കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഗുജറാത്തിലാണെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചു. അഞ്ച് വർഷത്തിനിടെ എൺപതോളം പേരാണ് സംസ്ഥാനത്ത് പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപെട്ടത്.
2017 മുതൽ 2022 വരെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്ത പോലീസ് കസ്റ്റഡി മരണങ്ങൾ:
2017 -’18 – 14
2018-’19 – 13
2019-’20 – 12
2020 -’21 – 17
2021-’22 – 24
2023 ഫെബ്രുവരി 8 ന് കോൺഗ്രസ് എം.പി ഫൂലോ ദേവി നേതമിന്റെ ചോദ്യത്തിന് മറുപടി പറയവെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പോലീസ് കസ്റ്റഡിയിൽ മരിച്ചവരുടെ എണ്ണം 669 ആണെന്ന് വ്യക്തമാക്കിയത്.
2017 മുതൽ 2022 വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പോലീസ് കസ്റ്റഡി മരണങ്ങൾ:
2017 -’18 – 146
2018-’19 -136
2019-’20- 112
2020 -’21 – 100
2021-’22 – 175
ഗുജറാത്ത് കഴിഞ്ഞാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, തമിഴ്നാട്, ബിഹാർ എന്നിവയാണ്.
2017 മുതൽ 2022 വരെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത പോലീസ് കസ്റ്റഡി മരണങ്ങൾ:
2017 -’18 – 19
2018-’19 -11
2019-’20- 3
2020 -’21 – 13
2021-’22 – 30
2017 മുതൽ 2022 വരെ ഉത്തർ പ്രദേശിൽ റിപ്പോർട്ട് ചെയ്ത പോലീസ് കസ്റ്റഡി മരണങ്ങൾ:
2017 -’18 – 10
2018-’19 -12
2019-’20- 3
2020 -’21 – 8
2021-’22 – 8
2017 മുതൽ 2022 വരെ തമിഴ്നാടിൽ റിപ്പോർട്ട് ചെയ്ത പോലീസ് കസ്റ്റഡി മരണങ്ങൾ:
2017 -’18 – 11
2018-’19 -11
2019-’20- 12
2020 -’21 – 2
2021-’22 – 4
2017 മുതൽ 2022 വരെ ബീഹാറിൽ റിപ്പോർട്ട് ചെയ്ത പോലീസ് കസ്റ്റഡി മരണങ്ങൾ:
2017 -’18 – 7
2018-’19 -5
2019-’20- 5
2020 -’21 – 3
2021-’22 – 18
ഏറ്റവും കുറവ് പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ സിക്കിം, ഗോവ എന്നിവയാണ്. 2021-2022 ൽ ഓരോ കേസുകളാണ് രണ്ട് സംസ്ഥാനങ്ങളിലുമായി രേഖപ്പെടുത്തിയിട്ടുള്ളത്.