ഹിന്ദുക്കളെ പൂർണമായും ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാംഗ്ലൂരിലെ മുസ്ലിങ്ങളാണ് ബഹിഷ്കരണത്തിന് പിന്നിൽ എന്നാണ് വീഡിയോയുടെ തലക്കെട്ട്.
മാത്രമല്ല, കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വന്നത് ഇതിന് കാരണമാണ് എന്ന രാഷ്ട്രീയ ആരോപണവും ഉന്നയിക്കുന്നുണ്ട്.
Shashank shekhar jha എന്നയാൾ In Bengaluru, Islamists are boycotting businesses of Hindus after Congress came into power. They’re saying:
“We have 5 years power.
Don’t buy petrol in Hindu pumps,
don’t take medicine in Hindu shops”
@BlrCityPolice
:this is hate speech.
Kindly lodge FIR
എന്ന തലക്കെട്ടോടെയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചത്.
Rakesh krishnan simha എന്ന ട്വിറ്ററിൽ അക്കൗണ്ടിൽ നിന്നും “Muslims planning complete boycott of Hindus. “We must swear by prophet Muhammad and his children that we Momins will not get petrol at Hindu pumps, buy medicine from Hindu shops, or ride in their vehicles. If you boycott Hindus, then Allah will allow us into jannat.” എന്ന തലക്കെട്ടോടെയും സമാന വീഡിയോ പ്രചരിക്കുന്നുണ്ട്.
ഇവർക്ക് പുറമേ ട്വിറ്ററിലും ഫേസ്ബുകിലുമായി ഒട്ടനവധി പേര് ഈ വീഡിയോ പങ്കുവെച്ചതായി കാണാം.
വസ്തുത
2023 മാർച്ചിൽ ഇതേ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് രാജസ്ഥാനിലെ ബർമറിൽ ഒരു മൗലാന ഹിന്ദുക്കളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്.

പ്രസ്തുത വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ബർമർ പോലീസ്, ഈ വീഡിയോ 2019ൽ ഉള്ളതാണെന്ന് വ്യക്തമാക്കി.

2019ൽ നടന്ന ഒരു അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ കുടുംബങ്ങളുടെ പ്രതിഷേധത്തിൽ അപകടത്തിന് കാരണമായ ബസ് ഉടമസ്ഥനെ ബഹിഷ്‌കരിക്കാൻ നടത്തിയ ആഹ്വാനമാണ് ഈ വീഡിയോ എന്ന് ബിൻജ്‌റാദ് പോലീസ് വ്യക്തമാക്കുന്നുണ്ട്.

പ്രസ്തുത വാഹനത്തിന് ഉടമ പെട്രോൾ പമ്പിന്റെ കൂടി ഉടമസ്ഥൻ ആയതിനാണ് പെട്രോൾ പമ്പും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നത് അല്ലാതെ ഹിന്ദുക്കളെ ബഹിഷ്‌കരിക്കാൻ ആയിരുന്നില്ല.