Skip to content Skip to sidebar Skip to footer

അനിൽ കുമാർ ചൗഹാൻ മുസ്ലിം പള്ളിയിൽ ചെയ്യുന്നത്!

ഹൈദരാബാദ് സ്വദേശിയായ അനിൽ കുമാർ ചൗഹാൻ കലിഗ്രഫി പഠിച്ചത് സ്വന്തമായിട്ടാണ്.  തൻ്റെ കാലിഗ്രഫി പരിജ്ഞാനം അദ്ദേഹത്തെ വ്യത്യസ്തമായൊരു വഴിയിലേക്കാണ് തിരിച്ചുവിട്ടത്. മുസ്ലിം പള്ളികളിൽ ഖുർആൻ വചനങ്ങൾ വരച്ച് വിസ്മയം തീർക്കുകയാണ് ഇന്ന് ഈ അമ്പത് വയസുകാരൻ. മുപ്പത് വർഷത്തിനിടയിൽ ഇന്ത്യയിലെ ഇരുനൂറിൽ അധികം പള്ളികളിലാണ് അനിൽ കുമാർ ചൗഹാൻ ഖുർആൻ ആയത്തുകൾ വരച്ചിട്ടുള്ളത്.

ഉപജീവനത്തിനായി ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഉറുദുവിൽ കടകളുടെ പേരുകൾ എഴുതുന്നതിനിടയിലാണ് കാലിഗ്രഫിയോടുള്ള അഭിനിവേശം അനിൽ കുമാറിൽ ഉണ്ടാകുന്നത്. 

“ഒരു ദരിദ്ര ഹിന്ദു കുടുംബത്തിലെ അംഗമായ എനിക്ക് ചിത്രരചനയിൽ കഴിവുണ്ടായിരുന്നു. എന്നാൽ എനിക്ക്  കുടുംബം പോറ്റാൻ വേണ്ടി പത്താം ക്ലാസിന് ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഒരു തൊഴിൽ എന്ന നിലയിൽ എന്റെ കഴിവ് എന്തുകൊണ്ട് ഉപയോഗിച്ചുകൂട എന്ന് ഞാൻ ചിന്തിച്ചു” – അനിൽ ചൗഹാൻ പറയുന്നു. 

മുപ്പത്തോളം അമ്പലങ്ങളിൽ ഹിന്ദു ദേവന്മാരുടെ ചിത്രങ്ങൾ വരക്കുകയും ഛായംപകരുകയും ചെയ്തിട്ടുള്ള ചൗഹാൻ എണ്ണമറ്റ ദർഗകൾക്കും ആശ്രമങ്ങൾക്കും നിറംപകർന്നിട്ടുണ്ട്. നൂറിലധികം പള്ളികളിൽ നിന്ന് പ്രതിഫലം വാങ്ങി കലിഗ്രഫി ചെയ്ത  അനിൽ ചൗഹാൻ നൂറോളം പള്ളികൾക്ക് സൗജന്യ സേവനമാണ് ചെയ്തിട്ടുള്ളത്. പ്രതിഫലം വാങ്ങാത്ത സ്ഥലങ്ങളുമായി തനിക്ക് ഒരു ആത്മീയ ബന്ധം അനുഭവപ്പെടാറുണ്ട് എന്ന് ചൗഹാൻ പറയുന്നു. 

അറബി അക്ഷരങ്ങളോ ഉറുദു ഭാഷയോ പഠിക്കാനായി താൻ ഏതെങ്കിലും ഒരു സ്കൂളിലോ ഇസ്‌ലാമിക സ്ഥാപനങ്ങളിലോ ചേർന്നിട്ടില്ല എന്ന് ചൗഹാൻ പറയുകയുണ്ടായി. പെയിന്റിങ്ങിനിടയിൽ അദ്ദേഹം ഉറുദു ഭാഷ എഴുതാനും വായിക്കാനും പഠിച്ചെടുക്കുകയായിരുന്നു. വൈകാതെ തന്നെ ജനങ്ങൾ അദ്ദേഹത്തിന്റെ കഴിവ് അംഗീകരിക്കുകയും നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളും സൂചനാ ബോർഡുകളും ഖുർആൻ ആയത്തുകൾ കൊണ്ട് മനോഹരമാക്കാൻ അവസരങ്ങൾ നൽകുകയും ചെയ്തു. 

ഹൈദരാബാദിൽ ജനസംഖ്യയിലും കച്ചവടക്കാരിലും കൂടുതലും മുസ്‌ലിംകളായതിനാൽ മുപ്പത് വർഷങ്ങൾക്ക് മുമ്പ് തന്നെ സൂചനാബോർഡുകൾ ഉറുദുവിൽ എഴുതുന്നത് നിർബന്ധമായിരുന്നു. അതിനാൽ ഭാഷയെ പരിചയപ്പെടുക എന്നതല്ലാതെ അദ്ദേഹത്തിന് മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല. 

എന്നാൽ എഴുതുന്നത് എന്താണ് എന്ന് മനസിലാകാതെ തന്നെ പതുക്കെപ്പതുക്കെ താൻ ഉറുദു അക്ഷരങ്ങളുമായി പ്രണയത്തിലാവുകയായിരുന്നു എന്ന് അനിൽ ചൗഹാൻ പറയുന്നു. Calligrapher and artist Anil Kumar Chowhan working on an Islamic painting [Courtesy of Anil Kumar Chowhan]

ക്രമേണ, ഉറുദു വാക്കുകളും അക്ഷരങ്ങളും മനസിലാക്കാൻ തുടങ്ങിയതോടെ അത് ചൗഹാനിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കുകയായിരുന്നു. തുടർന്ന്, തന്റെ വൈദഗ്ദ്യം വളർത്താൻ സഹായിച്ച ഉറുദു ടെക്സ്റ്റ് പുസ്തകങ്ങളിൽ നിന്ന് ഉറുദു വാക്കുകളും അക്ഷരങ്ങളും പകർത്തി എഴുതാൻ തുടങ്ങി. 

