Skip to content Skip to sidebar Skip to footer

ക്ഷേമപദ്ധതികളിൽ എന്തുകൊണ്ട് സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരം നൽകണം?

ഉയർന്ന ധനകമ്മിയും കടബാധ്യതകളും ഉള്ളപ്പോൾ തന്നെ ചില സംസ്ഥാനങ്ങൾ വികസന പ്രവർത്തനങ്ങളിലും ക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും മുന്നിട്ട് നിൽക്കുന്നതായി കാണാം. കേരളം, വെസ്റ്റ് ബംഗാൾ പോലുള്ള സംസ്ഥാനങ്ങൾ കാര്യക്ഷമമായ ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവരിലെ ജനസമൂഹത്തിന്റെ കൂടുതൽ ക്രിയാത്മകമായ ഉൽപാദന ക്ഷമത ഉറപ്പുവരുത്താനും കാരണമായി. ഇത് സാധ്യമാക്കുന്നത് സംസ്ഥാനങ്ങൾ അവരവരുടെ ഫെഡറൽ അധികാര ഘടനയിൽ നിന്നുകൊണ്ട് ആസൂത്രണങ്ങൾ നിർവഹിക്കുമ്പോൾ ആണ്. കേന്ദ്രത്തെ സംബന്ധിച്ച് സംസ്ഥാനങ്ങൾ അവരുടെ ഫെഡറൽ അധികാര ഘടനയെ ഉപയോഗപ്പെടുത്തി നടത്തുന്ന പദ്ധതികളോട്, വിശിഷ്യാ സാമ്പത്തിക പദ്ധതികളോട് വലിയ താല്പര്യത്തിൽ അല്ല. ഇത്തരം നടപടികൾ കൂടുതൽ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം. ആർട്ടിക്കിൾ 293 (3) (4) ഭരണഘടനപരമായി തന്നെ അതത് സംസ്ഥാനങ്ങൾക്ക് അവരുടെ കടങ്ങളെയും സാമ്പത്തിക നയങ്ങളെയും നിർണയിക്കാൻ അധികാരം നൽകുന്നുണ്ട്. ഇതിനാൽ ഭരണഘടനപരമായി തന്നെ സംസ്ഥാന സർക്കാറുകൾക്കുള്ള സ്വയംഭരണ അധികാരത്തെ കേന്ദ്രികരിച്ച് കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാറുകളും തമ്മിൽ തർക്കങ്ങളും സംവാദങ്ങളും നിലനിൽക്കുന്നു.

സംസ്ഥാനങ്ങളുടെ
സാമ്പത്തിക നിർവഹണം

കോവിഡ് 19 സംസ്ഥാനങ്ങളുടെ ധനസ്ഥിതിയിൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടാക്കുകയും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കടബാധ്യതകൾ വർധിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാനങ്ങൾക്കായി സാമ്പത്തിക സഹായ പദ്ധതികൾ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ആരോഗ്യ മേഖല സംസ്ഥാനങ്ങളുടെ കൈകാര്യ കർതൃത്വത്തിൽ ആയതിനാൽ തന്നെ മഹാമാരി കാലത്തെ സംസ്ഥാനങ്ങളുടെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ അവരുടെ ബജറ്റുകളെ നേർത്തതാക്കി. വാക്സിനുകൾ സ്വയം വാങ്ങാനുള്ള പിന്തുണ പോലും വൈകിയാണ് കേന്ദ്രം നൽകിയത്. ലോക്ക്ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികളും മറ്റ് ദുർബല വിഭാഗങ്ങളും വരുമാന നഷ്ടവുമായി പൊരുതുമ്പോൾ സംസ്ഥാനങ്ങൾ റിസർവ് ബാങ്ക് വഴിയോ, കേന്ദ്ര സർക്കാർ മുഖേനയോ വായ്പ എടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചു. കേരളം, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, തെലങ്കാന തുടങ്ങിയ 10 ബി.ജെ.പി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ നടപടികളിൽ സംശയം പ്രകടിപ്പിക്കുകയും അതിനാൽ തന്നെ അമിതമായി കടം വാങ്ങുന്നത് ഒഴിവാക്കുന്നവരോ ആണ്.

