ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് അനുസരിച്ച് 2020 ലും 2021 ലുമായി ഇന്ത്യയിൽ 47.4 ലക്ഷം ആളുകളാണ് കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ച് മരണപ്പെട്ടത്. 2021 അവസാനത്തോടെ രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയ 4.81 ലക്ഷം എന്ന കണക്കിന്റെ പത്തിരട്ടിയോളം വരുമിത്. 2020ൽ തന്നെ 8.3 ലക്ഷം മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. 2020 ലെ ജനന മരണ രജിസ്ട്രേഷൻ ഡേറ്റ പുറത്തിറക്കി രണ്ടു ദിവസത്തിനുശേഷമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. പ്രസ്തുത ഡേറ്റ അനുസരിച്ച് മുൻ വർഷത്തേക്കാൾ 4.75 ലക്ഷം മരണങ്ങളുടെ രജിസ്ട്രേഷൻ കാണപ്പെടുന്നു. മരണങ്ങൾ കണക്കാക്കാൻ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിക്രമങ്ങളെയും രീതിശാസ്ത്രത്തെയും സർക്കാർ ആവർത്തിച്ച് എതിർക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മൊത്തം മരണങ്ങളുടെ 84 ശതമാനവും തെക്കുകിഴക്കൻ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമാണ് സംഭവിച്ചത്.

2020, 2021 വർഷങ്ങളിൽ കോവിഡ് ബാധ മൂലമോ കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ മൂലമോ ലോകത്ത് മൊത്തം ഒന്നരക്കോടിയോളം ആളുകൾ മരിച്ചിട്ടുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ 60 ലക്ഷം മാത്രമാണ് വിവിധ രാജ്യങ്ങൾ നിന്ന് ശേഖരിക്കപ്പെട്ട കണക്കുകൾ പ്രകാരമുള്ള മരണ സംഖ്യ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മൊത്തം സംഖ്യയുടെ മൂന്നിലൊന്ന് ഇന്ത്യയിലാണ്. കോവിഡുമായി പ്രത്യക്ഷ ബന്ധമില്ലാത്ത മരണങ്ങൾ ചികിത്സാ സംവിധാനങ്ങളുടെ കുറവ് മൂലം സംഭവിച്ചതാണ്. രജിസ്ട്രാർ മുഖേന സിവിൽ രജിസ്ട്രേഷൻ സിസ്റ്റം പ്രസിദ്ധീകരിക്കുന്ന കണക്കുകൾ മരണസംഖ്യയിലെ വർദ്ധനവിനെ കാണിക്കാൻ വേണ്ടി ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് കേന്ദ്രസർക്കാർ തള്ളുകയാണ് ചെയ്തത്. സംസ്ഥാനങ്ങളുടെ സഹായത്തോടെ ജനന-മരണങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സിവിൽ രജിസ്ട്രേഷൻ സംവിധാനം അനുസരിച്ച് തയ്യാറാക്കിയ കണക്കുകൾ പ്രകാരം 2021ൽ മുൻവർഷത്തേക്കാൾ 4.74 ലക്ഷം കൂടുതൽ മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2019ൽ 6.90 ലക്ഷവും 2018ൽ 4.86 ലക്ഷവുമാണെന്നും സർക്കാർ വിശദീകരിച്ചു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 2020 ഇന്ത്യയിൽ സംഭവിച്ച മരണങ്ങളിൽ പകുതിയോളം ചികിത്സ സൗകര്യം കിട്ടാതെടുള്ളതാണ്. 2020 ഇന്ത്യയിൽ മരിച്ച 82 ലക്ഷം പേരിൽ 45 % നും മരണസമയത്ത് ചികിത്സ കിട്ടിയിട്ടില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ചികിത്സ സൗകര്യങ്ങളുടെ അഭാവം മൂലമുള്ള മരണങ്ങളുടെ ഏറ്റവും ഉയർന്ന നിരക്കാണ് 2020ൽ രേഖപ്പെടുത്തിയത്. ഇന്ത്യയിൽ കോവിഡ് ബാധയുടെ തുടക്ക സമയത്ത് 80 മുതൽ 100 ശതമാനം വരെ കട്ടിലുകൾ കോമഡ് രോഗികൾക്കായി നീക്കിവെച്ചിരുന്നു. അതിന്റെ ഫലമായി കോവിഡ് ബാധിതരല്ലാത്ത വലിയൊരു വിഭാഗം ആളുകൾക്ക് മതിയായ ചികിത്സ സൗകര്യം ലഭ്യമായില്ല. ചികിത്സ സൗകര്യത്തിൻ്റെ അഭാവം മൂലം മരണപെടുന്ന ശതമാനം 2019ൽ 34.5 ആയിരുന്നത് 2020ൽ 45 ആയി വർധിച്ചു. ഒരു വർഷത്തെ എറ്റവും വലിയ വർദ്ധനവാണിത്.

കോവിഡ് ബാധയെ തുടർന്ന് 2020 എത്രപേർ മരിച്ചുവെന്ന് രജിസ്റ്റർ ചെയ്ത മരണങ്ങൾ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കണക്കുപ്രകാരം 2020 1.48 ലക്ഷം പേരാണ് കോമഡി ബാധമൂലം മരണപ്പെട്ടത് അത് തൊട്ടടുത്ത വർഷത്തെ മരണസംഖ്യ 3.32 ശതമാനമാണ്. തങ്ങൾ കൊടുത്ത ഡാറ്റയല്ല ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയത് എന്നാണ് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുന്നത്
റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ കണക്കിൽ 17 സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ ചില വെബ്സൈറ്റുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും എടുത്തതാണ് എന്ന് കേന്ദ്രസർക്കാർ വാദിക്കുന്നു. ഇത്തരം ടാറ്റാ ശേഖരണ രീതി അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്ന് സർക്കാർ ഉയിക്കുന്നു. എന്തുകൊണ്ടാണ് തങ്ങളുടെ സാങ്കേതിക വിദഗ്ധരെ ഡാറ്റ പരിശോധിക്കാൻ അനുവദിക്കാത്തത്, ഗവൺമെന്റ് നൽകുന്ന ഡാറ്റ ലഭ്യമായിരിക്കെ അംഗരാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു സംഘടനയ്ക്ക് എങ്ങനെയാണ് മറ്റു ഉറവിടങ്ങളിൽ നിന്ന് ഡാറ്റ ശേഖരിക്കാനാവുക? എന്തുകൊണ്ടാണ് 17 സംസ്ഥാനങ്ങളെ മാത്രം തിരഞ്ഞെടുത്തത് ? കണക്കാക്കിയ മരണങ്ങളുടെ എണ്ണം 13 ലക്ഷത്തിൽ നിന്ന് 33 ലക്ഷമായും പിന്നീട് 63 ലക്ഷമായും ഉയർന്നതും ശേഷം 47 ലക്ഷമായതതും എന്തുകൊണ്ടാണ് ? തുടങ്ങിയ ചോദ്യങ്ങൾ ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നയിക്കുന്നു.
Join us | http://bit.ly/JoinFactSheets3