Skip to content Skip to sidebar Skip to footer

ആഇശയുടെ വിവാഹപ്രായം: തർക്കങ്ങൾ അപ്രസക്തം.

നബീല ജാമിൽ.

എന്തുകൊണ്ടാണ് ഏഴാം നൂറ്റാണ്ടിലെ വിവാഹത്തെ, ആധുനിക ലോകത്തിന്റെ വീക്ഷണകോണിലൂടെ നാം നോക്കിക്കാണുന്നത്?

നൂറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായത്തെ കുഴക്കിയ, അസുഖകരമായ ഒരു ചോദ്യമായിരുന്നു പ്രവാചകനുമായുള്ള വിവാഹ സമയത്തെ ആഇശയുടെ പ്രായം.

2022 മെയ് 26ന്, ദേശീയ ടെലിവിഷനിൽ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ ആഇശയെ വിവാഹം കഴിച്ചതിനെതിരെ അപമാനകരമായ പ്രസ്താവനകൾ നടത്തി. ജൂൺ 5-ന് ബി.ജെ.പി, “ഏതെങ്കിലും മതപരമായ വ്യക്തികളെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു” എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ശർമ്മയെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.

ശർമ്മയുടെ പരാമർശത്തിന്റെ അനന്തരഫലമെന്നപ്പോലെ ഇന്റർനെറ്റിൽ ആഇശയുടെ വിവാഹപ്രായത്തെ കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളും, വളരെ ചെറുപ്പത്തിൽ ഒരാളെ വിവാഹം കഴിച്ചതിനെതിരെ പ്രവാചകന്റെ കാർട്ടൂണുകളും വൈറലായി.

വിവാഹസമയത്ത് ആഇശ കൗമാരക്കാരിയായിരുന്നെന്നും കുട്ടിയായിരുന്നില്ലെന്നും തെളിയിക്കാനായി ധാരാളം ലേഖനങ്ങളും ട്വിറ്റർ ത്രെഡുകളും ഈ ട്രോളുകൾക്ക് മറുപടിയായി പുറത്ത് വന്നു. എന്നാൽ ഇത്തരം ന്യായീകരണങ്ങളുടെ ആവശ്യകതയെന്താണ്? ഇത് ഒരു സംവാദത്തെ വിദ്വേഷ പ്രസംഗത്തിൽ നിന്നും ന്യൂനപക്ഷ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന ഒന്നല്ലേ? അതിനപ്പുറം, അടിസ്ഥാനപരമായി അപ്രസക്തമായ ഒന്നല്ലേ ആഇശയുടെ പ്രായത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങൾ?

അപര്യാപ്തമായ വാദങ്ങൾ.

ഇന്ന് സംവാദപ്രമേയമായ സംഭവവികാസങ്ങൾ അരങ്ങേറുന്ന പശ്ചാത്തലത്തിന്റെ കാലഘട്ടം ഏഴാം നൂറ്റാണ്ടാണെന്ന കാര്യം ഒന്നുകൂടി ഓർമിപ്പിക്കുന്നു. ഗോത്രവാദത്താൽ മുടന്തിയ ഒരു ലോകം. ഉപഭൂഖണ്ഡത്തിലെ ചില പ്രാദേശിക രാജ്യങ്ങളിൽ ചരിത്രസാഹിത്യത്തിന് സ്ത്രീ എന്നത് അസ്തിത്വമില്ലാത്ത ഒന്നായിരുന്നു. ലോകമെമ്പാടും, അക്കാലത്ത്, സ്ത്രീകളെ വെറുമൊരു വസ്തു /ചരക്ക് പോലെയാണ് കണക്കാക്കിയിരുന്നത്.