1990 കളിൽ, ഹൈദരാബാദിലെ പ്രസിദ്ധമായ പള്ളിയായ നൂർ മസ്ജിദിൽ ഖുർആൻ ആയത്ത് എഴുതാൻ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ കരാർ.

ജനങ്ങൾ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞു എന്നതിന്റെ സാക്ഷ്യം കൂടിയായിരുന്നു ഇത്. നഗരത്തിലെ ഉന്നതങ്ങളിൽ നിന്ന് അദ്ദേഹത്തിന് അംഗീകാരങ്ങൾ ലഭിക്കുകയും കൂടുതൽ വാതിലുകൾ തുറന്നു കിട്ടുകയും ചെയ്‌തു. പക്ഷെ, മതം വേറെയായതിനാൽ, ചിലർ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് വിയോജിക്കാതിരുന്നില്ല. 

തന്റെ തൊഴിൽ തുടരാൻ തീരുമാനിച്ച അദ്ദേഹത്തിന് ജാമിഅഃ നിസാമിയ്യ സർവകലാശാലയിൽ നിന്ന് ഒരു കലാകാരനായി തുടരാനുള്ള ഫത്‌വ ലഭിക്കുകയുണ്ടായി. സർവകലാശാല മാനേജ്‌മെന്റിന് അദ്ദേഹത്തിന്റെ പ്രവർത്തിയിൽ നേരത്തെ തന്നെ മതിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തിയെ എതിർത്ത അതേ നാട്ടുകാർ ഇന്ന് അദ്ദേഹത്തെ ബഹുമാനിക്കുകയും “ആത്മീയ വ്യക്തിത്വം” എന്ന വിളിക്കുകയും ചെയ്യുന്നുണ്ട്. 

“കലക്ക് മതമില്ല എന്നും എല്ലാ ദൈവങ്ങളും ഒന്നാണ് എന്നും ഞാൻ വിശ്വസിക്കുന്നു. ഇന്ന് എന്റെ സൗഹൃദങ്ങളിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകളാണ്. നമ്മൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു, ഒന്നിച്ച് കഴിയുന്നു,പരിപാടികൾ ഒന്നിച്ച് പങ്കെടുക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു” – ചൗഹാൻ പറഞ്ഞു. 

ചൗഹാൻ നിലവിൽ ഖുർആനിക പെയിന്റിങ്ങുകളുടെ  പ്രദർശനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. 

“ഈ തൊഴിൽ തെരെഞ്ഞെടുക്കാൻ എന്നെ ആരും നിർബന്ധിച്ചിട്ടില്ല. യഥാർത്ഥത്തിൽ അതൊരു ഉൾവിളിയായിരുന്നു. എന്റെ തീരുമാനങ്ങളെ കുടുംബത്തിൽ അടിച്ചേപ്പിക്കുന്ന സ്വാഭാവമുള്ള ഒരാളല്ല ഞാൻ. അതുകൊണ്ടുതന്നെ എന്റെ രണ്ട് കുട്ടികളുടെയും ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ ഞാൻ അവർക്ക് തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്‍തത്” – ചൗഹാൻ പറയുന്നു.

ചൗഹാന്റെ ഇളയ സഹോദരൻകലിഗ്രഫിയിൽ അദ്ദേഹത്തെ സഹായിക്കാറുണ്ട്. പലപ്പോഴും അവർ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. കർണാടക, ആന്ധ്രാപ്രദേശ് സ് മഹാരാഷ്ട്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കും അവർ ജോലിയാവശ്യാർത്ഥം പോകാറുണ്ട്. 

വിശുദ്ധ റമദാൻ മാസത്തിൽ ചൗഹാൻ വളരെ തിരക്കിലായിരിക്കും. “അല്ലാഹുവിന്റെ സമാധാന സന്ദേശം തന്റെ കലയിലൂടെ പകർന്ന് നൽകാനായി ഒരു പള്ളിയിൽ നിന്ന് മറ്റൊരു പള്ളിയിലേക്ക് വളരെ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കും” എന്നാണ് അദ്ദേഹം അതിനെ കുറിച്ച് പറയുന്നത്. പക്ഷെ, തനിക്ക് ഇതൊരു ജോലിയായി തോന്നിയിട്ടില്ല എന്നും ഇത്തരം പ്രവർത്തനങ്ങൾ താൻ വളരെയധികം ഇഷ്ടപ്പെടുന്നും എന്നും ചൗഹാൻ പറയുന്നു. One of the Indian mosques painted by Chowhan [Courtesy of Anil Kumar Chowhan]

“പള്ളികളും അമ്പലങ്ങളും ദർഗകകളും ഞാൻ അലങ്കരിച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശമാണ് ഈ സ്ഥലങ്ങൾ പകർന്നു നൽകുന്നത്. മതം മനുഷ്യരെ ഏകീകരിക്കാനാനുള്ളതാണ്, വിഭജിക്കാനുള്ളതല്ല.” – ചൗഹാൻ പറഞ്ഞു.

നമ്മൾ ദൈവികാധ്യാപനങ്ങൾ പിന്തുടർന്നാൽ നമുക്ക് ലോകത്ത് സൗഹാർദ്ദത്തോടെ ജീവിക്കാം. അതിൽ ഏറ്റവും മികച്ചവരുമാകാം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.