Skip to content Skip to sidebar Skip to footer

ഇതൊക്കെയാണ് പോപ് ഫ്രാൻസിസ് മാർപ്പാപ്പ അപേക്ഷിക്കുന്നത്!

ഭൂമിയിലെ ഏതു രാജ്യത്തിനുമേലും ഏകപക്ഷീയമായി വിലക്കേർപ്പെടുത്തുന്നതും അക്രമവും ഉപരോധങ്ങളും നടത്തുന്നതും അവസാനിപ്പിക്കുവാൻ വൻശക്തി രാഷ്ട്രങ്ങളോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്. പുത്തൻ കോളനിവൽക്കരണത്തെ നാം ചെറുക്കണം. ഐക്യരാഷ്ട്ര സഭ പോലുള്ള ബഹുസ്വര സംവിധാനങ്ങളിലൂടെ സംഘർഷങ്ങൾക്ക് പരിഹാരം കാണണം. പട്ടിൽ പൊതിഞ്ഞ വാക്കുകളിലൂടെയും സദുദ്ദേശ്യപരമെന്ന ന്യായീകരണങ്ങളിലൂടെയും നടത്തിയ ഏകപക്ഷീയമായ ഇടപെടലുകളും അധിനിവേശങ്ങളും എവിടെയാണ് ചെന്ന് അവസാനിച്ചതെന്ന് നാം കണ്ടു കഴിഞ്ഞതാണല്ലോ…

സമകാലിക ലോകത്തെ ഈ അവസ്ഥകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, എൻ്റെ ചോദ്യങ്ങൾ എന്നെത്തന്നെ നിസ്സാരനാക്കി മാറ്റുന്നുണ്ട്. എങ്കിലും ഞാൻ ചോദിക്കുകയാണ്, ദൈവത്തിൻ്റെ പേരിൽ എല്ലാവരോടും അപേക്ഷിക്കുകയാണ്…

എല്ലാ പ്രധാന മരുന്നുപരീക്ഷണ ശാലകളോടും തങ്ങളുടെ പേറ്റന്റ് ഒഴിവാക്കാൻ ഞാൻ ആവശ്യപ്പെടുന്നു. എല്ലാ രാജ്യങ്ങൾക്കും, എല്ലാ ജനവിഭാഗങ്ങൾക്കും, മുഴുവൻ മനുഷ്യർക്കും പ്രാപ്യമാകുന്ന വിധത്തിൽ വാക്സിനുകൾ ലഭ്യമാക്കി മാനവികതയുടെ മുഖം നിങ്ങൾ ഉയർത്തിപ്പിടിക്കണം.മൊത്തം ജനസംഖ്യയുടെ മൂന്നോ, നാലോ ശതമാനം മാത്രം വാക്‌സിനേഷൻ നടത്തിയ രാജ്യങ്ങൾ ഇവിടെയുണ്ട്. ദരിദ്ര രാഷ്ട്രങ്ങളെ ‘അവിടുത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ അനുവദിച്ചുകൊണ്ട്, അവരുടെ കടബാധ്യതകൾ എഴുതിതള്ളാൻ ധനകാര്യ സ്ഥാപനങ്ങളോടും അന്താരാഷ്ട്ര വായ്പാ നിധികളോടും ദൈവത്തിന്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്.

വൻകിട ഖനന വ്യവസായികളോട്,കാടുകളും മലകളും ചതുപ്പുനിലങ്ങളും നശിപ്പിക്കുന്നതും നദികളും സമുദ്രങ്ങളും മലീമസമാക്കുന്നതും, ജനങ്ങളെയും ആഹാരത്തെയും വിഷമയമാക്കുന്നതും അവസാനിപ്പിക്കുവാൻ ഞാൻ ദൈവത്തിന്റെ പേരിൽ അപേക്ഷിക്കുകയാണ്.

വിശക്കുന്നവർക്ക് ഭക്ഷണം നിഷേധിക്കുന്നതിനും വിലക്കയറ്റത്തിനും കാരണമാകുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും വിതരണവും കുത്തകവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഭക്ഷ്യ വ്യവസായികളോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്.

ആയുധ നിർമ്മാതാക്കളോടും ഇടപാടുകാരോടും അവരുടെ പ്രവൃത്തനങ്ങൾ നിർത്തിവെക്കാൻ ദൈവത്തിൻ്റെ പേരിൽ ഞാൻ അപേഷിക്കുന്നു. കാരണം യുദ്ധവും ഹിംസയുമാണ് അത് പ്രോത്സാഹിപ്പിക്കുന്നത്. ലക്ഷക്കണക്കിന് പേർ മരിക്കാനും അഭയാർത്ഥികളാകാനും കാരണമാകുന്ന ഭീകരമായ ഭൗമരാഷ്ട്രീയ വടംവലികളാണ് അത് സംഭാവന ചെയ്യുന്നത്.

രാഷ്ട്രീയ അട്ടിമറികളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാജവാർത്തകളും വേഷംകെട്ടലും വിദ്വേഷ പ്രചരണങ്ങളും വകവെക്കാതെ,ലാഭേഛയോടെ മനുഷ്യൻ്റെ ദൗർബല്യങ്ങളെ ചൂഷണം ചെയ്യുന്നത് നിർത്തണമെന്നാണ് സാങ്കേതിക ഭീമൻമാരോട് ദൈവത്തിൻ്റെ പേരിൽ എനിക്ക് ആവശ്യപ്പെടാനുള്ളത്.