ഇന്ത്യയിലെത്തന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ വിശകലനം ചെയ്‌താൽ സ്ഥിതിഗതികൾ ഏറെക്കുറെ സമാനമാണെന്ന് മനസ്സിലാകും. എല്ലാ ഇന്ത്യൻ വീടുകളിലെയും വധുക്കൾ നിയമപരമായി ആഇശയെപ്പോലെ ചെറുപ്പമായിരുന്നു. 1949-ൽ സ്ത്രീകളുടെ വിവാഹപ്രായം 15 വയസ്സായി ഉയർത്തി. പിന്നീട് 1978-ൽ അത് 15ൽ നിന്ന് 18 ആക്കിയും ഉയർത്തി.

ഡിസംബറിൽ, സ്ത്രീകളുടെയും പുരുഷൻമാരുടെയും വിവാഹപ്രായം ഒന്നാക്കാനായി, അതായത് 21 ആക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്ര കാബിനറ്റ് അനുമതി നൽകി. നിയമപരമായ ഈ സ്ഥിതിഭേദങ്ങൾക്ക്‌ പോലും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥകളെ മാറ്റാനായിട്ടില്ല. കാരണം ലൈംഗിക അതിക്രമങ്ങൾക്കെതിരായ
സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പോലുമുണ്ടായത് 1997-ൽ രാജസ്ഥാനിൽ ഒരു പെൺകുഞ്ഞിന്റെ വിവാഹം നിർത്തിയതിന് കൂട്ടബലാത്സംഗത്തിനിരയായ സാമൂഹിക പ്രവർത്തകയായ ഭൻവാരി ദേവിയുടെ കേസിൽ നിന്നാണ്.

ഇന്നും, ഈ 21-ാം നൂറ്റാണ്ടിലും യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെയും യുണിസെഫിന്റെയും റിപ്പോർട്ട് അനുസരിച്ച് ഓരോ വർഷവും 1.5 ദശലക്ഷം ശൈശവ വിവാഹങ്ങൾ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബാല വധുക്കളുള്ള രാജ്യം ഇന്ത്യയാണ്.

ആഗോളതലത്തിൽ നടക്കുന്ന ശൈശവവിവാഹങ്ങളുടെ മൂന്നിലൊന്ന് ഇന്ത്യക്കാണെന്നിരിക്കെ 1450 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു വിവാഹത്തെ കുറിച്ചാണ് ഇപ്പോഴും നമ്മുടെ വേവലാതി എന്നത് ഒരു വിരോധാഭാസമാണ്.

1929 മുതലുള്ളതാണ് ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള ഇന്ത്യൻ നിയമത്തിന്റെ ചരിത്രം.”കുട്ടി” അല്ലെങ്കിൽ “ചൈൽഡ് ” എന്നത് പുരുഷന് 21 വയസ്സിന് താഴെയും സ്ത്രീക്ക് 18 വയസ്സിന് താഴെയുമാണെന്ന് നിർവചിച്ചുകൊണ്ടാണ് ശൈശവ വിവാഹ നിരോധന നിയമം 2006-ൽ ഇന്ത്യയിലേക്ക്‌ വന്നത്. ശൈശവ വിവാഹ നിയമം പോലും ഒരു പരിധി വരെ ശൈശവ വിവാഹങ്ങളെ അസാധുവാക്കുകയല്ല ചെയ്യുന്നത് മറിച്ച് കരാർ കക്ഷി ഒരു കുട്ടിയായിരിക്കുമ്പോൾ അത് അസാധുവാക്കപ്പെടാവുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

2012-ൽ, 18 വയസ്സിന് താഴെയുള്ളവർ കുട്ടികളാണെന്ന് നിർവ്വചിച്ചുകൊണ്ട് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസസ് അഥവാ പോക്സോ നിയമം നിലവിൽ വന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിൽ എന്നാൽ “കുട്ടി” ബലാത്സംഗം ചെയ്യാൻ പ്രാപ്തനാണ് എന്ന ആശയമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ രണ്ട് നിയമനിർമ്മാണ സംഹിതകളും വിവാഹത്തെ ഒരു “കുട്ടി” ക്ക്‌ പൂർത്തീകരിക്കാവുന്നതിന്റെ ആധികാരികതയെ അംഗീകരിക്കുന്നു. ഒരു കുട്ടിയുടെ നിർവചനവുമായി ലൈംഗിക പക്വതക്ക്‌ ഒരു ബന്ധവുമില്ലതാനും. അപ്പോൾ വാസ്തവത്തിൽ ആരാണ് ഒരു “കുട്ടി”?.

