Skip to content Skip to sidebar Skip to footer

എല്ലാ വശങ്ങളും അന്വേഷിക്കുന്നതാകണം വായന

ഒരു വിഷയത്തിൻ്റെ എല്ലാ വശങ്ങളും അരിച്ചു പെറുക്കി വായിക്കുന്നതാണ്
എൻ്റെ രീതി. സത്യസന്ധമായ വസ്തുതകളെ വേർതിരിച്ച് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. നാം കേട്ട, വായിച്ച വാർത്തയുടെയും വിവരത്തിൻ്റെയും മറുവശം കൂടി അറിയാൻ വേണ്ടി വായിച്ചാൽ, അവാസ്തവങ്ങളിൽ നിന്ന്, വസ്തുതകളിലേക്ക് എത്തിച്ചേരാനാകും.

മാധ്യമം മീഡിയാ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ സംസാരിക്കുന്നു

വായനയിൽ വസ്തുതകളെയും അവാസ്തങ്ങളേയും വേർതിരിക്കുന്നതിന്റെ മാനദണ്ഡം എന്താണ് ?

ഒരു വിഷയത്തിൻ്റെ എല്ലാ വശങ്ങളും അരിച്ചു പെറുക്കി വായിക്കുന്നതാണ് എൻ്റെ രീതി. സത്യസന്ധമായ വസ്തുതകളെ വേർതിരിച്ച് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. നാം കേട്ട, വായിച്ച വാർത്തയുടെയും വിവരത്തിൻ്റെയും മറുവശം കൂടി അറിയാൻ വേണ്ടി വായിച്ചാൽ, അവാസ്തവങ്ങളിൽ നിന്ന്, വസ്തുതകളിലേക്ക് എത്തിച്ചേരാനാകും. വായനയിൽ വസ്തുതകളെയും അവാസ്തങ്ങളേയും വേർതിരിക്കുന്നത് ഒരോരുത്തരുടെയും  സമീപനങ്ങളെ ആധാരമാക്കിയാണ്. ചിലർ ഗൗരവപൂർവം വായിക്കുന്നു. സാമാന്യ ജനം പേരിന് വായിക്കുന്നു. ഞാൻ വായിക്കുന്നത് രചനയുടെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ടാണ്. വായനയുടെ കാര്യത്തിൽ ഒരോരുത്തർക്കും, ഓരോ സമീപനമായിരിക്കും. എൻ്റെ വായനാ രീതി, വിഷയത്തിൻ്റെ എല്ലാ വശങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുന്ന രീതിയിലാണ്. എന്നാൽ പലരും പല രീതിയിലാണ് വായിക്കുന്നത്. അതുകൊണ്ട് തന്നെ വസ്തുക്കളെ പല രീതിയിലാണ് ആളുകൾ കാണുന്നത്.

പത്രപ്രവർത്തകനാകാൻ വിദ്യാർത്ഥി കാലത്ത് നിങ്ങളെ പരുവപ്പെടുത്തിയ വായനാ രീതികൾ എന്തൊക്കെയാണ്?

1964 ജൂൺ 4 നാണ് ഞാൻ  പത്രപ്രവർത്തകനായി ജോലി ആരംഭിച്ചത്. അതിനു മുൻപ്, പഠന കാലത്ത്  മീഡിയയുമായി ബന്ധപെട്ട ഒന്നും തന്നെ അഭ്യസിച്ചിട്ടില്ല. എന്റെ കൈമുതൽ വായന തന്നെയായിരുന്നു. ചെറുപ്പത്തിലേ വായിക്കുമായിരുന്നു. സാധങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന കടലസുകൾ വരെ വായിച്ചിട്ടുണ്ട്. ദിനപത്രങ്ങളൊന്നും അന്ന് വീട്ടിൽ കിട്ടില്ല. നാട്ടിൽ ഒരു വായനശാല മാത്രമേ ഉള്ളു. സ്കൂൾ വിട്ടു വരുന്ന സമയത്ത് അവിടെ കയറി വായിക്കും. കുറച്ച് കാലം ജ്യേഷ്ടൻമാർ പത്രം വരുത്തിയിരുന്നു. അത് വായിക്കും. പിന്നെ കിട്ടുന്നതന്തും വായിക്കും. അങ്ങനെ കുറെ വായിച്ചു. ഉറുദുവിലായിരുന്നു കാര്യമായി താല്പര്യം തോന്നിയത്. അന്ന് മമ്മൂക്ക എന്ന് പറയുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെന്റ്  ജോലിക്കാരനായിരുന്നു. അദ്ദേഹം ഇംഗ്ലീഷ് പത്രം വായിക്കും. അദ്ദേഹത്തിന്റെ മകൻ പാകിസ്ഥാൻ പട്ടാളത്തിലായിരുന്നു. അവിടന്ന് കിട്ടുന്ന പത്രവും ഞാൻ വായിക്കുമായിരുന്നു. അങ്ങനെ ഉണ്ടാക്കിയ വായന ശീലമാണ് പത്രപ്രവർത്തന രംഗത്ത് കാലുവെക്കാൻ കാരണക്കാരനായത്. അന്ന് ഞങ്ങളുടെ കാലത്ത് ഇങ്ങനെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഒന്നും ഇല്ലായിരുന്നു.