ഓൺലൈൻ വിദ്യഭ്യാസ സൗകര്യങ്ങളും അധ്യാപകർക്കുളള കണക്ടിവിറ്റിയും മെച്ചപ്പെടുത്താൻ വാർത്താവിതരണ ഭീമൻമാരോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുന്നു.അതുവഴി ദരിദ്രരായ കുട്ടികൾക്ക് ക്വാറൻ്റീനിൽ പോലും വിദ്യാഭ്യാസ അവസരം ഒരുക്കാനാകും.

സത്യാനന്തരകാലത്തെ യുക്തിയോടും അസത്യത്തോടും അപകീർത്തികളോടും അപവാദപ്രചരണങ്ങളോടും, വിവാദങ്ങളുടെ അഴുക്കിനോടുള്ള അനാരോഗ്യകരമായ ആകർഷണത്തോടും പുറംതിരിഞ്ഞുനിൽക്കാനും ആഴത്തിൽ മുറിവേറ്റവർക്കു വേണ്ടി മനുഷ്യസാഹോദര്യവും സഹാനുഭൂതിയും ഉയർത്തിപ്പിടിക്കാനുമാണ് മാധ്യമങ്ങളോട് ഞാൻ ആവശ്യപ്പെടുന്നത്.

ഭൂമിയിലെ ഏതു രാജ്യത്തിനുമേലും ഏകപക്ഷീയമായി വിലക്കേർപ്പെടുത്തുന്നതും അക്രമവും ഉപരോധങ്ങളും നടത്തുന്നതും അവസാനിപ്പിക്കുവാൻ വൻശക്തി രാഷ്ട്രങ്ങളോട് ദൈവത്തിൻ്റെ പേരിൽ ഞാൻ ആവശ്യപ്പെടുകയാണ്.പുത്തൻ കോളനിവൽക്കരണത്തെ നാം ചെറുക്കണം.ഐക്യരാഷ്ട്ര സഭ പോലുള്ള ബഹുസ്വര സംവിധാനങ്ങളിലൂടെ സംഘർഷങ്ങൾക്ക് പരിഹാരം കാണണം. പട്ടിൽ പൊതിഞ്ഞ വാക്കുകളിലൂടെയും സദുദ്ദേശ്യപരമെന്ന ന്യായീകരണങ്ങളിലൂടെയും നടത്തിയ ഏകപക്ഷീയമായ ഇടപെടലുകളും അധിനിവേശങ്ങളും എവിടെയാണ് ചെന്ന് അവസാനിച്ചതെന്ന് നാം കണ്ടു കഴിഞ്ഞതാണല്ലോ.

ഭൂമിയിലെ പാവപ്പെട്ടവരോടൊപ്പം നിൽക്കാനും സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കാനും പൊതുനന്മയ്ക്കായി പ്രവർത്തിക്കാനും സർക്കാരുകളോടും രാഷ്ട്രീയക്കാരോടും ഞാൻ ആവശ്യപ്പെടുന്നു. സ്വന്തം ആളുകളിലേക്ക്,അവരുടെ കണ്ണുകളിലേക്ക് നോക്കാനുള്ള ധൈര്യവും,ഒരു ജനതയുടെ നന്മ പാർട്ടികൾ തമ്മിലുള്ള അഭിപ്രായ സമന്വയത്തേക്കാൾ വലുതാണെന്ന് തിരിച്ചറിയാനുള്ള ധൈര്യവും ആർജ്ജിക്കണമെന്ന് ഞാൻ അവരോട് ആവശ്യപ്പെടുന്നു. മാനവികതയുടെ യഥാർത്ഥ പ്രശ്നങ്ങൾ അവഗണിക്കുന്ന, പലപ്പോഴും ഉപരിപ്ലവമായ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്ന സാമ്പത്തിക വരേണ്യവർഗത്തെ മാത്രം കേൾക്കുന്നത് അവർ അവസാനിപ്പിക്കട്ടെ.ഭൂമിയും ജോലിയും വീടും നല്ല ജീവിതവും തേടുന്ന ജനങ്ങളുടെ സേവകരായിരിക്കണം അവർ.

യുദ്ധങ്ങളോ, അട്ടിമറികളോ ഉണ്ടാക്കാൻ ഒരിക്കലും ദൈവത്തിന്റെ പേര് ഉപയോഗിക്കരുതെന്ന് എല്ലാ മതനേതാക്കളോടും ഞാൻ ആവശ്യപ്പെടുകയാണ്. നമുക്ക് ജനങ്ങൾ, തൊഴിലാളികൾ, അശരണർ എന്നിവരോട് ചേർന്നു നിൽക്കാം,അവരോടൊപ്പം നിന്ന് പോരാടാം. അങ്ങനെ സമഗ്രമായ മനുഷ്യ വികസനം യാഥാർത്ഥ്യമാക്കാം. നമുക്ക് സ്നേഹത്തിന്റെ പാലങ്ങൾ പണിയാം. ജനങ്ങടെ നിലവിളികൾ മാത്രമല്ല, അവരുടെ സന്തോഷങ്ങളും ആലാപനങ്ങളും നമുക്ക് പങ്കുവെക്കാം. ഭയത്തിനു പകരം സഹാനുഭൂതിയെ തൊട്ടുണർത്താം

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.