വിദ്വേഷ പ്രചാരണം വർഗീയ ധ്രുവീകരണം

ശേഷു ബാബു
September 02, 2021

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഭാവി ഇരുളടഞ്ഞതായിട്ടാണ് അനുഭവപ്പെടുന്നത്.  വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും രാഷ്ട്രീയ താൽപര്യങ്ങൾ നേടാനും ദലിതരെയും ആദിവാസികളെയും  ഉപയോഗിക്കുകയാണ്. തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞാൽ, മതഭ്രാന്തന്മാർ യാതൊരു ദയയുമില്ലാതെ അവരെ അവഗണിക്കുകയും ചെയ്യുന്നു. അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളും ഒത്തുചേർന്ന് പ്രക്ഷോഭം പ്രക്ഷോഭം സംഘടിപ്പിച്ചാൽ മാത്രമെ  ഈ ദുരവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകൂ.

ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‍ലിംകൾ അക്രമിക്കപ്പെടുന്ന ഒന്നിലധികം വാർത്തകൾ എല്ലാദിവസവും നാം കേൾക്കാറുണ്ട്. ചെറുകിട കച്ചവടങ്ങൾ ചെയ്ത് ഉപജീവനമാർഗം കണ്ടെത്താൻ പോലും അവരെ അനുവദിക്കുന്നില്ല എന്നതാണ് പലയിടങ്ങളിലെയും അവസ്ഥ. ഉത്തരേന്ത്യയിൽ വർഗീയ സംഘർഷം അതിവേഗം പടരുകയും ഒട്ടനവധി മുസ്‍ലിംകൾ പലവിധത്തിലുള്ള ഭീഷണികൾ നേരിടുകയും ചെയ്യുന്നു. ഹിന്ദു പെൺകുട്ടികൾക്ക് വളകൾ വിൽക്കുന്നതിന്റെ പേരിൽ മധ്യപ്രദേശിലെ ഇൻഡോറിൽ വളവിൽപലനക്കാരനായ മുസ്‌ലിമിന്റെ കട തല്ലിത്തകർത്തു.  ഇരുപത്തിയഞ്ചുകാരനായ തസ്‌ലീം എന്ന ചെറുപ്പക്കാരനെ സമീപവാസികളായ മതഭ്രാന്തന്മാർ ആക്രമിക്കുകയും അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യിക്കുകയുമുണ്ടായി. മുസ്ലിം സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഹിന്ദു സമൂഹം കേട്ടാൽ വളരെ അറപ്പുളവാക്കുന്ന തരത്തിൽ, ഹിന്ദു ദേവന്മാരെ ചേർത്ത് അശ്ലീലം നിറഞ്ഞ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ട്. ന്യൂനപക്ഷ സമൂഹങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ പലതരം പ്രതിബന്ധങ്ങൾ നേരിടുന്ന വിധത്തിൽ വടക്കേന്ത്യയിലേയും മധ്യേന്ത്യയിലെയും ജനസമൂഹങ്ങൾ പ്രത്യേകമായി ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. 

രാജസ്ഥാൻ പോലുള്ള, ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ പോലും മുസ്‌ലിം പീഡനം നിർബാധം തുടരുകയാണ്.  അജ്മീറിൽ മുസ്‌ലിം യാചകരെ ഉപദ്രവിക്കുകയും 'പാക്കിസ്ഥാനിൽ പോയി ഭിക്ഷ യാചിക്കൂ' എന്ന് ആക്രോശിക്കുകയും ചെയ്തു. കൊച്ചുകുട്ടിയെപ്പോലും വെറുതെ വിട്ടില്ല. അവന്റെ തലയിൽ അടിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. മറ്റു യാചകരെയും മതഭ്രാന്തന്മാർ മർദ്ദിക്കുകയുണ്ടായി.  അങ്ങനെ, കടുത്ത മതഭ്രാന്തന്മാരിലൂടെ മൗലികാവകാശ ലംഘനം യാതൊരു തടസ്സവുമില്ലാതെ നടക്കുന്നു.  ചിലരെ അറസ്റ്റുചെയ്താലും പലകാരണങ്ങളാൽ വിട്ടയക്കുകയുണ്. 

ഇന്ത്യയുടെ പല ഭാഗങ്ങളിലും അന്തരീക്ഷം ദിനംപ്രതി മങ്ങിക്കൊണ്ടിരിക്കുകയാണ്.  പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിലെ അന്ധവിദ്യാലയം  പ്രവർത്തിപ്പിക്കാൻ ഫണ്ട് അനുവദിക്കാത്തതിനാൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. ശ്രീ ഹനുമാൻ പ്രസാദ് പോദ്ദർ അന്ധ വിദ്യാലയത്തിലെ ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് അടച്ചുപൂട്ടൽ നേരിടുന്നത്. ദുർബല വിഭാഗങ്ങളോടുള്ള  ഭരണാധികാരികളുടെ അശ്രദ്ധയും അവഗണയും ഇത് തുറന്ന് കാട്ടുന്നു. 

ഇക്കാരണങ്ങളാലെല്ലാം, രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഭാവി ഇരുളടഞ്ഞതായിട്ടാണ് അനുഭവപ്പെടുന്നത്.  വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും രാഷ്ട്രീയ താൽപര്യങ്ങൾ നേടാനും ദലിതരെയും ആദിവാസികളെയും  ഉപയോഗിക്കുകയാണ്. തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞാൽ, മതഭ്രാന്തന്മാർ യാതൊരു ദയയുമില്ലാതെ അവരെ അവഗണിക്കുകയും ചെയ്യുന്നു. അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളും ഒത്തുചേർന്ന് പ്രക്ഷോഭം പ്രക്ഷോഭം സംഘടിപ്പിച്ചാൽ മാത്രമെ  ഈ ദുരവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകൂ.

ശേഷു ബാബു