Skip to content Skip to sidebar Skip to footer

ഇത് പെരുംനുണയാണ്!

“ഒരു രാജ്യത്തെ മുസ്‌ലിം ജനസംഖ്യ അവിടുത്തെ മുഴുവൻ ജനസംഖ്യയുടെ 16% എത്തിയാൽ ആ രാജ്യത്തിന്റെ ഇസ്‌ലാമിക വൽക്കരണം പിന്നെ തടയാനാവില്ല”! ഈ തലക്കെട്ടിൽ ഒരു ലേഖനം, കഴിഞ്ഞ രണ്ടു മൂന്നു വർഷമായി  സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. 2018 ജൂൺ 22ന് ഹംഗേറിയൻ ടെലിവിഷൻ പരിപാടിയിൽ, ‘ഇസ്‌ലാം മത വിദഗ്ദ’യായ നെക്കോലേട്ട ഇൻസേയ് നടത്തിയ ഒരു അഭിമുഖമാണ് ഇതിന്റെ സ്രോതസ് എന്ന് ലേഖനത്തിൽ പറയുന്നുണ്ട്. പക്ഷേ, രസകരമായ കാര്യം, ഈ വാദം ഉന്നയിക്കുന്ന പല എഴുത്തുകളുടെയും ഉറവിടം ഇന്ന് ഇന്റർനെറ്റിൽ ലഭ്യമല്ല എന്നതാണ്. ഇന്ത്യയിൽ ഇസ്ലാമോ ഫോബിയ വളർത്താനും ഭൂരിപക്ഷ സമൂഹത്തിൽ പേടി ഉൽപ്പാദിപ്പിച്ചു കൊണ്ട് വിപുലമായ മുസ് ലിം വംശഹത്യക്ക് അവരെ സജ്ജരാക്കാനുമുള്ള വംശീയ രാഷ്ട്രീയത്തിൻ്റെ  തന്ത്രമാണ് ഈ നുണപ്രചാരണത്തിന് പിന്നിൽ. മാത്രമല്ല, ഈ പൊള്ളയായ വാദത്തെ തള്ളിക്കളയുന്നതാണ് യഥാർത്ഥ കണക്കുകൾ. 

“ഒരു രാജ്യത്തെ മുസ്‌ലിം ജനസംഖ്യ അവിടുത്തെ മുഴുവൻ ജനസംഖ്യയുടെ 16% എത്തിയാൽ ആ രാജ്യത്തിന്റെ ഇസ്‌ലാമിക വൽക്കരണം പിന്നെ തടയാനാവില്ല”! ഈ തലക്കെട്ടിൽ ഒരു ലേഖനം, കഴിഞ്ഞ രണ്ടു മൂന്നു വർഷമായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. 2018 ജൂൺ 22ന് ഹംഗേറിയൻ ടെലിവിഷൻ പരിപാടിയിൽ, ‘ഇസ്‌ലാം മത വിദഗ്ദ’യായ നെക്കോലേട്ട ഇൻസേയ് നടത്തിയ ഒരു അഭിമുഖമാണ് ഇതിന്റെ സ്രോതസ് എന്ന് ലേഖനത്തിൽ പറയുന്നുണ്ട്. പക്ഷേ, രസകരമായ കാര്യം, ഈ വാദം ഉന്നയിക്കുന്ന പല എഴുത്തുകളുടെയും ഉറവിടം (വെബ്സൈറ്റ് ലിങ്ക് ) ഇന്ന് ഇന്റർനെറ്റിൽ ലഭ്യമല്ല എന്നതാണ്.
 
ഇതാണ്, ലഭ്യമല്ലാത്ത ആ വെബ്സൈറ്റ് ലിങ്ക്:
https://www.israel-wire.com/2019/11/12/islam-demographic-expert-warns-that-once-muslims-hit-16-of-the-population-of-your-country-there-is-no-way-to-stop-it-from-becoming-an-islamic-nation.html
 
ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തെ ഉദ്ധരിച്ചുകൊണ്ടാണ് നെക്കോലേട്ട ഈ വാദം ഉയർത്തുന്നത്. എന്നാൽ, ആ പഠനം സംബന്ധിച്ച യാതൊരു വിവരണവും ഇത്തരം ലേഖനങ്ങളിലൊന്നും  കാണാൻ സാധിക്കുന്നില്ല. ഇങ്ങനെ ഒരു പഠനം തന്നെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടന്നതായി അതിന്റെ വെബ്സൈറ്റിൽ യാതൊരു തെളിവുമില്ല താനും. എന്നാൽ നെക്കോലേട്ട ഇൻസേയ് ഭാഗമായിട്ടുള്ള, ‘സെന്റർ ഫോർ സ്റ്റഡി ഓഫ് പൊളിറ്റിക്കൽ ഇസ്‌ലാം’ (CSPI) എന്ന സംഘടനയുടെ ഫെയ്സ്ബുക്ക് പേജിൽ (https://www.facebook.com/cspi.hu/videos/1847701091917465/) പറയുന്നത്, ‘റിച്ചാർഡ് ബുള്ളറ്റ് കൺവേർഷൻ ടു ഇസ്ലാം ഇൻ ദി മിഡീവൽ പിരീഡ്’ എന്ന പഠനമാണ് അവർ ഉദ്ധരിച്ചത് എന്നാണ്.
 
