Skip to content Skip to sidebar Skip to footer

അയോഗ്യത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറി എറിഞ്ഞോ: വസ്തുത പരിശോധിക്കുന്നു.

മാനനഷ്ട കേസിൽ രണ്ട് വർഷം തടവ് വിധിക്കപ്പെട്ടതിനെ തുടർന്ന് 2013ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന അയോഗ്യത ബില്ല് രാഹുൽ ഗാന്ധി അന്ന് കീറി എറിഞ്ഞതായും അതേ നിയമത്തിന്റെ അഭാവം മൂലമാണ് ഇന്ന് രാഹുൽ ഗാന്ധിക്ക് തന്നെ പാർലമെന്റ് അംഗത്വം നഷ്ടമാകുന്നത് എന്നുമുള്ള യാദൃശ്ചികത ചൂണ്ടിക്കാണിച്ച് മുഖ്യധാര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി ചർച്ചകൾ നടക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു.

നിലവിലെ നിയമപ്രകാരം രണ്ടോ അതിൽ അധികമോ വർഷം തടവിന് ശിക്ഷിക്കപ്പെടുന്ന പാർലമെന്റ് അംഗങ്ങളുടെ അംഗത്വം റദ്ദ് ചെയ്യപ്പെടും. ഈ നിയമത്തെ മറികടക്കാനുള്ള ഓർഡിനൻസ് ആയിരുന്നു 2013 ൽ കോൺഗ്രസ് നേതൃത്വം കൊണ്ടു വന്നത്. അന്ന് രാഹുൽ ഗാന്ധി ആ ഓർഡിനൻസിന് എതിരെ സംസാരിക്കുകയും അത് കീറി എറിയുകയും ചെയ്തു എന്നാണ് ഇപ്പോഴുള്ള ചർച്ച.

2013ൽ പുറപ്പെടുവിച്ച സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കിയുള്ള നിയമമാണ് നിലവിലുള്ളത്. ഇതിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ മൻമോഹൻ സിംഗ് ആഗ്രഹിച്ചിരുന്നുവെങ്കിലും രാഹുൽ ഗാന്ധി ആ കടലാസ് കീറിക്കളഞ്ഞിരുന്നു’ (“It’s a decision based on Supreme Court judgement passed in 2013. Manmohan Singh wanted to bring an ordinance against this but Rahul Gandhi had torn that paper!) എന്ന തലക്കെട്ടും രാഹുൽ ഗാന്ധി ഒരു കടലാസ് കീറുന്ന ഒരു ഫോട്ടോയും സഹിതം Rishi bagree എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തിരുന്നു.

‘2013 :രണ്ടോ അതിലധികമോ വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന ആർക്കും പാർലമെന്റിലേക്കും അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെടാനാകില്ല

  • സുപ്രീം കോടതി

അത് മറികടക്കാൻ മൻമോഹൻ സിംഗ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നു.

രാഹുൽ ഗാന്ധി ഓർഡിനൻസ് പരസ്യമായി കീറി.

2023: രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ്’ എന്ന തലക്കെട്ടോടെ Shanshank Shekhar Jha എന്ന അക്കൗണ്ടിൽ നിന്നും ഈ ചിത്രം ട്വീറ്റ് ചെയ്തതായി കാണാം

ഇന്ത്യ ടുഡേ ഹിന്ദി മാഗസിൻ മുൻ മാനേജിങ് എഡിറ്റർ ആയിരുന്ന ദിലീപ് മണ്ഡൽ സമാന രൂപത്തിലെ തലകെട്ടിന്റെ കൂടെ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്

വസ്‌തുത:

2013ൽ കൊണ്ടുവന്ന അയോഗ്യത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറി എറിഞ്ഞു എന്ന ചിത്രം വ്യാജമാണ്. കോൺഗ്രസ് പ്രസ്തുത ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ രാഹുൽ ഗാന്ധി അതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയും എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇത് കീറി എറിയുകയാണ് ചെയ്യേണ്ടത് എന്നുമുള്ള പരാമർശം ഒരു വാർത്ത സമ്മേളനത്തിൽ നടത്തിയിരുന്നു.

ഈ പരാമർശമാണ് പിന്നീട് രാഹുൽ ഗാന്ധി പ്രസ്തുത ഓർഡിനൻസ് കീറി എറിഞ്ഞു എന്ന തെറ്റായ വർത്തായിലേക്ക് നയിച്ചത്. കടലാസ് കീറി എറിയുന്നതായി പ്രചരിക്കുന്ന ചിത്രം 2012ൽ ലക്നൗയിലെ റാലിയിൽ നിന്നുള്ളതാണ്. എൻ.ഡി.ടി വി റിപ്പോർട്ട് ചെയ്ത വാർത്തയിൽ ഈ ദൃശ്യങ്ങൾ കാണാവുന്നതാണ്.

These people are come to you with a list full promises let me read them out i will give you electricity, water, employment, if i fail to give employment then

“ഈ ആളുകൾ ചില വാഗ്ദാനങ്ങളുടെ ലിസ്റ്റുമായി കടന്ന് വരും. നിങ്ങൾക്ക് കറന്റ് തരും, വെള്ളം തരും, ജോലി തരും എന്നൊക്കെയാണ് ആ ലിസ്റ്റിൽ ഉണ്ടാവുക” എന്ന് എഴുതിയ ഒരു കടലാസാണ് രാഹുൽ ഗാന്ധി കീറിയത് എന്നും വാർത്തയിൽ കാണാം.

ഇതിൽ നിന്ന് 2013ൽ കോൺഗ്രസ് കൊണ്ടുവന്ന അയോഗ്യത ബില്ല് രാഹുൽ ഗാന്ധി കീറി എറിഞ്ഞു എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ് എന്ന് വ്യക്തമാകുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.