“കുട്ടി”യുടെ വ്യാഖ്യാനത്തെ ചുറ്റിപ്പറ്റിയുള്ള ആശയങ്ങളും ഏറ്റവും കുറഞ്ഞ വിവാഹപ്രായവുമായി ബന്ധപ്പെട്ട പല വാദങ്ങളും കാലക്രമേണെ മാറി. പല രാജ്യങ്ങളിലും മാതാപിതാക്കളുടെ സമ്മതമോ, ജുഡീഷ്യൽ ഇളവുകളോ അല്ലെങ്കിൽ ആചാരാനുഷ്ഠാനങ്ങളോ കണക്കിലെടുത്ത് വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇളവ് നൽകി വരുന്നുണ്ട്. 12 വയസ്സ് പോലും പല സാഹചര്യങ്ങളിലും നിയമവിധേയമായ വിവാഹത്തിന് ആധാരമാണ്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളും വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായവുമായി ബന്ധപ്പെട്ട് വസ്തുനിഷ്ടമല്ലാത്തതോ ഏകപക്ഷീയമായതോ ആയ പല അളവുകോലുകൾ പിന്തുടരുന്നു. അത് ഇന്ത്യയിൽ പ്രായപരിധിയില്ലാത്തതിൽ തുടങ്ങി 15 വയസിലേക്കും പിന്നീട് 18 വയസിലേക്കുമായി കാലക്രമേണെ നീങ്ങി വളരെക്കാലമായി നടന്നു വരുന്ന ഈ ഏറ്റക്കുറച്ചിലുകൾക്ക്‌ ഒടുവിലിപ്പോഴത് 21 വയസ്സ് എന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണ്.

ഈ പ്രായപരിധികളിലൊക്കെ ഒളിച്ച് നിൽക്കാൻ പോലും മിനക്കെടാത്ത ലിംഗഭേദം വ്യക്തമാണ്. ഈ വ്യത്യസ്‌ത വിവാഹപ്രായങ്ങൾ നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനമോ യോഗ്യതയോ തികച്ചും അവ്യക്തവുമാണ്.

ആഇശയുടെ പ്രായത്തിൽ മാത്രം അധിഷ്ഠിതമായ ഈ സംവാദങ്ങൾ അവഗണിക്കപ്പെടുന്ന ഒരു പ്രധാന പ്രശ്നം ഇത് യഥാർത്ഥത്തിൽ അവരെ ഇൻഫെൻറ്റലൈസ് ചെയ്യുന്നു എന്നാണ്. ഇത് അവരുടെ ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലേക്ക് മാത്രം അവരുടെ ജീവിതത്തെ പരിമിതപ്പെടുത്തുന്നു. മുസ്ലീം വിരുദ്ധ പ്രസ്താവനകൾക്ക് പുറമേ ഈ അഭിനിവേശം ആഇശഷയുടെ ജീവിതത്തെ രണ്ട് ഘട്ടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്നു :
പ്രവാചകനുമായുള്ള അവളുടെ വിവാഹവും, ആ വിവാഹത്തിന്റെ പൂർത്തീകരണവും.

ഈ വാദം പ്രധാന വ്യക്തിത്വങ്ങളുടെ “വെറുമൊരു ഭാര്യ”യായിരുന്നവർ എന്ന അനുമാനത്തിൽ വേരൂന്നിയതാണ്.ഈ അനുമാനങ്ങൾ അപൂർവവുമല്ല, കസ്തൂർബാ ഗാന്ധിയെയോ കമലാ നെഹ്‌റുവിനെയോ എങ്ങനെയാണ് ചരിത്രങ്ങൾ അടയാളപെടുത്തിയത് എന്ന് ആലോചിച്ചാൽ മതി, എപ്പോഴും അവരുടെ പ്രശസ്തരായ ഭർത്താക്കൻമാരായ എം.കെ ഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിൻറെയും നിഴലായി മാത്രാമാണത്.

