Skip to content Skip to sidebar Skip to footer

ഇ.ഡബ്ല്യു.എസ് വിധി: സുപ്രീം കോടതി അംബേദ്കറെ ഉദ്ധരിച്ചത് തെറ്റ്.

“സാമൂഹിക സൗഹാർദ്ദത്തിനായി, പത്ത് വർഷത്തേക്ക് മാത്രം സംവരണം ഏർപ്പെടുത്തുക എന്നതായിരുന്നു ബാബാ സാഹിബ് അംബേദ്കർ മുന്നോട്ട് വെച്ച ആശയം. എന്നാൽ, ഏഴ് പതിറ്റാണ്ടുകളായി അത് തുടർന്നു പോരുകയാണ്. സംവരണം ഒരു നിക്ഷിപ്ത താൽപ്പര്യമായി മാറുന്ന രീതിയിൽ അത് അനിശ്ചിതകാലത്തേക്ക് തുടരാൻ പാടില്ല. (The idea of Baba Saheb Ambedkar was to bring social harmony by introducing reservation for only ten years. However, it has continued past seven decades. Reservation should not continue for an indefinite period of time so as to become a vested interest)”.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (ഇ.ഡബ്ല്യു.എസ്) സംവരണ പദ്ധതികളുടെ ഭരണഘടനാപരമായ സാധുത സംബന്ധിച്ച് സുപ്രിം കോടതി 2022 നവംബർ 07 തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയിലെ വാക്കുകളാണിത്.

സംവരണം പത്ത് വർഷത്തേക്ക് മാത്രം നടപ്പിലാക്കുകയായിരുന്നു ഡോ. അംബേദ്കറിന്റെ കാഴ്ചപ്പാടെന്നും എന്നാൽ കഴിഞ്ഞ എഴുപത് വർഷമായി അത് തുടർന്നുകൊണ്ടേ ഇരിക്കുകയാണെന്നും, അനിശ്ചിതകാലത്തേക്ക് അവ നീട്ടിക്കൊണ്ട് പോകാനാവില്ല എന്നുമാണ് വിധിയിൽ പറയുന്നത്.

പ്രസ്തുത വിധിയിൽ ചേർക്കപ്പെട്ട അംബേദ്കർ വാചകം യഥാർത്ഥത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.

പൂനാ ഉടമ്പടി സമയത്ത്, ഡോ. അംബേദ്കറും ഗാന്ധിയും അടക്കമുള്ളവർ അധഃസ്ഥിത വിഭാഗങ്ങൾക്ക് രാഷ്ട്രീയ സംവരണം നടപ്പിലാക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. ദളിതർ രാഷ്ട്രീയ സംവരണത്തിലും, നിലവിലുള്ള വ്യവസ്ഥകളിലും തൃപ്തരാണോ എന്ന് തീരുമാനിക്കാൻ ജനഹിതം പരിശോധിക്കും എന്നാണ് അന്ന് തീരുമാനിച്ചത്. എന്നാൽ ഹിതപരിശോധന തന്നെ പിന്നീട് ഉപേക്ഷിക്കുകയാണ് ചെയ്തത്.

ഭരണഘടനാ അസംബ്ലി ചർച്ചകൾക്കിടയിൽ, ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനായുള്ള പത്തുവർഷത്തെ കാലയളവിനുള്ള നിർദ്ദേശം യഥാർത്ഥത്തിൽ വിവിധ വീക്ഷണങ്ങളെ മറികടക്കുന്നതിനുള്ള ഒരു വിട്ടുവീഴ്ച എന്ന നിലയിലാണ് മനസിലാക്കപ്പെട്ടത്. മാത്രമല്ല പത്തുവർഷത്തെ വ്യവസ്ഥയിൽ അതൃപ്‌തി പ്രകടിപ്പിച്ച ഡോ. അംബേദ്കറാണ് ഈ വ്യവസ്ഥകൾ നീട്ടാൻ ഭരണഘടനാ ഭേദഗതികൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചത്.

ഡോ. അംബേദ്കറെ സംബന്ധിച്ച് സംവരണത്തിന്റെ സാങ്കേതികത്വം നിലനിർത്തുക എന്നതിനേക്കാൾ അതിലൂടെ പ്രാവർത്തികമാക്കപ്പെടേണ്ട മൂല്യങ്ങളെ, വിവേചന രാഹിത്യത്തെ ഉയർത്തികൊണ്ടുവരൽ എന്നിവയായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായാണ് പത്ത് വർഷമാണ് സംവരണത്തിന്റെ അടിസ്ഥാന കാലാവധി എന്നദ്ദേഹം നിർദേശിച്ചത്. ഈ കാലയളവിൽ സംവരണം കൊണ്ടുണ്ടാവേണ്ട ലക്ഷ്യം സാധൂകരിക്കപ്പെടുന്നില്ലെങ്കിൽ പിന്നീട് എഴുപത്തിയഞ്ചോ നൂറോ വർഷം ആയാലും വിവേചനം ഇല്ലാതാക്കാൻ സാധിക്കില്ല എന്നാണ് ഡോ. അംബേദ്കറിന്റെ വീക്ഷണം

“Dr B.R. Ambedkar only wanted it for 10 years. Let’s have a hundred or even better, 75. If it has not changed India by then, then it is clearly a policy that doesn’t work and has failed”.

ലക്ഷ്യത്തെ മുൻനിർത്തി ഡോ. അംബേദ്കർ മുന്നോട്ട് വെച്ച കാഴ്ചപ്പാടിൽ നിന്ന് സംവരണം പത്ത് വർഷത്തേക്ക് മാത്രമേ നടപ്പിലാക്കേണ്ടതുള്ളു എന്ന ഭാഗം മാത്രം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. കോടതി വ്യവഹാരങ്ങളിൽ അടക്കം അവ കടന്നു വരുന്നത് ഭാവിയിൽ സംവരണത്തെ തന്നെ അട്ടിമറിക്കാൻ കാരണമായേക്കാവുന്നതുമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.