Skip to content Skip to sidebar Skip to footer

വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയിൽ ഉണ്ടാവേണ്ടത്!

ആർ.എസ്.എസ് അതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ധാരാളം ശാഖകൾ രൂപീകരിക്കുകയും ശിശു മന്ദിരങ്ങൾ സ്ഥാപിക്കുകയും ചെയ്‌തു. പിന്നീട് ഐ.ടി സെല്ലിലൂടെ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമായി. ആർ.എസ്.എസ് നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾ ഗാന്ധി, നെഹ്റു, മൗലാന ആസാദ് എന്നിവരുടെ ആഖ്യാനങ്ങൾക്ക് വിരുദ്ധവും ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾക്ക് എതിരുമാണ്.

ആർ.എസ്.എസിന്റെ സർസംഘചാലക് മോഹൻ ഭാഗവത് ഈയിടെ ഒരു പ്രസ്താവന നടത്തുകയുണ്ടായി;”ഇസ്‌ലാം ഒരിക്കലും ഇന്ത്യയിൽ അപകടകരമല്ല. ഇസ്‌ലാം-ഹിന്ദു സംവാദങ്ങളിലൂടെ ഇന്ത്യയിൽ സമാധാനം ഉണ്ടാക്കാൻ സാധിക്കും. മുസ്‌ലിംകൾ ഇന്ത്യയിൽ ജീവിക്കേണ്ടവരല്ല എന്ന് പറയുന്നവർ ഹിന്ദു അല്ല. ആൾക്കൂട്ട കൊലപാതകങ്ങളിൽ പങ്കെടുക്കുത് ഹിന്ദുത്വത്തിന് എതിരാണ്” എന്നതായിരുന്നു ആ പ്രസ്താവനയുടെ ചുരുക്കം. 

ഇത്തരം പ്രസ്താവനകൾ മതസൗഹാർദ്ദത്തിൻ്റെ സംസ്ഥാപനത്തിനും പരസ്പര സ്നേഹവും ബഹുമാനവും വളർത്തിയെടുക്കുന്നതിനും സഹായകരമാണ്. ഇത്തരമൊരു പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തിൻ്റെ സംഘടന അദ്ദേഹത്തെ വിമർശിച്ചേക്കാം. രസകരമായ വസ്തുത എന്തെന്നാൽ ഒരു വശത്ത് ഇത്തരം പ്രസ്താവനകൾ നടത്തുകയും മറുവശത്ത് എൻ.ആർ.സി-സി.എ.എ, ജനസംഖ്യ നിയന്ത്രണ ബില്ല് എന്നിവയെ പിന്തുണക്കുകയും ചെയ്യുന്നു എന്നതാണ്. യു.എൻ വരെ NRC-CAA യെ വിമർശിച്ചിരുന്നുവെന്ന് നാം ഓർക്കണം.

പരസ്പര വിശ്വാസത്തിലൂടെയും ബഹുമാനത്തിലൂടെയുമാണ് മതസൗഹാർദ്ദം സാധ്യമാവുക എന്നതിൽ സംശയമില്ല. ഇന്ത്യൻ ദേശീയതയിൽ മതസൗഹാർദവും സാഹോദര്യവും സ്ഥാപിക്കുന്നതിൽ വിജയിച്ച ആളായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിൻ്റെ വാക്കുകൾ പരിശോധിക്കാം; “ഓരോരുത്തരുടെയും മതം ഏതു തന്നെയായാലും ഇന്ത്യയിൽ എല്ലാവരുടെയും ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെ രാജ്യം മതേതരത്വത്താൽ നിർമിതമാണ്. മതം നമ്മുടെ ദേശീയതയുടെ ഭാഗമേ അല്ല. മതവിശ്വാസം എന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള ഇടപാടാണ്. അത് ഓരോരുത്തരുടേയും വ്യക്തിപരമായ താല്പര്യം കൂടിയാണ്. രാഷ്ട്രീയത്തിലും ദേശീയ താൽപര്യത്തിലും അതിനെ ഒരിക്കലും കൂട്ടികുഴക്കരുത്”(ഹരിജൻ -1947 ആഗസ്റ്റ് 31).

മധ്യകാലഘട്ടത്തിൽ ഹിന്ദു മുസ്‌ലിം സാഹോദര്യം വളരെ പ്രകടമായിരുന്നു. ധാർമികതയും മനുഷ്യത്വവും മതത്തിന്റെ പര്യായമായാണ് ആ കാലഘട്ടത്തിൽ നിലകൊണ്ടിരുന്നത്. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷുകാരുടെ ആഗമനവും ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന അവരുടെ തന്ത്രത്തിന്റെ ഫലവുമായാണ് ഇന്ത്യയിൽ കലാപങ്ങൾ ഉടലെടുത്തിട്ടുള്ളത്. സതി നിർത്തലാക്കുക, ദലിത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക തുടങ്ങിയ കാര്യങ്ങളും ആ കാലഘട്ടത്തിൽ സംഭവിച്ചവയാണ്. 

