Skip to content Skip to sidebar Skip to footer

‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.

‘ദി കേരള സ്റ്റോറി’ എന്ന പേരിൽ സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസം മുൻപ് പുറത്ത് വരികയും വ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയും ചെയ്തിരുന്നു. ടീസറിൽ അവസാനത്തിൽ കാണിക്കുന്ന സിനിമയുടെ പേരുള്ള ഭാഗം വെട്ടി മാറ്റി സാമൂഹിക മാധ്യമങ്ങളിൽ യഥാർത്ഥ സംഭവം ആയി തന്നെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമയും അതിന്റെ വിഷയവും കലാകാരന്റെ സ്വാതന്ത്ര്യം ആയതിനാൽ ഫാക്റ്റ്‌ഷീറ്റ്സ് ആ വിഷയം വസ്തുതാ പരിശോധനക്കായി പരിഗണിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ സുദീപ്‌തോ സെൻ, ചിത്രത്തിന് ആസ്പദമായ കഥ യഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ട് എന്ന് തുടർന്നുള്ള ഒരു അഭിമുഖത്തിൽ വാദിക്കുന്നുണ്ട്.

കേരളത്തിലും മംഗലാപുരത്തുമായി 32,000 സ്ത്രീകൾ ഐ.എസ്.ഐ.എസിലേക്ക് പലായനം ചെയ്തിട്ടുണ്ട് എന്നാണ് സിനിമയുടെ ടീസറിൽ പറയുന്നത്. ഒരു കലാസൃഷ്ടി എന്ന നിലക്ക് യാഥാർഥ്യങ്ങളുമായി ബന്ധപ്പെടുത്തി മനസിലാക്കേണ്ടതില്ല എന്ന് പറയുമ്പോൾ തന്നെ, പ്രസ്തുത സിനിമയിലേക്ക് നയിച്ച കാരണങ്ങൾ സംവിധായകൻ സുദീപ്‌തോ സെൻ പറയുന്നതിൽ പലതും വ്യാജവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ് എന്ന് കാണാം.

ചിത്രത്തിന്റെ സംവിധായകനായ സുദീപ്‌തോ സെൻ ഉന്നയിച്ച പ്രധാനപ്പെട്ട രണ്ട് വാദങ്ങളെ പരിശോധിക്കുന്നു.

  1. കേരളത്തിലെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ 20 വർഷത്തിനുള്ളിൽ കേരളം ഒരു ഇസ്‌ലാമിക ഭരണകൂടമായി മാറുമെന്ന് പറഞ്ഞതായി സുദീപ്‌തോ സെൻ പറയുന്നു. ‘ദി കേരള സ്റ്റോറി’യുടെ ആദ്യം പുറത്തിറങ്ങിയ ടീസറിലും വി.എസ് അച്യുതാനന്ദന്റെ വാദം വീഡിയോ ആയി ചേർത്തിട്ടുണ്ട്.
  2. കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി 2010ൽ മതപരിവർത്തനത്തെ കുറിച്ച് കേരള നിയമസഭയിൽ ഒരു റിപോർട്ട് അവതരിപ്പിച്ചതായും ആ റിപോർട്ടിൽ ഓരോ വർഷവും 2000 മുതൽ 3000 വരെ സ്ത്രീകൾ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതായും സുദീപ്‌തോ സെൻ പറയുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞ 10 വർഷത്തെ കണക്കിൽ 32,000 സ്ത്രീകൾ ഇസ്‌ലാമിലേക്ക് മതം മാറിയിട്ടുണ്ട് എന്നാണ് സെൻ വാദിക്കുന്നത്.

കേരളത്തിലെ മുൻ കാലങ്ങളിലെ രണ്ട് മുഖ്യമന്ത്രിമാരെ ഉദ്ധരിച്ച് സുദീപ്‌തോ സെൻ പറഞ്ഞ കാര്യങ്ങളിൽ എത്രമാത്രം വസ്തുതകൾ ഉണ്ടെന്ന് പരിശോധിക്കാം.

  1. കേരള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പറഞ്ഞതായി ചിത്രത്തിന്റെ ആദ്യ ടീസറിൽ കാണിക്കുന്ന ഭാഗത്ത്

“The Popular Front is trying to make Kerala a muslim state just like agenda of the banned organization NDF…”
(നിരോധിത സംഘടനായ എൻ.ഡി.എഫിനെ പോലെ പോപ്പുലർ ഫ്രണ്ട് കേരളത്തെ ഒരു മുസ്ലിം രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു)

എന്ന് ഇംഗ്ലീഷിൽ സബ്ടൈറ്റിൽ എഴുതി കാണിക്കുന്നുണ്ട്.

