർക്കുകയാണ്. ഈ വരവ് നെഗറ്റീവ് ആയാൽ, ഇന്ത്യയുടെ കരുതൽ ധനം ചോർന്നുപോകും. കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് നികത്താൻ ആവശ്യമായ വിദേശ നിക്ഷേപം അപ്പോൾ ഇല്ലെന്നാണ് ഇതിനർത്ഥം.” എന്നുകൂടി ഷീൽ കൂട്ടിച്ചേർത്തു.

ഈ വിഷയവുമായി ബന്ധപ്പെട്ട scoll.in വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോൾ വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി അനന്ത് സ്വരൂപ് പറഞ്ഞത് ഇപ്രകാരമായിരുന്നു, “ബന്ധപ്പെട്ട ഉദ്യോഗസ്ഥർ”ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്റിൽ ഉണ്ടെന്നാണ്. തുടർന്ന് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്റിലെക്ക്‌ നിരവധി ഇമെയിൽ ചെയ്യുകയും വിളിക്കുകയും ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലായെന്നും scroll.in പറയുന്നുണ്ട്.

scroll. in ൽ പ്രസിദ്ധീകറിച്ച ലേഖനം വിവർത്തനം ചെയ്തത് ഹന. കെ.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.