ഇങ്ങനെ ഒരു പഠനം ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും “ഒരു രാജ്യത്തിന്റെ മുസ്‌ലിം ജനസംഖ്യ മുഴുവൻ ജനസംഖ്യയുടെ 16 % എത്തിയാൽ ആ രാജ്യത്തിന്റെ ഇസ്‌ലാമിക വൽക്കരണം പിന്നെ തടയാനാവില്ല” എന്ന വാദം കാണാൻ സാധിക്കില്ല. മറിച്ച്, ഇസ്‌ലാമിക പരിവർത്തനവും അത് നടന്ന പ്രദേശങ്ങളിലെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൻ്റെ ഗതിയും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്, ഈ പഠനത്തിലൂടെ എഴുത്തുകാരൻ ചെയ്യുന്നതെന്ന് റേ എൽ ക്ലിവ്ലാൻഡും കെ ബി ലയടോൺ ബ്രൗണും (യൂണിവേഴ്സിറ്റി ഓഫ് റെജീന) വിലയിരുത്തിയിരുന്നു. മുഖ്യമായും ആറ് ഇസ്‌ലാമിക പ്രദേശങ്ങളുടെ പരിവർത്തന സ്വഭാവത്തിന്റെ സാമ്യതകൾ തിരയുമ്പോൾ തന്നെ അദ്ദേഹത്തിന് അവയുടെ സ്വഭാവത്തിലെ വ്യത്യാസങ്ങളും കണ്ടെത്താൻ സാധിക്കുന്നുണ്ട് (pp. 89, 92, 99, and 112) 
 
https://www.jstor.org/stable/40105235
 
 റിച്ചാർഡ് ബുള്ളറ്റ് നടത്തിയ പഠനത്തെ വളച്ചൊടിച്ചുകൊണ്ടാണ് നെക്കോലേട്ട ഇൻസേയ് തൻ്റെ വാദങ്ങൾ സമർത്ഥിക്കുന്നതെന്ന് വ്യക്തമാണ്. ഇങ്ങനെ പൊള്ളയായ ഒരു വാദം ഉന്നയിക്കുന്നതോടെ നെക്കോലേട്ടയുടെയും സി. എസ്. പി. ഐയുടെയും അജണ്ട ചർച്ചയാവുന്നുണ്ട്. ഫൗണ്ടേഷൻ ഫോർ പൊളിറ്റിക്കൽ, എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് SETA പ്രസിദ്ധീകരിച്ച യൂറോപ്യൻ ഇസ്‌ലാമോഫോബിയ റിപ്പോർട്ട് പ്രകാരം “ഹങ്കറിയിൽ മുസ്‌ലിം വിരുദ്ധ വീക്ഷണങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി ശൃംഖലകലകളിലെ പ്രശസ്തനായ ഒരു വ്യക്തിയാണ് നെക്കോലേട്ട ഇൻസേയ്”. സി. എസ്. പി. ഐയും തങ്ങളുടെ ഇസ്‌ലാമോഫോബിക് നയങ്ങളുടെ പേരിൽ പലതവണ വിവാദമായിട്ടുണ്ട്. ഇരുപത്തിനാലോളം വിദഗ്ദകരുടെ നേതൃത്വത്തിൽ സംഘടനക്കെതിരെ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
 
https://www.oic-oci.org/upload/islamophobia/2019/SETA_European_Islamophobia_Report_2019.pdf
 
https://nepszava.hu/3020249_megelegeltek-az-iszlamofobiat
 
യാതൊരു ആധികാരികതയുമില്ലാത്ത ഇത്തരമൊരു വാദത്തിന് ശേഷം പീറ്റർ ഹാമണ്ടിന്റെ, “അടിമത്വം, ഇസ്‌ലാം, ഭീകരത” എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ടുള്ള കണക്കുകളാണ് ലേഖനത്തിലുള്ളത്. പീറ്റർ ഹാമണ്ട് വ്യക്തമായ അജണ്ടയോടു കൂടി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷനറിയാണെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘സതേൺ പോവേർട്ടി ലോ സെന്റർ’ പ്രസിദ്ധീകരിച്ചതു പ്രകാരം, സിംബാവേയിലെ വംശീയ മേധാവിയായ സ്മിത്തിനെ പിന്താങ്ങുന്ന ഹാമണ്ട്,
‘മുസ്‌ലിം-ഗേ- കമ്മ്യൂണിസ്റ്റ് വിരുദ്ധമായ ഫ്രണ്ട്ലൈൻ ഫെലോഷിപ്പ്’ എന്ന മന്ത്രാലയത്തിന്റെ തലവനാണ്. എല്ലാ പള്ളികളും സായുധരായി ഇരിക്കണം എന്നും അക്രമണത്തിന് തയ്യാറാകണമെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
 