എന്നാൽ, ഒരു പ്രവാചക പത്നിയാണെന്ന ഏകവചനത്തിലേക്കല്ല ഇസ്ലാമിക ചരിത്രം ആഇശയെ നിർവജിക്കുന്നത്. അവരുടെ സാക്ഷ്യങ്ങളിൽ നിന്ന് തന്റെ ഏറ്റവും പ്രധാനപ്പെട്ട ഐഡന്റിറ്റി അതാണെന്ന് വ്യക്തമാകുന്നുവെങ്കിലും ഇസ്ലാം അവരെ സ്മരിക്കുന്നത് അതിലൂടെ മാത്രമല്ല. എന്നിരുന്നാലും ആഇശയെ ഒരൊറ്റ ഐഡന്റിറ്റിയിൽ മാത്രം ഒതുക്കപ്പെടണമെന്നതിന്റെ സാധുത എന്താണ്?

വളരെ സ്വാധീനമുള്ള ഒരു കുടുംബമായിരുന്നു ആഇശയുടേത്. പ്രവാചകന്റെ വിയോഗത്തോടെ ഇസ്ലാമിലെ ആദ്യ ഖലീഫയായി തീർന്ന അബൂബക്കർ സിദ്ധീഖിന്റെ മകളായിരുന്നു അവർ. പ്രവാചകരുമൊത്തുള്ള അവരുടെ വിവാഹം വെറും ഒമ്പത് വർഷം മാത്രമാണ് നീണ്ടുനിന്നത്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഇസ്ലാമിലെ പ്രഥമ പണ്ഡിതയായിട്ടാണ് അവർ ജീവിച്ചത്.

ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി ആഇശയുടെ വിവാഹം നിലനിന്നിരുന്ന സാഹചര്യത്തിലും പ്രവാചകനിൽ നിന്ന് വിവാഹമോചനം നേടാനുള്ള അവകാശം അവർക്ക് അന്ന് ഉണ്ടായിരുന്നു . എന്നാൽ ഇന്ത്യയിലെ വലിയ ഒരു ഭൂരിപക്ഷം സ്ത്രീകൾക്ക് – കുട്ടികൾക്കോ -1955 ൽ മാത്രമാണ് ഈ ഒരു ആശയം പരിചയിക്കുന്നത്.
പ്രവാചകന്റെ മരണത്തിന് ശേഷം 40 വർഷത്തിലേറെയായി ആഇശ ജീവിച്ചു. പ്രവാചകനുമൊത്തുള്ള ഹ്രസ്വകാല വൈവാഹിക ജീവിതത്തെക്കുറിച്ചും, പ്രവാചകനെകുറിച്ചും അവർ ധാരാളം എഴുതി. തന്റെ ജീവിതത്തിലുടനീളം പ്രവാചകനുമായുള്ള ദാമ്പത്യത്തിന്റെ ഏറ്റവും ചെറിയ വിശദാംശങ്ങളെക്കുറിച്ച്പോലും അവർ സ്നേഹത്തോടെ സംസാരിച്ചു.

ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ഇസ്‌ലാമിക കർമ്മശാസ്ത്രത്തിന്റെ ഭൂരിഭാഗവും ആഇശയുടെ ബൃഹത്തായ വൈജ്ഞാനിക പ്രവർത്തനത്തിലൂടെയാണ് അറിയാനിടയായത്. തനിക്ക് വേണ്ടി ആവശ്യത്തിലേറെ സംസാരിച്ചുവെച്ച ആഇശക്ക് വേണ്ടി വ്യത്യസ്തമായ ലോക വീക്ഷണത്തിലും കാലഘട്ടത്തിലും വളർന്നവർ സംസാരിക്കേണ്ടതില്ല എന്ന് വ്യക്തമാണ്.

