Skip to content Skip to sidebar Skip to footer

റോഹിങ്ക്യൻ ക്യാമ്പിലെ ആവർത്തിക്കുന്ന തീപിടിത്തങ്ങൾ; രേഖകൾ പരിശോധിക്കുന്നു

റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. ഇതിന്റെ ഒക്കെയും കാരണങ്ങൾ അവ്യക്തമാണ്.

റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. “ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന”- പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഇതാണ്. തീ പിടുത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, അട്ടിമറിക്കുള്ള സാധ്യത ചില അഭയാർത്ഥികൾ തള്ളിക്കളയുന്നില്ല. 
 
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ (ബി.ജെ.പി) പിന്തുണയ്ക്കുന്ന ഹിന്ദുത്വ ഗ്രൂപ്പുകൾ, റോഹിങ്ക്യൻ അഭയാർത്ഥികളെ നാടുകടത്തുന്നതിനായി പ്രചാരണം നടത്തി, അവർ ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാണെന്നും അവർ ഭൂമി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു പരത്തുന്നതും കുടിയൊഴിഞ്ഞു പോകാൻ ഭീഷണി പെടുത്തുന്നതുമായ അനുഭവങ്ങൾ അഭയാർത്ഥികൾ പങ്ക് വച്ചിട്ടുണ്ട്.
 
 റോഹിങ്ക്യൻ ക്യാമ്പുകളുടെ നശീകരണവുമായി ബന്ധപ്പെട്ട് വിവിധ സന്ദർഭങ്ങളിൽ, പല സ്ഥലങ്ങളിൽ നടന്ന തീ പിടുത്തങ്ങളുടെ വിവരണങ്ങൾ അഡ്വ. ഫസൽ അബ്ദാലി ക്രോഡീകരിച്ചിരുന്നു. 2013 മുതൽ  ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ്‌വർക്കിൽ സീനിയർ ലീഗൽ കൺസൾട്ടന്റായി പ്രവർത്തിക്കുന്നയാളാണ് ഫസൽ അബ്ദാലി. കുറഞ്ഞത് ഇരുപത്തിയഞ്ച് റോഹിങ്ക്യകളെയെങ്കിലും തടങ്കൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്തിറക്കുന്നതിലും അവർക്ക് ഇന്ത്യയിൽ “അഭയാർത്ഥി” പദവി ലഭിക്കുന്നതിലും അബ്ദാലി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
 
 1. നവംബർ  2016
ജമ്മു, നർവാൾ 
 
ജമ്മുവിലെ നർവാൾ മേഖലയിൽ അർദ്ധരാത്രി ഉണ്ടായ തീപിടുത്തത്തിൽ റോഹിങ്ക്യകളുടെ 150 വീടുകൾ നശിക്കുകയും നാല് പേർ മരിക്കുകയും ചെയ്തു. മൂന്ന് കുട്ടികളും ഒരു സ്ത്രീയും വെന്തുമരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
 
2.  ഏപ്രിൽ 2017
ഹരിയാന, നംഗലി
 
 ഹരിയാനയിലെ നംഗലിയിലുണ്ടായ തീപിടിത്തതിൽ 5 വീടുകൾ കത്തി നശിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. രണ്ട് പേർക്ക് മാത്രമാണ് ചെറിയ പൊള്ളലേറ്റതെങ്കിലും അഭയാർത്ഥി ക്യാമ്പുകൾ ചാരമായി മാറി.
 
3. ഏപ്രിൽ 2017
   ജമ്മു

ജമ്മുവിലെ 5 റോഹിങ്ക്യൻ വീടുകളിൽ തീ പിടുത്തം. ചേരികൾക്ക് ചുറ്റും നിരവധി ലൈവ് വയറുകൾ തൂങ്ങിക്കിടന്നതിനാൽ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ലോക്കൽ കനാൽ റോഡ് പോലീസ് പോസ്റ്റിന്റെ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ നീലം സൈനി പറഞ്ഞു. ഇരകളാകട്ടെ, അട്ടിമറി നടന്നതായി സംശയിക്കുന്നു. സംഭവം നടക്കുമ്പോൾ തങ്ങളുടെ ചേരികളിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു. നശിച്ചുപോയ ചേരിയിൽ അഞ്ച് വീട് റോഹിങ്ക്യൻ കുടുംബങ്ങളുടേതാണ്. ബാക്കിയുള്ള രണ്ട് എണ്ണത്തിൽ ഒന്ന് ബിഹാറിൽ നിന്നുള്ള ഒരു തൊഴിലാളിയുടെതും മറ്റൊന്ന് ഒരു വിധവയുടേതുമാണ്. പ്ലോട്ടിൽ ഒമ്പത് ചേരികൾ ഉണ്ടായിരുന്നു.
 