എന്നാൽ യഥാർത്ഥത്തിൽ വി.എസ് അച്യുതാനന്ദൻ ആ വീഡിയോയിൽ മലയാളത്തിൽ പറയുന്നത് “ദേശീയ ദിനമായ ആഗസ്റ്റ് 15 ന് ദേശീയവാദികളും രാജ്യസ്നേഹികളും എല്ലാം പ്രകടനത്തിൽ പങ്കെടുക്കുമല്ലോ. അതിൽ ചെറുപ്പക്കാരായ ആളുകളെ എല്ലാം സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട്…” എന്ന വാചകങ്ങളാണ്.

മലയാളത്തിൽ പറയുന്നതിനോട് ബന്ധമില്ലാത്ത സബ്ടൈറ്റിൽ നൽകി തീർത്തും തെറ്റിദ്ധരിപ്പിക്കുകയാണ് ഈ ടീസർ ചെയ്യുന്നത്.

  1. ഓരോ വർഷവും 2000 – 3000 നും ഇടയിൽ സ്ത്രീകൾ ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നു എന്ന കണക്ക് ഉമ്മൻചാണ്ടി നിയമസഭയിൽ അവതരിപ്പിച്ചു എന്നാണ് സുദീപ്‌തോ സെനിന്റെ മറ്റൊരു വാദം.

എന്നാൽ ഉമ്മൻചാണ്ടി എവിടെയും അത്തരമൊരു കണക്ക് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല അങ്ങനെ ഒരു റിപോർട്ടും ഇല്ല.

2006 മുതൽ 2012 വരെയുള്ള 6 വർഷ കാലയളവിൽ 2667 പേര് ഇസ്‌ലാം സ്വീകരിച്ചതായ കണക്ക് ഉമ്മൻചാണ്ടി പറയുന്നുണ്ട്. അതിനോട് ആനുപാതികമായി മറ്റ് മതങ്ങളിലേക്കും മതപരിവർത്തനം ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. ഹിന്ദു മതത്തിലേക്ക് 2803 പേര് മതം മാറിയിട്ടുണ്ട് എന്നും കാണാം. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും ഉമ്മൻചാണ്ടി അന്ന് വ്യക്തമാക്കിയിരുന്നു.

ഇനി ഇങ്ങനെ മതം മാറിയവരിൽ തന്നെ ആരും ഐ.എസിലേക്കോ മറ്റേതെങ്കിലും വിദേശ സംഘങ്ങളിലേക്കോ പോയതായി ഒരു റിപോർട്ടും ഇല്ല. നിർബന്ധിത മത പരിവർത്തനം എന്നൊന്ന് ഇല്ലെന്നും ലൗ ജിഹാദ് കെട്ടുകഥ ആണെന്നും ഉമ്മൻചാണ്ടി അന്ന് വിവിധ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തിയിരുന്നു.

കേരളത്തിൽ നിന്ന് കാണാതായവരുടെ കണക്കുകൾ പരിശോധിച്ചാലും സുദീപ്‌തോ സെനിന്റെ വാദം ശരിയാകുന്നില്ല.

കഴിഞ്ഞ 6 വർഷത്തിൽ 6,638 മിസ്സിങ് കേസുകളാണ് കേരളത്തിൽ റിപോർട്ട് ചെയ്യപ്പെട്ടത് എന്നാണ് കേരള പോലീസിന്റെ ഔദ്യോഗിക കണക്ക്.

അതിൽ 80 ശതമാനത്തോളം ആളുകളെ കണ്ടെത്തുകയോ അവർ തിരിച്ച് വരികയോ ചെയ്തിട്ടുണ്ട്.

ഇത് തന്നെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കമുള്ള കണക്കാണ്.

ഏത് കണക്കുകളുടെയും റിപോർട്ടുകളുടെയും അടിസ്ഥാനത്തിൽ നോക്കിയാലും പ്രസ്തുത സിനിമക്ക് ആധാരമായി ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണ്, വ്യാജമായി നിർമിച്ചതാണ്, തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് കാണാം. അതിന് വേണ്ടി മുൻ മുഖ്യമന്ത്രിമാരായ ആളുകളെ വരെ ഉദ്ധരിക്കുന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്.

(തുടരും)

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.