ഡിജിറ്റൽ യുഗത്തിലെ വായനയെ എങ്ങനെയാണ് കാണുന്നത്?

വസ്തുതാവിരുദ്ധമായ വാർത്തകൾ ധാരാളം വരാൻ സാധ്യതയുണ്ട് എന്നതാണ് ഡിജിറ്റൽ മീഡിയയുടെ ഒരു വശം. അതുകൊണ്ട്, ഡിജിറ്റൽ യുഗത്തിലെ വായനയിൽ വസ്തുതകൾ വേർതിരിച്ചെടുക്കാൻ വലിയ ജാഗ്രത ആവശ്യമുണ്ട്. സുഷ്മതയും ജാഗ്രതയുമുള്ള വായന എന്നതാണ് ഇ. കാലത്തിൻ്റെ അനിവാര്യത.

പ്രിൻ്റ് മീഡിയയിൽ വരുന്ന വാർത്തകൾ  വായിച്ചാൽ അതിനെ കുറിച്ച്, സത്യമാണോ, അല്ലയോ എന്ന് അന്വേഷിക്കാൻ നമ്മൾ അധികം ശ്രമിക്കില്ലായിരുന്നു.  അതങ്ങനെ തന്നെ വിശ്വസിക്കുകയാണ് പൊതുവിൽ ചെയ്യുന്നത്. എന്നാൽ ഇ. കാലം മാറിയിരിക്കുന്നു. തെറ്റുകൾ കടന്നു കൂടാൻ സാധ്യത കൂടുതലുള്ള മേഖലയാണ് ഇന്റർനെറ്റ്. കാരണം നെറ്റിലൂടെ വരുന്ന വിവരങ്ങൾ സൂക്ഷമമല്ല, ചിലതൊക്കെ ബോധപ്പൂർവം വഴിതെറ്റിക്കാൻ വേണ്ടി തെറ്റായ വിവരങ്ങൾ പടച്ചു വിടുന്നതാണ്. ചിലപ്പോൾ വസ്തുതാപരമായ തെറ്റുണ്ടാകും. ചിലത് വീക്ഷണാപരമായ പിശകുകളാകാം.  എന്നാൽ ഇതൊന്നും അവർ ശ്രദ്ധിക്കാറില്ല. കിട്ടുന്ന കാര്യങ്ങൾ അങ്ങനെ തന്നെ, വിശ്വസിക്കുകയും പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട്, ഡിജിറ്റൽ യുഗത്തിൽ
വസ്തുതകൾ വായനക്കാർക്ക് എത്തിക്കുന്നത് ഏറെ പ്രധാനമാണ്.

അതേ സമയം ഡിജിറ്റൽ മീഡിയക്ക് ഗുണപരമായ വശങ്ങളും ധാരാളമുണ്ട്. ഏറ്റവും അനുകൂലമായ വശം, ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും നമുക്ക് നെറ്റിലൂടെ കിട്ടും എന്നതാണ്. പണ്ടൊക്കെ വിവരങ്ങൾ അറിയാൻ പരിമിതികൾ ഏറെ ഉണ്ടായിരുന്നു. എന്നാൽ ടെക്നോളജി വളർന്നപ്പോൾ എല്ലാം മാറി. നിമിഷങ്ങൾക്കുള്ളിലാണ് ലോകത്ത് നടക്കുന്ന പല കാര്യങ്ങളും നമ്മൾ അറിയുന്നത്. ഈ വേഗതയിൽ സത്യവും അസത്യവും വേർതിരിച്ച് മനസ്സിലാക്കാൻ കഴിയുന്ന വസ്തുതാ അന്വേഷണങ്ങളാകണം വായന.

വായനാദിനാചരണങ്ങൾ സോഷ്യൽ മീഡിയാ സ്റ്റാറ്റസിൽ മാത്രം ഒതുങ്ങുകയാണോ ഇന്ന്?