4.  ഏപ്രിൽ 2018
ഡൽഹി, കാളിന്ദി കുഞ്ച്
 
കാളിന്ദി കുഞ്ചിലുണ്ടായ തീപിടിത്തത്തിൽ റോഹിങ്ക്യക്കാരുടെ 46 വീടുകൾ നശിച്ചു.
വീടുകൾ കത്തിനശിച്ച 226 പേരെ താത്കാലിക ക്യാമ്പിലേക്ക് മാറ്റിയെങ്കിലും, സമാനമായ ദുരന്തം ആവർത്തിക്കുകയില്ല എന്ന് യാതൊരു ഉറപ്പുമില്ലാത്ത സ്ഥലങ്ങളിലാണ് അവരെ താമസിപ്പിച്ചിരിക്കുന്നത്.
 
5. മെയ്  2018
ഹരിയാന, ചന്ദേനി ക്യാമ്പ് 
 
ഹരിയാനയിലെ ചന്ദേനി ക്യാമ്പ് 1-ലെ തീ പിടുത്തത്തിൽ 57 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. “തീ അണയ്ക്കാൻ ഞങ്ങൾ ഏകദേശം മൂന്ന് മണിക്കൂറെടുത്തു” ഒരു അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രഥമദൃഷ്ട്യാ, ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് തോന്നുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. കേസെടുക്കാൻ തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
 
 
6.  ജൂൺ 2019 
ജമ്മു, മൊറാത്ത മൊഹല്ല
 
 തീ പിടുത്തത്തിൽ 200 വരെ വാസസ്ഥലങ്ങൾ നശിച്ചു. ഇതിൽ 41റോഹിങ്ക്യകൾ കുടിലുകൾ ഉൾപ്പെടുന്നു. ജൂൺ 3 ന് പുലർച്ചെ ജമ്മുവിലെ മറാത്ത ബസ്തിയിൽ ഉണ്ടായ വൻ തീപിടിത്തത്തിലാണ് റോഹിങ്ക്യൻ അഭയാർത്ഥികളുടേതും മറ്റ് തൊഴിലാളികളുടേതുമായ 200 ഓളം കുടിലുകൾ കത്തി നശിച്ചത്.
 
7.  ഫെബ്രുവരി  2020       
ജമ്മു, നർവാൾ സെറ്റിൽമെന്റ് 
 
നർവാൾ സെറ്റിൽമെന്റിലുണ്ടായ തീപിടിത്തത്തിൽ 5 വീടുകൾ നശിച്ചു. റോഹിങ്ക്യൻ മുസ്‌ലിംകൾ താമസിക്കുന്ന ജമ്മു പ്രദേശങ്ങളിൽ വൻ തീ പിടുത്തം പതിവു സംഭവമായി മാറി.
 
8.  ഏപ്രിൽ 2021       
ജമ്മു
 
 റോഹിങ്ക്യൻ സെറ്റിൽമെന്റിലെ തീ പിടിത്തത്തിൽ പതിനാറ് വാസസ്ഥലങ്ങളെങ്കിലും നശിച്ചു. ജമ്മുവിലെ റോഹിങ്ക്യൻ ക്യാമ്പിൽ കുട്ടികളുടെ ഇടവും മസ്ജിദും ഉൾപ്പെടെ 16 താൽക്കാലിക ടെന്റുകളാണ് തീ പിടുത്തത്തിൽ നശിച്ചത്.
 
9. ജൂൺ 2021 
ന്യൂഡൽഹി, മദൻപൂർ ഖദർ 
 
ശനിയാഴ്ച രാത്രിയുണ്ടായ തീ പിടുത്തത്തിൽ മദൻപൂർ ഖദറിൽ റോഹിങ്ക്യൻ അഭയാർഥികൾ താമസിക്കുന്ന 56 ഓളം കുടിലുകൾ കത്തിനശിച്ചു.
 
10.  ഡിസംബർ  2021       
മേവാത്ത്
 
മേവാത്തിലെ ചന്ദേനിയിലെ റോഹിങ്ക്യൻ സെറ്റിൽമെന്റിൽ തീപിടുത്തം. റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലെ 32 കുടിലുകൾക്ക് തീപിടിച്ചു, നൂറിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.

Source:
 
1. Advt Fazal Abdali

https://in.linkedin.com/in/fazal-abdali-1838174b

2. https://www.aljazeera.com/news/2021/6/13/lost-everything-fire-engulfs-rohingya-camp-in-delhi

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.