https://www.splcenter.org/fighting-hate/intelligence-report/2012/church-kaweah-spreads-hateful-militant-christian-views
 
ലേഖനത്തിൽ പരാമർശിക്കുന്നവരുടെ വൈദഗ്ദ്യവും അജണ്ടയും ചോദ്യം ചെയ്യുപ്പെടുന്ന സന്ദർഭത്തിൽ തന്നെ അവരുടെ ഈ പഠനങ്ങളും ഏറെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. “ചില ഇസ്‌ലാമോഫോബിക് വിഡ്ഢിത്തങ്ങൾ മറ നീക്കുന്നു” (Debunking some Islamophobic Nonsense) എന്ന തലക്കെട്ടിൽ ആഗസ്റ്റ് ലാൻഡ്മെസർ എഴുതിയ ലേഖനം ഇത്തരത്തിലൊന്നാണ്.
 
https://medium.com/@humanityresists2020/debunking-some-islamophobic-nonsense-292906371400
 
ഇന്ത്യയിൽ ഇസ്ലാമോ ഫോബിയ വളർത്താനും ഭൂരിപക്ഷ സമൂഹത്തിൽ പേടി ഉൽപ്പാദിപ്പിച്ചു കൊണ്ട് വിപുലമായ മുസ് ലിം വംശഹത്യക്ക് അവരെ സജ്ജരാക്കാനുമുള്ള
വംശീയ രാഷ്ട്രീയത്തിൻ്റെ തന്ത്രമാണ് ഈ നുണപ്രചാരണത്തിന് പിന്നിൽ. മാത്രമല്ല, ഈ പൊള്ളയായ വാദത്തെ തള്ളിക്കളയുന്നതാണ് യഥാർത്ഥ കണക്കുകൾ. 16 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിൽ മുസ്‌ലിം ജനസംഖ്യയുള്ള ഒരൊറ്റ രാജ്യം പോലും ഇസ്‌ലാമിക വൽക്കരണത്തിന് വിധേയമായിട്ടില്ല. ഇത് വ്യക്തമാക്കുന്ന വിധം, വിവിധ രാജ്യങ്ങളിലെ മുസ്ലിം ജനസംഖ്യയും അവിടെ നിലനിൽക്കുന്ന ഭരണരീതിയും താഴെ കൊടുക്കുന്നു.

മുസ്‌ലിം ഭൂരിപക്ഷമുള്ള (മിക്കതും 90 ശതമാനത്തിനു മുകളിൽ മുസ്ലിംകളാണ്) ജനാധിപത്യ മതേതര രാജ്യങ്ങളുടെ കണക്കാണ് താഴെയുള്ളത്.  

ലേഖനത്തിലെ വാദങ്ങളെ മുഴുവൻ പൊളിച്ചു കളയുന്നതാണ് യഥാർത്ഥ കണക്കുകൾ. മുസ്‌ലിം ഭൂരിപക്ഷമുള്ള (മിക്കതും 90 ശതമാനത്തിനു മുകളിൽ മുസ്ലിംകളാണ്) ജനാധിപത്യ മതേതര രാജ്യങ്ങളുടെ കണക്കാണ് താഴെയുള്ളത്.
 
 മുസ്‌ലിം ഭൂരിപക്ഷമുള്ള (മിക്കതും 90 ശതമാനത്തിനു മുകളിൽ മുസ്ലിംകളാണ്) ജനാധിപത്യ മതേതര രാജ്യങ്ങളുടെ കണക്കാണ് താഴെയുള്ളത്.  

ഇസ്ലാം വിരുദ്ധരായ വംശീയവാദികൾ ആഗോളതലത്തിൽ പ്രചരിപ്പിച്ച ഈ വ്യാജ വാദങ്ങൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ടത് സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നാണ്. തീർത്തും തെറ്റായ ഈ കണക്കുകളും അവയുടെ പേരിലുള്ള നുണകളും മുസ്‌ലിം വിരുദ്ധതയിയിൽ അഭിരമിക്കുന്നവർ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ വസ്തുതാപരമായ പ്രതിരോധം തീർക്കുക മാത്രമല്ല, നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.