പരിമിതമായ
വരുമാന സ്രോതസ്സുകൾ

ഹരിയാന, കേരള ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ നികുതി വരുമാനം അവരുടെ മൊത്തം നികുതി വരുമാന ശേഖരണത്തിന്റെ പകുതിയോളം വരും. മറ്റ് സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതാസ്സ്‌ കേന്ദ്രം നൽകുന്ന വിഹിതമാണ്. ഇവരുടെ പ്രധാന സ്രോതസ്സുകൾ സംസ്ഥാന ചരക്ക് സേവന നികുതി, സംസ്ഥാന എക്‌സൈസ് തീരുവ, വിൽപന നികുതി എന്നിവയാണ്. മിക്ക സംസ്ഥാനങ്ങളും ഫണ്ടുകൾക്കായി കേന്ദ്ര സർക്കാരിനെ ആശ്രയിക്കുന്നത് എങ്ങിനെ എന്നും ഇത് കാണിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് പത്ത് സംസ്ഥാനങ്ങളിൽ അവരുടെ നികുതി വരുമാനം ക്രമേണ കുറഞ്ഞ് വരികയാണെന്നും ഇത് കടബാധ്യതയിലേക്കും കൂടുതൽ അപകടകരമായ സാമ്പത്തിക നഷ്ടത്തിലേക്കും നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു. സംസ്ഥാനങ്ങൾക്കുള്ള വാടക, ഫീസ്, പിഴ തുടങ്ങിയ നികുതി ഇതര വരുമാനങ്ങൾ അസ്ഥിരമായി തുടരുകയും ചെയ്യുന്നു. സ്വന്തം നികുതി – നികുതിയേതര വരുമാനങ്ങൾ കുറയുന്നത് സംസ്ഥാനങ്ങളുടെ ചെലവ് അസൂത്രണത്തെ ദോഷകരമായി ബാധിക്കുകയും വിപണി കടമെടുപ്പിനെ ആശ്രയിക്കുന്നത് വർധിപ്പിക്കുകയും ചെയ്യുന്നു. രാജസ്ഥാൻ പഞ്ചാബ് കേരള തുടങ്ങിയ സംസ്ഥാനങ്ങൾ ശേഖരിച്ച അവരുടെ 90 ശതമാനം വരുമാനവും ചെലവാക്കി കഴിഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഈ സംസ്ഥാനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ (infrastructure) ഊർജം (power) തുടങ്ങിയ മേഖലയിൽ കൂടുതൽ മൂലധനം നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ഊന്നിപറയുന്നു. അതിലൂടെ ഈ സംസ്ഥാനങ്ങൾ നിർവഹിക്കുന്ന ഇതര ക്ഷേമ പ്രവർത്തനങ്ങളിലൂടെയുള്ള ചിലവിനെ തുലനം ചെയ്യാമെന്നും നിരീക്ഷിക്കുന്നു.

കോവിഡാനന്തര സാഹചര്യം

സംസ്ഥാനങ്ങൾക്ക് കൂടി വിഹിതമുള്ള വിവിധ പദ്ധതികളുടെ വരുമാനങ്ങൾ കോവിഡിന് ശേഷം കൂടുതൽ കേന്ദ്രത്തിലേക്ക് വന്നു ചേർന്നു.
2022 – 23 ബജറ്റ് വിഹിതം അനുസരിച്ച് കേന്ദ്ര മേഖല പദ്ധതിക്ക് കീഴിലുള്ള മൊത്തം വിഹിതം 3.83 ലക്ഷം കോടി രൂപയാണ്. ഇത് കേന്ദ്രത്തിന്റെ റെവന്യൂ കമ്മിയിലേക്ക് ചേരുന്നു. സംസ്ഥാനങ്ങൾക്കും ഇതിൽ സംഭാവന ചെയ്യണ്ടതിനാൽ തന്നെ സംസ്ഥാന തലത്തിലുള്ള കുറവ് ഇത് വർധിപ്പിക്കുന്നു.

സംസ്ഥാനങ്ങളുടെ
ക്ഷേമ പ്രവർത്തനങ്ങൾ

ഓരോ സംസ്ഥാനത്തിനും അതിന്റെ ജനസംഖ്യയുടെ സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വ്യത്യസ്ത സാമ്പത്തിക ശേഷികളുണ്ട്. എന്നാൽ, ഏതൊരു സംസ്ഥാന സർക്കാരും നിശ്ചയിക്കുന്ന മൊത്തത്തിലുള്ള വികസന മുൻഗണനകൾ ക്ഷേമം വർധിപ്പിക്കുന്ന നടപടികളുമായി അടുത്ത ബന്ധമുള്ളതായിരിക്കണം.
ഈ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മൊത്തം മൂന്ന് തരത്തിലാണ് ഉള്ളത്

ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് മധ്യപ്രദേശ് തുടങ്ങിയവർ ഇനിയും കൂടുതൽ ഈ മേഖലയിൽ ശ്രദ്ധ ചെലുത്താൻ ശ്രമിക്കേണ്ടവരും
ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടവരുമാണ്.

