ക്രൈസ്തവ സഭകൾ ഇന്ത്യയിൽ നടത്തുന്ന മതപരിവർത്തനങ്ങൾ, അതിനുവേണ്ടി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറി സംഘങ്ങൾ, അവർ ചെലവഴിക്കുന്ന പണം,
അവരിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരുടെ എണ്ണം തുടങ്ങിയവ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ക്രൈസ്തവ സഭകൾ സ്വയം തന്നെ ഒരു ധവളപത്രം പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും. 2020ൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത മതം മാറ്റത്തിൻ്റെ വിശദമായ കണക്കുകൾ അറിയാൻ ഈ ലേഖനം വായിക്കുക….
മത പരിവർത്തനത്തെക്കുറിച്ച് സംഘ് പരിവാറും ചില ക്രൈസ്തവ സഭകളും നടത്തുന്നത് കള്ളപ്രചാരണങ്ങൾ ആണെന്ന് കണക്കുകൾ പറയുന്നു. തങ്ങൾ അകപ്പെട്ടിട്ടുള്ള പല തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രവും സംഘ് പരിവാർ ഭരണകൂടത്തെ പ്രീണിപ്പിച്ച് താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള സ്വാർത്ഥതയുമാണ് ലൗജിഹാദ്, നാർകോടിക് ജിഹാദ് പരാമർശങ്ങൾക്ക് പിന്നിലുള്ളത്.
2020ൽ, കേരളത്തിൽ ആകെ രജിസ്റ്റർ ചെയ്യപ്പെട്ടത് 506 മതപരിവർത്തനങ്ങളാണ്. ഹിന്ദു മതത്തിലേക്ക് 241 പേർ മതം മാറി. ക്രിസ്തുമതത്തിലേക്ക് 119, ഇസ്ലാമിലേക്ക് – 144 പേരും മാറിയിട്ടുണ്ട്. എന്നാൽ, ഹിന്ദു മതത്തിൽ നിന്ന് 222 പേർ ഇതര മതങ്ങളിലേക്ക് പരിവർത്തനം ചെയ്തു. ക്രിസ്തുമതത്തിൽ നിന്ന് 242 ഉം ഇസ്ലാമിൽ നിന്ന് 40 പേരും മറ്റു മതങ്ങളിലേക്ക് മാറി.
വിശദാംശങ്ങൾ തരംതിരിച്ചാൽ ലഭിക്കുന്ന കണക്ക് ഇപ്രകാരമാണ്;
ക്രിസ്ത്യൻ -> ഹിന്ദു: 209
ക്രിസ്ത്യൻ -> ഇസ്ലാം: 33
ഹിന്ദു – > ക്രിസ്ത്യൻ: 111
ഹിന്ദു -> ഇസ്ലാം: 111
ഇസ്ലാം -> ഹിന്ദു: 32
ഇസ്ലാം -> ക്രിസ്ത്യൻ: 8
2020-ലെ രജിസ്റ്റർ ചെയ്യപ്പെട്ട കണക്കുകൾ മാത്രമാണിത്. ഇതുപ്രകാരം ക്രിസ്ത്യാനിറ്റിയിൽ നിന്ന് 209 പേർ ഹിന്ദുമതത്തിലേക്കും 33 പേർ ഇസ്ലാമിലേക്കും മാറിയിട്ടുണ്ട്. മതപരിവർത്തനത്തെക്കുറിച്ച ഗവൺമെൻ്റ് നൽകുന്ന കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുന്ന കാര്യം, ഹിന്ദു മതത്തിലേക്കാണ് കൂടുതൽ പരിവർത്തനം നടക്കുന്നത് എന്നാണ്. ഹിന്ദു – ക്രിസ്ത്യൻ മതങ്ങളിൽ നിന്ന് ഇസ് ലാമിലേക്ക് വരുന്നതിനെക്കാൾ അധികമാണ്, ഹിന്ദു മതത്തിലേക്കുള്ള പരിവർത്തനം.
ക്രൈസ്തവ സഭകൾ ഇന്ത്യയിൽ നടത്തുന്ന മതപരിവർത്തനങ്ങൾ, അതിനുവേണ്ടി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറി സംഘങ്ങൾ, അവർ ചെലവഴിക്കുന്ന പണം, അവരിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരുടെ എണ്ണം തുടങ്ങിയവ പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഇതു സംബന്ധിച്ച് ക്രൈസ്തവ സഭകൾ സ്വയം തന്നെ ഒരു ധവളപത്രം പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും.
Source:
- The Indian Express