തലമുറകൾ മാറി മാറി വരുന്നുണ്ട്. 35 വർഷം മുൻപുള്ള തലമുറയല്ല ഇന്നുള്ളത്.  പഴയ തലമുറയും, പുതിയ തലമുറയും തമ്മിൽ വലിയ മാറ്റങ്ങളുണ്ട്. ആദ്യകാല തലമുറയിലുള്ള ആളുകൾക്ക് വായനയിൽ നിന്നുള്ള വിവരങ്ങളായിരുന്നു ലഭിച്ചിരുന്നത്. കിട്ടുന്നതല്ലാം അവർ വായിക്കുമായിരുന്നു. എന്നാൽ പുതിയ തലമുറ കൂടുതലും ഡിജിറ്റൽ ലേർണിങ്ങാണ് ഇഷ്ട്ടപ്പെടുന്നത്. എന്നാൽ ഒരു പുസ്തകം നേരിട്ട് വായിക്കുന്ന സംതൃപ്തി ഡിജിറ്റൽ വായനയിൽ ലഭിക്കില്ല.

പഴയ തലമുറയേക്കാൾ പുതിയ തലമുറയാണ് അറിവിൽ മുന്നിട്ടുനിൽക്കുന്നതന്ന് തോന്നാറുണ്ടോ?

അറിവുകൾ പലവിധമുണ്ട്. ടെക്നോളജിയിലുള്ള വിവരം പഴയ തലമുറയെക്കാൾ കൂടുതലാണ് പുതിയ തലമുറക്ക്. അതല്ലാത്ത വിവരത്തിൽ പഴയ തലമുറ തന്നെയാണ് മുന്നിൽ. ഉദാഹരണത്തിന് ഇന്ത്യയിലെ സമകാലിക വാർത്തകൾ, ഡിജിറ്റൽ മീഡിയയിലൂടെ നമുക്ക് അറിയാൻ കഴിയും. എന്നാൽ ഇന്ത്യ എന്തായിരുന്നു, സ്വാതന്ത്ര്യം ലഭിച്ച ശേഷം ഉണ്ടായ മാറ്റങ്ങൾ എന്തായിരുന്നു. ഇതൊന്നും പുതിയ തലമുറക്ക് ആഴത്തിൽ അറിയില്ല.

മാധ്യമ പ്രവർത്തകർ മറുവശങ്ങൾ സംസാരിച്ചാൽ രാജ്യദ്രോഹ കുറ്റമായി കണക്കാക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം?

ഇതിനെ കുറിച്ച് ഒന്നും പറയാനില്ല, കാരണം ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികവകാശങ്ങളുടെയും, മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിലാണ് നാം ഇതുവരെ ജീവിച്ചത്. അതില്ലങ്കിൽ നമ്മൾ ഏകാധിപത്യത്തിലേക്ക് കടന്നു പോകുമായിരുന്നു. എന്നാൽ, ഭരിക്കുന്ന ആളുകൾ അവരുടെ താല്പര്യം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇപ്പോൾ. അതിനെതിരെ ആളുകൾ പ്രതികരിച്ചാൽ അവരെ ശ്രദ്ധിക്കാനല്ല, ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അതിനുവേണ്ടി പല നിയമങ്ങളും അവർ നിർമ്മിക്കുന്നു. ഭരണ ഘടന നമുക്ക് ആർട്ടിക്കിൾ 19 അനുസരിച്ച് വിമർശിക്കാനുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്. എന്നാൽ അത് ഇല്ലാതാക്കാൻ ഒരാൾക്കും സാധ്യമല്ല. ആരിൽ പ്രതീക്ഷ നഷ്ടപെട്ടാലും കോടതിയിൽ പ്രതീക്ഷ വെക്കാം എന്നതിനുള്ള തെളിവുകൾ നമ്മൾ കഴിഞ്ഞ കുറച്ച് ദിവസമായി കാണുന്നുണ്ട്. അതുക്കൊണ്ട് തന്നെ ഒരു ദിവസം എല്ലാം മാറും എന്നാണ് എൻ്റെ പ്രതീക്ഷ.

വായനയെക്കുറിച്ച് പുതിയ തലമുറയോട് പറയാനുള്ളത്?

വായനക്ക് പകരം വായന മാത്രമേയുള്ളൂ. ഇങ്ങനെ ഓർമിപ്പിക്കാനാണല്ലോ വായനാ ദിനം വെക്കുന്നത്. വേറും വായനക്ക് പകരം നമ്മൾ സൂക്ഷ്മയായി ഓരോ കാര്യങ്ങളും അറിയാൻ ശ്രമിക്കണം. ഒരു വിഷയത്തെക്കുറിച്ച് ശരിയായ കാഴ്ച്ചപ്പാട് രൂപീകരിക്കണമെങ്കിൽ വായന വേണം.  നല്ല ഭാഷ രൂപപ്പെടണമെങ്കിലും പുസ്തകം വായിക്കേണ്ടത് അനിവാര്യമാണ്. അച്ചടിച്ച പുസ്തകങ്ങളുമായി നല്ല ബന്ധമുണ്ടാകണം. അത് മാത്രമേ എന്നും നിലനിൽക്കുകയുള്ളൂ.


/ സബ് എഡിറ്റര്‍ ഇ. അഫീഫ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ ഇൻറർവ്യൂ

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.