മഹാരാഷ്ട്ര, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ നിലവിൽ ചെറിയ തോതിലെങ്കിലും പ്രയത്നിക്കുന്നവരാണ്.

കേരള, തമിഴ്നാട്, കർണാടക, തെലങ്കാന പോലുള്ള സംസ്ഥാനങ്ങൾ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളവരാണ്.

കേരള, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ, ഉയർന്ന പൊതു കടം ഉണ്ടായിരുന്നിട്ടും, അടിസ്ഥാന സാമൂഹികവും സാമ്പത്തികവുമായ സേവനങ്ങളിലേക്ക് മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുകയും മിക്ക വിഭാഗങ്ങളിലും സ്ഥിരതയോടെ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു.

അതേ സമയം, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ (അഞ്ചിൽ നാലെണ്ണം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്) മിക്ക സൂചിക സ്തംഭങ്ങളിലും ഏറ്റവും താഴ്ന്ന പ്രകടനം കാഴ്ചവയ്ക്കുകയും, വിവിധ സൂചകങ്ങളിൽ ഏറ്റവും താഴ്ന്ന റാങ്ക് നേടുകയും ചെയ്യുന്നു.

കേന്ദ്രവും സംസ്ഥാനവും
തമ്മിലെ തർക്കങ്ങൾ

കേന്ദ്ര – സംസ്ഥാന ധനമന്ത്രാലയങ്ങൾ തമ്മിലെ സമീപകാല കൈമാറ്റങ്ങളും തർക്കങ്ങളും പരിശോധിച്ചാൽ ബി.ജെ.പി ഇതര സംസ്ഥാങ്ങളുടെ സാമ്പത്തിക സ്വയംഭരണാധികാരം വിനിയോഗിക്കുന്നതിൽ നിന്ന് കേന്ദ്രം എങ്ങനെയാണ് തടസ്സപ്പെടുത്തുന്നത് എന്ന് കാണാം. സംസ്ഥാനങ്ങൾക്ക് ഉള്ള ധനകമ്മിയെ മാനദണ്ഡമാക്കിയും അവിടങ്ങളിൽ നടക്കുന്ന ക്ഷേമ പദ്ധതികളെ മുൻനിർത്തിയുമാണ് സംസ്ഥാനങ്ങൾക്കുള്ള അവരുടെ വിഹിതങ്ങൾ നിർണയിക്കേണ്ടത്. അത്തരം നടപടിക്രമങ്ങളിൽ സുതാര്യത ഉണ്ടാവേണ്ടതുണ്ട്. ക്ഷേമപദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വരവ് ചിലവ് അളവുകോൽ കൊണ്ട് മനസിലാക്കേണ്ടതിന് അപ്പുറം ഒരു സർക്കാരിന്റെ ജനങ്ങളോടുള്ള അടിസ്ഥാന ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കപ്പെടണം.

സംസ്ഥാന ഗവൺമെന്റുകൾക്ക്, കക്ഷി വ്യത്യാസമില്ലാതെ, അവരുടെ വികസന ആവശ്യങ്ങൾക്കായി പരസ്പര സമ്മതത്തോടെയുള്ള സാമ്പത്തിക റോഡ്മാപ്പിന് കീഴിൽ കൂടുതൽ സ്വതന്ത്രമായി കടമെടുക്കുന്നതിനോ അല്ലെങ്കിൽ അവരുടെ സാമ്പത്തികം സ്വന്തമായി കൈകാര്യം ചെയ്യുന്നതിനോ പിന്തുണയ്ക്കുന്നതിനോ ഈ ഘട്ടത്തിൽ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ആവശ്യമാണ്.

ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ഇടം സംരക്ഷിക്കുന്നതിനും മാക്രോ ഇക്കണോമിക് സ്ഥിരത വർധിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണവും സുതാര്യമായ പ്രവർത്തനവും അത്യന്താപേക്ഷിതമാണ്. ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കൽ സംവിധാനങ്ങൾക്കോ ​​പക്ഷപാതപരമായ ഭരണഘടനാ വ്യാഖ്യാനങ്ങൾക്കോ അവിടെ പ്രസക്തിയില്ല, അത് സംസ്ഥാന സർക്കാരുകളും കേന്ദ്ര ധനമന്ത്രാലയവും തമ്മിൽ കൂടുതൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്കാണ് കാരണമാവുക.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.