യഥാർത്ഥ സംവാദം

പ്രവാചകനുമായുള്ള വിവാഹസമയത്തെ ആഇശയുടെ പ്രായത്തിലേക്ക് തിരികെ വരികയാണെങ്കിൽ അന്ന് അവർ ലൈംഗികപരമായി മാത്രമല്ല ബൗദ്ധികമായും പക്വതയുള്ളവരായിരുന്നുവെന്നത് ഇസ്‌ലാമിക പാരമ്പര്യത്തിൽ തർക്കമില്ലാത്ത ഒരു കാര്യമാണ്. ഒരു തരത്തിലും ശൈശവ വിവാഹങ്ങളെ അനുകൂലിക്കുന്നതല്ല ഈ ലേഖനം, മറിച്ച് ഒരു സമകാലിക ലോകത്തിൽ വികസിപ്പിച്ചെടുത്ത സദാചാരബോധത്തെയും ആശയങ്ങളെയും വ്യത്യസ്ത കാലങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പ്രതിഫലിപ്പിക്കുന്നതിൽ നിന്ന് ഒരാൾ വിട്ടുനിൽക്കണമെന്ന ഒരു ആശയം മുന്നോട്ട് വെക്കാനാണ്.

സംവാദങ്ങളുടെ ഗതിമാറി ആഇശയുടെ വിവാഹപ്രായം ചോദ്യം ചെയ്യുന്നതിനുപകരം ഇന്ത്യയിൽ ഒരു മതത്തെ ദേശീയ ടെലിവിഷനിൽ ശിക്ഷാഭീതിയില്ലാതെ എങ്ങനെ അധിക്ഷേപിക്കുന്നു എന്ന മറു ചോദ്യം വരണം. ഒരു സമുദായത്തെ നിത്യേന എന്തിന് ഇതുപോലെ അവഹേളിക്കണം, ഹേറ്റ് സ്പീച്ചിലൂടെ അക്രമത്തെ ഉണർത്തിവിടുന്നതെന്തിന്? സുപ്രധാനമായ ഈ ചോദ്യങ്ങളെ അപ്രസക്തമായ സംവാദങ്ങളിലൂടെ മൂടിക്കളയരുത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വിവാഹത്തിന് പിറകെ പോകുന്നതിന് പകരം ഒരു സമൂഹമെന്ന നിലയിൽ യഥാർത്ഥ ചോദ്യത്തെ അഭിസംബോധന ചെയ്യാൻ ജനങ്ങൾക്ക് കഴിയണം- നിത്യേന ഒരു സമുദായത്തിന്റെ അന്തസ്സിനെ പരസ്യമായി ചെളിവാരിത്തേക്കുന്നത് എന്നു മുതലാണ് നമ്മളെ വ്യാകുലപ്പെടുത്താതായത് ?

മുസ്ലീം സമുദായത്തിലെ ക്ഷമാപണക്കാരെ സംബന്ധിച്ചിടത്തോളം അവർ മനസ്സിലാക്കേണ്ട ഒന്ന് വിശ്വാസം ജനകീയമായ യുക്തിയെയും യുക്തിവത്കരണത്തെയും മറികടക്കുന്ന ഒരു ഘട്ടം എപ്പോഴും വരും, പ്രത്യേകിച്ച് അത് ആധുനിക ലോകവീക്ഷണത്തിൽ നിന്ന് ഉയർന്നുവന്നവയാകുമ്പോൾ. അത് വിശ്വാസത്തിന്റെ യഥാർത്ഥ പരീക്ഷണമാണ്, അതിന്റെതന്നെ ഭാരവും.

നബീല ജാമിൽ എഴുതി ‘ദി സ്ക്രോൾ’ പ്രസിദ്ധീകരിച്ചത്.
വിവർത്തനം: ഹന കെ

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.