സമാന്തരമായി പ്രവർത്തിച്ചിരുന്ന സാമുദായിക ധാരകളുടെ സ്വഭാവവും പ്രകൃതിയും സ്വാതന്ത്ര്യാനന്തരം മാറി എന്ന് കാണാൻ സാധിക്കും. ആർ.എസ്.എസ് അതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ധാരാളം ശാഖകൾ രൂപീകരിക്കുകയും ശിശു മന്ദിരങ്ങൾ സ്ഥാപിക്കുകയും ചെയ്‌തു. പിന്നീട് ഐ.ടി സെല്ലിലൂടെ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമായി. ആർ.എസ്.എസ് നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾ ഗാന്ധി, നെഹ്റു, മൗലാന ആസാദ് എന്നിവരുടെ ആഖ്യാനങ്ങൾക്ക് വിരുദ്ധവും ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾക്ക് എതിരുമാണ്. 

സ്വാതന്ത്രാനന്തരം ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഹിന്ദു വർഗീയത ശക്തിപ്പെടുകയും ധാരാളം ഉപ സംഘടനകളിലൂടെയും ലക്ഷക്കണക്കിന് പ്രചാരകരിലൂടെയും ശാഖകളിലൂടെയും അത് ഒരു പ്രബലമായ ശക്തിയായി മാറുകയും ചെയ്തു. അതിപ്രാചീനകാലം മുതൽ രാജ്യം ഹിന്ദുരാഷ്ട്രം ആണെന്ന് അവർ സമൂഹത്തിൽ സ്ഥാപിച്ചു. മുസ്‌ലിംകൾ വിദേശികളാണെന്നും മുസ്‌ലിം ഭരണാധികാരികൾ ധാരാളം അമ്പലങ്ങൾ തകർത്തുവെന്നും മുസ്‌ലിംകൾ ബീഫ് ഭക്ഷിക്കുന്നവരാണെന്നും ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ മതപരിവർത്തനം നടത്തുകയാണെന്നും മുസ്‌ലിംകൾക്കിടയിൽ ബഹുഭാര്യത്വമുണ്ട്, അതിലൂടെ ധാരാളം കുട്ടികളെ ഉൽപ്പാദിപ്പിക്കുന്നുവെന്നും മുസ്‌ലിംകൾ അക്രമാസക്തരാണെന്നും വർഷങ്ങളായി ആർഎസ്എസ് ഇന്ത്യയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. Muslims waving flag

ഇസ്‌ലാം അപകടകരമല്ല, പക്ഷേ മുസ്‌ലിം സമുദായം വലിയ അളവിൽ തന്നെ ഇരകളാക്കപ്പെടുകയും അവർക്കെതിരെ ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടാവുകയും പ്രചരണങ്ങൾ നടക്കുകയും ചെയ്യുന്നു. തീവ്രവാദത്തിൻ്റേയും ബഹുഭാര്യത്വത്തിൻ്റെയും പേരിൽ അവർക്കെതിരെ വിദ്വേഷ പ്രചരണങ്ങൾ ഉണ്ടാകുന്നു. യഥാർത്ഥത്തിൽ ഹിന്ദുക്കൾക്കും മുസ്‌ലികൾക്കുമിടയിൽ യാതൊരു തരത്തിലുമുള്ള വർഗീയതയും ഇല്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 

വിഭജന പ്രത്യയശാസ്ത്രത്തിൽ പരിശീലനം ലഭിച്ച ലക്ഷക്കണക്കിന് പ്രവർത്തകർ സമൂഹത്തിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്ക് സ്നേഹവും സൗഹാർദ്ദവും പ്രതീക്ഷിക്കാൻ കഴിയില്ല. മഹാത്മാഗാന്ധിയുടെ ‘ഹിന്ദു സ്വരാജും’ നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തലും’ സ്നേഹത്തിന്റെയും സൗഹാർദ്ദതിന്റെയും അടിസ്ഥാനങ്ങൾ നമുക്ക് പകർന്ന് നൽകുന്നു. വർത്തമാന കാലത്തെ വിദ്വേഷം നമ്മൾ മറ്റേണ്ടത് ചരിത്രത്തിന്റെ ഭാഗമാണ്. വൈവിധ്യങ്ങളുടെ ആഘോഷമാണ് നമുക്ക് ഉണ്ടാകേണ്ടത്. ന്യൂനപക്ഷങ്ങളെ ‘അപരന്മാരായി’ ചിത്രീകരിക്കുന്ന പ്രവണത രാഷ്ട്ര പിതാവിന്റെ അധ്യാപനങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് മാറ്റേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.